1 GBP = 87.50 INR                       

BREAKING NEWS

ഹൈദ്രാബാദില്‍ വാഹനാപകടത്തില്‍ രണ്ടു സീരിയല്‍ നടിമാര്‍ക്ക് ദാരുണാന്ത്യം; ഷൂട്ടിങ് കഴിഞ്ഞ മടങ്ങവെ അപകടത്തില്‍പ്പെട്ടത് തെലുങ്ക് സീരിയല്‍ നടിമാര്‍; നിയന്ത്രണം വിട്ട വാഹനം മരത്തില്‍ പാഞ്ഞുകയറി; ഡ്രൈവര്‍ക്കും സഹായിക്കും പരിക്ക്

Britishmalayali
kz´wteJI³

ഹൈദരാബാദ്: വാഹനാപകടത്തില്‍ രണ്ട് തെലുങ്ക് സീരിയല്‍ നടിമാര്‍ മരിച്ചു. ഭാര്‍ഗവി( 20) അനുഷ (21) എന്നിവരാണ് മരിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഭാര്‍ഗവി മരിച്ചു. തെലങ്കാനയിലെ വിക്രബാദ് ജില്ലയില്‍വച്ചായിരുന്നു അപകടം. എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കാതിരിക്കാന്‍ ഡ്രൈവര്‍ വണ്ടി തിരിച്ചപ്പോള്‍ റോഡരികിലുണ്ടായിരുന്ന മരത്തിലേക്ക് പാഞ്ഞു കയറുകയായിരുന്നു.

സീരിയല്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം ഹൈദരാബാദിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെടുകയായിരുന്നു.കാര്‍ ഡ്രൈവര്‍ക്കും അവര്‍ക്കൊപ്പം സഞ്ചരിച്ചിരുന്ന വിനയ് കുമാര്‍ എന്നയാള്‍ക്കും പരുക്കേറ്റിട്ടുണ്ട്.

ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അനുഷ മരിക്കുന്നത്. തെലുങ്കിലെ ജനപ്രീയ സീരിയലിലെ നടിയാണ് ഭാര്‍ഗവി. കുറച്ച് നാളുകള്‍ക്ക് മുമ്പാണ് അനുഷ അഭിനയ രംഗത്തേയ്ക്ക് വരുന്നത്. ഷൂട്ടിംഗിനായി തിങ്കാളാഴ്ചയാണ് ഇരുവരും വിക്രാബാദിലെത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category