1 GBP = 93.60 INR                       

BREAKING NEWS

ആലുവയിലെ ആ കുഞ്ഞിനോട് കൊടുംക്രൂരത ചെയ്തത് സ്വന്തം അമ്മ; കട്ടിയുള്ള തടികൊണ്ട് തല അടിച്ചു പൊട്ടിച്ചു; ചട്ടുകം പഴുപ്പിച്ച് ശരീരത്തിന്റെ പൃഷ്ടഭാഗത്തു വെച്ച് പൊള്ളിച്ചു; കടുംകൈ ചെയ്തത് താനാണെന്ന് പൊലീസിനോട് സമ്മതിച്ചു ജാര്‍ഖണ്ഡുകാരിയായ മാതാവ്; അറസ്റ്റു ഉടന്‍ രേഖപ്പെടുത്തുമെന്ന് കമ്മീഷണര്‍; അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന മൂന്നു വയസുകാരന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍; ശസ്ത്രക്രിയക്ക് ശേഷം തലച്ചോറിലെ രക്തസ്രാവം നിയന്ത്രിക്കാന്‍ സാധിക്കാത്തതില്‍ ആശങ്ക

Britishmalayali
kz´wteJI³

ആലുവ: തൊടുപുഴയിലെ ആ കുരുന്നിനെ ഓര്‍ത്ത് മലയാളികള്‍ കണ്ണൂനീര്‍ തുടച്ചതേയുള്ളൂ. ഇപ്പോഴിതാ മറ്റൊരു കുരുന്നു കൂടി മരണത്തോട് മല്ലിട്ട് ആശുപത്രി കിടക്കയില്‍ കഴിഞ്ഞു കൂടുന്നു. ആലുവയില്‍ കുഞ്ഞിനെ മര്‍ദ്ദിച്ച് മൃതപ്രായ ആക്കിയത് പെറ്റമ്മ തന്നെയാണെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. മൂന്ന് വയസ് പ്രായമുള്ള കുഞ്ഞിനെ മര്‍ദ്ദിച്ചത് അമ്മയാണെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ ജാര്‍ഖണ്ഡുകാരിയായ മാതാവ് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. യുവതിയെ അറസ്റ്റ് പൊലീസ് ഉടന്‍ രേഖപ്പെടുത്തും.

കുഞ്ഞിനെ മര്‍ദിച്ച് മൃതപ്രായനാക്കിയ മാതാപിതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. ബാലനീതി നിയമപ്രകാരവും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അനുസരണക്കേടിന് ശിക്ഷിച്ചതാണെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. അമ്മയേയും അച്ഛനേയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മാതിവിന്റെ അടിയേറ്റാണ് കുഞ്ഞ് ഗുരുതരാവസ്ഥില്‍ ആയതെന്ന് വ്യക്തമായത്. അയല്‍വാസികളുടേയും ഡോക്ടര്‍മാരുടേയും വിശദമായ മൊഴി രേഖപ്പെടുത്തും.

ആലുവയിലെ കുട്ടി നേരിട്ടത് തുടര്‍ച്ചയായ ക്രൂരമര്‍ദനമെന്ന് കമ്മീഷണര്‍ പറഞ്ഞു. ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചുവെന്നും കട്ടിയുള്ള തടികൊണ്ട് തലയ്ക്കടിച്ചുവെന്നും പൊലീസ് വിശദീകരിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എസ്.സുരേന്ദ്രനാണ് ഇക്കാര്യം ഇക്കാര്യം വെളിപ്പെടുത്തിയത്. വെളിപ്പെടുത്തിയത്.

സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. രാത്രി ശസ്ത്രക്രിയ നടത്തിയെങ്കിലും തലച്ചോറിലെ രക്തസ്രാവം നിയന്ത്രിക്കാനായിട്ടില്ല. അമ്മയുടെ കൈയില്‍ നിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞാണ് കുഞ്ഞിനെ പിതാവ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. തലയോട്ടിയില്‍ പൊട്ടലും ശരീരമാസകലം പൊള്ളലേറ്റ പാടുകളുള്ള കുട്ടി അതീവ ഗുരുതരാവസ്ഥയിലാണ്. കാലുകള്‍ക്കും പരിക്കുണ്ട്. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ പഴക്കം ചെന്നതാകാമെന്നാണ് ഡോക്ടര്‍മാരുടെ സംശയം.

കുട്ടിയുടെ പരുക്ക് ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെ ഉടന്‍ തന്നെ കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംശയാസ്പദമായ സാഹചര്യത്തില്‍ തലയ്ക്ക് പരിക്കേറ്റ മൂന്നുവയസുകാരനെ ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കെട്ടിടത്തില്‍ നിന്ന് വീണെന്ന് പറഞ്ഞാണ് മാതാപിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്.മുറിവേറ്റ പാടുകള്‍ക്ക് പുറമേ കുഞ്ഞിന്റെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളും കണ്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിലും ചൈല്‍ഡ് ലൈനിലും വിവരമറിയിക്കുകയായിരുന്നു.

ആശുപത്രിയിലെത്തിച്ച് അല്‍പസമയത്തിനകം കുഞ്ഞിനെ ഇവിടെനിന്ന് മാറ്റണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വെന്റിലേറ്ററിലുള്ള കുഞ്ഞിനെ മാറ്റാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല.കുഞ്ഞിന്റെ പരിക്കുകള്‍ സംബന്ധിച്ച് രക്ഷിതാക്കള്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വിശദമാക്കിയിരുന്നു. വീടിന്റെ ടെറസില്‍ നിന്ന് വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പറയുന്നത്.

ഈ മാസം ആറിന് തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂര പീഡനത്തിനിരയായി ഏഴു വയസ്സുകാരന്‍ മരിച്ചിരുന്നു. നീണ്ട പത്ത് ദിവസം വെന്റിലേറ്ററില്‍ മരണത്തോട് മല്ലിട്ട ശേഷമാണ് കേരളത്തിന്റെ ഹൃദയത്തെ നൊമ്പരപ്പെടുത്തി ഏഴ് വയസുകാരന്‍ മരണത്തിന് കീഴടങ്ങിയത്. മാതാവിന്റെ സുഹൃത്ത് നടത്തിയ മര്‍ദ്ദനത്തില്‍ കുട്ടിയുടെ തലയോട്ടി പൊട്ടുകയും തലച്ചോറ് പുറത്തു വരികയും ചെയ്തിരുന്നു. അമ്മയുടെ സുഹൃത്തായ യുവാവിന്റെ ക്രൂരമര്‍ദ്ദനത്തില്‍ തലയോട്ട് പൊട്ടിയ നിലയിലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മാര്‍ച്ച് 28ാം തീയ്യതിയാണ് തൊടുപുഴ കുമാരനെല്ലൂര്‍ സ്വദേശിയായ കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിച്ചത്. തലയ്ക്ക് പുറമെ വയറിലും നെഞ്ചിലും ഗുരുതര പരിക്കേറ്റിരുന്നു. മര്‍ദനമേറ്റ് പത്താം ദിവസമാണ് മരണം. കുട്ടിയുടെ ചികില്‍സയിലിരുന്ന കുട്ടിക്ക് സര്‍ക്കാര്‍ ഉള്‍പ്പെടെ ഇടപെട്ടായിരുന്നു ചികില്‍സ ഒരുക്കിയത്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കുട്ടിയെ സന്ദര്‍ശിക്കാനും തയ്യാറായിരുന്നു. കുട്ടിക്ക് സാധ്യമായ എല്ലാ ചികില്‍സയും നല്‍കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ രണ്ടാനച്ഛന്‍ അരുണ്‍ ആനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മരിച്ച കുട്ടിയുടെ സഹോദരനായ മുന്നുവയസുകാരന്‍ ഉറക്കത്തിനിടെ കിടക്കയില്‍ മുത്രമൊഴിച്ചതിനാണ് ഏഴുവയസുകാരനെ ക്രൂരമായി മര്‍ദിക്കാനിടയാക്കിയത്. തിരുവനന്തപുരം കവടിയാര്‍ സ്വദേശിയാണ് അരുണ്‍ ആനന്ദ്. ഇയാളെ മാര്‍ച്ച് 28ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പാണ് മറ്റൊരു കുരുന്ന് മര്‍ദ്ദനമേറ്റ് ഗുരുതരവാസ്ഥയിലായ വാര്‍ത്ത പുറത്തുവരുന്നത്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category