1 GBP = 95.35 INR                       

BREAKING NEWS

കൊല്ലത്ത് ബിജെപിയില്‍ അതൃപ്തി പുകയുന്നു; പ്രേമചന്ദ്രന് വോട്ടുമറിക്കാന്‍ ഒരു വിഭാഗം ചരടുവലിക്കുന്നതായി അക്ഷേപം; മേക്ക് എ വിഷന്‍ എന്ന പേരില്‍ സംഘടന രൂപീകരിച്ച് ബിജെപി വിമതരുടെ പ്രതിഷേധം; കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ വോട്ട് ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും കാര്യമായ പ്രവര്‍ത്തനം നടത്തുന്നില്ലെന്നും ആക്ഷേപം; കിട്ടിയ അവസരത്തില്‍ വീണ്ടും കോലീബി ആയുധമാക്കി ഇടതുമുന്നണി; എല്ലാം സിപിഎമ്മിന്റെ കുപ്രചാരണമെന്ന് ബിജെപി; കൊല്ലത്ത് വോട്ടുമറി വിവാദം കൊഴുക്കുന്നു

Britishmalayali
അനന്ദു തലവൂര്‍

 

കൊല്ലം: ഈ തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ ശക്തമായി വന്ന ആരോപണമായിരുന്നു കോലീബീ സഖ്യം. ഇടതുമുന്നണി കേന്ദ്രങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ആ ആരോപണം, പിന്നീട് ചര്‍ച്ചകളില്‍നിന്ന് മാഞ്ഞെങ്കിലും ഇപ്പോള്‍ അതുകൊല്ലത്ത് വീണ്ടും സജീവമായിരിക്കയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രനുവേണ്ടി ബിജെപിയുടെ ഒരു വിഭാഗം വോട്ടുമറിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമാണ്. വോട്ട് മറിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ശ്രമം നടക്കുന്നുവെന്ന് ഒരു യുവമോര്‍ച്ച നേതാവ് കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. ഈ നേതാവിനൊപ്പം ഒരു കൂട്ടം പ്രവര്‍ത്തകര്‍ പരസ്യമായി പ്രതിഷേധിച്ച് രംഗത്ത് വരികയും ചെയ്തതോടെ കൊല്ലം ജില്ലാഘടകം പ്രതിരോധത്തിലായി. മേക്ക് എ വിഷന്‍ എന്ന പേരില്‍ സംഘടന രൂപീകരിച്ച് വിമതര്‍ പ്രവര്‍ത്തനവും തുടങ്ങിയിരിക്കുകയാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ വോട്ട് ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും കാര്യമായ പ്രവര്‍ത്തനം നടത്തുന്നില്ലെന്നാണ് ഇവരുടെ ആരോപണം. ജില്ലയില്‍ യുഡിഎഫിന് ബിജെപി വോട്ടു മറിച്ചു കൊടുക്കുന്നതായി ആരോപണം നില നില്‍ക്കുമ്പോള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാത്തത് ആരോപണത്തെ ന്യായീകരിക്കലായി മാറുമെന്നാണ് വിമതരുടെ വിമര്‍ശനം.പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മേക്ക് എ വിഷന്‍ സംഘടനയുടെ പേരില്‍ കമ്മിറ്റികളുണ്ടാക്കാനാണ് തീരുമാനം. തല്‍ക്കാലം പാര്‍ട്ടി വിടില്ലെന്നും തെരഞ്ഞടുപ്പ് ഫലം വന്നശേഷം തീരുമാനം എടുക്കുമെന്നും ഇവര്‍ വ്യക്തമാക്കി. ബിജെപിക്കുള്ളില്‍ തന്നെ സ്ഥാനാര്‍ത്ഥിയോട് എതിര്‍പ്പുണ്ടെങ്കിലും ആദ്യമായാണ് അത് പരസ്യമാകുന്നത്.

എന്നാല്‍ ഇതെല്ലാം ഇടതുപക്ഷം ഉന്നയിക്കുന്ന കഥകള്‍ മാത്രമാണെന്നും പാര്‍ട്ടിയില്‍ യാതൊരു പ്രശ്‌നവും ഇല്ലെന്നാണ് ബിജെപി ജില്ലാ നേതൃത്വം പറയുന്നത്. അതൃപ്തിയുള്ളവര്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ പരാതി ഉന്നയിക്കാമെന്ന് ജില്ലാ ഘടകത്തിന്റെ പ്രതികരണം. പരസ്യപ്രസ്താവന സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനും തീരുമാനമുണ്ട്. കൊല്ലത്ത് ബിജെപി യുഡിഎഫുമായി സഹകരിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നാണ് എല്‍ഡിഎഫ് ആരോപണം. ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ ഇറക്കിയത് യുഡിഎഫിനെ സഹായിക്കാനാണെന്നാണ് എല്‍ഡിഎഫ് പറയുന്നത്.ന്യൂനപക്ഷമോര്‍ച്ച ദേശീയ സെക്രട്ടറിയായ സാബു വര്‍ഗീസാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്നത്. എന്നാല്‍ കൊല്ലത്ത് പ്രേമചന്ദ്രന്റെ വിജയം സുനിശ്ചിതമാണെന്നും പരാജയഭീതയില്‍ നിന്നാണ് വ്യാജ ആരോപണങ്ങള്‍ ഉണ്ടാകുന്നതെന്നുമാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നാലിടത്ത് ആധിപത്യം കരസ്ഥമാക്കിയാണ് എന്‍.കെ. പ്രേമചന്ദ്രന്‍ ജയിച്ചുകയറിയത്. കൊല്ലം, ചവറ, ഇരവിപുരം, കുണ്ടറ മണ്ഡലങ്ങളാണ് യുഡിഎഫിനൊപ്പം നിന്നത്. എന്നാല്‍ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഒരു മണ്ഡലം പോലും നേടാന്‍ യുഡിഎഫിന് സാധിച്ചില്ലെന്ന് മാത്രമല്ല, ചവറ ഒഴികെയുള്ള സ്ഥലങ്ങളില്‍ പതിനായിരകണക്കിന് വോട്ടുകള്‍ക്കാണ് യുഡിഎഫ് പിന്നിലായത്.

എല്‍ഡിഎഫിന്റെ കാര്യം പരിശോധിച്ചാല്‍, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാത്തന്നൂര്‍, ചടയമംഗലം, പുനലൂര്‍ എന്നീ മണ്ഡലങ്ങളില്‍ മുന്നിലെത്തിയെങ്കിലും, ഇവിടെ നേടിയ ഭൂരിപക്ഷം കുറവായത് എം.എ ബേബിയെ പരാജയത്തിലേക്ക് നയിക്കുകയായിരുന്നു. സ്വന്തം മണ്ഡലമായ കുണ്ടറയിലും അദ്ദേഹം പിന്നിലായിരുന്നു. എന്നാല്‍ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് വന്നപ്പോള്‍ ചിത്രം ആകെ മാറിമറിഞ്ഞു. ഏഴു സീറ്റുകളിലും എല്‍ഡിഎഫ് വമ്പന്‍ വിജയം നേടി. ഈ വിജയമാണ് ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ആത്മവിശ്വാസം. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് രീതി വ്യത്യസ്തമാണെന്നത് വ്യക്തമാണ്.

2014നെ അപേക്ഷിച്ച് 2016ല്‍ എല്ലാ മണ്ഡലങ്ങളിലും വോട്ട് വിഹിതം ഇരട്ടിയോളമോ മൂന്നിരട്ടിയോ ആയി വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചുവെന്നതാണ് എന്‍ഡിഎയുടെ നേട്ടം. ഇതിനൊപ്പം, 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചാത്തന്നൂര്‍ മണ്ഡലത്തില്‍ രണ്ടാമതെത്താനും എന്‍ഡിഎയ്ക്ക് കഴിഞ്ഞതുകൊല്ലത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. എന്നിട്ടും മണ്ഡലത്തില്‍ എന്‍ഡിഎയുടെ പ്രചാരണം എവിടെയും എത്തിയിട്ടില്ലാത്തത് ദുരൂഹമാണെന്നാണ് ആക്ഷേപം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category