1 GBP = 93.60 INR                       

BREAKING NEWS

ആറ്റിങ്ങല്‍, പാലക്കാട്, ആലത്തൂര്‍, വടകര, കാസര്‍കോട് എന്നിവിടങ്ങളില്‍ ഇടതു വിജയം; കൊല്ലം, മലപ്പുറം, വയനാട് എന്നീ സീറ്റുകള്‍ യുഡിഎഫിനും; ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്ന 12ല്‍ ആറും ഇടത്തോട്ട്; ബിജെപി സാധ്യത തിരുവനന്തപുരത്ത് മാത്രം; ലോക്സഭയില്‍ കേരളത്തിന് ചുവപ്പു നിറമായിരിക്കുമെന്ന് സമകാലിക മലയാളം സര്‍വ്വേ; വടകരയില്‍ കെ മുരളീധരന്‍ ഉള്‍പ്പെടെ എംഎല്‍എമാരെല്ലാം പിന്നിലെന്നും പ്രവചനം; ആഘോഷമാക്കി വാര്‍ത്ത ഷെയര്‍ ചെയ്ത് സൈബര്‍ സഖാക്കളും

Britishmalayali
kz´wteJI³

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ ഇരുപത് മണ്ഡലങ്ങളിലും ഒന്നിച്ചു വോട്ടെടുപ്പു നടക്കുന്ന കേരളത്തില്‍ ഇടതുമുന്നണി മുന്നില്‍ എന്ന സൂചനകള്‍ പ്രകടമെന്ന് സമകാലിക മലയാളം വാരിക. സ്ഥാനാര്‍ത്ഥികളെ നേരത്തേ പ്രഖ്യാപിച്ച് പ്രചാരണ രംഗത്ത് തുടക്കം മുതല്‍ എല്‍ഡിഎഫ് മുന്‍തൂക്കം നേടിയിരുന്നു. അതില്‍ നിന്നു പിന്നോട്ടു പോകാതിരിക്കാന്‍ ഓരോ ഘട്ടത്തിലും ശ്രദ്ധിച്ചതിന്റെ ഫലം കൂടിയാണിതെന്നാണ് സമകാലിക മലയാളത്തിന്റെ വിലയിരുത്തല്‍. പി എസ് റംഷാദ് എഴുതിയ കേരളം ഇടത്തേക്ക് എന്ന ലേഖനം ഷെയര്‍ ചെയ്യുകയാണ് ഇടത് പ്രവര്‍ത്തകര്‍. രാഹുല്‍ തരംഗം കേരളത്തില്‍ ഉണ്ടാകില്ലെന്ന സൂചനയാണ് ഈ വിശകലനത്തിലുള്ളത്.


മുഴുവന്‍ മണ്ഡലങ്ങളിലും സഞ്ചരിച്ച് വോട്ടര്‍മാരുമായും വിവിധ പാര്‍ട്ടി പ്രവര്‍ത്തകരുമായും തെരഞ്ഞെടുപ്പു റിപ്പോര്‍ട്ടിങ്ങില്‍ സജീവമായി നില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകരുമായും സംസാരിച്ചു തയാറാക്കിയ വിലയിരുത്തലാണ് റംഷാദ് തയ്യാറാക്കിയതെന്ന് സമകാലിക മലയാളം വിശദീകരിക്കുന്നുണ്ട്. പ്രചാരണ രംഗത്തെ പ്രവണതകളും മാറിമാറി വരുന്ന വിഷയങ്ങളുടെ സ്വാധീനവും സൂക്ഷ്്മ വിശകലനം ചെയ്തുവെന്നും അവകാശപ്പെടുന്നു,. ആറ്റിങ്ങല്‍, പാലക്കാട്, ആലത്തൂര്‍, വടകര, കാസര്‍കോട് എന്നീ അഞ്ചു മണ്ഡലങ്ങളിലാണ് വ്യക്തമായ ഇടതു മുന്‍തൂക്കം. കൊല്ലം, മലപ്പുറം, വയനാട് എന്നീ മൂന്നു മണ്ഡലങ്ങളില്‍ യുഡിഎഫിനാണ് മേല്‍ക്കൈ. ഇവിടങ്ങളിലെല്ലാം അങ്ങേയറ്റം വാശിയേറിയ പോരാട്ടമാണെങ്കിലും ബാക്കി പന്ത്രണ്ടു മണ്ഡലങ്ങളിലാണ് ഒരു മുന്നണിക്കും പിടികൊടുക്കാത്ത ഇഞ്ചോടിഞ്ച് മല്‍സരമാണ് നടക്കുന്നതെന്ന് സമകാലിക മലയാളം പറയുന്നു.

തിരുവനന്തപുരം, പത്തനംതിട്ട, മാവേലിക്കര, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ചാലക്കുടി, തൃശൂര്‍, കോഴിക്കോട്, പൊന്നാനി, കണ്ണൂര്‍ എന്നിവയാണ് ആ മണ്ഡലങ്ങള്‍. ഇതില്‍ തിരുവനന്തപുരത്ത് ബിജെപിയുടെ പ്രതീക്ഷ വളരെ വലുതാണ്. ഇവിടെ മാത്രമാണ് അവര്‍ ആത്മവിശ്വാസത്തോടെ ജയം അവകാശപ്പെടുന്നത്. എന്നാല്‍ സീറ്റ് നിലനിര്‍ത്തുക തന്നെ ചെയ്യുമെന്നു കോണ്‍ഗ്രസ് ഉറപ്പ് പറയുന്നു. അതേ ഉറപ്പില്‍ ഇടതുകേന്ദ്രങ്ങള്‍ സി ദിവാകരന്റെ വിജയത്തേക്കുറിച്ചു സംസാരിക്കുന്നുമില്ല. തരൂര്‍ അല്ലെങ്കില്‍ കുമ്മനം എന്നതാണു സ്ഥിതി. ഈ പന്ത്രണ്ടില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, ചാലക്കുടി, കോഴിക്കോട് മണ്ഡലങ്ങള്‍ക്ക് നേരിയ ചായ് വ് ഇടത്തേക്കാണ്.

തിരുവനന്തപുരത്തിനു പുറമേ മാവേലിക്കര, എറണാകുളം, തൃശൂര്‍, പൊന്നാനി, കണ്ണൂര്‍ എന്നിവയാണ് ഇതേവിധം നേരിയ യുഡിഎഫ് ചായവ് പ്രകടമാകുന്ന മണ്ഡലങ്ങള്‍. അങ്ങനെ വന്നാല്‍ എല്‍ഡിഎഫിനു പതിനൊന്നും യുഡിഎഫിന് ഒമ്പതും സീറ്റുകളാണ് ലഭിക്കുക. തിരുവനന്തപുരത്ത് ബിജെപി അട്ടിമറി വിജയം നേടിയാല്‍ യുഡിഎഫിന്റെ ഒമ്പത് എട്ടായി കുറയുകയും ചെയ്യും.

വ്യക്തമായ ഇടതുമുന്നേറ്റമുള്ള മണ്ഡലങ്ങളില്‍ ആറ്റിങ്ങല്‍, പാലക്കാട്, ആലത്തൂര്‍, കാസര്‍കോട് എന്നിവ സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളാണ്. കഴിഞ്ഞ തവണ മുല്ലപ്പള്ളി രാമചന്ദ്രന്‍ ജയിച്ച വടകരയില്‍ സിപിഎമ്മിന്റെ പി ജയരാജനും കോണ്‍ഗ്രസിന്റെ കെ മുരളീധരനുമാണ് പൊരുതുന്നത്. ജയരാജന്റെ ജയം ഉറപ്പാക്കാന്‍ സിപിഎമ്മിന്റെ കണ്ണൂരിലെ സംഘടനാ സംവിധാനം ഒന്നടങ്കം ഇറങ്ങിയതുകൂടിയാണ് കണ്ണൂര്‍ മണ്ഡലത്തില്‍ പി കെ ശ്രീമതിയുടെ സാധ്യത മങ്ങാന്‍ ഇടയാക്കുന്നത്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ സുധാകരനാണ്.

ത്രികോണ മല്‍സരം നടക്കുന്ന തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ മണ്ഡലങ്ങളില്‍ ഒന്ന് (പാലക്കാട്) മാത്രമാണ് ഉറച്ച ഇടതു സീറ്റുകളുടെ കൂട്ടത്തിലുള്ളത് എന്നതും ഒന്നു മാത്രമേ യുഡിഎഫ് പ്രതീക്ഷാപട്ടികയിലും (തിരുവനന്തപുരം) ഉള്ളു എന്നതും ശ്രദ്ധേയം. ബാക്കി നാലും (പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍) പ്രവചനാതീത മണ്ഡലങ്ങളുടെ നിരയില്‍. ത്രികോണ മല്‍സരങ്ങളില്‍ കോട്ടയം ഇടതുസാധ്യതാ പട്ടികയില്‍ നിന്ന് ഒറ്റ ദിവസം കൊണ്ട് പ്രവചനാതീത മണ്ഡലങ്ങളുടെ പട്ടികയിലേക്ക് മാറുകയാണുണ്ടായത്. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുടെ നിര്യാണമാണ് കാരണം.

സമകാലിക മലയാളത്തിന്റെ മറ്റ് വിശകലനങ്ങള്‍ ഇങ്ങനെ
എംഎല്‍എമാര്‍ എംഎല്‍എമാരായി തുടരും?
രണ്ട് മുന്നണികളിലുമായി മല്‍സരിക്കുന്ന ഒമ്പത് സിറ്റിങ് എംല്‍എമാരില്‍ ഉറച്ച വിജയസാധ്യത ഒരാള്‍ക്കുമില്ല എന്നാണ് വിലയിരുത്തല്‍. സി ദിവാകരന്‍ ( സിപിഐ-തിരുവനന്തപുരം), അടൂര്‍ പ്രകാശ് ( കോണ്‍ഗ്രസ് - ആറ്റിങ്ങല്‍), വീണാ ജോര്‍ജ്ജ് ( സിപിഎം- പത്തനംതിട്ട), ചിറ്റയം ഗോപകുമാര്‍ ( സിപിഐ- മാവേലിക്കര), എ എം ആരിഫ് ( സിപിഎം- ആലപ്പുഴ), ഹൈബി ഈഡന്‍ ( കോണ്‍ഗ്രസ്- എറണാകുളം), എ പ്രദീപ് കുമാര്‍ (സിപിഎം- കോഴിക്കോട്), കെ മുരളീധരന്‍ ( കോണ്‍ഗ്രസ്- വടകര), പി വി അന്‍വര്‍ ( സിപിഎം- പൊന്നാനി) എന്നിവരാണ് മല്‍സര രംഗത്തുള്ള എംഎല്‍എമാര്‍.

വനിതകളില്‍ ഉറപ്പ് ഒരാള്‍ക്കുമില്ല
മൂന്ന് മുന്നണികളിലുമായി മല്‍സരിക്കുന്ന ആറ് വനിതാ സ്ഥാനാര്‍ത്ഥികളില്‍ ഉറച്ച വിജയസാധ്യതാ പട്ടികയില്‍ ഒരാളുമില്ല, പി കെ ശ്രീമതി (സിപിഎം- കണ്ണൂര്‍ ) മാത്രമാണ് നിലവില്‍ കേരളത്തില്‍ നിന്നുള്ള ഏക വനിതാ എംപി. ശ്രീമതി കെ സുധാകരനുമായും വീണാ ജോര്‍ജ്ജ് പത്തനംതിട്ടയില്‍ ആന്റോ ആന്റണിയുമായും ഷാനിമോള്‍ ഉസ്മാന്‍ ആലപ്പുഴയില്‍ എ എം ആരിഫുമായും രമ്യാ ഹരിദാസ് ആലത്തൂരില്‍ പി കെ ബിജുവുമായും മികച്ച പോരാട്ടത്തില്‍ത്തന്നെ. എതിര്‍ സ്ഥാനാര്‍ത്ഥികളെ നിലംതൊടീക്കാത്ത മല്‍സരം. ബിജെപി സ്ഥാനാര്‍ത്ഥികളായ ശോഭാ സുരേന്ദ്രന്‍ ആറ്റിങ്ങലും വി ടി രമ പൊന്നാനിയിലും ശക്തമായ മല്‍സരത്തിലുണ്ട്. പക്ഷേ, ത്രികോണ മല്‍സരമുണ്ടാക്കുന്ന സാന്നിധ്യമാകാന്‍ ഇരുവര്‍ക്കും കഴിയുന്നില്ല.

ജനം എങ്ങനെ ചിന്തിക്കുന്നു?
കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ വീണ്ടും വരരുത് എന്ന് ചിന്തിക്കുന്നവരാണ് കേരളത്തില്‍ അധികവും. പകരം വരുന്ന സര്‍ക്കാര്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരിക്കും എന്ന് ചിന്തിക്കുന്നവരാണ് കൂടുതല്‍. അതേസമയം, ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ തിരുത്തല്‍ ശക്തിയായി ഇടതുപക്ഷത്തിന്റെ രാഷ്ട്രീയവും ആശയപരവുമായ സാന്നിധ്യം ഉണ്ടാകണം എന്നും വലിയൊരു വിഭാഗം ചിന്തിക്കുന്നു. കേരളം മാത്രമാണ് ഇപ്പോള്‍ ഇടതുപക്ഷത്തിനു കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ ശേഷിയുള്ള സംസ്ഥാനം എന്നും അവര്‍ മനസ്സിലാക്കുന്നു. ഇതാണ് കൂടുതല്‍ മണ്ഡലങ്ങളെ പ്രവചനാതീതമാക്കുന്ന ഘടകങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്. നിശ്ശബ്ദ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ ഈ മണ്ഡലങ്ങളിലെ വോട്ടര്‍മാരില്‍ ബഹുഭൂരിപക്ഷവും തീരുമാനമെടുക്കും.

അവസാന മണിക്കൂറുകളെ സ്വാധീനിക്കുന്ന ചില കാര്യങ്ങള്‍
- പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം; കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രണ്ടാം ഘട്ട സന്ദര്‍ശനം.
- തലസ്ഥാനത്തെ തീരമേഖലയില്‍ എ കെ ആന്റണിയുടെ റോഡ് ഷോ.
- തിരുവനന്തപുരത്ത് ശബരിമല കര്‍മസമിതിയും വി എസ് ഡി പിയും ബിജെപിക്കു വേണ്ടി നടത്തുന്ന നിശ്ശബ്ദ പ്രചാരണം
- മുസ്ലിം മേഖലകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നടത്തുന്ന യുഡിഎഫ് അനുകൂല പ്രചാരണം.
- എന്‍ഡിഎയ്ക്ക് ജയസാധ്യത ഇല്ലെന്ന് ഉറപ്പുള്ള മണ്ഡലങ്ങളില്‍ സംഘപരിവാര്‍ വോട്ടുകളുടെ കാര്യത്തില്‍ എടുക്കുന്ന തീരുമാനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category