1 GBP = 88.30 INR                       

BREAKING NEWS

മദീര മലയിടുക്കില്‍ നിന്ന് ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 29 പേര്‍ക്ക് ദാരുണാന്ത്യം; മറിഞ്ഞത് 55 ഓളം പേര്‍ യാത്ര ചെയ്തിരുന്ന ബസ്; പരിക്കേറ്റവരുടെ നില ഗുരുതരം

Britishmalayali
kz´wteJI³

പോര്‍ച്ചുഗീസ് ദ്വീപ് മദീരയില്‍ ടൂറിസ്റ്റ് ബസ് താഴ്ചിയിലേക്ക് മറിഞ്ഞു 29പേര്‍ക്ക് ദാരുണാന്ത്യം. 22ലധികം പേര്‍ക്ക് പരിക്കേറ്റതായി വിവരമുണ്ട്. ബസില്‍ 55ഓളം പേരുണ്ടായിരുന്നതായാണ് വിവരം. തീരദേശ പട്ടണമായ കാനിക്കോയ്ക്ക് സമീപമാണ് അപകടം. 11പൂരുഷന്മാരും 17 സ്ത്രീകളുമാണ് മരിച്ചത്. ജര്‍മ്മനിയില്‍ നിന്നുള്ള ടൂറിസ്റ്റുകളായിരുന്നു അധികവും. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം.

ഡ്രൈവറും ഗൈഡും പോര്‍ച്ചുഗീസില്‍ നിന്നുള്ളവരാണ്. 14ഓളം ആംബുലന്‍സുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തി. ' എനിക്ക് ഈ സാഹചര്യത്തില്‍ എന്താണ് പറയേണ്ടതെന്നും അവരുടെ വേദനകള്‍ കാണാന്‍ സാധിക്കുന്നില്ലെന്നും മേയര്‍ സോസ പറഞ്ഞു.

മലയിടുക്കിലെ ഇറക്കം ഇറങ്ങുന്നതിനിടെ വളവ് തീരിയുന്നതിനിടയില്‍ ബസിന്റെ നിയന്ത്രണം വിട്ട് താഴെ ഒരു വീടിന് സമീപത്തേക്ക് പതിക്കുകയായിരുന്നു. വീടിന് ചെറിയ കേടുപാടുകള്‍ ഉണ്ടായെങ്കിലും വലിയ തോതിലുള്ള അപകടങ്ങളൊന്നും സംഭവിച്ചില്ല. അപകടകരമായ വളവില്‍ നേരത്തെയും നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സ്ഥലത്ത് അപകട മുന്നറിയിപ്പോ റോഡില്‍ സൈഡ് വാളോ സ്ഥാപിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category