1 GBP = 87.40 INR                       

BREAKING NEWS

കൊതുമ്പ് വള്ളത്തില്‍... നല്ല റോമാന്റിക്കായിട്ട് വാഴയിലയില്‍ പിടിച്ച് ഇരിക്കണം... വെള്ളം ദേഹത്ത് വീഴുമ്പോള്‍ കിസ് ചെയ്യണം.. അത് പറയുമ്പോള്‍ മതി.... സിനിമ സ്‌റ്റൈലില്‍ സെറ്റിട്ട് കല്ല്യാണ ഫോട്ടോ പിടിക്കലിനിടെ വള്ളം മറിഞ്ഞ് ദമ്പതികള്‍ പുഴയില്‍ വീണു; പിന്നെ കൂട്ട പൊട്ടിച്ചിരിയും; ഒരു വെഡ്ഡിങ് ഫോട്ടോഗ്രാഫി അപാരത; ചിരിച്ച് ചാവാന്‍ ഇതാ ഒരു ഒരു സേവ് ദി ഡേറ്റ് വീഡിയോ

Britishmalayali
kz´wteJI³

വെഡ്ഡിങ് ഫോട്ടോഗ്രഫിയുടെ പല വേര്‍ഷനുകളും കണ്ടിട്ടുണ്ടെങ്കിലും ഇത് അപാരമെന്ന് പറയുകയെ തരമുള്ളു. അത്രയ്ക്കും മികച്ച ഫോട്ടോഷൂട്ടായിരുന്നു ടിജിന്റേയും ശില്‍പ്പയുടേയും. ഫോട്ടോ ഷൂട്ടിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തിയാണ് ഇപ്പോള്‍ ആളുകള്‍ ഒന്ന് കല്യാണം കഴിക്കുന്നത് തന്നെ. വിവാഹത്തിനു മുമ്പും, വിവാഹത്തിനു ശേഷവും ഫോട്ടോ എടുപ്പ്.

വിവാഹ തിയ്യതി അറിയിക്കാനായുള്ള ഫോട്ടോ ഷൂട്ട്. ഇരുന്നും നിന്നും കിടന്നും, വെള്ളത്തിലും വയലിലും, മലമുകളിലും എന്നു വേണ്ട എന്തെല്ലാം എവിടെയെല്ലാം സാധിക്കുമോ അങ്ങനെയെല്ലാം വിവാഹം വ്യത്യസ്തമാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍. മെയ് ആറിന് ടിജിന്റേയും ശില്‍പ്പയുടേയും കല്യാണമാണ്. വിവാഹ തിയ്യതി അറിയിക്കാനുള്ള ഫോട്ടോഗ്രഫിയാണ് ഇവിടെ നടക്കുന്നത്. വെള്ളത്തിന് നടുവില്‍, ഇരുവരും തോണിയിലിരിക്കുകയാണ്. മഴയുടെ ഇഫക്ട് കിട്ടാനായി ചുറ്റിനുമുള്ളവര്‍ നാലുപാടുനിന്നും വെള്ളം തളിക്കുന്നുമുണ്ട്.

വാഴയിലയൊക്കെ പിടിച്ച് സ്‌റ്റൈലായി റൊമാന്റിക്കായി ഇരിക്കുന്ന ടിജിനോടും ശില്‍പ്പയോടും ഫോട്ടോഗ്രഫര്‍ പറഞ്ഞു പരസ്പരം ചുംബിക്കാന്‍. പിന്നെ സംഭവിച്ചത് രസകരമായിരുന്നു. തോണി മറിച്ച് ഇരുവരും വെള്ളത്തില്‍ വീണു. ചുറ്റുമുള്ളവരുടെ പൊട്ടിച്ചിരിയും. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തുമ്പോള്‍ വൈറലാകുകയാണ്. മുമ്പും ഇത്തരത്തിലെ വ്യത്യസ്തമായ പല കല്യാണ ഫോട്ടോ പിടിക്കലുകളും ചര്‍ച്ചയായിട്ടുണ്ട്. അതില്‍ അവസാനത്തേതാണ് ശില്‍പയുടേയും ടിജിന്റേയും ഫോട്ടോ ഷൂട്ട്. നല്ല ഫ്രെയിമുകളൊരുക്കി തീര്‍ത്തും പ്രൊഫഷണലായി ഫോട്ടയും വീഡിയോയും എടുക്കാനുള്ള ശ്രമമാണ് പുഴയിലേക്ക് വള്ളം മറിയുന്നതിലേക്ക് കാര്യങ്ങളെത്തുന്നത്.


അധികം താഴ്ചയില്ലാത്ത ഭാഗത്തായിരുന്നു ഫോട്ടോ ഷൂട്ട്. അതുകൊണ്ട് തന്നെ വള്ളം മറിഞ്ഞെങ്കിലും അപകടമൊന്നുമുണ്ടായില്ല. യുവാവും യുവതിയും നഞ്ഞു എന്ന് മാത്രം. ഒരു സേവ് ദി ഡേറ്റ് ഷൂട്ടിങ്ങിനിടയില്‍ സംഭവിച്ച രസകരമായ ബിഹൈന്‍ഡ് ക്യാമറ സീന്‍സ് നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ആദ്യ ശ്രമത്തില്‍ വള്ളം മറിഞ്ഞെങ്കിലും പിന്നീട് കൂടുതല്‍ മികവാര്‍ന്ന രീതിയില്‍ ഷൂട്ടിങ് നടന്നുവെന്നും സോഷ്യല്‍ മീഡിയാ ചിത്രങ്ങളില്‍ വ്യക്തമാണ്.

മഴപെയ്യുന്നതും കയ്യില്‍ വാഴയില പിടിച്ച് യാത്ര ചെയ്യുന്നതുമായിരുന്നു ഷൂട്ടി ചെയ്യാന്‍ ഉദ്ദേശിച്ച സീന്‍. പുഴയില്‍ നിന്നു വെള്ളം തെറിപ്പിച്ചാണ് മഴ പെയ്യിക്കുന്നത്. ''രണ്ടുപേരും റൊമാന്‍ഡിക് ആയി ചിരിക്കണം. വെള്ളം വീഴുമ്പോള്‍ കിസ് ചെയ്യണം''- ഇതിനിടയില്‍ ക്യാമറാമാന്‍ നിര്‍ദ്ദേശം കൊടുക്കുന്നതു കേള്‍ക്കാം. എന്നാല്‍ ഷൂട്ടിനിടയില്‍ ചുംബിക്കാനുള്ള ശ്രമത്തിനിടെ വഞ്ചിയുടെ ഒരുഭാഗം മറിഞ്ഞ് രണ്ടുപേരും വെള്ളത്തില്‍ വീണു. ആഴമില്ലാത്ത ഭാഗത്തായിരുന്നതിനാല്‍ ഇരുവരും വേഗം എണീറ്റു വന്നു.പിന്നെ വീണ്ടും ഷൂട്ടിങ്. സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുകയാണ് ഈ വിഡിയോ. സേവ് ദ് ഡേറ്റ് ചിത്രീകരിച്ച വെഡ്ഡ് പ്ലാനേഴ്സാണു ഈ പിന്നാമ്പുറ കാഴ്ചകള്‍ പങ്കുവച്ചത്.

ഇതിന് മുന്‍പ് ആലപ്പുഴ എടത്വാ സ്വദേശി ഡെന്നിയും വധുവായ തൃശൂര്‍ ഒല്ലൂര്‍ സ്വദേശിനി പ്രിയ റോസും പോസ്റ്റ് വെഡ്ഡിങ് ഷൂട്ടിങ്ങിനിടെ വഞ്ചി മറിഞ്ഞ് വെള്ളത്തില്‍ വീണ വീഡിയോയും വൈറലായിരുന്നു. കുട്ടനാട്ടില്‍ കായലിലൂടെ വഞ്ചി തുഴഞ്ഞു പോകുന്നതായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. പോസ് ചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ ക്യാമറാമാന്‍ നല്‍കുന്നുണ്ടായിരുന്നു. പ്രിയ അല്‍പ്പം ഭയത്തിലായിരുന്നു. ഇതിനിടെ വഞ്ചി അപ്രതീക്ഷിതമായി മറിയുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category