1 GBP = 88.30 INR                       

BREAKING NEWS

മോദിയെ അനുഗമിച്ച എസ്പിജി സംഘത്തിന്റെ കോപ്റ്ററില്‍ സംശയകരമായ നിലയില്‍ കണ്ട പെട്ടി പരിശോധിക്കാന്‍ അനുവദിക്കാതെ ഭീഷണി; ചിത്രദുര്‍ഗ്ഗയിലെ വാഹനത്തിലേക്ക് മാറ്റിയ പെട്ടിയില്‍ അന്വേഷണവുമില്ല; രണ്ടും കല്‍പ്പിച്ച് സംബല്‍പുരില്‍ പരിശോധന നടത്തിയ ഐഎഎസുകാരന്‍ നിരീക്ഷകന് സസ്പെന്‍ഷനും; മുഖ്യമന്ത്രിമാരെ പോലും വിടാതെ റെയ്ഡുകള്‍; പ്രധാനമന്ത്രിയോട് മറ്റൊരു നയവും; മോദിയുടെ ഹെലികോപ്ടറില്‍ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്നു നടക്കാനിരിക്കെ, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെയും കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെയും ഹെലികോപ്റ്ററുകളിലും പുതുച്ചേരി മുന്‍ മുഖ്യമന്ത്രി എന്‍.രംഗസാമിയുടെ വീട്ടിലും തിരഞ്ഞെടുപ്പു കമ്മിഷന്‍ റെയ്ഡ്. 3 റെയ്ഡിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഇത്തരം പരിശോധനകളെല്ലാം സുഗമമായ തിരഞ്ഞെടുപ്പിന് വേണ്ടി. എന്നാല്‍ ആവേശത്തില്‍ പ്രധാനമന്ത്രിയെ തൊട്ടാല്‍ കുടുങ്ങുകയും ചെയ്യും.

കര്‍ണ്ണാടകയില്‍ പ്രചരണത്തിന് എത്തിയ പ്രധാനമന്ത്രി മോദിയുടെ ഹെലികോപ്ടറില്‍ നിന്ന് കുറേ പെട്ടികള്‍ മാറ്റിയെന്ന ആരേപണം ഉയര്‍ന്നിരുന്നു. ഫോട്ടോ സഹിതമാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ഒഡീഷയിലെ സംബല്‍പുരിലെ തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ മുഹമ്മദ് മൊഹസിന് മോദിയുടെ ഹെലികോപ്ടര്‍ പരിശോധിച്ചത്. മുഖ്യമന്ത്രിമാരുടെ വീട്ടില്‍ പോലും റെയ്ഡ് നടക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്. എന്നാല്‍ മോദിയെ തൊട്ടപ്പോള്‍ കളിമാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച ഉദ്യോഗസ്ഥനെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സസ്പെന്‍ഡ് ചെയ്തു.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരമല്ല ഉദ്യോഗസ്ഥന്റെ നടപടിയെന്നും എസ്പിജി സുരക്ഷയുള്ളവരെ പരിശോധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും കമ്മിഷന്‍ അധികൃതര്‍ വിശദീകരിച്ചു. കര്‍ണാടക കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് മൊഹസിന്‍. ചൊവ്വാഴ്ചയാണ് ഒഡീഷയിലെ സംബല്‍പുരിലെത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. ജില്ല കലക്ടര്‍, ഡിഐജി എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പെട്ടെന്നുണ്ടായ പരിശോധനയെ തുടര്‍ന്ന് 15 മിനിറ്റോളം പ്രധാനമന്ത്രിക്ക് കാത്തുനില്‍ക്കേണ്ടി വന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയില്‍ അസ്വാഭാവികതയുണ്ടെന്നു കോണ്‍ഗ്രസ് ആരോപിച്ചു. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക്, കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ എന്നിവരുടെ ഹെലികോപ്റ്ററുകളും ഫ്ളൈയിങ് സ്‌ക്വാഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അപ്പോഴൊന്നും ആര്‍ക്കെതിരേയും നടപടി വന്നില്ല. എന്തുകൊണ്ടാണ് മോദിയെ തൊട്ടപ്പോള്‍ നടപടിയെന്നതാണ് ഉയര്‍ത്തുന്ന ചോദ്യം.

പ്രതിപക്ഷ നേതാക്കളെ തിരഞ്ഞുപിടിച്ച് ആദായനികുതി റെയ്ഡ് എന്ന വിമര്‍ശനം രൂക്ഷമായിരിക്കെയാണ് മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യമിട്ടു തിരഞ്ഞെടുപ്പു കമ്മിഷന്റെയും പരിശോധന. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെയും കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെയും ഹെലികോപ്റ്ററുകളിലും പുതുച്ചേരി മുന്‍ മുഖ്യമന്ത്രി എന്‍.രംഗസാമിയുടെ വീട്ടിലും നടത്തി റെയ്ഡ് ഏറെ വിമര്‍ശനത്തിന് ഇട നല്‍കുന്നുണ്ട്. മോദിയെ മാത്രം റെയ്ഡ് ചെയ്യരുതെന്ന കമ്മീഷന്റെ നിലപാടിലും പ്രതിപക്ഷ അതൃപ്തരനാണ്. പുതുച്ചേരിയിലെ എന്‍ആര്‍ കോണ്‍ഗ്രസ് നേതാവായ രംഗസാമി അണ്ണാ ഡിഎംകെ- ബിജെപി സഖ്യത്തിനൊപ്പമാണ്. എന്നിട്ടും ഇവിടേയും റെയ്ഡ് നടന്നു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുഗമിച്ച എസ്പിജി സംഘത്തിന്റെ കോപ്റ്ററില്‍ സംശയകരമായ നിലയില്‍ കണ്ട പെട്ടി പരിശോധിക്കാന്‍ ഭുവനേശ്വര്‍ വിമാനത്താവളത്തില്‍ തിരഞ്ഞെടുപ്പു കമ്മിഷനും പൊലീസും ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. എസ്പിജി സംഘം ഭീഷണിപ്പെടുത്തി തടയുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററില്‍നിന്ന് ഒരു വാഹനത്തിലേക്കു മാറ്റിയ പെട്ടിയെക്കുറിച്ച് അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യവും കമ്മീഷന്‍ ഒന്നും കണ്ടെത്തിയിട്ടില്ല. ഒഡീഷയിലെ സംബല്‍പുരില്‍ ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ ധര്‍മേന്ദ്ര പ്രധാന്റെ ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ സംഘം കഴിഞ്ഞ ദിവസം തിരച്ചില്‍ നടത്തിയെങ്കിലും മന്ത്രിയുടെ ബ്രീഫ്കേസ് പരിശോധിക്കാനായില്ല.

തൂത്തുക്കുടിയിലെ ഡിഎംകെ സ്ഥാനാര്‍ത്ഥി കനിമൊഴിയുടെ താമസസ്ഥലത്തു ചൊവ്വാഴ്ച രാത്രി നടത്തിയ റെയ്ഡില്‍ ഒന്നും കണ്ടെത്തിയില്ല. ലഭിച്ച രഹസ്യവിവരം തെറ്റായിരുന്നുവെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. പരിശോധന സംസ്ഥാനതല തീരുമാനപ്രകാരമായിരുന്നുവെന്നും തങ്ങളുടെ അറിവോടെയല്ലെന്നുമാണു കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ വിശദീകരണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category