1 GBP = 85.50 INR                       

BREAKING NEWS

അരമണിക്കൂറോളം പതിവു ശൈയില്‍ സൗമ്യനായി ക്യൂ നിന്ന് ഇളയദളപതി; പതിവ് തെറ്റിക്കാതെ സൂപ്പര്‍ സ്റ്റാറും ഉലകനായകനും; സൂര്യ എത്തിയത് ഭാര്യ ജോതികയ്ക്കും സഹോദരന്‍ കാര്‍ത്തിക്കും ഒപ്പം; തമിഴ്നാട്ടില്‍ പുരോഗമിക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ താരങ്ങള്‍ സമ്മതിദാന അവകാശം വിനിയോഗിച്ചു; രജനി സ്റ്റെല്ലാ മേരീസ് കോളജിലും; വിജയ് അഡയാര്‍ പോളിങ്ങ് സെന്‍ഡ്രിലിലും, അജിതും ശാലിനിയും തിരുവാണ്‍മിയൂറിലും വോട്ട് രേഖപ്പെടുത്തി; വൈറലായി വീഡിയോകള്‍

Britishmalayali
kz´wteJI³

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിങ് ആരംഭിച്ചു. തമിഴ്നാടും കര്‍ണാടകയും അടക്കം 12 സംസ്ഥാനങ്ങളിലെ 95 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വെല്ലൂര്‍ ഒഴികെയുള്ള തമിഴ്നാട്ടില്‍ 38 ലോക്സഭാ സീറ്റുകളിലും 18 നിയമസഭാ മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളുമടക്കം നിരവധി പ്രമുഖര്‍ തമിഴ്നാട്ടില്‍ വോട്ട് രേഖപ്പെടുത്തി.

സിനിമാ രംഗത്ത് നിന്ന് രജനീകാന്ത്, വിജയ്, അജിത്ത് തുടങ്ങിയവര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്ത് രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. രാവിലെ 7.10ഓടെ തന്നെ ചെന്നൈയിലെ സ്റ്റെല്ലാ മേരീസ് കോളജിലെ പോളിങ്ങ് ബൂത്തിലെത്തിയാണ് രജനീകാന്ത് വോട്ട് രേഖപ്പെടുത്തിയത്. ചെന്നൈ സെന്‍ഡ്രല്‍ മണ്ഡലത്തിലെ വോട്ടറാണ് രജനികാന്ത്.

ചെന്നൈ സൗത്ത് മണ്ഡലത്തിലെ വോട്ടറായ നടന്‍ വിജയ് അഡയാര്‍ പോളിങ്ങ് സെന്‍ഡ്രില്‍ വോട്ട് രേഖപ്പെടുത്തി. പതിവ് ശൈലിയില്‍ സൗമ്യനായിരുന്ന വിജയ് ഒറ്റയ്ക്കായിരുന്നു വോട്ട് ചെയ്യാനെത്തിയത്. ഏകദേശം അരമണിക്കൂറോളം ക്യു നിന്നാണ് തന്റെ സമ്മതിദാന അവകാശം വിജയ് വിനിയോഗിച്ചത്.
നടന്‍ അജിത്ത് ഭാര്യ ശാലിനി എന്നിവര്‍ ചെന്നൈ തിരുവാണ്‍മിയൂറില്‍ വോട്ട് രേഖപ്പെടുത്തി. നടന്‍ എത്തിയതോടെ ആരാധരകരും പോളിങ് സ്റ്റേഷനില്‍ തടിച്ച് കൂടി. ഒടുവില്‍ പൊലീസിന്റെ അകമ്പടിയോടെയാണ് താരവും ഭാര്യയും വോട്ട് ചെയ്ത് പുറത്തെത്തിയത്. ചെന്നൈ സൗത്ത് മണ്ഡലത്തില്‍ വോട്ടര്‍മാരാണ് ഇരുവരും. മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമല്‍ ഹാസനും മകള്‍ ശ്രുതി ഹാസനും ചെന്നൈ ഹൈസ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. ബംഗ്ലൂരു സെന്‍ട്രലിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും നടനുമായ പ്രകാശ് രാജും വേട്ട് രേഖപ്പെടുത്തി. നടന്‍ സൂര്യയും ഭാര്യ ജ്യോതികയും സഹോദരന്‍ കാര്‍ത്തിയും അമ്മയ്ക്കൊപ്പം എത്തിയാണ് വോട്ടുകള്‍ രേഖപ്പെടുത്തിയത്. ചെന്നൈയിലായിരുന്നു ഇവരുടെ വോട്ട്.
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി സേലത്ത് വോട്ട് ചെയ്തു. ചെന്നൈ സെന്‍ഡ്രല്‍ വോട്ടറായ ഡിഎംകെ വനിതാ നേതാവ് കനിമൊഴി ചെന്നൈ എസ്ഐടി കോളനിയില്‍ വോട്ട് രേഖപ്പെടുത്തി. ശിവഗംഗയിലെ കാരൈക്കുടി ബൂത്തില്‍ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം വോട്ട് രേഖപ്പെടുത്തി. കാര്‍ത്തി ചിദംബരം ശിവഗംഗയില്‍ വോട്ട് ചെയ്തു. ലഫിറ്റണന്റ് ഗവര്‍ണര്‍ കിരണ്‍ ബോദി പുതുച്ചേരിയില്‍ വോട്ട് ചെയ്തു.
രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകിട്ട് ആറുവരെ തുടരും. അതേസമയം, കര്‍ണാടകയില്‍ 14 സീറ്റിലും ഉത്തര്‍പ്രദേശ് (എട്ട്), മഹാരാഷ്ട്ര (10), അസം (അഞ്ച്), ബീഹാര്‍ (അഞ്ച്), ഒഡീഷ (അഞ്ച്), പശ്ചിമബംഗാള്‍ (മൂന്ന്), ഛത്തിസ്ഗഢ് (മൂന്ന്), ജമ്മു-കശ്മീര്‍ (രണ്ട്), മണിപ്പൂര്‍, പുതുച്ചേരി സംസ്ഥാനങ്ങളില്‍ ഒന്നുവീതം സീറ്റുകളിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category