1 GBP = 85.50 INR                       

BREAKING NEWS

രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ വേണ്ടെന്നു വയ്ക്കാനുള്ള ഞങ്ങളുടെ നിലപാട് നിങ്ങള്‍ ശരിവയ്ക്കുമോ? വിമര്‍ശിക്കാനും സത്യം പറയാനുമുള്ള അവകാശത്തിനുവേണ്ടി ഞങ്ങള്‍ എത്രയോ നഷ്ടങ്ങള്‍ സഹിക്കുന്നു; എന്നിട്ടും നിങ്ങളില്‍ ചിലര്‍ എന്തുകൊണ്ട് ഞങ്ങളെ സംഘിയെന്നും കൊങ്ങിയെന്നും പണം വാങ്ങി വാര്‍ത്ത ചെയ്യുന്നവരെന്നുമൊക്കെ വിളിച്ച് അധിക്ഷേപിക്കുന്നത്? ഞങ്ങളുടെ അഴിമതി തുറന്നുകാട്ടിയാല്‍ അതും ഞങ്ങള്‍ മുക്കില്ല എന്നുറപ്പുതരട്ടെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഇന്ന് എഐസിസിയുടെ മാധ്യമവിഭാഗത്തിന്റെ ചുമതലയുള്ള ഒരാള്‍ മറുനാടന്‍ മലയാളിയുമായി ബന്ധപ്പെട്ടു. കെപിസിസിയുമായി ബന്ധപ്പെട്ട ഒരു ജീവനക്കാരന്റെ നിര്‍ദ്ദേശപ്രകാരം കേരളത്തില്‍ ഈ തെരഞ്ഞെടുപ്പിന് പരസ്യം നല്‍കുന്നതിന് വേണ്ടി മറുനാടന്‍ മലയാളിയെക്കൂടി തെരഞ്ഞെടുത്തിരിക്കുന്നു എന്ന സന്തോഷ വാര്‍ത്ത പറയാനായിട്ടായിരുന്നു ഈ വിളി. ഞങ്ങള്‍ അപ്പോള്‍തന്നെ നോ പറഞ്ഞു. ഞങ്ങളുടെ നിലപാട് ഈ തെരഞ്ഞെടുപ്പില്‍ എന്നല്ല, ഞങ്ങള്‍ക്ക് ഇങ്ങനെയൊക്കെ മുന്‍പോട്ട് പോകാന്‍ കഴിയുന്നിടത്തോളം കാലം ഒരു തെരഞ്ഞെടുപ്പിലും ഒരു രാഷട്രീയ പാര്‍ട്ടിയുടെയും പരസ്യം വേണ്ട എന്നു തന്നെയാണ്.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ബിജെപിയുടെ കേരളത്തിലെ മാധ്യമ വിഭാഗ ചുമതലയുള്ള ഒരാള്‍ ഇതേ ആവശ്യവുമായി വിളിച്ചിരുന്നു. കേരളത്തിലെ ചില മാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കുമ്പോള്‍ ഓണ്‍ലൈനില്‍ ബിജെപി പരിഗണിക്കുന്ന ആദ്യത്തെ പത്രം മറുനാടന്‍ ആണെന്നും അതുകൊണ്ട് മറുനാടന്റെ ക്വട്ടേഷന്‍ നല്‍കണം എന്നുമായിരുന്നു ആവശ്യം. സമാനമായ ആവശ്യങ്ങള്‍ ഞങ്ങളോട് ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി അവരുടെ പ്രതിനിധികള്‍ ചോദിച്ചിട്ടുണ്ട്. ഒരു അറിയപ്പെടുന്ന പരസ്യ ഏജന്‍സിയുടെ ഉടമ തന്നെ നേരിട്ട് വിളിച്ച് മലബാറിലെ ഒരു യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി പരസ്യമോ അല്ലെങ്കില്‍ പ്രമോഷന്‍ വാര്‍ത്തകളോ ചെയ്യാമോ എന്ന് ചോദിച്ചിരുന്നു. എല്ലാവരോടും ഞങ്ങള്‍ നോ പറഞ്ഞു.

ഇത് സാമ്പത്തികമായി നഷ്ടം വരുത്തുന്ന ഒരു തീരുമാനമാണ് എന്നറിഞ്ഞുകൊണ്ടു തന്നെയാണ്. അതിന് പിന്നില്‍ ഒരു കാരണമുണ്ട്. ഒരു പാര്‍ട്ടിയോടോ ഒരു സ്ഥാനാര്‍ത്ഥിയോടോ ഞങ്ങള്‍ കാശ് വാങ്ങി പരസ്യം കൊടുത്താല്‍ സ്വാഭാവികമായും അവര്‍ ചില ആവശ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഞങ്ങള്‍ക്ക് മുട്ടു മടക്കേണ്ടി വരും. നടു കുനിക്കേണ്ടി വരും. അത് പാടില്ല എന്നതുകൊണ്ടാണ് ഞങ്ങള്‍ ഇങ്ങനെ ഒരു നിലപാട് എടുത്തത്. വിജയ സാധ്യത പോലുമില്ലാത്ത ബിജെപിയുടെ പത്തനംതിട്ട സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനും തൃശ്ശൂര്‍ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കുമൊക്കെ വേണ്ടി ഞങ്ങള്‍ ഏറെ ഇടം ചെലവഴിക്കുന്നതു കൊണ്ടു തന്നെ അത്തരക്കാരുടെ പരസ്യം വാങ്ങിക്കൂടെ എന്ന് ചോദിക്കുന്നവരുണ്ട്.

എന്നാല്‍, ഞങ്ങള്‍ക്ക് പറയാനുള്ളത് ഏതുനിമിഷവും ഇവരെക്കുറിച്ച് ഞങ്ങള്‍ക്ക് ഉറച്ച ബോധ്യമുള്ള ഒരു വാര്‍ത്ത കൊടുക്കേണ്ടി വന്നാല്‍ അവര്‍ ഞങ്ങള്‍ക്ക് പണം നല്‍കി എന്നത് ഒരു കമ്മിറ്റ്മെന്റായി ബാക്കി കിടക്കും എന്നതു കൊണ്ട് ഞങ്ങള്‍ നോ പറയും എന്നതാണ്. മാത്രമല്ല, നാളെ ഒരിക്കല്‍ ഞങ്ങള്‍ക്ക് പണം തന്നിട്ടുണ്ട് എന്ന് ഇവരാരെങ്കിലും ആരോപിക്കാന്‍ ഇടയാവുന്നത് ഇത്തരം ഒരു സാമ്പത്തിക ഇടപാടിന്റെ കണക്കുകള്‍ വെളിയില്‍ വിട്ടുകൊണ്ടാകും. കൂടുതല്‍ കേള്‍ക്കുവാന്‍ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് സന്ദര്‍ശിക്കുക

 



 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category