1 GBP = 93.35 INR                       

BREAKING NEWS

ക്രിമിനല്‍ കേസുകള്‍ പരസ്യം ചെയ്യാനുള്ള ലക്ഷങ്ങള്‍ ഇല്ലാത്തവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നാണോ കമ്മീഷന്‍ പറയുന്നത്? ഏതെങ്കിലും ഒരു പത്രമോ ചാനലോ സ്ഥാനാര്‍ത്ഥിയുടെ പരസ്യം വേണ്ടന്ന് പറഞ്ഞാലും അവരുടെ മത്സരം അസാധുവാക്കുമോ? ഒരു തവണ പരസ്യം ചെയ്യുമ്പോള്‍ നാലു പേജാകുന്ന സുരേന്ദ്രനെ പോലെയുള്ളവര്‍ എങ്ങനെ 75 ലക്ഷത്തില്‍ ചെലവ് നിര്‍ത്തുമെന്നാണ് ഈ കമ്മീഷന്‍ പറയുന്നത്? തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കശാപ്പുകാരാവുമ്പോള്‍

Britishmalayali
ഷാജന്‍ സ്‌കറിയ

തെരഞ്ഞെടുപ്പ് കാലത്ത് വിചിത്രമായ ഒരു തീരുമാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വന്നു ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍.ഒറ്റക്കേള്‍വിയില്‍ എല്ലാവര്‍ക്കും വളരെ പ്രിയമെന്ന് തോന്നുന്ന ഒരു തീരുമാനം. എല്ലാ സ്ഥാനാര്‍ത്ഥികളും അവരുടെ പേരിലുള്ള ക്രിമിനല്‍ കേസുകള്‍ മൂന്ന് തവണയെങ്കിലും പത്രപരസ്യമായും മൂന്ന് തവണയെങ്കിലും ചാനലിലും പരസ്യം ചെയ്യണം എന്നതായിരുന്നു അത്. അത് കേട്ടപ്പോള്‍ ആദ്യം എല്ലാവരും കൈയടിച്ചു. എന്റെ സ്ഥാനാര്‍ത്ഥി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണോ എന്ന് അറിയാനുള്ള എന്റെ അവകാശം എങ്ങനെയാണ് സ്വീകാര്യമാകാതെ ഇരിക്കുക. എന്നാല്‍ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം കഴിയുമ്പോള്‍ അതിന്റെ അപ്രായോഗികത മനസ്സിലാവുകയാണ്.

ഒരു ഉദാഹരണം പറഞ്ഞാല്‍ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പേരില്‍ 242 കേസുകളാണ് ഉള്ളത്. ഈ കേസുകളുടെ വിവരങ്ങള്‍ മൂന്ന് തവണയെങ്കിലും പരസ്യം ചെയ്യണം എന്നാണ്. ഇന്നിറങ്ങിയ ജന്മഭൂമി പത്തനംതിട്ട എഡിഷനില്‍ കെ സുരേന്ദ്രന്റെ കേസ് വിവരങ്ങളുടെ പട്ടികയുണ്ട്. നാല് പേജിലാണ് സുരേന്ദ്രന്‍ പരസ്യം ചെയ്തിരിക്കുന്നത്. ജനങ്ങള്‍ വായിക്കുന്ന പത്രത്തില്‍ പരസ്യം ചെയ്യണം എന്നുകൂടിയുണ്ട്. മനോരമയില്‍ നാല് പേജ് പരസ്യം ചെയ്യണം എന്ന് കരുതുക. അങ്ങനെയാണെങ്കില്‍ എത്ര ലക്ഷം രൂപയാണ് സുരേന്ദ്രന്‍ മുടക്കേണ്ടി വരുന്നത്. ഇത്രയും വിവരം ഏതെങ്കിലും ചാനലില്‍ മൂന്ന് തവണ പരസ്യം ചെയ്താല്‍ എത്ര രൂപ ചെലവാകും. രണ്ട് കോടി രൂപയെങ്കിലും വേണ്ടി വരും സുരേന്ദ്രന് അത് ചെയ്യാന്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമം അനുസരിച്ച് 75 ലക്ഷത്തില്‍ കൂടുതല്‍ ചെലവാക്കാനും പാടില്ല.

അപ്പോള്‍ എങ്ങനെയാണ് സുരേന്ദ്രന്‍ മത്സരിക്കുന്നത്. സുരേന്ദ്രന്‍ ഒരു ക്രിമിനല്‍ ആണെന്ന് ആരെങ്കിലും കരുതിയാല്‍ തെറ്റി. സുരേന്ദ്രന്റെ പേരിലുള്ള കേസുകളെല്ലാം തന്നെ പൊതുപ്രവര്‍ത്തകന്‍ ആയതിന്റെ പേരില്‍ ഉള്ളത് മാത്രമാണ്. അങ്ങനെ പറഞ്ഞാലും അത് ശരിയാകില്ല. പിണറായി വിജയന്‍ സര്‍ക്കാര്‍ പക തീര്‍ക്കുന്നതിന് വേണ്ടി തട്ടിക്കൂട്ടി ഉണ്ടാക്കിയ കേസുകളാണ്. സുരേന്ദ്രന്‍ വീട്ടില്‍ കിടന്ന് ഉറങ്ങിയ ദിവസം പോലും അക്രമം നടത്തി എന്ന് പറഞ്ഞ് കേസെടുത്തിരിക്കുന്നു. ഏതെങ്കിലും ഒരു വ്യക്തിയോട് ഭരണകൂടത്തിന് പക തോന്നിയാല്‍ എത്ര കള്ളക്കേസ് വേണമെങ്കിലും എടുക്കാം എന്നതിന്റെ തെളിവാണ് സുരേന്ദ്രനെതിരെ ഉള്ള ഈ 242 കേസുകള്‍. 242 കേസുകളുടെ വിവരങ്ങള്‍ പത്രത്തില്‍ പരസ്യം ചെയ്യണമെങ്കില്‍ കോടികളാണ് സ്ഥാനാര്‍ത്ഥി കണ്ടെത്തേണ്ടി വരിക. എവിടെ നിന്ന് സുരേന്ദ്രന്‍ ഈ തുക കണ്ടെത്തും? 75 ലക്ഷത്തിലധികം മുടക്കിയാല് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അതിനെ ചട്ടലംഘനമായി കാണുകയും ചെയ്യും.

ഒരു ചട്ടം വഴി ഒരാളോട് ഒരു കാര്യം ചെയ്യാന്‍ പറയുകയും മറ്റൊരു ചട്ടത്തിലൂടെ അതേകാര്യം ചെയ്യരുത് എന്ന് പറയുന്നത് വിവരക്കേടും മണ്ടത്തരവുമാണ് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് പറയാനുള്ളത്. സുരേന്ദ്രന്‍ മാത്രമല്ല ഇന്ത്യയിലെ നിരവധി സ്ഥാനാര്‍ത്ഥികള്‍ക്ക് ക്രിമിനല്‍ കേസുകളുടെ പരസ്യം നല്‍കാന്‍ കോടികള്‍ തന്നെ ചെലവാക്കേണ്ടി വരും. ഇവിടെയുള്ള എല്ലാ പത്രങ്ങളും സ്വകാര്യ സ്ഥാപനങ്ങളാണ്. ആ പത്രങ്ങള്‍ക്ക് തീരുമാനിക്കാം ആരുടെ പരസ്യം സ്വീകരിക്കണം വേണ്ട എന്ന് അവര്‍ക്ക് തീരുമാനിക്കാം.

മനോരമയ്ക്കും മാതൃഭൂമിക്കും ഉള്‍പ്പടെ ഞങ്ങള്‍ക്ക് ഒരു സ്ഥാനാര്‍ത്ഥിയുടെ പരസ്യം വേണ്ട എന്ന് വെക്കാന്‍ സ്വാതന്ത്ര്യം ഉണ്ട്. അപ്പോഴും അയാള്‍ മത്സരിക്കാന്‍ യോഗ്യനല്ല എന്നാകുമോ. ഉദാഹരണത്തിന് ആരുടേയും പരസ്യം വേണ്ട എന്ന് തീരുമാനിക്കാന്‍ മറുനാടന്‍ തീരുമാനിക്കുന്നു. ഇത് ഞങ്ങളുടെ പോളിസി മാറ്ററാണ് എന്ന് തീരുമാനിക്കാന്‍ അപ്പോള്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യം ഉണ്ട്.ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ രൂപം വീഡിയോയില്‍ കാണുക

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category