1 GBP = 87.80 INR                       

BREAKING NEWS

വിഷുദിന ഓര്‍മ്മകള്‍ പുതുക്കി സുദര്‍ശനം; കൈ നീട്ടവും സദ്യയുമൊക്കെയായി പരമ്പരാഗത ആഘോഷമൊരുക്കി ബെല്‍ഫാസ്റ്റ്‌ ഹിന്ദു കൂട്ടായ്മ

Britishmalayali
സുരേന്ദ്രന്‍

ടക്കന്‍ അയര്‍ലണ്ട് ഹിന്ദു കൂട്ടായ്മയായ 'സുദര്‍ശനം' കുടുംബാംഗങ്ങള്‍ പരമ്പരാഗത രീതിയില്‍ വിഷു ആഘോഷിച്ചു.ബെല്‍ഫാസ്റ്റ് ആന്‍ട്രിം റോഡില്‍ സൈന്റ്‌റ് ജെറാര്‍ഡ് ചര്‍ച്ച് ഹാളില്‍ വിഷു ദിന തലേ ദിവസമായ 14 നു ഞായറാഴ്ച കാലത്തു 11 മണിക്ക് തുടങ്ങിയ വര്‍ണ്ണാഭമായ പരിപാടികള്‍ 5 മണിക്ക് അവസാനിച്ചു.
 
സുദര്‍ശനം കുടുംബാംഗങ്ങള്‍ ഒരുക്കിയ വിഷുക്കണി ദര്‍ശിച്ച കുട്ടികള്‍ക്ക് കാരണവന്മാര്‍ വിഷു കൈനീട്ടം സമ്മാനിച്ചു.ശിവാനി ഉമേഷിന്റെ വിഷു ദിന സന്ദേശം വരും തലമുറയ്ക്ക് പ്രചോദനമാകുന്നതായിരുന്നു.സുദര്‍ശനം കുട്ടികളും മാതാപിതാക്കളും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ നമ്മുടെ കുട്ടികാലത്തെ വിഷുദിന സ്മരണകളിലേക്ക് ഒരു നിമിഷം കൂട്ടി കൊണ്ട് പോയി.കേരള തനിമയുടെ പതിനഞ്ചു കൂട്ടം വിഭവങ്ങളുമായി കുടുംബാംഗങ്ങള്‍ ഒരുക്കിയ വിഷു സദ്യ ഏവര്‍ക്കും ഗൃഹാതുരത്വത്തിന്റെ മധുരിക്കുന്ന ഓര്‍മ്മകളായിരുന്നു.
 
വൈവിധ്യങ്ങളായ നിലവാരം പുലര്‍ത്തുന്ന പരിപാടികള്‍ കൊണ്ടും,കുട്ടികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സുദര്‍ശനത്തിന്റെ കുടുംബ പരിപാടി എന്ന നിലയിലുംവിഷു ദിന കലാവിരുന്നു ഏവര്‍ക്കും ആസ്വാദനത്തിന്റെ ഒരേടും കൂടി നല്‍കി എന്നതില്‍ സംശയമില്ല .

കുട്ടികളായി ഒരുക്കിയ പ്രച്ഛന്ന വേഷം തികച്ചും വ്യത്യസ്ത മായിരുന്നു. ചുറു ചുറുക്കോടെ കുട്ടികള്‍ തങ്ങളുടെ വേഷം അതി മനോഹരമായി അവതരിപ്പിച്ചു .ജാന്‍സിബായി ,ചാച്ചാ നെഹ്റു , ഫുട്‌ബോളര്‍ മെസ്സി, റാഷ്ഫോര്‍ഡ് , ചിത്രകാരന്‍ രാജ രവി വര്‍മ്മ മുതല്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമന്‍ വരെ വേഷ പകര്‍ച്ചയായി കുട്ടികള്‍ അവതരിപ്പിച്ചു.
നന്മയുടെയും,ഒത്തൊരുമയുടെയും ഒരു മലയാള പുതു വര്‍ഷമായിരിക്കട്ടെഎന്നാ പ്രത്യാശയോടെ നന്ദി പ്രകാശിപ്പിച്ചു ഡോക്ടര്‍ ഉമേഷ് വിജയം എല്ലാ കുടുംബാംഗങ്ങളെയും അഭിനന്ദനങ്ങളോടെ സ്മരിച്ചു .

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category