1 GBP = 86.90 INR                       

BREAKING NEWS

ചേട്ടന്റെ വിജയം ഉറപ്പിക്കാനും ഭൂരിപക്ഷം ഇരട്ടിയാക്കാനും അനിയത്തിക്കുട്ടി ഇന്ന് വയനാട്ടില്‍; മാനന്തവാടിയിലും പുല്‍പള്ളിയിലും നിലമ്പൂരും അരീക്കോട്ടും പൊതുയോഗങ്ങളില്‍ പ്രസംഗിക്കുന്ന പ്രിയങ്കാ ഗാന്ധി വീരമൃത്യു വരിച്ച വസന്തകുമാറിന്റെ വീട്ടിലും പോകും; ഇന്ദിരയുടെ ഏക കൊച്ചുമകളെ കാണാന്‍ സ്നേഹത്തോടെ വയനാട്ടുകാര്‍; രാഹുല്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ ആവേശം മാറാതെ കേരളം

Britishmalayali
kz´wteJI³

വയനാട്: ഇനി വോട്ടെടുപ്പിനുള്ളത് മൂന്ന് നാള്‍ മാത്രം. കേരളത്തിലെ പ്രചരണത്തില്‍ ആവേശം നിറയ്ക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്കാ ഗാന്ധി വീണ്ടുമെത്തുകയാണ്. വയനാട്ടില്‍ മത്സരിക്കുന്ന സഹോദരന്‍ രാഹുല്‍ ഗാന്ധിക്ക് വോട്ടുറപ്പിക്കുകയാണ് ലക്ഷ്യം. രാഹുലിന്റെ വിജയം വയനാട്ടിലെ യുഡിഎഫ് കോട്ടയില്‍ ഉറപ്പാണ്. അതുകൊണ്ട് തന്നെ പരമാവധി ഭൂരിപക്ഷം ഉയര്‍ത്താനാണ് പ്രിയങ്കയുടെ വരവ്. അഞ്ച് ലക്ഷം ഭൂരിപക്ഷമാണ് യുഡിഎഫിന്റെ മനസ്സില്‍. എന്നാല്‍ രാഹുലിന്റെ വിജയമാര്‍ജിന്‍ കുറയ്ക്കാന്‍ ശക്തമായ ഇടപെടലുമായി സിപിഎമ്മും രംഗത്തുണ്ട്. ഇത് മനസ്സിലാക്കിയാണ് പ്രിയങ്ക വീണ്ടും വയനാട്ടില്‍ എത്തുന്നത്. നിരവധി പൊതുയോഗങ്ങളില്‍ അവര്‍ പങ്കെടുക്കും. വയനാട്ടിലെ യാത്രകള്‍ റോഡ് ഷോ മോഡലാകാനാണ് സാധ്യത.

രാവിലെ 10ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന പ്രിയങ്ക ഹെലികോപ്ടറില്‍ മാനന്തവാടിയില്‍ എത്തിച്ചേരും. 10.30ന് മാനന്തവാടിയില്‍ പൊതുസമ്മേളനം. 11.45ന് പുല്‍പള്ളിയില്‍ കര്‍ഷകസംഗമത്തില്‍ പങ്കെടുക്കും.1.20ന് പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ വി.വി. വസന്തകുമാറിന്റെ തൃക്കൈപ്പറ്റയിലെ തറവാട്ടുവീട്ടില്‍ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച. 2ന് നിലമ്പൂരിലും 3.40ന് അരീക്കോടും നടക്കുന്ന പൊതുസമ്മേളനങ്ങളിലും പ്രിയങ്കാ ഗാന്ധി പങ്കെടുക്കുന്നുണ്ട്. രാത്രി വൈത്തിരിയിലെ റിസോര്‍ട്ടില്‍ തങ്ങുന്ന പ്രിയങ്ക നാളെ തിരിച്ചുപോകുമെന്ന് കെപിസിസി നേതൃത്വം അറിയിച്ചു. വൈത്തിരിയില്‍ മാവോയിസ്റ്റ് വെടിവയ്പുണ്ടായ സാഹചര്യത്തില്‍ കോഴിക്കോട്ടെ റിസോര്‍ട്ടിലും പ്രിയങ്കയ്ക്കു താമസസൗകര്യം പരിഗണിക്കുന്നുണ്ട്. കനത്ത സുരക്ഷയാണ് പ്രിയങ്കയ്ക്ക് ഒരുക്കുക. കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക എത്തിയപ്പോള്‍ ഗസ്റ്റ് ഹൗസിലായിരുന്നു താമസം. അവിടെ മരപ്പട്ടി പ്രശ്നക്കാരനായി. ആ സാഹചര്യത്തിലാണ് റിസോര്‍ട്ടിലേക്കുള്ള താമസം മാറ്റം.

നേരത്തെ, രാഹുല്‍ ഗാന്ധി വയനാട്ടില്‍ പത്രിക സമര്‍പ്പിച്ച ശേഷം നടത്തിയ റോഡ് ഷോയില്‍ പ്രിയങ്കയും പങ്കെടുത്തിരുന്നു. തുടര്‍ന്ന് സഹോദരനായി വയനാട്ടുകാരുടെ പിന്തുണ തേടി പ്രിയങ്ക ഗാന്ധി കുറിപ്പിട്ടിരുന്നു. ട്വിറ്ററിലൂടെയാണ് പ്രിയങ്ക രാഹുലിനായി വോട്ട് തേടിയത്. 'എന്റെ സഹോദരന്‍, എന്റെ എറ്റവും വിശ്വസ്തനായ സുഹൃത്ത്, അതിനൊക്കെ മേലെ ഞാന്‍ കണ്ട ഏറ്റവും ആത്മധൈര്യമുള്ള മനുഷ്യന്‍. അവനെ കരുതലോടെ കാക്കുക വയനാടേ, അവനൊരിക്കലും നിങ്ങളുടെ അഭിമാനം തകരാന്‍ അനുവദിക്കില്ല... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ രാഹുലിന്റെ ചിത്രം പങ്കുവച്ചു കൊണ്ട് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. പ്രിയങ്ക എന്ത് പറയുന്നമെന്ന കാര്യത്തില്‍ വലിയ ആകാംക്ഷയിലാണ് വയനാടും കേരളമാകെയും. ഇടതുപക്ഷത്തിനെതിരെ ഒന്നും പറയില്ലെന്ന് താന്‍ പറഞ്ഞത് രാഹുല്‍ കൃത്യമായി പാലിച്ചിരുന്നു. അതേ നിലപാടാണോ പ്രിയങ്കയുടേതെന്നും ഇന്ന് വ്യക്തമാകും.

മോദിയെ മാത്രം കേന്ദ്രീകരിച്ചുള്ള പ്രചാരണത്തില്‍ നിന്ന് മാറി രാഹുല്‍ ഗാന്ധിയെ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിലേക്കാണ് മാറുന്നത്. രാഹുലിനൊപ്പം പ്രിയങ്കയെ സൂപ്പര്‍ ഹീറോയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതി 1.2 കോടി വീടുകളിലേക്ക് എത്തിക്കുന്ന സമയത്ത് തന്നെയാണ് ഇത്തരമൊരു നീക്കം നടക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അടക്കം ഇത്തരം രീതികളാണ് കോണ്‍ഗ്രസ് തുടങ്ങിയിരിക്കുന്നത്. 200 സീറ്റുകള്‍ ലക്ഷ്യമിട്ടാണ് ഈ നീക്കം. ബിജെപിക്കെതിരെ ദേശീയ തലത്തില്‍ ഒരു സൂപ്പര്‍ ഹീറോയായി പ്രിയങ്കയെ കോണ്‍ഗ്രസ് അവതരിപ്പിച്ച് കഴിഞ്ഞു. അതുകൊണ്ട് തന്നെ എല്ലാ സംസ്ഥാനങ്ങളിലും വന്‍ ജനക്കൂട്ടമാണ് അവരുടെ പ്രചാരണത്തിനെത്തുന്നത്. സ്ത്രീകള്‍ക്കിടയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ സ്വീകാര്യത വര്‍ധിപ്പിക്കാനാണ് പ്രിയങ്കയ്ക്കുള്ള ജോലി.

പ്രിയങ്ക ഗാന്ധിക്ക് പുറമെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചരണത്തിനായി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും വയനാട്ടിലെത്തുന്നുണ്ട്. സുല്‍ത്താന്‍ബത്തേരിയില്‍ സംഘടിപ്പിക്കുന്ന റോഡ് ഷോയിലും പൊതുയോഗത്തിലും സ്മൃതി ഇറാനി പങ്കെടുക്കും. പ്രിയങ്ക ഗാന്ധിക്ക് പുറമെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഗുലാം നബി ആസാദും വെള്ളിയാഴ്ച വയനാട്ടില്‍ പ്രചാരണത്തിനെത്തും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ശനിയാഴ്ച വയനാട്ടിലെത്തും.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category