1 GBP = 89.40 INR                       

BREAKING NEWS

ന്യൂയോര്‍ക്കില്‍ അപകടത്തില്‍പ്പെട്ടത് മാര്‍ത്തോമ്മാ സഭയിലെ സിനീയര്‍ വൈദികനും സന്നദ്ധ സുവിശേഷക സംഘം ജനറല്‍ സെക്രട്ടറിയുമായിരുന്ന ടി. സി. മാമ്മന്‍; പെസഹ തിരുകര്‍മ്മങ്ങള്‍ക്കു ശേഷം മടങ്ങിവരവെ പിന്നാലെ വന്ന വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ വൈദികനെ ഓര്‍ത്ത് കരഞ്ഞ് അനേകം വിശ്വാസികള്‍

Britishmalayali
kz´wteJI³

തിരുവല്ല; ന്യൂയോര്‍ക്കില്‍ അപകടത്തില്‍ കൊല്ലപ്പെട്ടത് മാര്‍ത്തോമ്മാ സഭ സീനിയര്‍ വൈദികനും സന്നദ്ധ സുവിശേഷക സംഘം ജനറല്‍ സെക്രട്ടറിയുമായിരുന്ന റവ. ടി. സി. മാമ്മന്‍ (70).2004 മുതല്‍ ലോങ് ഐലന്‍ഡ് മാര്‍ത്തോമ്മാ ഇടവകയില്‍ അംഗമായ റവ. മാമ്മന്‍ പത്തനാപുരം തിരുവാതിലില്‍ ചൂരത്തലയ്ക്കല്‍ കുടുംബാംഗമാണ്. അദ്ദേഹത്തിന്റെ സംസ്‌കാരം പിന്നീട്.

പെസഹാ രാത്രി കുര്‍ബാനയും പ്രസംഗവും നടത്തിയ ശേഷം ഭാര്യയെ ജോലി സ്ഥലത്തു നിന്നു തിരികെ കൊണ്ടുവരുന്ന വഴി ന്യൂയോര്‍ക്ക് 708 നോര്‍ത്ത് ബെല്‍മോര്‍ റോഡ് സതേണ്‍ പാര്‍ക്ക് വേയ്ക്ക് സമീപമായിരുന്നു അപകടം.ഇവര്‍ സഞ്ചരിച്ചിരുന്ന കാറിനു പിന്നില്‍ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു.

നിയന്ത്രണം വിട്ട കാര്‍ വഴിയരികിലുള്ള മരത്തിലേക്ക് ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തില്‍ പുറത്തേക്കു വീണ റവ. മാമ്മനെ ഉടന്‍ ബെത്പേജിലെ സെന്റ് ജോസഫ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ വില്‍സിക്കുട്ടിക്ക് (റിട്ട. അദ്ധ്യാപിക, എസ് സി എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തിരുവല്ല) നിസാര പരുക്കുണ്ട് .

ചന്ദനക്കാവ്, കുളത്തൂപ്പുഴ, പച്ചപാലോട്, കണ്ടംചിറ, തിങ്കള്‍കരിക്കം, ഏഴംകുളം, കുണ്ടറ, വാളകം, പേറ, പൊടിയാട്ടുവിള, കോഴഞ്ചേരി, വാരിക്കാട്, ആഞ്ഞിലിത്താനം, പുന്നയ്ക്കാട്, കുറിയന്നൂര്‍, പെരുമ്പാറ തുടങ്ങിയ ഇടവകകളില്‍ വികാരിയായിരുന്നു റവ. മാമ്മന്‍. സുവിശേഷ പ്രസംഗ സംഘം ഗോസ്പല്‍ ടീം മേധാവി, മാനേജിങ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഏറെ നാളായി ന്യൂയോര്‍ക്കിലായിരുന്നു.

മക്കള്‍: സ്മിത (പുണെ), സാനി (നഴ്സ് കൊഹന്‍ ചില്‍ഡ്രന്‍സ് ആശുപത്രി, ന്യൂയോര്‍ക്ക്) , മെല്‍വിന്‍ (ന്യൂയോര്‍ക്ക് പൊലീസ്). മരുമക്കള്‍: തൃശൂര്‍ ചാലാമ്പാറ മന്നേക്കാട്ട് കുടിയില്‍ റവ. ജോമി മാത്യൂസ് (യൂണിയന്‍ ബിബ്ലിക്കല്‍ സെമിനാരി, പുണെ), കോട്ടയം അമ്മഞ്ചേരി മുണ്ടന്തടത്തില്‍ ജോയല്‍, കരുണ (പീടികയില്‍, നാരകത്താനി).

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category