1 GBP = 87.20 INR                       

BREAKING NEWS

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ വീണ്ടും കലാപത്തിന്റെ വിത്തുകള്‍; ലഹളയുടെ വീഡിയോ എടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകയെ ലണ്ടന്‍ഡെറിയില്‍ വെടിവച്ച് കൊന്നു; ആശങ്കയോടെ ബ്രിട്ടനും അയര്‍ലണ്ടും

Britishmalayali
kz´wteJI³

പ്രശസ്ത വനിതാ ജേര്‍ണലിസ്റ്റ് ലൈറ മാക് കീ (29) നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ലണ്ടന്‍ഡെറിയിലെ ക്രെഗനില്‍ കഴിഞ്ഞ രാത്രി വെടിയേറ്റ് മരിച്ചു. ഇവിടെ നടന്ന് വന്നിരുന്ന ലഹളയുടെ വീഡിയോ എടുക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് തീവ്രദേശീയ വാദികളായ ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മിയില്‍ പെട്ട മുഖം മൂടിയിട്ട തോക്ക് ധാരി ലൈറയെ വെടിവച്ച് കൊന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ വീണ്ടും കലാപത്തിന്റെ വിത്തുകള്‍ മുളപൊട്ടുമോയെന്ന പേടിയുയര്‍ന്നിരിക്കുന്ന  വേളയിലാണ് ഈ കൊലപാതകവും അരങ്ങേറിയിരിക്കുന്നതെന്നത്  കടുത്ത ഉത്കണ്ഠയാണുയര്‍ത്തിയിരിക്കുന്നത്.  ഇതോടെ ഇക്കാര്യത്തില്‍ ബ്രിട്ടന്റെയും അയര്‍ലണ്ടിന്റെയും ആശങ്ക വര്‍ധിച്ചിട്ടുമുണ്ട്. 

തോക്കുധാരി ജനക്കൂട്ടത്തിന് നേരെ തന്റെ തോക്ക് ചൂണ്ടുന്ന സിസിടിവി ഫൂട്ടേജ് പോലീസ് പുറത്ത് വിട്ടിരുന്നു.  ഐആര്‍എയില്‍ പെട്ട തോക്ക് ധാരി ജനക്കൂട്ടത്തിന് നേരെ തുടര്‍ച്ചയായി വെടിയുതിര്‍ത്തപ്പോള്‍ ലൈറയ്ക്ക് കൊള്ളുകയായിരുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. ജനക്കൂട്ടത്തിനിടയില്‍ നിന്നും തന്റെ മൊബല്‍ ഫോണ്‍ ഉയര്‍ത്തിക്കാട്ടി അതില്‍ ലഹളയുടെ വീഡിയോ പകര്‍ത്തുന്ന ലൈറുടെ ചിത്രം  പോലീസ് പുറത്ത വിട്ട സിസിടിവി ദൃശ്യങ്ങല്‍ കാണാം.  തുടര്‍ന്ന് അടുത്തുള്ള കെട്ടിടത്തിന്റെ മൂലയില്‍ നിന്നും തോക്ക് ധാരി വെടിവയ്ക്കുയും ലൈറ കൊല്ലപ്പെടുകയുമായിരുന്നുവെന്നും ഈ ഫൂട്ടേജില്‍ നിന്നും വ്യക്തമാണ്. 

കൊലയ്ക്ക് ശേഷം പോലീസുകാര്‍ ഇയാളെ തേടാനാരംഭിക്കുന്നതിന് മുമ്പ് ഒരു പ്രാവശ്യം കൂടിയ കൊലയാളിയെ ഇതേ ഏരിയയില്‍ കണ്ടുവെന്നും റിപ്പോര്‍ട്ടുണ്ട്.  മുഖം മൂടി ധരിച്ച ഈ കൊലപാതകിയെ എങ്ങനെയെങ്കിലും പിടികൂടാനുള്ള കടുത്ത ശ്രമത്തിലാണ് ഇപ്പോള്‍ അയര്‍ലണ്ടിലെ പോലീസ്. ജനത്തിന്റെ സഹായത്തോടെ മാത്രമേ ഈ കൊലപാതകിയെ പിടികൂടാന്‍ സാധിക്കുകയുള്ളൂവെന്നാണ് ഈ കേസ് അന്വേഷിക്കുന്നതിന് നേതൃത്വം നല്‍കുന്ന മുതിര്‍ന്ന ഓഫീസറായ ഡിറ്റെക്ടീവ് സൂപ്രണ്ട് ജാസന്‍ മര്‍ഫി പറയുന്നത്. ഇയാളെ ക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അത് ഉടന്‍ തങ്ങള്‍ക്ക് കൈമാറണമെന്നും മര്‍ഫി നിര്‍ദേശിക്കുന്നു. 

പുതിയ ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മിയാണ് ലൈറയുടെ മരണത്തിന് ഉത്തരവാദിയെന്നും തങ്ങള്‍ക്ക് പലരെയും സംശയമുണ്ടെന്നുമാണ് നോര്‍ത്തേണ്‍ അയര്‍ലണ്ട് പോലീസ് പറയുന്നത്. 1916 ഈസ്റ്റര്‍ റൈസിംഗിനോട് അടുപ്പിച്ച് ഐഐര്‍എ സാധാരണയായി സജീവമാകാറുണ്ട്. ഇപ്രാവശ്യം ഈസ്റ്റര്‍ വീക്കെന്‍ഡിനോട് അനുബന്ധിച്ച് ഐആര്‍എക്കാര്‍ നടത്താന്‍ സാധ്യതയുള്ള ഭീകരാക്രമണത്തെ തടയാനായി പോലീസ് കഴിഞ്ഞ ദിവസങ്ങളിലായി നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ക്ഷുഭിതരായിട്ടായിരുന്നു ഐആര്‍എ കലാപത്തിന് തുടക്കമിട്ടിരുന്നത്. 

ഇന്നലത്തെ കൊലപാതകത്തെ കടുത്ത ഭാഷയില്‍ അപലപിച്ചാണ് ബ്രിട്ടനിലെയും അയര്‍ലണ്ടിലെയും വിവിധ രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. ഈ കൊലപാതകം വളരെ പൈശാചികമായിരിക്കുന്നുവെന്നാണ് ലണ്ടന്‍ഡെറി മേയറായ ജോണ്‍ ബോയ്ലെ പ്രതികരിച്ചിരിക്കുന്നത്. ഐആര്‍എയുടെ നെറികെട്ട പ്രവര്‍ത്തിയില്‍ തദ്ദേശവാസികളും കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സംഭവസ്ഥലത്ത് കടുത്ത പോലീസ് സാന്നിധ്യം ഇപ്പോഴും തുടരുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category