1 GBP = 87.80 INR                       

BREAKING NEWS

ആരും അറിയാതെ ഇടയ്ക്കിടെ മേഗന്‍ ഇന്ത്യയില്‍ വന്നുപോകുന്നുണ്ടെന്നറിയാമോ? പട്ടുസാരികളില്‍ പൊതിഞ്ഞ മേഘന്റെ ചിത്രങ്ങളുടെ പിന്നാമ്പുറം തേടി രാജഭക്തര്‍; ഹാരിയുടെ ഭാര്യക്ക് ഇന്ത്യ ഒരു വീക്ക്‌നെസ്സ്

Britishmalayali
kz´wteJI³

ഹാരി രാജകുമാരന്റെ ഭാര്യയായി ബ്രിട്ടീഷ് രാജകുടുംബത്തിലെത്തിയ മേഗന്‍ മെര്‍ക്ക്‌ലിന്റെ പല രീതികളും ഇപ്പോഴും രാജകുടുംബത്തിനോ രാജഭക്തര്‍ക്കോ മനസ്സിലായിട്ടില്ല. വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റുമായുള്ള മേഗന്റെ പിണക്കങ്ങളും ഇരുവര്‍ക്കുമിടയിലെ ഭിന്നതയും ബ്രിട്ടനിലെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഇപ്പോഴിതാ, മേഗന് ഇന്ത്യയോടുള്ള അടുപ്പമാണ് മറ്റൊരു വാര്‍ത്ത. ജീവകാരുണ്യ സംഘടനയായ വേള്‍ഡ് വിഷനുമായി ബന്ധപ്പെട്ട് മേഘന്‍ 2017-ല്‍ ഇന്ത്യയില്‍ വന്നിരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ഹാരി രാജകുമാരനുമായി പ്രണയത്തിലായശേഷമാണ് മേഗന്‍ ഇന്ത്യയിലെത്തിയത്. 2017 ജനുവരിയിലെ ഇന്ത്യ സന്ദര്‍ശനത്തിനിടെ, സാരിയും കുങ്കുമപ്പൊട്ടുമൊക്കെയായി അണിഞ്ഞൊരുങ്ങിയ മേഗന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ ബ്രിട്ടനില്‍ വൈറലായിക്കഴിഞ്ഞു. ഡല്‍ഹിയിലും മുംബൈയിലുമെത്തിയ മേഗന്‍ സ്‌കൂളുകളും മറ്റ് പല സ്ഥാപനങ്ങളും സന്ദര്‍ശിച്ചിരുന്നു. പെണ്‍കുട്ടികളോടും സ്ത്രീ സംഘടനകളോടും സംവദിച്ചശേഷമാണ് മേഗനും സംഘവും ഇന്ത്യയില്‍നിന്ന് മടങ്ങിയത്.

ഹാരിയുമായുള്ള പ്രണയവാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെയായിരുന്നു യാത്ര. അതുകൊണ്ടുതന്നെ സുരക്ഷാ കാരണങ്ങളാല്‍ യാത്ര റദ്ദാക്കിയെന്നായിരുന്നു നേരത്തെ പുറത്തുവന്നിരുന്ന വാര്‍ത്തകള്‍. എന്നാല്‍, മേഗന്‍ ഉദ്ദേശിച്ചതുപോലെതന്നെ യാത്ര നടക്കുകയും അവര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. എന്നാല്‍, അതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ മേഘനും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നില്ല. 

ഇപ്പോള്‍ തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് മേഗന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടത്. രാജകുമാരിയാകുന്നതിന് മുമ്പുള്ള തന്റെ സാമൂഹ്യപ്രവര്‍ത്തനങ്ങളെക്കുറിച്ച് ആരാധകര്‍ക്ക് മനസ്സിലാക്കാന്‍ കൂടിയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടതെന്ന് കരുതുന്നു. പൂര്‍ണഗര്‍ഭിണിയായ മേഗന്‍ ഇപ്പോള്‍ കൊട്ടാരച്ചുമതലകളില്‍നിന്നെല്ലാം ഒഴിഞ്ഞ് പ്രസവത്തിനായി കാത്തിരിക്കുകയാണ്. ഈ മാസം തന്നെ ഹാരി-മേഗന്‍ ദമ്പതിമാരുടെ ആദ്യ കുഞ്ഞ് പിറവിയെടുക്കുമെന്നാണ് കരുതുന്നത്.

ലിംഗസമത്വത്തെയും ഇന്ത്യയിലെ സ്‌കൂളുകളിലേക്കുള്ള പെണ്‍കുട്ടികളുടെ വരവിനെയും കുറിച്ച് മനസ്സിലാക്കാനാണ് മേഗന്‍ 2017-ല്‍ ഇന്ത്യയിലെത്തിയത്്. സ്‌കൂളുകളില്‍ ശുചിമുറികള്‍ സ്ഥാപിച്ചതോടെ, സ്‌കൂളില്‍ ചേരുന്ന പെണ്‍കുട്ടികളുടെ എണ്ണം മൂന്നിരട്ടിയോളം വര്‍ധിച്ചതായി ഇതോടൊപ്പമുള്ള വീഡിയോയില്‍ മേഗന്‍ പറയുന്നു. വൃത്തിയുള്ള ബാത്ത്‌റൂമുകളുണ്ടെന്നത് പെണ്‍കുട്ടികള്‍ക്ക് സധൈര്യം സ്‌കൂളുകളിലേക്ക് വരാന്‍ പ്രേരണയാകുന്നതായും അവര്‍ പറയുന്നു.

ദേശീയ വനിതാ കമ്മിഷനിലെ മുന്‍ അംഗം ഷമീന ഷഫീഖ് ഉള്‍പ്പെടെയുള്ളവരുമായി മേഗന്‍ അന്ന് ചര്‍ച്ച നടത്തിയിരുന്നു. പെണ്‍കുട്ടികളുടെ അവകാശത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും കൂടുതല്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ചര്‍ച്ചയില്‍ മേഗന്‍ വ്യക്തമാക്കിയിരുന്നു. മുംബൈയിലെ ചേരികളില്‍ താമസിക്കുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കുന്ന മൈന മഹിള ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളും മേഗന്‍ അവിടം സന്ദര്‍ശിച്ച് മനസ്സിലാക്കുകയും ചെയ്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category