1 GBP = 87.90 INR                       

BREAKING NEWS

ലോകത്തെ ആദ്യത്തെ ശാസ്ത്രജ്ഞന്മാരുടെ ബോഡിയും ലോകത്തിലെ ഏറ്റവും പഴക്കമുള്ള സയന്റിഫിക്ക് അക്കാദമിയുമായ ലണ്ടന്‍ റോയല്‍ സൊസൈറ്റിയില്‍ ഫെല്ലോയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വനിതയായി ഡോ. ഗഗന്‍ദീപ് കാന്‍ഗ്; മൂന്ന് ഇന്ത്യന്‍ വംശജരടക്കം ലോകം എമ്പാട് നിന്നും അംഗത്വം നല്‍കിയത് 51 ശാസ്ത്ര പ്രതിഭകള്‍ക്ക്

Britishmalayali
kz´wteJI³

ണ്ടന്‍ റോയല്‍ സൊസൈറ്റിയില്‍ ഫെല്ലോയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യം ഇന്ത്യന്‍ വനിതയെന്ന അപൂര്‍വ ബഹുമതി ഡോ. ഗംഗന്‍ദീപ് കാന്‍ഗിന് സ്വന്തം. ലോകത്തെ ആദ്യത്തെ ശാസ്ത്രജ്ഞന്മാരുടെ ബോഡിയായ ഈ സൊസൈറ്റിയിലേക്ക് മൂന്ന് ഇന്ത്യന്‍ വംശജരടക്കം 51 ശാസ്ത്ര പ്രതിഭകളെയാണ്  ലോകമെമ്പാട് നിന്നും തെരഞ്ഞെടുത്തിരിക്കുന്നത്. ഏപ്രില്‍ 16നാണ് ലോകമെമ്പാട് നിന്നും ഈ ഫെല്ലോകളെയും ഫോറിന്‍ മെമ്പര്‍മാരെയും സൊസൈറ്റിയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.  ശാസ്ത്രമേഖയിലേക്ക് ഇവര്‍ നല്‍കിയ അപൂര്‍വ സംഭാവനകള്‍ പരിഗണിച്ചാണ് ഇവരെ തെരഞ്ഞെടുത്തിരിക്കുന്നത്. 

റോയല്‍ സൊസൈറ്റിയിലെ അംഗങ്ങളെ ലോകത്തിലെ തന്നെ ഏറ്റവും കഴിവാര്‍ന്ന ശാസ്ത്രജ്ഞന്മാരാണുള്ളത്. ഈ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പിലുള്ള ഗഗന്‍ കാന്‍ഗ് ഇന്ത്യന്‍ ക്ലിനിഷ്യന്‍ സയന്റിസ്റ്റാണ്. അമേരിക്കന്‍-കനേഡിയന്‍ മാത്തമാറ്റീഷ്യന്‍ മഞ്ജുള്‍ ഭാര്‍ഗവ, ഓസ്ട്രേലിയന്‍ മാത്തമാറ്റീഷ്യനായ അക്ഷയ് വെങ്കിടേഷ് , ബ്രിട്ടീഷ് മൈക്രൊ ബയോളജിസ്ററായ ഗുരുദയാല്‍ ബെസ്ര എന്നിവരും ഈ വര്‍ഷം സൊസൈറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജരാണ്. ഗഗന്‍ദീപിന് മുമ്പ് ഇന്ത്യന്‍ വംശജകളായ രണ്ട് ശാസ്ജ്ഞകള്‍ സൊസൈറ്റിയില്‍ അംഗത്വം നേടിയിരുന്നു.  2016ല്‍ അംഗത്വം നേടിയ ബ്രിട്ടീഷ് മൈക്രോബയോളജിസ്റ്റായ പ്രതിഭ ഗായ്, 2018ല്‍ അംഗത്വം നേടിയ അമേരിക്കന്‍ മൈക്രോബയോളജിസ്റ്റായ ലളിത 

വെല്ലൂരിലെ പ്രശസ്തമായ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളജിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗ്യാസ്ട്രോഇന്റെസ്റ്റിനല്‍ സയന്‍സസില്‍ ക്ലിനിഷ്യന്‍ സയന്റിസ്റ്റാണ് ഗഗന്‍ ദീപ് കാന്‍ഗ്.  ഇതിന് പുറമെ ഫരീദാബാദിലെ ട്രാന്‍സ്ലേഷണല്‍ ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ എക്സിക്യൂട്ടീവ് ഡയറക്ടറുമാണ് അവര്‍. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ബയോടെക്നോളജി ഓഫ് ദി സയന്‍സ് ആന്‍ഡ് ടെക്നോളജി മിനിസ്ട്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഓട്ടോണമസ് ഇന്‍സ്റ്റിറ്റിയൂഷനാണിത്. സയന്‍സിലെ അവസാന വാക്കായ റോയല്‍ സൊസൈറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ തനിക്ക് സന്തോഷമേറെയുണ്ടെന്നാണ് ഗഗന്‍ ദീപ് പ്രതികരിച്ചിരിക്കുന്നത്.  

ഇന്ത്യയില്‍ പരിശീലനം നേടുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തന്നെ സംബന്ധിച്ചിടത്തോളം ഇത് മികച്ച അംഗീകാരമാണെന്നും അവര്‍ പറയുന്നു. 2010ല്‍ അമേരിക്കന്‍ അക്കാദമി ഓഫ് മൈക്രോബയോളജി ഫെല്ലോഷിപ്പിനായി  ഗഗനെ തെരഞ്ഞെടുത്തിരുന്നു. ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സസ് ഫെല്ലോഷിപ്പിനായി 2011ലും നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് ഫെല്ലോഷിപ്പിനായി 2013ലും ഗഗനെ തെരഞ്ഞെടുത്തിരുന്നു. യുകെയിലെ ഫാക്കല്‍റ്റി ഓഫ് പബ്ലിക്ക് ഹെല്‍ത്ത് ഫെല്ലോഷിപ്പ്(2015), ദി ഇന്‍ഡ്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി(2016) എന്നിവയിലേക്കുള്ള ഫെല്ലോഷിപ്പ് ഗഗനെ നേടിയെത്തിയിരുന്നു. 2006ല്‍ വുമണ്‍ ബയോസയന്റിസ്റ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ് സര്‍ക്കാരില്‍ നിന്നും 2006ല്‍ ഗഗന് ലഭിച്ചിരുന്നു. കുട്ടികളിലെ വൈറല്‍ ഇന്‍ഫെക്ഷനെ പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും ഗഗന്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച വച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category