1 GBP = 85.50 INR                       

BREAKING NEWS

മോറിസണ്‍സില്‍ കാര്‍ പാര്‍ക്ക് ചെയ്തിട്ട് മുങ്ങല്ലേ? നമ്പര്‍ റെക്കഗ്‌നീഷന്‍ സ്‌കാനര്‍ പൊക്കി നിങ്ങള്‍ക്ക് ഇടുന്നത് 80 പൗണ്ട് പിഴ; മൂന്ന് മണിക്കൂറില്‍ കൂടിയാല്‍ പണിയുറപ്പ്

Britishmalayali
kz´wteJI³

യുകെയിലെ സൂപ്പര്‍മാര്‍ക്കറ്റ് പാര്‍ക്കിംഗുകളില്‍ കാര്‍ ഇട്ട് മുങ്ങുന്നവര്‍ ഏറെയാണ്. എന്നാല്‍ ഇനി മുതല്‍ മോറിസണ്‍സില്‍ ഇത്തരത്തില്‍ കാറിട്ട് മുങ്ങിയാല്‍ 80 പൗണ്ട് പിഴയൊടുക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന നമ്പര്‍ റെക്കഗ്‌നീഷന്‍ സ്‌കാനര്‍ പൊക്കി നിങ്ങള്‍ക്ക് ഇടുന്നത് 80 പൗണ്ട് പിഴയാണെന്ന് പ്രത്യേകം ഓര്‍ക്കുക. ഇവിടെ  മൂന്ന് മണിക്കൂറില്‍ കൂടുതല്‍ നേരം കാര്‍ പാര്‍ക്ക് ചെയ്താല്‍ പണിയുറപ്പാണെന്നാണ് പുതിയ മുന്നറിയിപ്പ്. ഗ്ലാസ്റ്റണ്‍ബറിയിലെ സ്ട്രീറ്റ് റോഡിലുള്ള മോറിസണ്‍സിന്റെ സ്റ്റോറിലെ പാര്‍ക്കിംഗില്‍ നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ ക്യാമറകള്‍ സ്ഥാപിച്ചതോടെയാണ് ഇത്തരത്തില്‍ കാറിട്ട് പോകുന്നവര്‍ക്ക് കടുത്ത ഭീഷണിയായിത്തീര്‍ന്നിരിക്കുന്നത്.

പാര്‍ക്കിംഗ് നിയമങ്ങള്‍ ഇത്തരത്തില്‍ കര്‍ക്കശമാക്കിയ മോറിസണ്‍സിന്റെ നടപടിയില്‍ കസ്റ്റമര്‍മാര്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്താനും തുടങ്ങിയിട്ടുണ്ട്. ഇതിലൂടെ പകല്‍ക്കൊള്ള നടത്തി പണമുണ്ടാക്കാനാണ് സൂപ്പര്‍മാര്‍ക്കറ്റ് ശ്രമിക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു. ഇവിടുത്തെ കാര്‍ പാര്‍ക്കിംഗിനെ കസ്റ്റമര്‍മാര്‍ എത്ര സമയം ഉപയോഗിക്കുന്നുവെന്ന് കൃത്യമായി തിരിച്ചറിയുന്നതിനാണ് ഇത്തരം ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.  ഇവിടേക്ക് കാറുകള്‍ പ്രവേശിക്കുമ്പോള്‍ തന്നെ ക്യാമറകള്‍ നമ്പര്‍ പ്ലേറ്റ് സ്‌കാന്‍ ചെയ്യുകയാണ് ചെയ്യുന്നത്. 

പുതിയ നിയമം അനുസരിച്ച് മോറിസണ്‍സില്‍ കസ്റ്റമര്‍മാര്‍ക്ക് കാര്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത് പരമാവധി മൂന്ന് മണിക്കൂറുകളാണ്. ഇതിന് മേല്‍ ഒരു മിനിറ്റ് കൂടുതല്‍ വണ്ടിയിട്ടാല്‍ പോലും 80 പൗണ്ടാണ് പിഴയടക്കേണ്ടി വരുന്നത്. മോറിസണ്‍സിന് സമൂഹത്തോടുള്ള സ്വാര്‍ത്ഥത കലര്‍ന്ന സമീപനമാണിതിലൂടെ വെളിപ്പെട്ടിരിക്കുന്നതെന്ന് ചില കസ്റ്റമര്‍മാര്‍ ആരോപിക്കുന്നു. ഈ സിസ്റ്റം യൂറോ കാര്‍പാര്‍ക്കില്‍ നേരത്തെ തന്നെ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. 

ഈ സിസ്റ്റം നടപ്പിലാക്കാനായി തങ്ങള്‍ യൂറോ പാര്‍ക്കിനോട് അന്വേഷണം നടത്തിയെന്ന് മോറിസണ്‍സ് മാനേജര്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്. തങ്ങളുടെ നീക്കം ന്യായമാണെന്നും ഈ ഏരിയയിലെ മറ്റ് കാര്‍ പാര്‍ക്കുകള്‍ വെറും ഒന്നര മണിക്കൂര്‍ മാത്രമാണ് കാര്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതെന്നും മോറിസണ്‍സ് ന്യായീകരിക്കുന്നു.  നിരവധി കസ്റ്റമര്‍മാര്‍ പരിധിയില്‍ കൂടുതല്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് വര്‍ധിച്ചതിനാലാണ് ഈ നടപടി സ്വീകരിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായതെന്നും സൂപ്പര്‍മാര്‍ക്കറ്റ് വിശദീകരിക്കുന്നു. എന്നാല്‍ പാര്‍ക്കിംഗ് കാര്യത്തില്‍ നിബന്ധന വയ്ക്കാന്‍ മോറിസണ്‍സിന് അവകാശമുണ്ടെന്നാണ് ഗ്ലാസ്റ്റണ്‍ബറി ടൗണ്‍ കൗണ്‍സില്‍ വക്താവ് പ്രതികരിച്ചിരിക്കുന്നത്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category