1 GBP = 93.00 INR                       

BREAKING NEWS

മലയാളി പെണ്‍കുട്ടിയുടെ പാട്ടിനു ബിബിസി ടീമിന്റെ കയ്യടി; മലയാളത്തെ കയ്യിലെടുത്ത ഡെന്ന ജോമോന്‍ ഗാനവേദികള്‍ക്കൊ പ്പം പാശ്ചാത്യ സംഗീത വേദികളിലും നടത്തുന്നത് മിന്നും പ്രകടനം; ഡെന്ന കൈയ്യടി നേടുന്നത്‌ ആത്മീയ ഗാനരംഗത്ത്

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: അച്ഛന്‍ പാടിയ താരാട്ടുകള്‍ പിന്നീട് മകളെ പാട്ടുകാരിയാക്കി. ഒടുവില്‍ അവള്‍ ബിബിസിയുടെ കുട്ടികളുടെ ചാനലായ സിബിബിസിയുടെ കണ്ണില്‍ വരെ കൗതുകമായി. മലയാളത്തില്‍ ക്രിസ്ത്യന്‍ ആത്മീയ രംഗത്തെ പുതു കാലത്തിന്റെ ശബ്ദമായ പീറ്റര്‍ ചേരാനല്ലൂരിനോപ്പം ചേര്‍ന്നപ്പോള്‍ പുതിയ ഈണത്തിലും താളത്തിലും ശ്രദ്ധ നേടാനുമായി. ബെഡ്ഫോര്‍ഡിലെ ഒന്‍പതാം ക്ലാസുകാരി പെണ്‍കുട്ടി ഡെന്ന ആന്‍ ജോമോനെക്കുറിച്ചു ചുരുക്കിപ്പറഞ്ഞാല്‍ ഇത്രയെങ്കിലും പറയേണ്ടി വരും. സമപ്രായക്കാര്‍ക്കിടയില്‍ എങ്ങനെ വത്യസ്തയായി മാറുന്നു എന്നതിന്റെ നിര്‍വചനം കൂടിയാണ് ഡെന്നയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രകടനം. ബിബിസിയുടെ ഏറ്റവും ശ്രദ്ധയുള്ള ചാനലായ സിബിബിസി ഡെന്നയുടെ ടീന്‍ സ്റ്റാര്‍ എന്ന സംഗീത പരിപാടിയെ അധികരിച്ചു പ്രശംസ നടത്തിയത് ബ്രിട്ടനില്‍ അധികം മലയാളി കുട്ടികള്‍ക്ക് ലഭിക്കാത്ത അംഗീകാരവുമായി. പാട്ടിനു വേണ്ടി ജീവന്‍ കളഞ്ഞു നടക്കുന്ന സെവന്‍ ബീറ്റ്‌സ് സാരഥി കൂടിയായ ഡെന്നയുടെ പിതാവ് ജോമോനെ സംബന്ധിച്ചു ഇതിലും വലിയ സന്തോഷവുമില്ല.
ചെറുപ്പത്തിലേ പാട്ടു പഠിക്കാന്‍ തയ്യാറായ ഡെന്ന ഏറെ ശ്രമപ്പെട്ടാണ് മലയാളത്തെ തന്റെ കൈകളില്‍ ഒതുക്കി എടുത്തത് . കൂടെ പിന്തുണയുമായി അച്ഛന്‍ ജോമോന്‍ മാമ്മൂട്ടിലും 'അമ്മ ജിന്‍സിയും കൂടെ നിന്നപ്പോള്‍ ഡെന്നാക്കു മലയാളം ബാലികേറാമല ആയില്ല എന്നതാണ് സത്യം. മലയാളം പാട്ടുകള്‍ കയ്യില്‍ ഒതുങ്ങും എന്ന് വന്നപ്പോള്‍ പിതാവ് നയിക്കുന്ന സെവന്‍ ബീറ്റ്‌സ് മ്യൂസിക് ടീമിന് ഒപ്പമാണ് ആദ്യ അരങ്ങേറ്റം നടത്തിയത്. എന്നാല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത് ടീനേജുകാര്‍ക്കായി നടത്തപ്പെടുന്ന ബ്രിട്ടനീലെ ടീന്‍ സ്റ്റാര്‍ എന്ന പരിപാടിയുടെയും. ഇത്തരം സംഗീത പരിപാടികളില്‍ ഇതിനകം ഒട്ടേറെ മലയാളി കുട്ടികള്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഈ പ്രോഗ്രാം അടിസ്ഥാനമാക്കി ബിബിസിയുടെ കുട്ടികളുടെ ചാനല്‍ സിബിബിസി നടത്തിയ പ്രശംസ ഡെന്നയുടെ പാട്ടുവഴികളില്‍ വഴിത്തിരിവാകാന്‍ കാരണമായി.

സിബിബിസി ടീമിന്റെ പ്രശംസ നല്‍കിയ ആത്മവിശ്വാസം ഏറെ വലുതാണെന്ന് പിതാവ് ജോമോന്‍ മാമ്മൂട്ടില്‍ പറയുന്നു. അതോടെ ഡെന്നാക്കു പാട്ടിനെ കുറിച്ചുള്ള ഭീതി കുറഞ്ഞു എന്നതാണ് സത്യം. ഇപ്പോള്‍ ഏതു വേദിയിലും മികച്ച ഗായകര്‍ക്കൊപ്പം പാടാന്‍ തയ്യാറെടുക്കുന്ന ഗായികയായി ഡെന്ന മാറിയിരിക്കുന്നു എന്നതാണ് വസ്തുത, സിബിബിസിക്ക് വേണ്ടി ''ഗോട്ട് വാട്ട് ഇറ്റ് ടെക്സ്'' എന്ന മ്യൂസിക്കല്‍ ഷോയുടെ ഓഡിഷനില്‍ മൂന്നു പ്രാവശ്യം തിളങ്ങിയ പ്രശസ്തിയും ഡെന്നക്ക് ഒപ്പമുണ്ട്.
തുടര്‍ന്ന് ടെലിവിഷന്‍ അവതാരിക ലോറെന്‍ പ്ലേറ്റ് അടക്കം ഉള്ളവര്‍ വിളിച്ചു അഭിനന്ദിക്കുക കൂടി ചെയ്തതോടെ ഡെന്ന ഗായിക എന്ന നിലയില്‍ ബ്രിട്ടീഷ് സമൂഹത്തിലും അംഗീകരിക്കപ്പെടുക ആയിരുന്നു. വെറുതെ ഒരു നാള്‍ പാട്ടുപാടി വന്ന പെണ്‍കുട്ടിയല്ല താനെന്നു ഡെന്ന തെളിയിക്കുന്നത് കര്‍ണാടിക് സംഗീതത്തില്‍ ലെവല്‍ ഒന്നും രണ്ടും മൂന്നും ഡിസ്റ്റിങ്ഷനോടെ സ്വന്തമാക്കിയാണ്. പാട്ടിനൊപ്പം നല്ല സുന്ദരമായി ശാസ്ത്രീയ നൃത്തം വേദിയില്‍ അവതരിപ്പിക്കാനും ഡെന്ന മിടുക്കിയാണ്.
കഴിഞ്ഞ വര്‍ഷം രണ്ടു പ്രധാന സംഗീത പരിപാടികളില്‍ മിടുക്കു കാട്ടാന്‍ ഡെന്നാക്കു കഴിഞ്ഞിട്ടുണ്ട്. ബെഡ്‌ഫോര്‍ഡ്ഷയറിലെ മ്യൂസിക് ഫെസ്റ്റില്‍ ഏഷ്യന്‍ വിഭാഗത്തില്‍ വിജയി ആയതും ബര്‍മിങ്ഹാം അരീനയില്‍ നടന്ന ടീന്‍ സ്റ്റാര്‍ പരിപാടിയില്‍ ഫൈനലില്‍ എത്തിയതും ഡെന്ന എന്ന പാട്ടുകാരിയുടെ കരിയര്‍ ഗ്രാഫ് ഉയരങ്ങള്‍ തേടുകയാണ് എന്നാണ് തെളിയിക്കുന്നത്.
 
ബെഡ്ഫോര്‍ഡ് കൗണ്‍സില്‍ നടത്തിയ തിരഞ്ഞെടുപ്പില്‍ 2017 ലെ മികച്ച പാട്ടുകാരിയായും ഡെന്ന അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം നടക്കുന്ന ലീഗലി ബ്ലോണ്ട് മ്യൂസിക്കല്‍ എന്ന പരിപാടിയിലും ഓഡിഷന്‍ പൂര്‍ത്തിയാക്കി ഡെന്ന ക്ഷണിക്കപ്പെട്ടിരിക്കുയാണ്. മലയാള സംഗീതത്തിന് ആത്മീയ ഗാനങ്ങളിലൂടെയാണ് ഡെന്ന തന്റെ ദക്ഷിണ നല്‍കിയിരിക്കുന്നത്.

രണ്ടു വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ആത്മഭോജ്യം, കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ദി ഗ്ലോറി റ്റു ഗോഡ് എന്നീ സംഗീത ആല്‍ബങ്ങളില്‍ ഡെന്ന പാടിയ പാട്ടുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രശസ്ത ഗായകന്‍ വിജയ് യേശുദാസിനൊപ്പം പാടിയ ഡെന്ന സിങ് വിത് സ്റ്റീഫന്‍ ദേവസി പരിപാടിയില്‍ റണ്ണര്‍ അപ് ആയിരുന്നു. ഫ്‌ളവേഴ്‌സ് ടിവിയിലെ ഓണരഥം എന്ന പരിപാടിയിലും ഏതാനും വര്‍ഷം മുന്‍പ് ഡെന്ന പങ്കെടുത്തിട്ടുണ്ട്. യുകെയിലെ ബൈബിള്‍ കലോത്സവ വേദികളില്‍ നിന്നും നിരവധി പുരസ്‌കാരങ്ങള്‍ വീട്ടില്‍ എത്തിക്കാനും ഡെന്നാക്കു പാട്ടിലൂടെ കഴിഞ്ഞിട്ടുണ്ട്.

ഇത്തരത്തില്‍ ചെറുപ്രായത്തില്‍ തന്നെ ഗാനരംഗത്തു സ്വന്തം പാദമുദ്ര പതിപ്പിച്ച ഡെന്ന യുകെയിലെ മലയാളി സമൂഹത്തിന്റെ ആവേശമായി മാറുമ്പോള്‍ ആ കൈകളില്‍ യുവ പ്രതിഭ പുരസ്‌കാരം ഏല്‍പ്പിക്കുവാന്‍ ബ്രിട്ടീഷ് മലയാളി വായനക്കാര്‍ തയ്യാറാകുമോ? രണ്ടാം ഘട്ട വോട്ടെടുപ്പ് ആവേശോജ്വല ഘട്ടത്തില്‍ ഉയരുന്ന ചോദ്യമിതാണ്. യുവ പ്രതിഭ പട്ടികയിലെ മികച്ച താരം ഡെന്ന തന്നെയാണ് എന്നുറപ്പെങ്കില്‍ ഇപ്പോള്‍ നല്‍കാം ഒരു വോട്ട്.
ജൂണ്‍ ഒന്നിന് കവന്‍ട്രിയിലെ വില്ലന്‍ ഹാളിലാണ് ഇത്തവണത്തെ അവാര്‍ഡ് നൈറ്റ് നടക്കുക. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് മാത്രമല്ല യുകെയിലെ സര്‍വ പരിപാടികളുടെയും മുഖ്യ സ്പോണ്‍സറായി അലൈഡ് മോര്‍ട്ട്ഗേജ് സര്‍വ്വീസസ് ആദ്യമായി എത്തുന്ന പരിപാടി എന്ന സവിശേഷത കൂടിയുണ്ട് ഇതിന്.
യുകെയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം നാട്ടില്‍നിന്നുള്ള പ്രൊഫഷണല്‍ കലാകാരന്മാരും ചേര്‍ന്നായിരിക്കും ഇക്കുറി അവാര്‍ഡ് നൈറ്റ് ഒരുക്കുക. ഇതോടൊപ്പം പതിവ് പോലെ ഈ വര്‍ഷം യുകെ മലയാളികളില്‍ ഏറെ സ്വാധീനം ചെലുത്തിയ വാര്‍ത്ത താരം, യുവ പ്രതിഭ, മികച്ച മലയാളി നഴ്‌സ് എന്നിവര്‍ക്കുളള പുരസ്‌കാര വിതരണവും ഉണ്ടാകും.
അവാര്‍ഡ് നൈറ്റ് വേദിയുടെ വിലാസം:Willenhall, Coventry, CV3 3FYReaders Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category