1 GBP = 85.80 INR                       

BREAKING NEWS

വണ്ണപുറത്തെ 35 കാരി വീട്ടമ്മയ്ക്ക് മരണത്തിലേക്ക് നടന്നു പോവാന്‍ പേടിയില്ല; പക്ഷേ ആറും രണ്ടും വയസ്സുള്ള പിഞ്ചു കുഞ്ഞുങ്ങളെ ആരും നോക്കും? ബിന്ദുവിന്റെ ആയുസ് നീട്ടി കൊടുക്കാന്‍ എങ്കിലും വിശുദ്ധ വാരത്തില്‍ നിങ്ങള്‍ എന്തെങ്കിലും ചെയ്യുമോ?

Britishmalayali
kz´wteJI³

വിശുദ്ധ വാരത്തില്‍ ഞങ്ങള്‍ കുറച്ച് നിരാലംബരുടെ ജീവിത കഥകള്‍ നിങ്ങളോട് പറയുകയാണ്. തിരക്കു കൊണ്ടാവും അത് അധികം ആളുകളുടെ ചെവിയില്‍ എത്തിയിട്ടില്ല. ഇന്നു ഞങ്ങള്‍ നിങ്ങളോടു പറയുന്ന ബിന്ദുവിന്റെ ജീവിത കഥ ബിന്ദുവിനു വേണ്ടിയല്ല നിര്‍ഭാഗ്യരായ ആ രണ്ടു പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ കേള്‍ക്കുക. ആറു വയസ്സും രണ്ടു വയസ്സമുള്ള ഈ കുരുന്നുകള്‍ക്ക് വേണ്ടി ഈ നന്മയുടെ ജീവിതം കുറച്ചു കൂടി എങ്കിലും മുന്‍പോട്ടു കൊണ്ടു പോകാന്‍ നിങ്ങള്‍ക്ക് കഴിയുന്ന ഒരു ചെറിയ സഹായം ചെയ്യുക. ഈ വുശുദ്ധ വാരത്തില്‍ നിങ്ങളുടെ പ്രാര്‍ത്ഥന പൂര്‍ണ്ണമായും ഫലപ്രഥമാക്കാന്‍ ഇതു ഒരു പക്ഷെ ദൈവം കാരണമാക്കി മാറ്റിയേക്കും.
ലങ്സ്‌കാന്‍സര്‍ ബാധിച്ച 35 വയസുപ്രായമുള്ള ഇടുക്കി സ്വദേശിയായ ബിന്ദുവിന്റെ കഥയാണ് ഇന്ന് ഞങ്ങള്‍ നിങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്.വണ്ണപ്പുറം സ്വദേശിയായ ബിജു എബ്രഹാമിന്റെ ഭാര്യയായ ബിന്ദുവിന് കഴിഞ്ഞ ജൂലൈ മാസത്തില്‍ ആണ് ലങ്സില്‍ ക്യാന്‍സറാണെന്നു തിരിച്ചറിയുന്നത്. ഭര്‍ത്താവ് ബിജു നടത്തി വന്ന ഒരു ടയര്‍ പഞ്ചര്‍ ഷോപ്പില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നും സന്തോഷത്തോടെ കഴിഞ്ഞ് വന്നിരുന്ന ബിന്ദുവും രണ്ടും ആറും വയസുള്ള കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബം രോഗം അറിഞ്ഞതോടെ ആശുപത്രി ജീവിതവുമായി മുമ്പോട്ട് പോകുകയാണ്.

ആലുവ രാജഗിരി ഹോസ്പിറ്റലില്‍ ആണ് ബിന്ദു ചികിത്സയിലുള്ളത്. രോഗം അതിന്റെ നാലാം സ്റ്റേജില്‍ ആയതിനാല്‍ ബിന്ദുവിന്റെ രോഗം നിയന്ത്രിക്കാന്‍ 16 കീമോതെറാപ്പി നിലവില്‍ ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. നാട്ടുകാരുടേയും സുമസുകളുടെയും സഹായത്താല്‍ ഇതുവരെ 8കീമോതെറാപ്പി ചെയ്യാന്‍ സാധിച്ചു. 20 ദിവസം ഇടവിട്ടു കീമോതെറാപ്പി ചെയ്താല്‍ മാത്രമേ ബിന്ദുവിന്റെ ക്യാന്‍സര്‍ നിയന്ത്രിക്കാന്‍ പറ്റുകയുള്ളൂ. ഓരോ കീമോതെറപ്പിക്കും 15000 രൂപയോളം ചിലവുണ്ട്. ഇതു കൂടാതെ ഓരോ തവണയും 25000രൂപയോളം സ്‌കാനിഗിനും മറ്റു മരുന്നുകള്‍ക്കുമായി ആവശ്യമുണ്ട്.കാന്‍സര്‍ കൂടാതെ വയറില്‍ വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥ കൂടി ബിന്ദുവിനെ പിടിമുറിക്കിയിരിക്കുന്നതിനാല്‍ ഈ 35 വയസുകാരി മരണത്തെ മുന്നില്‍ കണ്ടാണ് ജീവിക്കുന്നത് തന്നെ.
നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്താല്‍ ഇതുവരെ മൂന്നു ലക്ഷത്തി അമ്പതിനായിരും രൂപയോളം ബിന്ദുവിന്റെ  ചികിത്സയ്ക്കായി ചിലവഴിച്ചു. ബിന്ദുവിന്റെ ആരോഗ്യ സ്ഥിതി മോശമായതിനാല്‍ കൂടുതല്‍ സമയവും ഹോസ്പിറ്റലിലും മറ്റുമായി ചിലവഴിക്കുന്നതിനാല്‍ വരുമാന മാര്‍ഗം പൂര്‍ണമായി ഇപ്പോള്‍ നിലച്ചിരിക്കുകയാണ്. മാസം 3000 രൂപാ വാടക നല്‍കേണ്ട  ഒരു ചെറിയ വാടകവീട്ടില്‍ ആണ് ഇപ്പോള്‍ ഈ കുടുംബം താമസിക്കുന്നത്. ആറുവയസുള്ള മൂത്ത മകള്‍ ഏയ്ഞ്ചല്‍ അന്ന അടുത്തുള്ള സെന്റ് മേരീസ് സ്‌കൂളില്‍ ഒന്നാം ക്ലാസ്സില്‍പഠിക്കുന്നു. രണ്ടുവയസ്സുള്ള എല്‍സ മരിയയെ അടുത്തുള്ള ഡേ കെയര്‍ ആക്കിയതിന് ശേഷമാണ് ബിന്ദുവിന്റെ ചികിത്സ ആവശ്യങ്ങള്‍ക്കായി പുറത്തു പോകാന്‍സാധിക്കുന്നത്.

ഈ അപ്പീലിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി എളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈനി അഗസ്റ്റിനോട് സംസാരിക്കാന്‍ സാധിച്ചു. പ്രസിഡന്റ് ബിജുവിന്റെ സാമ്പത്തിക പരാതിനതകളെക്കുറിച്ചും രണ്ടു കുഞ്ഞുമക്കളുള്ള ഈ കുടുബത്തിന്റെ ഇപ്പോഴത്തെ ദയനീയാവസ്ഥയെക്കുറിച്ചും ഷൈനി വിവരങ്ങള്‍ നല്‍കി. ഇതു കൂടാതെ ഈ കുടുംബത്തിന്റെ അയല്‍വാസിയായിരുന്നഇപ്പോള്‍ യുകെ താമസിക്കുന്ന സെബാസ്റ്റ്യനും ഈ കുടുംബത്തിന്റെ അവസ്ഥ വളരെ ദയനീയമെന്നു അറിയിച്ചിട്ടുണ്ട്. ബിജുവിന്റെ ഇടവക വികാരി ഫാ: സെബാസ്റ്റ്യന്‍ പന്നാരയും നമ്മുടെ അപ്പീലിനെപൂര്‍ണമായും അനുകൂലിക്കുകയും കഴിയുന്നത്ര സഹായങ്ങള്‍ ഈ ഫാമിലിക്ക് നല്‍കാന്‍ ശ്രമിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

പ്രതിസന്ധികളില്‍ തളരാതെ ഏതുവിതെനയും ബിന്ദുവിനെ സുഖപ്പെടുത്താന്‍ ബിജു എടുക്കുന്ന ശ്രമങ്ങളെയും, രണ്ടു കുഞ്ഞുങ്ങളുടെ ഇപ്പോഴത്തെ നിസ്സഹായ അവസ്ഥയേയും, ഈ കുടുംബത്തിന്റെ ദയനീയാവസ്ഥയെയും പരിഗണിച്ചു നമ്മളാല്‍ കഴിയുന്ന  സഹായം ബിന്ദുവിന് നല്‍കണമെന്നാണ് വായനക്കാരോട് ഞങ്ങള്‍ക്ക് അഭ്യര്‍ത്ഥിക്കാനുള്ളത് ചിലപ്പോള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ പാഴാക്കുന്ന ആഹാരത്തിന്റെ പണം മതിയാകും ഏയ്ഞ്ചിനും എല്‍സക്കും അവരുടെ അമ്മയെ പൂര്‍ണാരോഗ്യത്തോടെ തിരിച്ചു കിട്ടാന്‍. ദൈവത്തിന്റെ വലിയ പാതിയും നമ്മുടെ ചെറിയ പാതിയും ചേര്‍ന്നാല്‍ ഈകുഞ്ഞുങ്ങള്‍ക്ക് നഷ്ടപ്പെടാതിരിക്കുന്നത് അവരുടെ അമ്മയെയാണെന്നോര്‍ക്കുക.

ഈസ്റ്റര്‍- വിഷു അപ്പീലില്‍ ഇത് വരെ ലഭിച്ചത് 923.75 പൗണ്ട്; ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുതേ
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഈസ്റ്റര്‍-വിഷു അപ്പില്‍ ആരംഭിച്ച് നാല് ദിവസം പിന്നിടുമ്പോള്‍ ഇത് വരെ ലഭിച്ചത് 923.75 പൗണ്ട് മാത്രം. വിര്‍ജിന്‍ മണി വഴി ഗിഫ്റ്റ് എയ്ഡ് അടക്കമാണ് ഈ തുക ലഭിച്ചത്. വിര്‍ജിന്‍ മണി അ്ക്കൗണ്ട് വഴി ഗിഫ്റ്റ് എയ്ഡ് അടക്കം 718.75 പൗണ്ടും ബാങ്ക് അ്ക്കൗണ്ട് വഴി 205 പൗണ്ടും മാത്രമാണ് ഇതുവരെ ലഭിച്ചത്.വായനക്കാര്‍ക്ക് വിര്‍ജിന്‍ മണി അക്കൗണ്ടിലൂടെയും ഫൗണ്ടേഷന്റെ എച്ച്എസ്ബിസി ബാങ്ക് അക്കൗണ്ടിലേക്കും നേരിട്ടും പണം നല്‍കാം.
പണം നല്‍കുമ്പോള്‍ മറക്കാതെ ഒരു കാര്യം ശ്രദ്ധിക്കുക. വിര്‍ജിന്‍ മണി അക്കൗണ്ട് വഴിയാണ് പണം നല്‍കുന്നതെങ്കില്‍ മറക്കാതെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. പണം നല്‍കുന്നതിനൊപ്പം ഗിഫ്റ്റ് എയ്ഡ് എടുക്കാനുള്ള സമ്മതം കൂടി ടിക്ക് ചെയ്യണം. അങ്ങനെ ചെയ്യുന്നതിലൂടെ നല്‍കുന്ന പണത്തിന്റെ 25 ശതമാനം ഗിഫ്റ്റ് എയ്ഡായും ലഭിക്കുന്നതാണ്. അനേകം പേര്‍ നല്‍കുന്ന പണത്തിന്റെ 25 ശതമാനം കൂടുതല്‍ ലഭിക്കാനുള്ള സാധ്യത ഉണ്ടാവുമ്പോള്‍ ഒരു നല്ല തുകതന്നെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ശേഖരിക്കാന്‍ കഴിയും. നിങ്ങള്‍ നല്‍കുന്ന തുക എത്ര തന്നെയായാലും അതു നല്‍കാവുന്നതാണ്.
ചാരിറ്റി ഫൗണ്ടേഷനിലേയ്ക്ക് പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Easter/Vishu Appeal 2019
IBAN Number: GB70MIDL40470872314320

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category