1 GBP = 88.30 INR                       

BREAKING NEWS

അയ്യപ്പഭക്തരെ ദ്രോഹിച്ച സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയുടെ പിണിയാളായി പ്രവര്‍ത്തിച്ചവരെ വിശ്വാസി സമൂഹം ശക്തിയായി എതിര്‍ക്കണം; കൊട്ടാരത്തിന്റെയോ വലിയതമ്പുരാന്റെയോ പ്രതിനിധികള്‍ ഒരിടത്തും മത്സരിക്കുന്നില്ല; കൊട്ടാര അംഗമെങ്കിലും നാമജപയജ്ഞങ്ങളിലോ ആചാരസംരക്ഷണ പ്രവര്‍ത്തനങ്ങളിലോ കേരളവര്‍മ്മ രാജ പങ്കെടുത്തിട്ടില്ല; തിരുവനന്തപുരത്തെ പിഎന്‍പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ഇടത് പക്ഷമോ? വിശ്വാസ വോട്ടുകള്‍ ഭിന്നിക്കരുതെന്ന മുന്നറിയിപ്പുമായി പന്തളം കൊട്ടാരം

Britishmalayali
kz´wteJI³

പന്തളം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പന്തളം കൊട്ടാരം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ലെന്നും കൊട്ടാരം നിര്‍വാഹകസംഘം. കൊട്ടാരത്തിലെ ഒരംഗം ചില ദൃശ്യ, സാമൂഹിക മാധ്യമങ്ങളില്‍ നല്‍കിയിട്ടുള്ള പ്രസ്താവനകള്‍ക്ക് കൊട്ടാരവുമായി ബന്ധമില്ലെന്നും പന്തളം കൊട്ടാരം അറിയിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതു പരിപാടിയില്‍ കൊട്ടരം പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. അതിന് ശേഷമാണ് തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയില്‍ നിലപാട് വിശദീകരണം.

തിരുവനന്തപുരം മണ്ഡലത്തില്‍ പി.എന്‍.പി. എന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ കേരളവര്‍മ്മരാജ പന്തളം കൊട്ടാരത്തിലെ ഒരംഗമാണെങ്കിലും കൊട്ടാരം ആഹ്വാനം ചെയ്ത നാമജപയജ്ഞങ്ങളിലോ ആചാരസംരക്ഷണത്തിനായുള്ള തുടര്‍പ്രവര്‍ത്തനങ്ങളുമായോ സഹകരിച്ചിട്ടില്ല. കൊട്ടാരത്തിലെ പൊതുവായ കാര്യങ്ങള്‍ വലിയതമ്പുരാന്റെ അനുമതിയോടെ നടപ്പാക്കിവരുന്നതുകൊട്ടാരം നിര്‍വാഹകസംഘമാണ്. തികച്ചും സ്വതന്ത്രമായി ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും കൊടിക്കീഴില്‍ നില്‍ക്കാതെ, വിശ്വാസിസമൂഹത്തോടൊപ്പം വിശ്വാസസംരക്ഷണത്തിനായി പ്രവര്‍ത്തിച്ചുവരികയാണ് കൊട്ടാരം.

കേരളവര്‍മ്മരാജയുടെ സ്ഥാനാര്‍ത്ഥിത്വം കൊട്ടാരത്തിന്റെയോ വലിയതമ്പുരാന്റെയോ അറിവോടെയോ അംഗീകാരത്തോടെയോ അല്ല. അയ്യപ്പഭക്തരെ ദ്രോഹിച്ച സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്ന പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുടെ പിണിയാളായി പ്രവര്‍ത്തിക്കുക വഴി ആചാരസംരക്ഷണ പ്രവര്‍ത്തനങ്ങളെ പിന്നില്‍ നിന്ന് കുത്തുന്ന സമീപനത്തെ വിശ്വാസിസമൂഹം ശക്തിയായി എതിര്‍ക്കണമെന്ന് നിര്‍വാഹകസംഘം പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. വിശ്വാസികളുടെ വോട്ട് ഭിന്നിപ്പിക്കാനാണ് പിഎന്‍പി തിരുവനന്തപുരത്ത് മത്സരത്തില്‍ നിറയുന്നതെന്ന സംശയമാണ് പന്തളം കൊട്ടാരം ഉയര്‍ത്തുന്നത്. ഇതിന് പിന്നില്‍ ഇടതുപക്ഷമാണെന്ന സംശയവും ഇതോടെ ഉയരുകയാണ്.

ആചാര, വിശ്വാസസംരക്ഷണത്തിനായി ബുദ്ധിമുട്ടുകള്‍ സഹിച്ച് പ്രവര്‍ത്തിച്ചവരെയും നേതാക്കന്മാരെയും വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നാണ് കൊട്ടാരത്തിന്റെ അഭ്യര്‍ത്ഥനയെന്നും പ്രസിഡന്റ് പി.ജി.ശശികുമാര്‍ വര്‍മ്മ, സെക്രട്ടറി നാരായണ വര്‍മ്മ എന്നിവര്‍ പറഞ്ഞു. മോദിയുടെ പരിപാടിയില്‍ എത്തിയ കൊട്ടാരം പ്രതിനിധികള്‍ പ്രകടിപ്പിക്കുന്നത് ബിജെപിയോടുള്ള അനുഭാവമാണെന്നാണ് വിലയിരുത്തല്‍. തിരുവനന്തപുരത്ത് കുമ്മനത്തിനും പത്തനംതിട്ടയിലും കെ സുരേന്ദ്രനും പിന്നില്‍ കൊട്ടാരം അണിനിരക്കുമെന്നാണ് ബിജെപിയുടേയും പ്രതീക്ഷ.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പന്തളം രാജകൊട്ടാരത്തിന്റെ പിന്തുണ ആര്‍ക്ക്? പത്തനംതിട്ടയിലെ ഇടത് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് കൊട്ടാരത്തില്‍ എത്തി വോട്ട് പിടിച്ചിട്ടും രാജകുടുംബത്തിന്റെ മനസ്സിന് ഇളക്കം തട്ടിയിരുന്നില്ല. പത്തനംതിട്ടയില്‍ കെ സുരേന്ദ്രനാണ് പിന്തുണയെന്ന് പരോക്ഷമായി പ്രഖ്യാപിക്കുന്ന പ്രസ്താവനയാണ് രാജകുടുംബം അതിന് ശേഷം പുറപ്പെടുവിച്ചത്. വരുന്ന തിരഞ്ഞെടുപ്പില്‍ ശബരിമല മണ്ഡലകാലം ഓര്‍മയുണ്ടാവണമെന്ന് വോട്ടര്‍മാരോട് പന്തളം കൊട്ടാരം അഭ്യര്‍ത്ഥിക്കുന്നു. ആചാരസംരക്ഷണത്തിനായി പ്രവര്‍ത്തിച്ചവരെ തല്ലിയും ജയിലിലടച്ചും കള്ളക്കേസുകളില്‍ കുടുക്കിയും അതിക്രമങ്ങള്‍ കാട്ടിയവര്‍ വിജയിച്ചുവരാന്‍ പാടില്ല എന്ന വ്യക്തമായ അഭിപ്രായമാണ് കൊട്ടാരത്തിനുള്ളതെന്ന് നിര്‍വാഹകസംഘം സെക്രട്ടറി പി.എന്‍.നാരായണ വര്‍മ്മ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

ആചാര സംരക്ഷണത്തിനായി പ്രവര്‍ത്തിച്ചവരെ വിജയിപ്പിക്കണം. ഭക്തന്മാരെയും പന്തളം കൊട്ടാരത്തേയും തന്ത്രിമാരെയും സഭ്യേതര ഭാഷയിലൂടെ അവഹേളിച്ച നേതാക്കന്മാരുടെയും ഭക്തലക്ഷങ്ങളെ ദുരിതത്തിലാക്കിയ സംസ്ഥാന സര്‍ക്കാരിന്റെയും പ്രവൃത്തികള്‍ കൊട്ടാരത്തിന്റെയും ഭക്തന്മാരുടെയും മനസ്സില്‍ ഏല്‍പ്പിച്ച ആഘാതം കുറച്ചൊന്നുമല്ലെന്നും പന്തളം രാജകൊട്ടാരം ഓര്‍മിപ്പിക്കുന്നു. 

പന്തളം കൊട്ടാരവും എന്‍ എസ് എസും ചേര്‍ന്നാണ് ശബരിമല വിഷയത്തില്‍ നിലപാട് എടുത്തിരുന്നത്. അതുകൊണ്ട് തന്നെ പന്തളം കൊട്ടാരത്തിന്റെ ഓരോ രാഷ്ട്രീയ പ്രസ്താവനയും വിമര്‍ശനവും എന്‍ എസ് എസിന്റേത് കൂടിയായി വിലയിരുത്തപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category