1 GBP = 95.35 INR                       

BREAKING NEWS

എംബി രാജേഷിന്റെ വായില്‍ വടിവാളു തിരുകിയാല്‍ അതെങ്ങനെ വിവിധ സമുദായങ്ങളെ തമ്മില്‍ തല്ലിച്ച് കലാപം ഉണ്ടാക്കാനുള്ള കുറ്റമായി മാറും? പാലക്കാട്ടെ സിപിഎം സ്ഥാനാര്‍ത്ഥിയെ ട്രോളിയതിന്റെ പേരില്‍ ബിജെപി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച് കേരളാ പൊലീസ്; ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്ന സിപിഎം നേതൃത്വത്തിന്റെ അസഹിഷ്ണുതയ്ക്കെതിരെ പൊട്ടിത്തെറിച്ച് സോഷ്യല്‍ മീഡിയ; ഹരി നായരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ഒരുമിച്ച് പോരാടി സംഘപരിവാര്‍

Britishmalayali
kz´wteJI³

പാലക്കാട്: പാലക്കാട്ടെ ഇടതു സ്ഥാനാര്‍ത്ഥി എംബി രാജേഷിന്റെ പ്രചരണ റാലിക്കിടെ ബൈക്ക് മറിയുന്നു. അതില്‍ നിന്ന് വീണത് വാളും. ഇത് ഏറെ ചര്‍ച്ചയായി. പൊലീസിലെ സ്വാധീനമുപയോഗിച്ച് ഇതിനെ വാഴക്കുല വെട്ടാനുള്ള വാളാക്കി മാറ്റി. വടിവാള്‍ പ്രയോഗം മായ്ക്കുകയും ചെയ്തു. അങ്ങനെ കരുതലോടെ ഈ വിഷയത്തെ സിപിഎം മറച്ചു. ഇതാണ് ട്രോളായി ഹരി നായര്‍ അവതരിപ്പിച്ചത്. വടിവാള്‍ വായില്‍ പിടിച്ചു നില്‍ക്കുന്ന പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥിയുടെ രൂപത്തിലെ ട്രോളായി ഇത് മാറി. ഈ ട്രോള്‍ രാജേഷിന് കൊണ്ടു. ഇതോടെ ഹരി നായര്‍ ജയിലിനുള്ളിലായി.

ഐപിസിയിലെ 153 എ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. മൂന്ന് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റം. മതത്തിന്റേയും വംശത്തിന്റേയും ഭാഷയുടേയും ദേശത്തിന്റേയും പേരില്‍ ആളുകളെ തമ്മിലടിപ്പിക്കുന്നതിന് ചുമത്തുന്നതിനാണ് ഈ വകുപ്പ്. എങ്ങനെയാണ് ഈ വകുപ്പ് ഹരിക്കെതിരെ ചുമത്തിയതെന്ന് ആര്‍ക്കും പിടിയുമില്ല. എംബി രാജേഷിന്റെ വായില്‍ വടി തിരുകിയാല്‍ അതെങ്ങനെ വിവിധ സമുദായങ്ങളെ തമ്മില്‍ തല്ലിച്ച് കലാപം ഉണ്ടാക്കാനുള്ള കുറ്റമായി മാറുമെന്നതാണ് ഉയരുന്ന ചോദ്യം. പാലക്കാട്ടെ സിപിഎം സ്ഥാനാര്‍ത്ഥിയെ ട്രോളിയതിന്റെ പേരില്‍ ബിജെപി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച കേരളാ പൊലീസ് നടപടിയെ അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയ ചോദ്യം ചെയ്യുന്നു. പ്രതിഷേധവുമായി ബിജെപിക്കാരും ഉണ്ട്.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്ന സിപിഎം നേതൃത്വത്തിന്റെ അസഹിഷ്ണുതയ്ക്കെതിരെ പൊട്ടിത്തെറിച്ച് സോഷ്യല്‍ മീഡിയ ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്. ഹരി നായരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ഒരുമിച്ച് പോരാടി സംഘപരിവാര്‍ പ്രവര്‍ത്തകരും സജീവമാകുന്നു. ഔട്ട് സ്പോക്കണ്‍ എന്ന സോഷ്യല്‍ മീഡിയ പേജിന്റെ അഡ്മിനാണ് ഹരി നായര്‍. ഹരിയെ അറസ്റ്റു ചെയ്ത് ജയിലിലടച്ച സംഭവം ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിനേറ്റ തീരാക്കളങ്കമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ വിലയിരുത്തല്‍.

സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം നേരിടുന്ന ഒരാളും ഇല്ല. പക്ഷെ ട്രോളുകള്‍ അര്‍ഹമായ രീതിയില്‍ പക്വതയോടെ നേരിടാന്‍ പഠിക്കണം. മലയാളി യുവാക്കളുടെ സര്‍ഗ്ഗാത്മകതയെ അപമാനിക്കുന്ന രീതിയിലായിപ്പോയി എം ബി രാജേഷിന്റെ അനൗചിത്യമായ ഈ നടപടി. ആവിഷ്‌ക്കാര സ്വാതന്ത്ര്യം ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്ന് നാഴികക്ക് നാല്പതുവട്ടം വിളിച്ചുകൂവുന്ന സിപിഎമ്മിന്റെ എംപി. എം.ബി.രാജേഷ് തന്നെ തന്നെ ട്രോളിയതിന്റെ പേരില്‍ ഒരു പ്രതിഭാധനനായ യുവാവിനെ ഭാവി നശിപ്പിക്കാനായി ചെയ്ത കെട്ടിച്ചമച്ച ഈ കേസ് നിലനില്‍ക്കില്ല എന്ന് എല്ലാവര്‍ക്കും അറിയാം. അസഹിഷ്ണുതയെന്താണെന്ന് നാം സിപിഎമ്മില്‍ നിന്നും പഠിക്കണമെന്നാണ് പരിവാറുകാരുടെ സോഷ്യല്‍ മീഡിയയിലെ നിലപാട്.

കള്ളന്‍ കള്ളന്‍ എന്ന സ്വയം കള്ളന്‍ തന്നെ വിളിച്ചുകൂവി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നപോലെ ജനങ്ങളെ പറ്റിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. അവര്‍ തന്നെ അസഹിഷ്ണുതയുടെ അപ്പോസ്തലന്മാരാണ്, പക്ഷെ സംഘപരിവാറിനെ ചൂണ്ടിക്കാട്ടി അസഹിഷ്ണുതയെന്ന് പ്രചരിപ്പിച്ച വളരെ സമര്‍ത്ഥമായി കേരളത്തിലെ ജനങ്ങളെ ഇത്രയും കാലം പറ്റിക്കുകയായിരുന്നു. ഞാന്‍ ഇതുപോലെ എന്നെ ട്രോളുന്നവര്‍ക്കെതിരെ കേസുകൊടുക്കാന്‍ മുതിര്‍ന്നാല്‍ സിപിഎം എന്ന പാര്‍ട്ടിയില്‍ ഒരൊറ്റ യുവാവും ഉണ്ടാവില്ല. ആധുനിക ലോകത്തെ കാര്‍ട്ടൂണ്‍ ആയ ട്രോളുകളെ സൃഷ്ടിക്കുന്ന പ്രതിഭാധനരായ യുവാക്കളെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ കള്ളക്കേസെടുത്ത് കല്‍ത്തുറുങ്കില്‍ അടയ്ക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധ്യമല്ലെന്ന് ബിജെപിയും പറയുന്നു.

കല്‍ത്തുറുങ്കില്‍ അടക്കപ്പെട്ട ഔട്ട്സ്പോക്കന്‍ ട്രോള്‍ ഗ്രൂപ്പ് അംഗം ശ്രീ ഹരി നായര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള പോസറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. പാലക്കാട് വോട്ട് അഭ്യര്‍ത്ഥിച്ച ഇറങ്ങിയ എംബി രാജേഷ് എന്ന ട്രോളാണ് വിവാദമായത്. ഇതിന്റെ പേരിലായിരുന്നു ഹരി നായരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തോളു തൂക്കി കൊന്നോളൂ അധികാരവും പൊലീസും നിങ്ങളുടെ കയ്യിലാണ് പക്ഷെ മുട്ട് മടക്കാന്‍ ഞങ്ങള്‍ തയ്യാറല്ല-എന്നാണ് ഔട്സ്പോക്കണ്‍ ഗ്രൂപ്പ് പ്രഖ്യാപിക്കുന്നത്. സംഘപരിവാര്‍ ആശയങ്ങള്‍ ട്രോളിലൂടെ പ്രചരിപ്പിക്കുന്ന ഗ്രൂപ്പാണ് ഇത്. പാലക്കാട്ടെ പ്രചരണത്തിലെ വടിവാള്‍ പുറത്തുവരലാണ് ഹരി നായരെ എംബി രാജേഷിനെ ട്രോളാന്‍ പ്രേരിപ്പിച്ചത്.

പാലക്കാട് എംബി രാജേഷിന്റെ ഇലക്ഷന്‍ പ്രചാരണത്തിന് പോകുന്ന സഖാക്കള്‍ വടിവാളുകള്‍ ഉപയോഗിക്കുന്നത് സാമൂഹമാധ്യമങ്ങളില്‍ വരികയും. പ്രസ്തുത സംഭവത്തെ ട്രോളാന്‍ ഈ ഫോട്ടോ ഉപയോഗിക്കുകയും ചെയ്തതിനാല്‍ ആണ് അറസ്റ്റ് ഉണ്ടായത്. 153 (a) ആണ് ഹരിക്കെതിരെ ചുമത്തിയിട്ടുള്ളത്.. പാലക്കാട് എംപി രാജേഷ് ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന മഹനീയ വ്യക്തിത്വമാണെങ്കിലും അതൊന്നും തന്റെ നേര്‍ക്ക് വേണ്ടെന്നുള്ള ഉറച്ച തീരുമാനത്തില്‍ ആണുള്ളത്.. ആയതിനാല്‍ തന്നെ ഈ ഫോട്ടോ ആരും എഫ്ബിയില്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.. ഈ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹമായ കാര്യമാണ്.-ഇങ്ങനെയെല്ലാം കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ്.

ഹരി നായര്‍ക്ക് പിന്തുണയുമായി എത്തുന്ന ചില പ്രതികരണങ്ങള്‍ ചുവടെ
  • ചുവപ്പന്‍ മതഭീകരതയുടെ ഇരയായ സുഹൃത്ത് ഹരി നായര്‍ക്ക് ഐക്യദാര്‍ഢ്യം. തുറുങ്കില്‍ അടയ്ക്കാം പക്ഷെ നിശ്ശബ്ദരാക്കാം എന്നത് നിങ്ങളുടെ വ്യാമോഹമാണ് കമ്യൂണിസ്റ്റ് ഫാസിസ്റ്റുകളെ..
  • ഇതിലും മികച്ച നീതി നിര്‍വ്വഹണം സ്വപ്നങ്ങളില്‍ പോലും ഉണ്ടാവില്ലകമ്മി പൗലോസ് തുറങ്കിലടച്ച Hari Nair Hp ക്ക് ഐക്യദാര്‍ഢ്യം'അറസറ്റ് ചെയ്യാനാണ് ഉദേശ്ശമെങ്കില്‍ പോസ്റ്റ് ഇടാന്‍ തന്നെയാണ് തീരുമാനം 
  • ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന് പറയുന്നത് കമ്മികളുടെ അണ്ണാക്കില്‍ മാത്രം തള്ളാന്‍ ഉള്ളതല്ലാ..
  • വടിവാളു കൊണ്ട് പ്രകടനം നടത്തിയതിനെതിരെ ടോളിറക്കിയതിന്റെ പേരില്‍ ജയിലില്‍ പോയ ധീരന്‍ ഒരു #കട്ടസംഘി?? നബി :ഒരു ട്രോള്‍ പോസ്റ്റില്‍ മുട്ടിടിച്ചവരാ കമ്മികള്‍ കട്ടസംഘികള്‍ നിവര്‍ന്നു നിന്ന മുള്ളി പോകുമല്ലോ സഖാക്കളേ നിങ്ങള്‍
  • നാഴികയ്ക്ക് 40 വട്ടം ആവിഷ്‌ക്കാര സ്വാതന്ത്രത്തിനായി മുറവിളികൂട്ടുന്നവര്‍ എല്ലാ മതങ്ങളെയും കളിയാക്കിയ ശേഷം ട്രോള്‍ സെന്‍സില്‍ എടുക്കാന്‍ പറയുന്നവര്‍ക്ക് തിരിച്ച് ഒരു ട്രോള്‍ കിട്ടിയപ്പോള്‍ രോധനം, എന്നിട്ട് മതവുമായി ബന്ധമില്ലാത്ത ട്രോളിന്റെ പേരില്‍ 153 A വകുപ്പ് [മതസ്പര്‍ദ്ദ വളര്‍ത്തല്‍ ] പ്രകാരം കേസ്, അറസ്റ്റ് ഹരി യെ fb യിലെ പോസ്റ്റ് കണ്ടുള്ള പരിചയം മാത്രം, വെള്ളം ചേര്‍ക്കാതെ മ്യൂട്ട് ചെയ്യാതെ പച്ചയ്ക്ക് രാഷ്ടീയം പറയുന്ന ചുരുക്കം ചിലരില്‍ ഒരാള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category