1 GBP = 87.50 INR                       

BREAKING NEWS

യുവാക്കളുടെ ഹരവും സോഷ്യല്‍ മീഡിയയിലെ തിളങ്ങും താരവുമായ പ്രിയങ്ക ചതുര്‍വേദി പടിയിറങ്ങിയപ്പോള്‍ 'അതൊന്നും ഒരുകാര്യവേ അല്ലെന്ന്' കെ.സി.വേണുഗോപാല്‍ പറഞ്ഞാലും കോണ്‍ഗ്രസിന് അതുക്ഷീണം തന്നെ; മഥുരയിലെ വാര്‍ത്താസമ്മേളനത്തില്‍ തന്നോട് മോശമായി പെരുമാറിയ എട്ട് 'വില്ലന്‍'മാരെ തിരിച്ചെടുത്തത് പഴിയാക്കിയെങ്കിലും യഥാര്‍ഥ കാരണം വേറെ തന്നെ; ആരാധകരെ നിരാശരാക്കി പ്രിയങ്ക ശിവസേനയിലേക്ക് കൂടുമാറിയതിന് പിന്നിലെ കഥ

Britishmalayali
kz´wteJI³

മുംബൈ: ശിവസേനയ്ക്ക് ഇന്നൊരുപുതിയ സഹോദരിയെ കിട്ടി. ശിവസേന തലവന്‍ ഉദ്ധവ് താക്കറെയുടെ വാചകം പ്രിയങ്ക ചതുര്‍വേദിയെ കുറിച്ചാണ്. ഒരുരാത്രി ഇരുട്ടിവെളുക്കും മുമ്പാണ് അവര്‍ കോണ്‍ഗ്രസ് വിട്ട് ശിവസേനയിലേക്ക് ചേക്കേറിയത്. കഴിഞ്ഞാഴ്ച സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയെ കളിയാക്കി പാട്ടുപാടിയ ആള്‍ തന്നെയല്ലേ ഇത്? അതെ അതേ പ്രിയങ്ക ചതുര്‍വേദി തന്നെ.
 
യുവാക്കളുടെ ഹരം. ഒപ്പം സോഷ്യല്‍ മീഡിയയിലെ താരം. കോണ്‍ഗ്രസിന്റെ ദേശീയ വക്താവ്. തെഹല്‍ക്ക, ഡെയ്ലി ന്യൂസ് ആന്‍ഡ് അനാലിസിസ്, ഫസ്റ്റ്പോസ്റ്റ് എന്നീ പ്രസിദ്ധീകരണങ്ങളില്‍ കോളമിസ്റ്റ്. മുംബൈ സ്വദേശി. 39 വയസ്. പാര്‍ട്ടിയില്‍ നല്ലൊരു കരിയറിന് ഇഷ്ടം പോലെ സമയം. ഇങ്ങനെ തിളങ്ങി നില്‍ക്കുമ്പോള്‍ പെട്ടെന്നൊരുനാള്‍ പാര്‍ട്ടി മാറി ശിവസേനയിലേക്ക്. പലര്‍ക്കും വിശ്വസിക്കാനാവുന്നില്ല. തന്റെ നേതൃശേഷിയുടെ പരാജയം എന്നാണ് പാര്‍ട്ടി വക്താവ് കൂടിയായ രണ്‍ദീപ് സിങ് സുര്‍ജേവാല പ്രിയങ്കയുടെ വിടവാങ്ങലിനെ വിശേഷിപ്പിച്ചത്.

മഥുരയില്‍ തന്നോട്ട് മോശമായി പെരുമാറിയ എട്ടുനേതാക്കളെ പാര്‍ട്ടി തിരിച്ചെടുത്തതാണ് പ്രിയങ്ക ചതുര്‍വേദിയെ പ്രകോപിപ്പിച്ചതെന്നാണ് പുറമേ പറയുന്നത്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു വാര്‍ത്താസമ്മേളനം. അതിനിടെയാണ് ചില കോണ്‍ഗ്രസ് നേതാക്കളുടെ മോശം പെരുമാറ്റമുണ്ടായത്. വാര്‍ത്താസമ്മേളനം കഴിഞ്ഞ് മുറിയിലേക്ക് മടങ്ങിയപ്പോഴും ഈ വില്ലന്മാര്‍ പിന്തുടര്‍ന്നുവെന്നാണ് അണിയറ സംസാരം. ഉന്നത നേതാക്കള്‍ക്ക് പരാതി കൊടുത്തതോടെ, അശോക് ചക്ലേശ്വര്‍, ഉമേഷ് പണ്ഡിറ്റ്, പ്രതാപ് സിങ്, ഗിര്‍ധരി ലാല്‍ പാഥക്, ഭൂരി സിങ് ജയസ്,പ്രവീണ്‍ ഠാക്കൂര്‍, യതീന്ദ്ര മുക്കഡം എന്നിവരെ ഉടനടി സസ്പെന്‍ഡ് ചെയ്തു. എന്നാല്‍, ഏപ്രില്‍ 15 ന് ഇവരെ കര്‍ശന താക്കീതോടെ തിരിച്ചെടുത്തു. പശ്ചിമ യുപിയുടെ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യയുടെ ഇടപെടലിനെ തുടര്‍ന്ന് വില്ലന്മാര്‍ രേഖാമൂലം മാപ്പെഴുതി നല്‍കുകയും ചെയതു. എന്നാല്‍, അവരെ തിരിച്ചെടുത്തതില്‍ അത്യധികം അതൃപ്തയായിരുന്നു പ്രിയങ്ക. ഈ സമയത്താണ് ശിവസേന നേതാക്കളുമായുള്ള രഹസ്യ ചര്‍ച്ച തുടങ്ങിയതെന്ന് പറയുന്നു. ശിവസനയുടെ ഏതാനും ഉന്നത നേതാക്കള്‍ക്ക് മാത്രമേ ഇതിനെ കുറിച്ച് അറിവുണ്ടായിരുന്നുള്ളു.

സ്ത്രീയുടെ അന്തസ്സിന് ക്ഷതമേറ്റതുകൊണ്ട് താന്‍ പാര്‍ട്ടി വിടുന്നുവെന്നാണ് 10 വര്‍ഷം കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്ന പ്രിയങ്ക പറഞ്ഞത്. എന്നാല്‍, പുറമേ പറയുന്ന കഥയ്ക്കപ്പുറം ചിലതുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ രഹസ്യമായി പറയുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ മുംബൈ കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. തമ്മിലടിക്ക് പുറമേ ചില നേതാക്കള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന പ്രശ്നമുണ്ടായിരുന്നു. ഇത് ഒരവസരമായി പ്രിയങ്ക ചതുര്‍വേദി കണ്ടു. തന്നെ മുംബൈ നോര്‍ത്തില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിപ്പിക്കുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. എന്നാല്‍, ആ സീറ്റ് രംഗീല ഫെയിം താരം ഊര്‍മിള മഡോണ്ടക്കര്‍ക്ക് കൊടുത്തു. ഇത് പ്രിയങ്കയെ വല്ലാതെ പ്രകോപിപ്പിച്ചു. ഇതിന് പിന്നാലെയാണ് ശിവസേന നേതാക്കളുമായി ചര്‍ച്ച തുടങ്ങിയതെന്ന് പറയുന്നു. മഹാരാഷ്ട്രയില്‍ ആറുമാസത്തിനകം തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പ്രിയങ്കയ്ക്ക് എംഎല്‍എ ടിക്കറ്റ് ശിവസേന നല്‍കാന്‍ ധാരണയായിട്ടുണ്ടെന്നും അറിയുന്നു. ശിവസേനയില്‍ ചേര്‍ന്നതായി അറിയിച്ച വാര്‍ത്താസമ്മേളനത്തില്‍, തന്നെ പാര്‍ട്ടി അടുത്ത ഘട്ടത്തിലേക്ക ഉയര്‍ത്തുമെന്ന് കരുതിയിരുന്നെന്നും എന്നാല്‍ അത് സംഭവിച്ചില്ലെന്നും അവര്‍ നിരാശ പ്രകടിപ്പിച്ചു.

പാര്‍ട്ടിക്ക് വേണ്ടി വിയര്‍പ്പും രക്തവും ഒഴുക്കിയവരേക്കള്‍ വൃത്തികെട്ട ഗുണ്ടകള്‍ക്കാണ് കോണ്‍ഗ്രസില്‍ പരിഗണന ലഭിക്കുന്നത്. ഇതില്‍ അത്യധികം ദുഃഖിതയാണെന്നും അവര്‍ പറഞ്ഞിരുന്നു. പാര്‍ട്ടിക്ക് വേണ്ടി വിമര്‍ശനവും അപമാനവും സഹിച്ചു. എന്നിട്ടും പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഭീഷണിപ്പെടുത്തിയവര്‍ ചെറുശിക്ഷ പോലും ഏല്‍ക്കാതെ രക്ഷപ്പെട്ടുവെന്നത് നിര്‍ഭാഗ്യകരമാണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു.ഏതായാലും തിരഞ്ഞെടുപ്പ് വേളയില്‍ പ്രിയങ്കയുടെ ഇറങ്ങിപ്പോക്ക് കോണ്‍ഗ്രസിനുണ്ടാക്കിയ ക്ഷീണം ചെറുതല്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category