1 GBP = 86.90 INR                       

BREAKING NEWS

ലോക്സഭയ്ക്കൊപ്പം നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഡിഎംകെ തൂത്തുവാരിയാല്‍ തമിഴ്നാട്ടില്‍ ഇടക്കാല തെരഞ്ഞെടുപ്പ് വേണ്ടി വരും; എങ്കില്‍ തന്റെ പാര്‍ട്ടി എല്ലാ സീറ്റിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് രജനീകാന്ത്; ഞെട്ടിക്കുന്ന രംഗപ്രവേശത്തിന് രജനീകാന്ത് കാത്തിരിക്കുന്നത് അണ്ണാ ഡിഎംകെയുടെ തോല്‍വി; നാടകീയമായ വഴിത്തിരിവിനൊരുങ്ങി വീണ്ടും തമിഴ്നാട് രാഷ്ട്രീയം

Britishmalayali
kz´wteJI³

ചെന്നൈ: ജയലളിതയുടെ മരണത്തോടെയാണ് തമിഴ്നാട്ടില് രാഷ്ട്രീയം കീഴ് മേല്‍ മറിയുന്നത്. നേതാവില്ലാത്ത പാര്‍ട്ടിയായി അണ്ണാ ഡിഎംകെ മാറി. രജനികാന്തിലായിരുന്നു പ്രതീക്ഷകളെല്ലാം. ഇതിനിടെയില്‍ കമല്‍ഹാസനും രാഷ്ട്രീയത്തിലെത്തി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കമല്‍ മത്സരിച്ചില്ല. പൊതു വിലയിരുത്തല്‍ അനുസരിച്ച് ലോക്സഭയില്‍ ഡിഎംകെ തൂത്തുവാരും. കോണ്‍ഗ്രസു കൂടി ഉള്‍പ്പെടുന്ന ഡിഎംകെ സഖ്യത്തിന് വോട്ടെടുപ്പില്‍ മേധാവിത്വം നേടാനായെന്നാണ് വിലയിരുത്തല്‍. ഇതിനിടെയാണ് സൂപ്പര്‍ സ്റ്റാറിന്റെ പുതിയ പ്രഖ്യാപനം. ലോക്സഭയ്ക്ക് ഒപ്പം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്ക് ശ്രദ്ധിക്കുകയാണ് രജനി. ഈ തെരഞ്ഞെടുപ്പുകളില്‍ ഡിഎംകെ മുന്നേറിയാല്‍ നിയമസഭയില്‍ മുഖ്യമന്ത്രി പളനി സ്വാമിയുടെ നില പരുങ്ങലിലാകും. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പും വരും. അങ്ങനെ സംഭവിച്ചാല്‍ താനും തന്റെ പാര്‍ട്ടിയും മത്സരിക്കുമെന്നാണ് രജനിയുടെ പ്രഖ്യാപനം.

തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തില്‍ സിനിമാ താരങ്ങളായിരുന്നു എന്നും താരം. എംജിആറും ജയലളിതയും കരുണാനിധിയും സിനിമയിലെ താരപ്രഭയുമായെത്തിയവരാണ്. അതുകൊണ്ട് തന്നെ ഇവര്‍ മൂന്ന് പേരും കളമൊഴിഞ്ഞ തമിഴ്നാട്ടില്‍ രജനികാന്തിന് എന്ത് ചെയ്യാനാകുമെന്ന ചോദ്യമാണ് സജീവമാകുന്നത്. തമിഴ്നാട് രാഷ്ട്രീയത്തില്‍ തനിക്കു വ്യക്തമായ പദ്ധതികളുണ്ടെന്നുറപ്പിച്ച് പറുകയാണ് ഇപ്പോള്ഡ സൂപ്പര്‍ താരം രജനികാന്ത്. സംസ്ഥാനത്തു നിയമസഭാ തിരഞ്ഞെടുപ്പ് എപ്പോള്‍ പ്രഖ്യാപിച്ചാലും താന്‍ തയാറാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. മെയ് 23നു വോട്ടെണ്ണലിനു ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനം.

തമിഴ്നാട്ടില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെക്കു തിരിച്ചടിയേറ്റാല്‍ മന്ത്രിസഭ വീഴും. അങ്ങനെയെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് താന്‍ തയാറാണെന്ന് രജനികാന്ത് വ്യക്തമാക്കിയത്. കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരുമോയെന്ന ചോദ്യത്തിന് 'മെയ് 23ന് അറിയാം' എന്നായിരുന്നു മറുപടി. അറുപത്തിയെട്ടുകാരനായ രജനികാന്ത് 2017ലാണ് രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചത്. ലോക്സഭയിലേക്കു മത്സരിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും 2021ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണു തന്റെ ലക്ഷ്യമെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഉപതിരഞ്ഞെടുപ്പിലും മത്സരിക്കേണ്ടെന്നത് അദ്ദേഹത്തിന്റെ തീരുമാനമായിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ 234 മണ്ഡലങ്ങളിലും മല്‍സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇതിനു പിന്നാലെ രജനി മക്കള്‍ മന്‍ട്രത്തിന്റെ ജില്ലാ കമ്മിറ്റികള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനവും സജീവമായി. പല തവണ രജനി പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് അഭ്യൂഹമുണ്ടായെങ്കിലും ഇതുവരെ നടന്നിട്ടില്ല.

18 അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ക്ക് അയോഗ്യത വന്നത്. ഇവരുടെ ഉള്‍പ്പെടെ ആകെ 22 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തമിഴ്നാട്ടില്‍ ഉപതിരഞ്ഞെടുപ്പ്. ദിനകരന്‍ പക്ഷത്തിനു പിന്തുണ പ്രഖ്യാപിച്ചതിനാണ് 18 അണ്ണാഡിഎംകെ എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയത്. മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമിയില്‍ വിശ്വാസമില്ലെന്നു കാണിച്ചു ഗവര്‍ണറെ കണ്ടതിനാണ് കൂറുമാറ്റ നിരോധന നിയമപ്രകാരം എംഎല്‍എമാരെ അയോഗ്യരാക്കിയത്. ഏപ്രില്‍ 18നു രണ്ടാംഘട്ട ലോക്സഭാ വോട്ടെടുപ്പിനൊപ്പം 18 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പു നടന്നു. ശേഷിക്കുന്ന നാലു മണ്ഡലങ്ങളിലേക്ക് മെയ് 19നാണ് വോട്ടെടുപ്പ്. ഇതില്‍ തിരുവാരൂര്‍, സൂലൂര്‍, തിരുപ്പറംകുണ്ട്രം എന്നിവിടങ്ങളില്‍ സിറ്റിങ് എംഎല്‍എമാരുടെ മരണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്. 1998ല്‍ ഡിഎംകെ സര്‍ക്കാരിനെതിരെ നടന്ന സമരത്തില്‍ പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ മന്ത്രി കൂടിയായ കെ. ബാലകൃഷ്ണ റെഡ്ഡി 3 വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടതോടെയാണു ഹൊസൂര്‍ മണ്ഡലത്തില്‍ ഒഴിവു വന്നത്.

ഉപതിരഞ്ഞെടുപ്പു നടക്കുന്ന 21 മണ്ഡലങ്ങളും അണ്ണാ ഡിഎംകെ സിറ്റിങ് സീറ്റുകളാണ്. മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയുടെ മരണത്തെത്തുടര്‍ന്നു ഒഴിവു വന്ന തിരുവാരൂരാണു ഡിഎംകെയുടെ ഏക സിറ്റിങ് സീറ്റ്. 235 അംഗ നിയമസഭയില്‍ നിലവില്‍ 213 പേരാണുള്ളത്. അണ്ണാ ഡിഎംകെക്ക് 113 പേരുടെ പിന്തുണയുണ്ട്. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 107 അംഗങ്ങളും. ഇപ്പോള്‍ പാര്‍ട്ടിയുടെ നില സുരക്ഷിതമാണ്. എന്നാല്‍ 22 സീറ്റുകളിലേക്കും തിരഞ്ഞെടുപ്പുഫലം വരുന്നതോടെ കേവലഭൂരിപക്ഷത്തിനു വേണ്ടത് 117 ആകും. ഇത് സര്‍ക്കാരിന് വെല്ലുവിളിയാകും. എല്ലായിടത്തും ജയിച്ചാല്‍ കുഴപ്പമില്ല. ഇല്ലാത്ത പക്ഷം പളനി സ്വാമി സര്‍ക്കാര്‍ വീഴും. ഡിഎംകെ സഖ്യത്തിന് നിലവില്‍ 97 സീറ്റുകളാണുള്ളത്. 20 സീറ്റുകള്‍ നേടാനായാല്‍ ഡിഎംകെ സഖ്യത്തിനു കേവല ഭൂരിപക്ഷം ലഭിക്കും, സര്‍ക്കാര്‍ വീഴും.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ 38 മണ്ഡലങ്ങളിലും നടനും സംവിധായകനുമായ കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം മത്സരത്തിനുണ്ട്. കമലിന്റെ പാര്‍ട്ടിക്ക് വലിയ സ്വാധീനം ഉണ്ടാക്കാനാകുന്നില്ലെന്നാണ് സൂചന. ഇതോടെയാണ് എല്ലാ ശ്രദ്ധയും രജനികാന്തിലേക്ക് എത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category