1 GBP = 87.20 INR                       

BREAKING NEWS

പാക്ക് ഭീകരരെ തുരത്തിയ ഭീകരവിരുദ്ധസേന തലവന്‍ വീരമൃത്യു വരിച്ചെന്ന് ഇന്ത്യക്കാര്‍ അഭിമാനത്തോടെ പറയുമ്പോള്‍ താന്‍ ശപിച്ചിട്ടാണെന്ന് പ്രഖ്യാപിച്ച് ബിജെപിയുടെ ലോക്സഭ സ്ഥാനാര്‍ത്ഥി; രാജ്യസ്നേഹത്തിന് തിരിച്ചടിയായതോടെ ബിജെപിയുടെ തിരുത്ത്; രക്ഷയില്ലാതെ മാപ്പ് പറഞ്ഞ് സാധ്വി പ്രജ്ഞാ; ബിജെപിയുടെ രാജ്യസ്നേഹത്തിനെതിരെ ഇന്ത്യന്‍ ജനത

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി; മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട ഭീകരവിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ദ് കര്‍ക്കരെയ്ക്കെതിരെയുള്ള പ്രസ്താവന പ്രജ്ഞാ സിങ് പിന്‍വലിച്ചത് വേറെ മാര്‍ഗ്ഗമില്ലാതായതോടെ.ബിജെപിയുടെ ഇരട്ടത്താപ്പ് രാജ്യസ്നേഹത്തിനെതിരെ രാജ്യത്ത് ഉയരുന്നത് വലിയ പ്രതിഷേധമാണ്. കൂടാതെ കര്‍ക്കരെ കൊല്ലപ്പെട്ടത് താന്‍ ശപിച്ചിട്ടാണെന്ന പ്രജ്ഞയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു. പ്രജ്ഞയ്ക്കെതിരെ നടപടി വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രസ്താവനയെ ഐ.പി.എസ്. അസോസിയേഷന്‍ അപലപിച്ചു. അതേസമയം ഹേമന്ദ് കര്‍ക്കറെയെപ്പറ്റി പ്രജ്ഞ സിങ താക്കൂര്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമെന്ന് ബിജെപി പ്രതികരിച്ചിരുന്നു ഇത് വ്യാപകമായ എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്നായിരുന്നു.

കര്‍ക്കറെയെപ്പറ്റി പ്രജ്ഞ പറഞ്ഞതു വ്യക്തിപരമായ അഭിപ്രായമെന്നു ബിജെപി വിശദീകരിച്ചതിനു പിന്നാലെയാണു അവരുടെ നിലപാടുമാറ്റം.അതേസമയം ബിജെപി. സ്ഥാനാര്‍ത്ഥി പ്രജ്ഞ ഠാക്കൂര്‍ നടത്തിയ പ്രസ്താവനയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷണം തുടങ്ങി.ശപിച്ച് പതിനഞ്ച് ദിവസത്തിനകം കര്‍ക്കരെ കൊല്ലപ്പെട്ടെന്ന് പ്രജ്ഞ ഠാക്കൂര്‍ പറഞ്ഞു. കള്ളത്തെളിവുണ്ടാക്കി മാലേഗാവ് സ്ഫോടനക്കേസില്‍ പ്രതിചേര്‍ത്തതിനു കര്‍ക്കരെയുടെ കുലം മുടിയുമെന്ന് താന്‍ ശപിച്ചു. കര്‍ക്കരെ മരിച്ചത് കര്‍മഫലം കൊണ്ടാണെന്നും ഭോപ്പാലില്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രജ്ഞ പറഞ്ഞത്

വീരമൃത്യുവരിച്ചവരെ അപമാനിച്ച പ്രജ്ഞയ്ക്കെതിരെ നടപടി വേണമെന്നും പ്രധാനമന്ത്രി മാപ്പുപറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പാക് ഭീകരന്‍ അജ്മല്‍ കസബിന്റെ സുഹൃത്ത് ബിജെപിയാണെന്ന് തെളിഞ്ഞെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. രാജ്യത്തെ കാക്കവേ ജീവന്‍ നല്‍കിയ ഹേമന്ദ് കാര്‍ക്കറയെ ആദരവോടെ കാണണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

രാജ്യം അശോകചക്ര നല്‍കി ആദരിച്ച കര്‍ക്കരെയ്ക്കെതിരായ പ്രജ്ഞയുടെ പരാമര്‍ശത്തെ ഐ.പി.എസ്. അസോസിയേഷന്‍ അപലപിച്ചു. ബിജെപി. തനിനിറം കാട്ടിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും സൈനികരെയും വീരമൃത്യുവരിച്ചവരെയും അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനും ഭോപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദിഗ്വിജയ് സിങ് പറഞ്ഞു.

2008 സെപ്റ്റംബറില്‍ മാലേഗാവില്‍ നടന്ന സ്ഫോടനം അന്വേഷിച്ചത് ഹേമന്ദ് കര്‍ക്കരെയായിരുന്നു. സ്ഫോടനത്തിനു ഉപയോഗിച്ച ബൈക്ക് പ്രജ്ഞയുടേതാണെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തു. 2016ല്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രജ്ഞ ഠാക്കൂറിനു ക്ലീന്‍ ചിറ്റ് നല്‍കിയെങ്കിലും മുംബൈയിലെ കോടതി വെറുതെവിടാന്‍ തയാറായിട്ടില്ല.

മലേഗാവില്‍ ഒട്ടേറെ മുസ്ലിംകളുടെ മരണത്തിന് ഇടയാക്കിയ സ്‌ഫോടനക്കേസിലെ പ്രതിയായ പ്രജ്ഞാസിങ് ഠാക്കൂര്‍ കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ ചേര്‍ന്നത്. മധ്യപ്രദേശിലെ ഭോപ്പാലില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങിനെതിരെയാണ് പ്രജ്ഞാസിങിന്റെ മല്‍സരം. മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന നേതാവിനെ കോണ്‍ഗ്രസ് ഭോപ്പാലില്‍ മല്‍സരിപ്പിക്കുന്നത്.

'എന്റെ പരാമര്‍ശം ശത്രുക്കളെ സന്തോഷിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാനെന്റെ വാക്കുകള്‍ പിന്‍വലിക്കുന്നു, മാപ്പു ചോദിക്കുന്നു. നമ്മുടെ പരാമര്‍ശം ഒരിക്കലും ശത്രുക്കളെ സന്തോഷിപ്പിക്കുന്നതാകരുത്. ഞാന്‍ അനുഭവിച്ച വേദന ഒരിക്കലും മറക്കാനാവില്ല. ഭീകരര്‍ വധിച്ച ഹേമന്ത് കര്‍ക്കറെ തീര്‍ച്ചയായും രക്തസാക്ഷിയാണ്. പാര്‍ട്ടി ശരിയായ നിലപാടാണ് എടുത്തത്. വ്യക്തിപരമായ പരാമര്‍ശമായിരുന്നു എന്റേത്' പ്രജ്ഞ പറഞ്ഞു.
'ഭീകരരെ എതിരിട്ടാണു കര്‍ക്കറെ വീരമൃത്യു വരിച്ചത്. അദ്ദേഹത്തെ എല്ലായ്പോഴും രക്തസാക്ഷിയായാണു പാര്‍ട്ടി കാണുന്നത്. പ്രജ്ഞയുടെ പരാമര്‍ശങ്ങള്‍ വ്യക്തിപരമാണ്. വര്‍ഷങ്ങളായി അനുഭവിക്കുന്ന മാനസിക, ശാരീരിക പീഡനം കാരണമാകാം അവരുടെ പ്രസ്താവന' ഇതായിരുന്നു ബിജെപിയുടെ വിശദീകരണം.

പ്രജ്ഞയുടെ പ്രസ്താവനയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷണം തുടങ്ങി. കര്‍ക്കറെ കൊല്ലപ്പെട്ടത് താന്‍ ശപിച്ചിട്ടാണെന്ന പ്രജ്ഞയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ്. പ്രജ്ഞയ്ക്കെതിരെ നടപടി വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രസ്താവനയെ ഐപിഎസ് അസോസിയേഷന്‍ അപലപിച്ചു.

പാക്ക് ഭീകരരെ തുരത്തുന്നതിനിടെ വീരമൃത്യു വരിച്ച മഹാരാഷ്ട്ര എടിഎസ് തലവന്‍ ഹേമന്ദ് കര്‍ക്കറെയ്ക്കെതിരെയാണു പ്രജ്ഞയുടെ വിവാദ പരാമര്‍ശം. ശപിച്ച് 15 ദിവസത്തിനകം കര്‍ക്കറെ കൊല്ലപ്പെട്ടു. കള്ളത്തെളിവുണ്ടാക്കി മലേഗാവ് സ്ഫോടനക്കേസില്‍ പ്രതിചേര്‍ത്തതിനു കര്‍ക്കറെയുടെ കുലം മുടിയുമെന്നു താന്‍ ശപിച്ചു. കര്‍ക്കറെ മരിച്ചതു കര്‍മഫലം കൊണ്ടാണ്  പറഞ്ഞു.ഹിന്ദുക്കളെ ഭീകരരായി ചിത്രീകരിച്ചതു കോണ്‍ഗ്രസാണെന്നും അവര്‍ ഹിന്ദുവിരുദ്ധ പാര്‍ട്ടിയാണെന്നും പ്രജ്ഞ ആരോപിച്ചു. പ്രജ്ഞയ്ക്കെതിരെ തിരഞ്ഞെടുപ്പു കമ്മിഷന് പരാതി ലഭിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category