1 GBP = 88.30 INR                       

BREAKING NEWS

21ാം വയസില്‍ ഗുഡ്നൈറ്റ് ഫിലിംസിന്റെ കാമറാ യൂണിറ്റ് മാനേജരായി തുടക്കം; ചുരുങ്ങിയ കാലത്തിനുള്ളില്‍ ടെലിവിഷന്‍, സ്റ്റേജ് പരിപാടികള്‍ക്ക് ശബ്ദവും വെളിച്ചവും നല്‍കുന്ന മീഡിയ വിഷന് തുടക്കം; ഏഷ്യാനെറ്റിലെ സീരിയലുകള്‍ക്ക് സാങ്കേതിക സഹായം നല്‍കി ശ്രദ്ധേയന്‍; ഗുണ്ടാ സംഘത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ച പ്രതിന്റെ വിയോഗത്തില്‍ വിതുമ്പി സീരിയല്‍ ലോകം

Britishmalayali
kz´wteJI³

തിരുവനന്തപുരം: സീരിയല്‍ സാങ്കേതിക രംഗത്ത് മികച്ച നേട്ടങ്ങളുണ്ടാക്കിയ കെ പി പ്രതിന്റെ വിയോഗം സീരിയല്‍ രംഗത്തെ വിയോഗത്തിലാക്കി. ടെലിവിഷന്‍ സാങ്കേതിക രംഗത്ത് രണ്ടര പതിറ്റാണ്ട് സജീവ സാന്നിദ്ധ്യമായിരുന്നു പ്രതിന്‍. യുവാവിന്റെ വിയോഗം തലസ്ഥാനത്തെ ടെലിവിഷന്‍ സീരിയല്‍ രംഗത്തിന് കനത്ത ആഘാതമായി മാറി.

സൗമന്യനായ സുഹൃത്ത് ഗുണ്ടാ സംഘത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ചത് ആര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല. കഠിനപ്രയത്നത്തിലൂടെ മീഡിയ വിഷന്‍ എന്ന പവര്‍ യൂണിറ്റ് സംരംഭം ആരംഭിച്ച് സീരിയല്‍ രംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന പ്രതിന്റെ മടങ്ങിവരവിനായി പ്രാര്‍ത്ഥിച്ചിരുന്ന സുഹൃത്തുക്കള്‍ ഞെട്ടലോടെയാണ് ഇന്നലെ മരണവാര്‍ത്ത കേട്ടത്. പഠനം കഴിഞ്ഞ് 21ാം വയസില്‍ വയസില്‍ ഗുഡ്നൈറ്റ് ഫിലിംസിന്റെ കാമറാ യൂണിറ്റ് മാനേജരായാണ് പ്രതിന്‍ നഗരത്തിലെത്തിയത്.

ചുരുങ്ങിയ കാലത്തിനുള്ളില്‍ ടെലിവിഷന്‍, സ്റ്റേജ് പരിപാടികള്‍ക്ക് ശബ്ദവും വെളിച്ചവും നല്‍കുന്ന മീഡിയ വിഷന് തുടക്കം കുറിച്ചു. വട്ടിയൂര്‍ക്കാവായിരുന്നു ആസ്ഥാനം. 1990കളില്‍ സീരിയലുകളുടെ ആദ്യകാലത്ത് ദൂരദര്‍ശനിലും പിന്നെ ഏഷ്യാനെറ്റിലൂടെയും സജീവമായി. തുടര്‍ന്ന് മലയാളത്തില്‍ ജന്മംകൊണ്ട എല്ലാ ചാനലുകളിലെയും സീരിയലുകള്‍ക്ക് പ്രതിന്റെ സാങ്കേതിക മികവ് അനിവാര്യമായി. ലെനിന്‍ രാജേന്ദ്രന്റെ നിരവധി സ്റ്റേജ് പ്രോഗ്രാമുകള്‍ക്ക് ശബ്ദവും വെളിച്ചവും നല്‍കി.

സതീഷ് ബാബു പയ്യന്നൂര്‍, ബൈജു ദേവരാജ്, ഷൈനി ജേക്കബ് ബെഞ്ചമിന്‍, സജി ഡൊമനിക്ക് തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു പ്രതിന്റെ ടെലിവിഷന്‍ രംഗത്തേക്കുള്ള കടന്നുവരവ്. ആരോടും മുഷിയാതെ ഏറ്റെടുക്കുന്ന ജോലികള്‍ കൃത്യമായി പൂര്‍ത്തിയാക്കുന്ന വ്യക്തിയായിരുന്നു പ്രതിനെന്ന് സുഹൃത്തുക്കള്‍ പറയുന്നു. 25 വര്‍ഷത്തിനുള്ളില്‍ 75ഓളം സീരിയലുകളില്‍ പ്രവര്‍ത്തിച്ചു. വിവിധ ചാനലുകളിലെ അഞ്ച് സീരിയലുകള്‍ക്ക് മീഡിയ വിഷന്‍ സാങ്കേതിക സഹായം നല്‍കുന്നതിനിടെയാണ് പ്രദിന്റെ വിയോഗം. നിലവില്‍ നാല് യൂണിറ്റുകള്‍ സ്വന്തമായുണ്ട്. കൊടുങ്ങാനൂര്‍ കലാഗ്രാമത്തിലായിരുന്നു താമസം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category