1 GBP = 92.70 INR                       

BREAKING NEWS

ക്രിസ്തുവിന്റെ പുനരുദ്ധാന തിരുനാള്‍ ആഘോഷിക്കുന്ന വേളയില്‍ അഗതികളുടെയും അശരണരുടെയും ജീവിതത്തില്‍ മാറ്റങ്ങളുണ്ടാകുവാനുള്ള ഉപകരണങ്ങളായി മാറാം

Britishmalayali
റോയ് സ്റ്റീഫന്‍ ബിഇഎം

ങ്കീര്‍ണ്ണതകള്‍ നിറഞ്ഞതും വെല്ലുവിളികള്‍ മാത്രവുമുള്ള ഈ ലോകത്തില്‍ ചലനങ്ങളോ മാറ്റങ്ങളോ സൃഷ്ടിക്കുവാന്‍ പല മനുഷ്യര്‍ക്കും അസാധ്യമാണെന്നാന്ന് ചിലരെല്ലാം ചിന്തിക്കുന്നത്. എന്നാല്‍ ഇതെല്ലാം സംഭവിക്കുന്നത് വ്യക്തികളിലൂടെ മാത്രമാണെന്നും ഓരോ വ്യക്തികളും മാറ്റത്തിന്റെ നിര്‍മ്മാതാക്കളോ പ്രോഘോഷകരോ ആണെന്നാണ് ക്രിസ്തുവിന്റെ മരിച്ചവരില്‍ നിന്നുമുള്ള ഉയിര്‍പ്പിന്റെ  സന്ദേശം നല്‍കുന്നത്.

മറ്റുള്ളവര്‍ നമ്മോടെങ്ങനെ പെരുമാറണമെന്ന് നമ്മളാഗ്രഹിക്കുന്നുവോ അതുപോലെ മറ്റുള്ളവരോട് നമ്മള്‍ പെരുമാറുവാന്‍ തുടങ്ങുകയും. വ്യക്തികളുടെ അറിവില്ലായ്മയുടെയും ഭോഷത്ത്വത്തിന്റെയും അനന്തരഫലമാണ് പാപമെന്നു തിരിച്ചറിഞ്ഞു മറ്റുള്ളവരോട് ക്ഷമിക്കുകയും. ക്രൂരമായ പ്രവര്‍ത്തിയേക്കാള്‍ കാഠിന്യമേറിയതാണ് നാവില്‍ നിന്നും ഉത്ഭവിക്കുന്ന അലക്ഷ്യമായ വാക്യങ്ങളെന്നു തിരിച്ചറിയുകയും സംഭാഷങ്ങള്‍ മധുരമാക്കി മറ്റുള്ളവരുടെ മനസുകളെ നിരന്തരം സന്തോഷിപ്പിക്കുകയും. സഹജീവികളുടെ കഷ്ടതയുടെ നാളുകളില്‍ വളരെ അനുകമ്പാപൂര്‍വ്വം വീക്ഷിച്ചുകൊണ്ട്  ദാനധര്‍മ്മത്തിന്റെയും ഒരു പ്രവര്‍ത്തനം തുടങ്ങുകയും. ഇങ്ങനെ ഓരോ വ്യക്തികളും തങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ പ്രാവര്‍ത്തികമാക്കുമ്പോള്‍ മറ്റൊരാളുടെ ജീവിതം   മാറിക്കൊണ്ടിരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യും. തങ്ങളുടെ മാത്രം ചിന്തയിലും വാക്കുകളിലും സംഭാഷണങ്ങളിലും പ്രവര്‍ത്തനങ്ങളിലൂടെയും ലോകത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍  സാധിക്കുമെന്നാണ് ക്രിസ്തുവിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നത്.

യേശു ക്രിസ്തു ജീവിച്ചിരുന്ന കാലഘട്ടത്തില്‍ ജെറുസലേമും അതിനുചേര്‍ന്നുള്ള എല്ലാ രാജ്യങ്ങളിലും തന്നെ രാഷ്ട്രീയ അസ്ഥിരതയും സാമൂഹിക അരാജകത്തുവും നിലനിന്നിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അസംഘടിതമായ പ്രാദേശിക രാജ്യങ്ങളെ റോമന്‍ ചക്രവര്‍ത്തിമാര്‍ കീഴ്‌പ്പെടുത്തി പട്ടാളഭരണം ഏര്‍പ്പെടുത്തിയപ്പോള്‍ ജനങ്ങളില്‍ സ്വാഭാവികമായും അരക്ഷിതാവസ്ഥ നിലവില്‍ വരുകയും. പൊതുവെ ദാരിദ്രത്തില്‍ കഴിഞ്ഞിരുന്ന ജനതയെ ബാഹ്യശക്തികളുടെ അധിനിവേശത്തിലൂടെ കീഴിലാക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ജനങ്ങളില്‍ നിന്നും ഭരണ കേന്ദ്രങ്ങള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പുകള്‍ നിരന്തരമായ ഉത്ഭവിച്ചു കൊണ്ടിരുന്ന കാലഘട്ടത്തില്‍ ജനങ്ങള്‍ തമ്മിലുള്ള സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി എത്തി പൊതുസമൂഹത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ച ദൈവപുത്രനെ തിരിച്ചറിയുവാന്‍ ഭരണാധികാരികള്‍ക്കും പൊതുജനങ്ങള്‍ക്കും സ്വാഭാവികമായും സാദ്ധ്യമായില്ല. ജനങ്ങളെ അടിച്ചമര്‍ത്തി ഭരിച്ചിരുന്ന അധികാരികള്‍ക്ക് യേശുവിന്റെ നീതിയുടെയും, അനുകമ്പടെയും, നന്മയുടെയും പ്രോഘോഷണങ്ങള്‍ അവരുടെ സാമ്രാജ്യത്തിനെതിരെയുള്ള വെല്ലുവിളിയായിട്ടുമാത്രമാണ് കാണുവാന്‍ സാധിച്ചത്. അധികം താമസിയാതെ തന്നെ യേശു ക്രിസ്തുവിന്റെ പ്രഘോഷങ്ങളിലൂടെ ദൈവത്തിന് മഹത്വമെന്നു ഓശാന പാടിയ പൊതു ജനങ്ങളെക്കൊണ്ടു തന്നെ അവനെ ക്രൂശിക്കുകയെന്ന് ആക്രോശിക്കുവാന്‍ പ്രേരിപ്പിക്കുവാന്‍ ഈ അധികാരികള്‍ക്ക് സാധ്യമായി.

തെറ്റും കുറ്റവും ചെയ്തില്ലെങ്കിലും പൊതുജനങ്ങളേ അധികാര കേന്ദ്രങ്ങള്‍ക്കെതിരേയുള്ള പ്രക്ഷോപങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ വേണ്ടി മാത്രം യേശു ക്രിസ്തുവെന്ന ഒരു വ്യക്തിയെ ബലിയര്‍പ്പിച്ചുകൊണ്ട് അടിച്ചമര്‍ത്താമെന്നു പ്രതീക്ഷിച്ചിരുന്ന ഗൂഢാലോചനകളുടെ അനന്തരഫലമായി ഉടലെടുത്ത ക്രിസ്തീയ സഭ ഇന്ന് ലോകം മുഴുവന്‍ ഭാരം ചുമക്കുന്നവരുടെയും ചൂഷണം അനുഭവിക്കുന്നവരുടെയും അഭയ കേന്ദ്രമായി രൂപം പ്രാപിച്ചത് ദൈവീക പദ്ധതി തന്നെയാണ്. ക്രിസ്തുവിന്റെ അവതരണം  ചരിത്രങ്ങളിലെ പ്രവചനങ്ങളുടെ സാക്ഷാല്‍ക്കാരമാണെന്ന് ചിലരെങ്കിലും അക്കാലത്തു വിശ്വസിച്ചിരുന്നെങ്കിലും അധികാര കേന്ദ്രങ്ങള്‍ക്ക് ക്രിസ്തു തങ്ങളുടെ വ്യവസ്ഥികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കെതിരെയുള്ള ഭീഷണി മാത്രമായിരുന്നു. ക്രിസ്തു എന്ന വ്യക്തിയെ  ഉന്മൂലനം ചെയ്യുന്നതിലൂടെ ജനങ്ങളില്‍ ഭീതി ഉളവാകുമെന്നുള്ള സങ്കല്‍പങ്ങളും പ്രതീക്ഷകളും തകര്‍ക്കുന്നതായിരുന്നു മരിച്ചവരുടെയിടയില്‍ നിന്നും മൂന്നാം ദിനമുള്ള ക്രിസ്തുവിന്റെ ഉയിര്‍പ്പ്. മരണത്തിനേ കീഴടക്കിയ  ക്രിസ്തുവിനെ കേന്ദ്രീകരിച്ചുള്ള വിശ്വാസം ക്രിസ്തീയ സഭയുടെ പിന്നീടുള്ള വളര്‍ച്ചയുടെ അടിസ്ഥാനവുമായി മാറി.

ജീവിതത്തിന്റെ എല്ലാ മേഖലകളിലും അരാജകത്വം നിലനിന്നിരുന്ന കാലഘട്ടങ്ങളില്‍ പോലും പൊതു ജനങ്ങള്‍ തങ്ങളുടെതായ കാഴ്ച്ചപ്പാടുകളിലും ഉറച്ച നിലപാടുകളില്‍ സ്വീകരിച്ചിരുന്നു  എന്നുള്ളതിന്റെ ഉത്തമമായ ഉദാഹരണമാണ് ക്രിസ്തു സഭയുടെ ഉത്ഭവവും വളര്‍ച്ചയും. അനീതി  പ്രവര്‍ത്തിക്കുന്ന രാജാവിനെതിരെയും ജനങ്ങളില്‍ നിന്നുമകന്നുവര്‍ത്തിക്കുന്ന   മതസ്ഥാപനങ്ങള്‍ക്കെതിരെയും ശബ്ദമുയര്‍ത്തിയ യേശുക്രിസ്തുവിന്റെ  വചനങ്ങള്‍ അനുകരിക്കുവാന്‍ ലോകം തയ്യാറായി. രാജ്യത്തിലെ നിയമ സംവിധാനങ്ങളെ ക്രിസ്തു അംഗീകരിച്ചിരുന്നു എന്നുള്ളതിന്റെ തെളിവായി അദ്ദേഹത്തിന്റെ പ്രബോധനങ്ങളായ 'സീസറിനുള്ളത് സീസറിനും ദൈവത്തനിള്ളതു ദൈവത്തിനും' എന്നുള്ള വാക്യങ്ങള്‍. എന്നാല്‍ ജനങ്ങളെ ആത്മീയതയില്‍ നയിക്കേണ്ട മത വ്യവസ്ഥിതികള്‍  വാണിജ്യവല്‍ക്കരിക്കുന്നതു കണ്ടപ്പോള്‍ ചമ്മട്ടികൊണ്ടുള്ള  യേശുവിന്റെ പ്രതികരണം പൊതു സമൂഹത്തിന് സ്വീകാര്യമായിമാറിയത് ശ്രദ്ധേയമായ കാര്യം തന്നെയാണ്. അതോടൊപ്പം തന്നെ സവിശേഷതയുള്ള മറ്റൊരു വസ്തുത  തന്നെയാണ് ജനങ്ങള്‍ തന്നെ പിടിച്ചു രാജാവാക്കുവാന്‍ ഭാവിക്കുന്നു എന്നു കണ്ടപ്പോള്‍ ജനക്കൂട്ടത്തില്‍ നിന്ന് മാറിപ്പോകുന്ന  യേശുക്രിസ്തു. അമാനുഷികമായ അത്ഭുതങ്ങളും അടയാളങ്ങളും പ്രത്യക്ഷത്തില്‍ യേശുവിലൂടെ കാണപ്പെട്ടപ്പോള്‍ സാമാന്യ മനുഷ്യര്‍ക്കും നേതൃത്വ ഗുണങ്ങളായി കാണപ്പെട്ടത് സാധാരണ മാത്രം.   ജനങ്ങളുടെ ഭൂമിയിലുള്ള ഭൗതീകമായ താല്‍പ്പര്യങ്ങള്‍ക്കുപരി നിത്യത പ്രധാനം ചെയ്യുന്ന ആത്മീയ പരിരക്ഷ മാത്രമായിരുന്നു യേശുക്രിസ്തുവിന്റെ ലക്ഷ്യങ്ങളെന്നു മനസിലാക്കുവാന്‍ അദ്ദേഹത്തിന്റെ പീഢയനുഭവിച്ചുള്ള കുരിശുമരണം തന്നെ വേണ്ടിവന്നു.

യേശുക്രിസ്തുവിന്റെ മുന്നില്‍ എല്ലാവരും സമന്മാരായിരുന്നു,   മറ്റുള്ളവര്‍ക്ക് മാതൃകയാകുവാന്‍ വേണ്ടി മാത്രം സമൂഹത്തില്‍ കൂടുതലും അവഹേളനം മാത്രം നേരിട്ടിരുന്ന വേശ്യകളുടെയും ചുങ്കക്കാരുടെയും പാപികളെടെയും കൂടെ സഹവസിക്കുവാന്‍ തയ്യാറായ വ്യക്തിയായിരുന്നു. നീതിമാന്മാരെയല്ല പാപികളെ തേടിയാണ് ഞാന്‍ വന്നിരിക്കുന്നതന്നും, പശ്ചാത്തപിക്കുന്ന ഒരു കുറ്റവാളിയെക്കുറിച്ച് സന്തോഷിക്കുമെന്നും പൊതുസമൂഹത്തിനോട് പരസ്യമായി പറഞ്ഞവനാണ് യേശുക്രിസ്തു. ലോകത്തില്‍ സമത്വചിന്തകള്‍ പ്രഘോഷിച്ചിരുന്ന പ്രഥമ വ്യക്തിത്വത്തിന്റെ ഉടമ. എങ്കിലും അദ്ദേഹത്തെ ആരാധിക്കുകയും അദ്ദേഹത്തിന്റെ ദൈവീക പാതപിന്തുടരുവാനും ശ്രമിക്കുന്ന ഇന്നത്തെ ക്രിസ്തീയ വിശ്വാസികളില്‍ പലരും സമൂഹത്തിലെ താഴെക്കിടയിലുള്ള സഹോദരങ്ങളെ അംഗീകരിക്കുവാനും കൂടെ നിര്‍ത്തുവാനും തല്‍പര്യം പ്രകടിപ്പിക്കുന്നുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.

ഈസ്റ്ററിന്റെ സന്ദേശമായ നിത്യതയാര്‍ന്ന സന്തോഷവും സമാധാനവും സന്തുഷ്ടിയും അടങ്ങിയിരിക്കുന്നത് മരണത്തെ കീഴടക്കിയ ഉയര്‍പ്പിലാണുള്ളത്. എന്നാല്‍ ആധുനിക ക്രിസ്ത്യാനികള്‍ക്ക് ഈസ്റ്റര്‍ ആഘോഷിക്കുന്നതിനേക്കാള്‍ ഒരു ആചാരമര്യാദയായിത്തീരുന്നതിന്റെ  കാരണം മറ്റൊന്നുമല്ല ദൈവത്തില്‍ നിന്ന് അകന്നു പോകുന്നു എന്നുള്ള പ്രതീതി. നമ്മുടെ നൈമിഷികമായ വികാരവിചാരങ്ങള്‍ നമ്മുടെ ജീവിത സാഹചര്യങ്ങളോടുള്ള സ്വാഭാവിക പ്രതികരണം മാത്രമാണ്, നമുക്ക് അനുഭവപ്പെട്ടേക്കാവുന്നതോ, അനുഭവപ്പെടാത്തതോ ആയ കാര്യങ്ങളില്‍ നമ്മുടെ മുഴുവന്‍ വിശ്വാസ വ്യവസ്ഥയും സ്ഥാപിക്കാനാവില്ല. എന്നാല്‍ നമ്മുടെ വികാരവിചാരങ്ങളെ നാം വിശ്വസിക്കുന്ന സത്യത്തിലൂടെ  അടുത്തറിയുവാന്‍ ശ്രമിക്കുമ്പോള്‍ കുറച്ചു നിമിഷങ്ങളിലെങ്കിലും നമ്മുക്ക് സന്തോഷം ജനിപ്പിക്കുന്ന അമാനുഷികശക്തിളുടെ സാമീപ്യം ദര്‍ശിക്കുവാന്‍ സാധിക്കും. ദൈവത്തിന്റെ കൂടെ നിരന്തരം വസിക്കുന്നവര്‍ക്കാണ് ദൈവത്തിന്റെ സാമീപ്യം തിരിച്ചറിയുവാനും ദൈവം കാരുണ്യപൂര്‍വ്വം ചൊരിയുന്ന അനുഗ്രഹങ്ങള്‍ ഉള്‍ക്കൊള്ളുവാനും സാധിക്കുന്നത്. അതോടൊപ്പം തന്നെ സ്വതവേ മാനുഷികമായ ചഞ്ചലമായ വികാരവിചാരങ്ങള്‍ ദൈവവുമായുള്ള നമ്മുടെ ബന്ധത്തിനേ നിരുത്സാഹപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്.

ഓരോ ക്രിസ്ത്യാനിയുടെയും വിശ്വാസം ദൈവം തന്നെയും ഈ പ്രപഞ്ചത്തെയും സൃഷ്ടിച്ചു എന്നാണെങ്കില്‍ നമ്മുടെ ഓരോരുത്തരുടെയും ശരീരത്തോടൊപ്പം വികാര വിചാരങ്ങളെയും  നിര്‍മ്മിക്കുകയും അനുദിനം നിയന്തിക്കുകയും പരിഭോഷിപ്പിക്കുകയും ചെയ്യുന്നത് ദൈവം തന്നെയാണ്. മാനുഷികമായ എല്ലാ വികാര വിചാരങ്ങളും സ്വമേധയാ ഉടലെടുക്കുമ്പോള്‍ ആത്മീയ ചിന്താഗതികള്‍  ഉടലെടുക്കുകയും വളരുകയും ചെയ്യുന്നില്ലെങ്കില്‍ മനുഷ്യര്‍ കാണപ്പെടാത്ത ആത്മീയതയെ അന്വേഷിക്കാത്തതു കൊണ്ടുമാത്രമാണ്. പ്രപഞ്ചത്തിലെ ഓരോ അണുവിനെയും ദൈവം സൃഷ്ടിച്ചിരിക്കുന്നത് പ്രത്യേക ലക്ഷ്യങ്ങളോടെയാണെങ്കില്‍ പൂര്‍ണ്ണ സൃഷ്ടിയായ മനുഷ്യന് തിരിച്ചറിയുവാനുള്ള ശക്തിയും നല്‍കിയിട്ടുണ്ട്. ഉയിര്‍പ്പിന്റെ തിരുനാള്‍ ആഘോഷിക്കുന്ന ഈ വേളയില്‍ ദൈവത്തിനെ തിരിച്ചറിയുവാനുള്ള അറിവ് ലഭിക്കുവാനും കൂടി നമുക്കോരോരുത്തര്‍ക്കും ആഗ്രഹിക്കാം. ലോകത്തില്‍ ജീവിക്കുമ്പോള്‍ എല്ലാ ഭൗതീകലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനൊപ്പം ജീവിതത്തിന്റെ പരമോന്നത ലക്ഷ്യത്തെപ്പറ്റിയുള്ള അവബോധ്യം ലഭിക്കുന്ന ആത്മീയതയും നമുക്ക് നേടുവാന്‍ ആത്മാര്‍ത്ഥമായി  ശ്രമിക്കുകയും ചെയ്യാം.

ക്രിസ്തുവിന്റെ പരസ്യജീവിത കാലത്തില്‍ ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുമുള്ള വ്യക്തികള്‍ക്കു അവരോരുത്തരുടേയും ആവശ്യങ്ങള്‍ക്കനുസൃതമായുള്ള വരദാനങ്ങളാണ് നല്‍കിയത്. അന്ധന് കാഴ്ചയും ബധിരനു കേള്‍വിയും രോഗിക്ക് രോഗ ശാന്തിയും വിശക്കുന്നവന് ഭക്ഷണവും അതിലുപരി പാപിക്ക് പാപമോചനവും ഉറ്റവരെ മരണത്തിലൂടെ നഷ്ടപ്പെട്ടു വിലപിച്ചവര്‍ക്കു ജീവന്റെ പുനരുദ്ധാനവും നല്‍കി ആശ്വസിപ്പിക്കുകയുമാണ് ചെയ്തത്. ക്രിസ്തുവിന്റെ അനുയായികളായി അദ്ദേഹത്തിന്റെ അമാനുഷികമായ പുനരുദ്ധാനം ആഘോഷിക്കുന്ന വേളയില്‍ അദ്ദേഹത്തിന്റെ നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങളും അതിന്റെ പൂര്‍ണ്ണ അര്‍ഥത്തില്‍ അനുകരിക്കാം. സാധാരണക്കാരായ മനുഷ്യര്‍ക്ക് യേശുവിന്റെ അമാനുഷിക ശക്തികളില്ലെങ്കിലും അദ്ദേഹത്തിന്റെ കരുണ നിറഞ്ഞ മനസിനെ അനുകരിക്കുവാന്‍ സാധിക്കും. സഹജീവികളുടെ അനര്‍ത്ഥങ്ങളിലും ദുഃഖങ്ങളിലും വെറും കാഴ്ചക്കാരായി കണ്ടുനില്‍ക്കാതെ അവരോരുത്തരുടേയും ആവശ്യങ്ങള്‍ക്കനുസൃതമായി ഇടപെടലുകള്‍  പ്രാവര്‍ത്തികമാക്കുക.

രോഗങ്ങളാലും മറ്റു ശാരീരിക ബുദ്ധിമുട്ടുകളാലും വലയുന്ന നമ്മുടെ സഹോദരരുടെ കണ്ണുനീര്‍ കണ്ടു നില്‍ക്കാതെ കരുണ നിറഞ്ഞ നമ്മുടെ സംഭാവനകളിലൂടെ അവരോരുത്തരുടേയും ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ നമുക്ക് സാധിക്കും. ഉയിര്‍പ്പിന്റെ തിരുനാള്‍ ആഘോഷിക്കുന്ന ഈ വേളയില്‍ അര്‍ഹതയുള്ള  ദരിദ്രര്‍ക്കും ബലഹീനര്‍ക്കും നമ്മുടെ ജീവിതത്തിലേ അധ്വാനത്തിന്റെ ഒരു ഓഹരി സമ്മാനിക്കുമ്പോള്‍ യേശു ക്രിസ്തുവിന്റെ സഹനം നിറഞ്ഞ ജീവിതത്തിലും കഠിനമേറിയ കുരിശു മരണത്തിലും അമാനുഷികമായ പുനരുദ്ധാരണത്തിലും നമ്മളോരുത്തരും പങ്കാളികളാവുകയാണ് ചെയ്യുന്നത്. ദൈവീക മാതൃക പിന്തുടരുന്ന നമ്മൊളോരോരുത്തരും നമ്മളിലും മറ്റുള്ളവരിലും മാറ്റത്തിന്റെ നിര്‍മ്മാതാക്കളും പ്രഘോഷകരുമായി മാറുന്നു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category