1 GBP = 87.50 INR                       

BREAKING NEWS

യുകെ മലയാളികളുടെ ക്രിക്കറ്റ് മേള ലണ്ടനില്‍ മെയ് അഞ്ചിന്; സറി കൗണ്ടി ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മത്സരത്തിന് ഓവല്‍ സ്‌റ്റേഡിയം ഒരുങ്ങി

Britishmalayali
ബാലകൃഷ്ണന്‍ ബാലഗോപാല്‍

യുകെ മലയാളികള്‍ക്കായി മറ്റൊരു ക്രിക്കറ്റ് മേള അണിയറയില്‍ ഒരുങ്ങുന്നു. സറി കൗണ്ടി ക്രിക്കറ്റ് ക്ലബിന്റെ നേതൃത്വത്തില്‍ മെയ് അഞ്ചിന് പ്രശ്‌സ്തമായ ഓവല്‍ സ്‌റ്റേഡിയത്തിലാണ് ടൂര്‍ണമെന്റിന് അരങ്ങൊരുങ്ങുക. എട്ട് ടൂര്‍ണമെന്റുകളിലായ് മത്സരം നടക്കുക.
 
മെയ് അഞ്ചിന് രാവിലെ 9 ന് കിയ ഓവല്‍ സ്‌റ്റേഡിയത്തില്‍ മത്സരത്തിന് തുടക്കമാകും. മത്സരത്തില്‍ പങ്കെടുക്കാന്‍ ടീമിന് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഓരോ ടീമിന് 100 പൗണ്ടാണ് എന്‍ട്രി ഫീസ്. രജിസ്റ്റര്‍ ചെയ്യുന്ന ടീമിന് സൗജന്യ ടീ ഷര്‍ട്ട് ലഭിക്കും.

വിജയിക്കുന്ന ടീമിന് ക്യാഷ് അവാര്‍ഡും, ട്രോഫിും, മെഡലും ലഭിക്കുന്നതിനൊപ്പം 2019 ഡിസംബറില്‍ കെല്‍മെന്റനൈന്‍ ബോക്‌സിങ് ഡേക്കുള്ള എന്‍ട്രി പാസും ലഭ്യമാകും.

കൂടാതെ ഓരോ കളിക്കാര്‍ക്കും നിയോ ഫിലിം സ്‌കൂളില്‍ നിന്നും ലഭിക്കുന്ന  ക്ലാസുകളില്‍ പങ്കെടുക്കാനും അവസരം ഉണ്ടായിരിക്കും. അവാര്‍ഡ് വിജയി ആയ ജെയ്ന്‍ ജോസഫ് ആയിരിക്കും ക്ലാസുകള്‍ നയിക്കുക. ക്ലാസുകളില്‍ ഡയറക്ഷന്‍, ആക്ടിങ്, ഡബ്ബിങ്, ഫോട്ടോഗ്രഫി, തിരക്കഥ എന്നിവയെക്കുറിച്ചെല്ലാം പ്രത്യേക വര്‍ക്ഷോപ്പ് നടക്കും.

ടൂര്‍ണമെന്റിനൊപ്പം പ്രത്യേക റാഫില്‍ ടിക്കറ്റ് മത്സരം ഉണ്ടായിരിക്കും. റാഫില്‍ ടിക്കറ്റില്‍ നിന്നും ലഭിക്കുന്ന തുക ബ്രിട്ടീഷ് ഹേര്‍ട്ട് ഫൗണ്ടേഷന് നല്കും. ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ ഈ മാസം 25 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യേണം.ബന്ധപ്പെടാനുള്ള ഇ മെയ്ല്‍ വിലാസം:Chevy Green ([email protected]) and Prabit Nair ([email protected]

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category