1 GBP = 87.00 INR                       

BREAKING NEWS

മുണ്ട് മടക്കി ഉടത്ത് മീന്‍ ചന്തയില്‍; തൂമ്പയെടുത്ത് തൊഴിലുറപ്പുകാര്‍ക്കൊപ്പം; ഗര്‍ഭിണിയുടെ വയറില്‍ തലോടി മാതൃത്വത്തിന്റെ വിളംബരം; തൊപ്പി വച്ച ഇസ്ലാം വിശ്വാസികള്‍ പോലും മാലയിട്ട് സ്വീകരിക്കും; രാഷ്ട്രീയം അറിയാത്ത കുരുന്നുകളും വീട്ടുകാര്‍ പറയുന്നത് മാത്രം കേട്ട് ശീലിച്ച വനിതകളും ആവേശത്തില്‍; സുരേഷ് ഗോപിക്ക് ലഭിക്കുന്ന ഒരു രക്ഷയുമില്ലാത്ത പിന്തുണ കണ്ട് ഞെട്ടിത്തെരിച്ച് എതിരാളികള്‍

Britishmalayali
kz´wteJI³

തൃശൂര്‍: ഒരു ജനതയുടെ നായകനായാണ് സുരേഷ് ഗോപിയെ ബിജെപി തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ അവതരിപ്പിക്കുന്നത്. തൃശൂരില്‍ നിന്ന് തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടിലേക്ക് വണ്ടി കയറിയപ്പോള്‍ എത്തിയ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി. എന്നാല്‍ അയ്യനെ മുന്നില്‍ നിര്‍ത്തി തുടങ്ങിയ ഉജ്ജ്വല തുടക്കം. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കളക്ടറേറ്റില്‍ എത്തിയപ്പോള്‍ കണ്ട അതേ ആള്‍ക്കൂട്ടം ഇപ്പോഴും താരത്തെ പിന്തുടരുന്നു. തലസ്ഥാനത്തിലൂടെ സൂപ്പര്‍ സ്റ്റാറായി കമ്മീഷണറിലൂടെ ആക്ഷന്‍ ഹീറോയായ താരം തൃശൂരിനെ കീഴടക്കുകയാണ്. ആരും പ്രതീക്ഷിക്കാത്ത മുന്നേറ്റം. ഇതോടെ പ്രവചനാതീത മണ്ഡലമായി തൃശൂര്‍ മാറുകയാണ്.

ഏറ്റവും സ്വാധീനമുണ്ടാക്കിയ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി മാറി. പത്തനംതിട്ടയില്‍ ശബരിമല വികാരമാണ് കെ സുരേന്ദ്രന്റെ പ്രചരണത്തിലെ ആള്‍ക്കൂട്ടത്തിന് പിന്നിലെ കാരണം. എന്നാല്‍ തൃശൂരില്‍ അത്തരം വിഷയങ്ങളൊന്നുമില്ല. സുരേഷ് ഗോപി ഇഫക്ട് മാത്രമാണ് ആളുകളെ അടുപ്പിക്കുന്നത്. അതുകൊണ്ട് തന്നെ താരത്തിന് കിട്ടുന്ന പിന്തുണയില്‍ ഇടത് വലതു മുന്നണികള്‍ അങ്കലപ്പിലാണ്. സാംസ്‌കാരി തലസ്ഥാനത്തെ അടിയൊഴുക്കുകള്‍ എങ്ങോട്ട് തിരിയുമെന്ന് അറിയാത്ത വണ്ണം കലുഷിതമാണ് ജനമനസ്സുകള്‍. ആര്‍ക്കും ഒന്നും പ്രവചിക്കാന്‍ പോലും ആവുന്നില്ല. ആള്‍ക്കൂട്ടം വോട്ടായി മാറുമെന്ന് പ്രതീക്ഷയില്‍ സുരേഷ് ഗോപി അതിവേഗം മുന്നേറുകയാണ്. രണ്ടാഴ്ചയില്‍ താഴെയുള്ള പ്രചരണത്തിലൂടെയാണ് തൃശൂരിനെ സുരേഷ് ഗോപി ഇളക്കി മറിച്ചത്. ബിജു മേനോനും പ്രിയാ വാര്യരും വോട്ട് അഭ്യര്‍ത്ഥിച്ച് എത്തിയതും വോട്ടര്‍മാരെ സ്വാധീനിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

മുണ്ട് മടക്കി ഉടത്ത് മീന്‍ ചന്തയില്‍ എത്തി സാധാരണക്കാരനായി വോട്ട് ചോദിക്കുന്ന സൂപ്പര്‍താരം ഏവര്‍ക്കും അത്ഭുതമാണ്. തൂമ്പയെടുത്ത് തൊഴിലുറപ്പുകാര്‍ക്കൊപ്പം പണിയെടുത്താണ് വോട്ട് ചോദിക്കല്‍. സിനിമാക്കാരന്റെ ഗ്ലാമര്‍ അഴിച്ചു വച്ചുള്ള രാഷ്ട്രീയ നീക്കം. ഗര്‍ഭിണിയുടെ വയറില്‍ തലോടി മാതൃത്വത്തിന്റെ വിളംബരവും നടത്തുന്നു. വയറിലുള്ള കുഞ്ഞിനെ അനുഗ്രഹീക്കാന്‍ സുരേഷ് ഗോപിയോട് ആവശ്യപ്പെടുന്ന മാതൃഹൃദയവും തൃശൂരിലെ പ്രധാന ചര്‍ച്ചയാണ്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും സുരേഷ് ഗോപിയെ ആവേശത്തോടെ വരവേല്‍ക്കുന്നു. എസ് എന്‍ ഡി പി യോഗത്തിന്റെ പരിപാടിക്ക് കിട്ടിയ സ്വീകരണവും ആവേശം നിറഞ്ഞത്. തൊപ്പി വച്ച ഇസ്ലാം വിശ്വാസികള്‍ പോലും മാലയിട്ട് സ്വീകരിക്കുകയാണ് താരത്തെ. ഈ അംഗീകാരങ്ങള്‍ വോട്ടായി മാറിയാല്‍ താരം ലോക്സഭയില്‍ എത്തുമെന്ന് ഉറപ്പാണ്.

തൃശൂരിലെ രാഷ്ട്രീയം അറിയാത്ത കുരുന്നുകളും വീട്ടുകാര്‍ പറയുന്നത് മാത്രം കേട്ട് ശീലിച്ച വനിതകളും ഇന്ന് സുരേഷ് ഗോപിയുടെ ആവേശത്തിലാണ്. സുരേഷ് ഗോപിക്ക് ലഭിക്കുന്ന ഒരു രക്ഷയുമില്ലാത്ത പിന്തുണ കണ്ട് ഞെട്ടിത്തെരിച്ച് എതിരാളികളും പുതുതന്ത്രങ്ങള്‍ ഒരുക്കുകയാണ്. സാധാരണക്കാര്ക്ക് വേണ്ടി എന്നു തൃശ്ശൂരിന്റെ ശബ്ദം ലോകസഭയില് മുഴങ്ങി കേള്ക്കാന്, സാധാരണക്കാരുടെ പ്രതീകമായ ഒരു മനുഷ്യന്റെ ശബ്ദം., സ്നേഹത്തിന്റെ കരുതലുമായി നിങ്ങളുടെ സ്വന്തം സുരേഷ് ഗോപി., ഈ പുഞ്ചിരിയില്‍ നിങ്ങളുടെ ഹൃദയം നിറയും, മറക്കാന്‍ കഴിയാതെ ഇന്നും ഓര്‍മ്മയില്‍ ആ മുഖം ഇതൊക്കെയാണ് സുരേഷ് ഗോപിക്കായി ബിജെപി ചര്‍ച്ചയാക്കുന്ന പ്രധാന മുദ്രാവാക്യങ്ങള്‍. ഇതിനൊപ്പിച്ച് പോകുന്നിടത്തെല്ലാം ജനക്കൂട്ടവുമായി അടുക്കാനാണ് സുരേഷ് ഗോപിയുടേയും ശ്രമം.

'ഓര്‍മ്മയുണ്ടോ ഈ മുഖം?' ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും മലയാളികളെ ഹരം പിടിപ്പിക്കുന്ന ഭരത്ചന്ദ്രന്റെ മാസ്സ് ഡയലോഗ്. 1994 ഏപ്രില്‍ 14 നാണു മലയാളികള്‍ക്ക് പുത്തനനുഭവമായി സൂപ്പര്‍സ്റ്റാര്‍ സുരേഷ്‌ഗോപിയെ നായകനാക്കി ഷാജി കൈലാസ് -രഞ്ജി പണിക്കര്‍ കൂട്ടുകെട്ടില്‍ കമ്മീഷണര്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ സിനിമ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് റിലീസ് ചെയ്തത്. ഇതിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കാന്‍ ആള്‍ കേരള ഭരത് സുരേഷ് ഗോപി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ തീരുമാനിച്ചപ്പോള്‍ സുരേഷ്‌ഗോപി അതിനായി വേദിയാക്കിയത് പുല്ലഴിയിലെ സെന്റ്. ജോസഫ് ഹോം ആയിരുന്നു. കാലങ്ങള്‍ക്കിപ്പുറവും ഭരത് ചന്ദ്രന്‍ എന്ന കഥാപാത്രം ഉയര്‍ത്തിയ സത്യസന്ധതയും ധാര്‍മ്മികമൂല്യവും യഥാര്‍ത്ഥ ജീവിതത്തിലും സുരേഷ്‌ഗോപി നിലനിറുത്തുന്നുവെന്നത് മണ്ഡലത്തിലെ ജനങ്ങളിലെത്തിക്കാനാണ് ബിജെപിയുടെ ശ്രമവും.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ ഏക സി.പിഐ എംപിയെ സമ്മാനിച്ച മണ്ഡലം തൃശ്ശൂരായിരുന്നു. സി.എന്‍ ജയദേവന്‍ മാറി പകരം രാജാജി മാത്യൂ തോമസ് ആണ് ഇത്തവണ കളത്തില്‍. എതിര്‍വശത്ത് ടി.എന്‍ പ്രതാപനെന്ന കോണ്‍ഗ്രസിന്റെ ജനകീയ മുഖം. ഒടുവില്‍ സുരേഷ് ഗോപി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എത്തിയപ്പോള്‍ മണ്ഡലത്തിന് താരപരിവേഷം, ത്രികോണമത്സരത്തിന്റെ ആവേശുമെത്തി. അപ്പോള്‍ ആരും ഇത്രയും പ്രതീക്ഷിച്ചില്ല. തുടക്കത്തില്‍ ആളുകള്‍ കൂടിയപ്പോള്‍ അത് താരത്തെ കാണാനുള്ള വെറും ആള്‍ക്കൂട്ടമെന്ന് എതിരാളികള്‍ വിലയിരുത്തി. എന്നാല്‍ ദിവസം കഴിയും തോറും അതിശക്തനായ രാഷ്ട്രീയ സ്ഥാനാര്‍ത്ഥിയാണ് താനെന്ന് സുരേഷ് ഗോപി തെളിയിച്ചു. കൊലപാതക രാഷ്ട്രീയവും വികസനവും വിശ്വാസവും അതി ശക്തമായി ചര്‍ച്ചയാക്കുകയാണ് സുരേഷ് ഗോപി ചെയ്യുന്നത്. 12.94 ലക്ഷം വോട്ടര്‍മാരുണ്ട് തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍. മൂന്നര ലക്ഷത്തിലധികം വോട്ട് പിടിച്ച കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേതില്‍ നിന്ന് ഇനിയുമുയരുമെന്നതാണ് ഇടത് പ്രതീക്ഷകളെ നയിക്കുന്നത്.

തൃശൂര്‍ മണ്ഡലത്തില്‍ തനിക്ക് വിജയിക്കണമെന്നും അവിടെ താമസിച്ചു കൊണ്ട് താന്‍ നാടിനെ സേവിക്കുമെന്നും സുരേഷ് ഗോപി പറയുന്നത്. നെറ്റിപ്പട്ടം ചാര്‍ത്തി തന്നാല്‍ ഗുരുവായൂര്‍ കേശവനെ പോലെ പാര്‍ലമെന്റില്‍ ഉണ്ടാകുമെന്ന് സുരേഷ് ഗോപി പ്രസംഗങ്ങളില്‍ എടുത്തു പറയുന്നു. 'എനിക്ക് വേണം തൃശൂര്‍ മണ്ഡലം. ഇവിടെ വസിച്ചുകൊണ്ട് ഞാന്‍ തൃശൂരിനെ സേവിക്കും. തിരുവനന്തപുരത്ത് നിന്നാവില്ല ഞാന്‍ ഈ മണ്ഡലത്തെ സേവിക്കുക. ഇനി സൂത്രക്കാരാരും ഇക്കാര്യം എഴുന്നള്ളിക്കരുത്. നെറ്റിപ്പട്ടം ചാര്‍ത്തി തരൂ, കൊമ്പു കുലുക്കി പാര്‍ലമെന്റില്‍ ഞാനുണ്ടാകും. തെച്ചിക്കോട്ടു രാമചന്ദ്രനായി, ഗുരുവായൂര്‍ കേശവനായി പാര്‍ലമെന്റില്‍ ഞാനുണ്ടാകും-' സുരേഷ് ഗോപിയുടെ വാക്കുകളെ കൈയടിയോടെയാണ് ജനം ഏറ്റെടുക്കുന്നത്. കെവിന്‍, ശ്രീജിത്ത്, അഭിമന്യു അടക്കമുള്ളവരുടെ മരണത്തെ കുറിച്ച് ജനങ്ങള്‍ ചോദിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ജനഹിതമല്ലാത്ത കാര്യങ്ങളാണ് കേരള സര്‍ക്കാര്‍ ചെയ്യുന്നതെന്നും സുരേഷ് ഗോപി ആരോപിച്ചു. വല്ലാര്‍പാടം പദ്ധതി സര്‍ക്കാരിന്റെ തെറ്റായ തീരുമാനമായിരുന്നെന്നും സുരേഷ് ഗോപി ആരോപിച്ചു. അങ്ങനെ പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചാണ് വോട്ട് തേടല്‍. തൃശൂര്‍-എറണാകുളം യാത്രാദുരിതത്തിന് പരിഹാരമായി കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കുമെന്ന വാഗ്ദാനമാണ് സുരേഷ് ഗോപി മുമ്പോട്ട് വയ്ക്കുന്നത്. 'ദൂരത്തെ കീഴടക്കലാണ് യാത്ര. യാത്ര ചെയ്യാനുള്ള യുദ്ധം നമ്മുടെ നിത്യജീവിതത്തിലെ തലവേദനയായി ഇന്നും അവശേഷിക്കുന്നു. തൃശൂര്‍-എറണാകുളം യാത്രാദുരിതത്തിന് പരിഹാരമായി കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കേണ്ടതുണ്ട്,' ഇതെല്ലാം തൃശൂരില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

ഇരിങ്ങാലക്കുടയിലെ സുരേഷ് ഗോപിയുടെ പ്രസംഗം വൈറലാവുകയും ചെയ്തു. 'എനിക്ക് വേണം തൃശൂര്‍ മണ്ഡലം. ഇവിടെ വസിച്ചുകൊണ്ട് ഞാന്‍ തൃശൂരിനെ സേവിക്കും. തിരുവനന്തപുരത്ത് നിന്നാവില്ല ഞാന്‍ ഈ മണ്ഡലത്തെ സേവിക്കുക. ഇനി സൂത്രക്കാരാരും ഇക്കാര്യം എഴുന്നള്ളിക്കരുത്. നെറ്റിപ്പട്ടം ചാര്‍ത്തി തരൂ, കൊമ്പു കുലുക്കി പാര്‍ലമെന്റില്‍ ഞാനുണ്ടാകും. തെച്ചിക്കോട്ടു രാമചന്ദ്രനായി, ഗുരുവായൂര്‍ കേശവനായി പാര്‍ലമെന്റില്‍ ഞാനുണ്ടാകും' സുരേഷ് ഗോപി സദസ്സിനോട് പറഞ്ഞു. പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച സുരേഷ് ഗോപി കേരളത്തിലെ സര്‍ക്കാര്‍ ജനഹിതമല്ലാത്ത കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നെന്ന് വിമര്‍ശിച്ചു. അഭിമന്യൂവിനെ കൊലയ്ക്ക് കൊടുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 'ജൂണ്‍മാസത്തില്‍ അഭിമന്യൂ കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷമാകാന്‍ പോകുന്നു.യുപിയിലേക്ക്, വടക്കോട്ട് നോക്കിയിരിക്കുകയാണ്. ഇവിടെ സ്വന്തം സംസ്ഥാനത്തെ തെക്കോട്ട് എടുത്തുകൊണ്ടിരിക്കുകയാണ്' സുരേഷ് ഗോപി പറഞ്ഞു.

'അഭിമന്യൂ, കെവിന്‍, ശ്രീജിത്ത് അങ്ങനെ എത്രപേര്‍. ചോദിക്കാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്. ചോദിക്കുക. ആവിഷ്‌കാര സ്വാതന്ത്ര്യമല്ല. അവകാശ സ്വാതന്ത്ര്യമാണ്. അടിയന്തരാവസ്ഥ ഒന്നും ഇവിടെ ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. വല്ലാര്‍പാടം പദ്ധതി ഒരു തെറ്റായ തീരുമാനമായിരുന്നു. ഇതിന് പകരം വിഴിഞ്ഞം പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നുവെങ്കില്‍ രണ്ടുവര്‍ഷം കൊണ്ട് ഇത് യാഥാര്‍ത്ഥ്യമായേനെ' സുരേഷ് ഗോപി കുറ്റപ്പെടുത്തി. രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിക്കാന്‍ പറയുന്നതിന് പകരം ജീവനോടെ നിലനില്‍ക്കാനാണ് മോദി തന്നെ പഠിപ്പിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. '40- 45 വര്‍ഷം രാജ്യം ഭരിച്ചിട്ടും അവസാനഗ്രാമത്തിലും വൈദ്യുതി എത്തിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. മോദി സര്‍ക്കാരിന് സാധിച്ചു. ഇത് പ്രജാരാജ്യമാണ്. ഒരോ പ്രജയുടെയും മുറി പരിശോധിച്ചാല്‍ കാണാം വൈവിധ്യം.' അങ്ങനെ പ്രസംഗത്തിലൂടെയും തഴമ്പുള്ള രാഷ്ട്രീയക്കാരന്റെ വൈഭവം കാട്ടുകയാണ് തൃശൂരില്‍ സുരേഷ് ഗോപി. ഇതെല്ലാം എതിരാളികളെ ഭയപ്പെടുത്തുകയാണ്.

അതുകൊണ്ട് തന്നെ സാഹചര്യങ്ങള്‍ സുരേഷ് ഗോപിക്ക് അനുകൂലമാണെന്ന് ബിജെപി വിലയിരുത്തുന്നു. 2014ല്‍ 1.38 ലക്ഷമായിരുന്ന വോട്ട്നില 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 2.05ലക്ഷത്തിലെത്തിയതും സുരേഷ്ഗോപിയുടെ സാന്നിദ്ധ്യമടക്കമുള്ള പുതിയ സാഹചര്യങ്ങളുമെല്ലാം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് എന്‍.ഡി.എ നേതൃത്വം. മൂന്നരലക്ഷത്തിലേക്കെത്തിച്ച് വിജയമുറപ്പാക്കുമെന്നാണവരുടെ അവകാശവാദം. അതേസമയം, സുരേഷ്ഗോപി പിടിക്കുന്ന അധിക വോട്ടുകള്‍ ആര്‍ക്ക് നഷ്ടമുണ്ടാക്കുമെന്നത് ആകാംക്ഷയുണര്‍ത്തുന്ന ചോദ്യമാണ്. ശബരിമലയടക്കമുള്ള വിഷയങ്ങളുള്ളതുകൊണ്ടുതന്നെ രണ്ടുപക്ഷത്ത് നിന്നും ചോരാമെന്ന കണക്കുകൂട്ടലുമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category