1 GBP =93.80 INR                       

BREAKING NEWS

തനിക്കെതിരായ ലൈംഗിക ആരോപണം തള്ളി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്; ആരുടെയും ഭീഷണിക്ക് വഴങ്ങി രാജിവെക്കില്ല; ജുഡീഷ്യറിയെ അസ്ഥിരപ്പെടുത്താന്‍ ശ്രമം; കറകളഞ്ഞ ജഡ്ജിയായിരിക്കുക എന്നത് കനത്ത വെല്ലുവിളി; പണം കൊണ്ട് സ്വാധീനിക്കാന്‍ കഴിയാത്തതു കൊണ്ടാണ് പുതിയ ആരോപണം; പക്ഷപാദിത്തമില്ലാതെ നിര്‍ഭയം പദവിയില്‍ തുടരുമെന്നം ചീഫ് ജസ്റ്റിസ്; നടക്കുന്നത് ബ്ലാക്മെയിലിങ് ശ്രമമെന്ന് പറഞ്ഞ് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണം നിഷേധിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. യുവതിയുടെ ആരോപണം നിഷേധിച്ച ചീഫ് ജസ്റ്റിസ് ഇത് അവിശ്വസനീയമായ ആരോപണം ആണെന്നും തന്റെ നിലവാരം താഴാന്‍ വയ്യെന്നും അദ്ദേഹം പറയുന്നു. രണ്ടു ക്രിമിനല്‍ കേസുകള്‍ യുവതിയുടെ ഭര്‍ത്താവിനെതിരെ ഉണ്ട്. മാര്‍ച്ച് മാസത്തിലോ ഫെബ്രുവരി മാസത്തിലോ ആണ് ഈ വിഷയത്തിലല്‍ ഒരു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഈ സ്ത്രീ നേരത്തെ അറസ്റ്റിലായിരുന്നു എന്നും രഞ്ജന് ഗൊഗോയ് ചൂണ്ടിക്കാട്ടി.

ഇന്ന് ഒരു കേസ് ഡല്‍ഹി കോടതി പരിഗണിക്കാന്‍ ഇരിക്കുക ആയിരുന്നു. ഇതിനിടെയാണ് ഇന്നലെ വൈകീട്ടാണ് ഈ പരാതി സ്ത്രീ പുറത്തു വിട്ടത്. ഒരേ വാര്‍ത്തയാണ് മൂന്ന് വെബ്‌സൈറ്റുകളില്‍ വന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 20 വര്‍ഷത്തെ നിസ്വാര്‍ത്ഥ സേവനമാണ് താന്‍ നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ ആസ്തികള്‍ തീര്‍ത്തും പരിമിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍ക്കും തന്നെ പണം നല്‍കി സ്വാധീനിക്കാന്‍ കഴിയില്ലെന്ന കാര്യവും അദ്ദേഹം എടുത്തു പറഞ്ഞു. അതുകൊണ്ടാണ് ഇത്തരം രീതിയില്‍ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ പരാതിക്ക് പിന്നില്‍ ഇത് വെറും ജൂനിയര്‍ ഓഫീസ് മാത്രമല്ല, വന്‍ ശക്തികള്‍ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ദുര്‍ബലമാക്കാന്‍ ആണ് ശ്രമമെന്ന കാര്യവും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയിരുന്നു. നിര്‍ണ്ണായക കേസുകള്‍ അടുത്തയാഴ്ച അടക്കം പരിഗണിക്കാന്‍ ഇരിക്കെയാണ് ഇത്തരം നീക്കങ്ങളെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. 20 വര്‍ഷത്തെ നിസ്വാര്‍ത്ഥ സേവനത്തിന് ഇതാണ് തനിക്ക് ലഭിച്ച പ്രതിഫലമെന്നും ഗൊഗോയ് പറഞ്ഞു. രാജ്യത്തെ ജുഡീഷ്യറി ഗുരുതര ഭീഷണിയിലാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ കണക്കില്‍ എടുക്കാതെ ഞാന്‍ ഏറെ ചുമതല നിറവേറ്റും. തന്റെ ബാങ്ക് ബാലന്‍സ് വെറും ആറു ലക്ഷം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ ഇതിലെ ജുഡീഷ്യല്‍ ഉത്തരവ് ഇറക്കില്ലെന്ന കാര്യവും ചീഫ് ജസ്റ്റസ് അറിയിച്ചു. സല്‍പ്പേര് മാത്രമാണ് ജഡ്ജിമാരുടെ മൂലധനം. അതും നഷ്ടമാക്കുകയാണ്, ഇങ്ങനെയാണെങ്കില്‍ ആരു വരും ജഡ്ജിയാകാന്‍. ഇതിന്റെ പേരില്‍ രാജി വയ്ക്കില്ല. ഒരു തരത്തിലുള്ള ഭീഷണിക്കും വഴങ്ങില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ചീഫ് ജസ്റ്റിസിന് എതിരായ ആരോപണം തള്ളി സോളിസിറ്റര്‍ ജനറലും അറ്റോര്‍ണിയും രംഗത്തെത്തി. ഇത് അസാധാരണ സിറ്റിങ് എന്നു ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇത്തരം നീക്കങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. ബ്ലാക് മെയില്‍ ചെയ്യാനുള്ള ശ്രമമെന്ന് സോളിസിറ്റര്‍ ജനറലും പറഞ്ഞു. ജുഡീഷ്യറിയെ ബലിയാടാക്കാന്‍ അനുവദിക്കരുത്. അറ്റോര്‍ണി ജനറല്‍ ആയതു കൊണ്ട് മാത്രം താനും ആക്രമണങ്ങള്‍ നേരിടുന്നുവെന്നു കെ കെ വേണുഗോപാല്‍ പറഞ്ഞു. ജഡ്ജിമാര്‍ക്ക് എതിരായ ആക്രമണത്തെ അപലപിച്ചു ജസ്റ്റിസ് അരുണ്‍ മിശ്രയും സഞ്ജീവ് ഖന്നയും രംഗത്തെത്തി.

35കാരിയായ മുന്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് ആണ് പരാതിയുമായി 22 സുപ്രീം കോടതി ജഡ്ജമാര്‍ക്ക് ഇന്നലെ കത്ത് നല്‍കിയത്. 2018 ഒക്ടോബര്‍ 10, 11 തീയതികളില്‍ ന്യൂഡല്‍ഹിയിലെ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിലെ ഓഫീസില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് യുവതിയുടെ ആരോപണം. സ്‌ക്രോള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എന്റെ അരക്കെട്ടില്‍ കയറിപ്പിടിച്ചു, കെട്ടിപ്പിടിച്ചു, ശരീരഭാഗങ്ങളില്‍ മുഴുവന്‍ തൊട്ടു. ഞാന്‍ കുതറിമാറാന്‍ ശ്രമിച്ചെങ്കിലും പോകാനനുവദിക്കാതെ ബലമായി എന്നെ പിടിച്ചുനിര്‍ത്തി കവറിങ് ലെറ്ററുമായി നല്‍കിയ സത്യവാങ്മൂലത്തില്‍ യുവതി പറയുന്നു. ''എന്നെ ചേര്‍ത്തുപിടിക്കൂ'' എന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ആരോപണം അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമാണ് എന്ന് സുപ്രീം കോടതി സെക്രട്ടറി ജനറല്‍ പ്രതികരിച്ചു.

ഇതിന്റെ പിന്നില്‍ സുപ്രീം കോടതിയെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ശക്തികളുണ്ട് എന്ന് സംശയിക്കുന്നതായി സുപ്രീം കോടതി സെക്രട്ടറി ജനറിലിന്റെ ഇ മെയിലില്‍ പറയുന്നു. ചീഫ് ജസ്റ്റിസിന്റെ ആവശ്യം തള്ളിക്കളഞ്ഞിതിനെ തുടര്‍ന്ന് യുവതിയെ റെസിഡന്‍സ് ഓഫീസില്‍ നിന്ന് പുറത്താക്കി. 2018 ഡിസംബറില്‍ സര്‍വീസില്‍ നിന്ന് തന്നെ പിരിച്ചുവിട്ടതായും പരാതിക്കാരി പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category