1 GBP = 88.30 INR                       

BREAKING NEWS

ഡല്‍ഹിയില്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും രണ്ടു വഴിക്ക് തന്നെ; പഞ്ചാബിലെ സീറ്റുകള്‍ക്കായി വിലപേശിയ ആപ്പിനെ തള്ളി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്; ഷീലാ ദീക്ഷിതും അജയ് മാക്കനും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കും; സഖ്യ ചര്‍ച്ചയുടെ പേരില്‍ കോണ്‍ഗ്രസ് ആപ്പിന്റെ വിലപ്പെട്ട സമയം കളഞ്ഞെന്ന് ആരോപിച്ച് മനീഷ് സിസോദിയ; ഇന്ദ്രപ്രസ്ഥത്തില്‍ കളമൊരുങ്ങുന്നത് ത്രികോണ പോരാട്ടത്തിന്

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും രണ്ട് വഴിക്ക്. സഖ്യചര്‍ച്ചകള്‍ പൊളിഞ്ഞതോടെയാണ് രണ്ട് പാര്‍ട്ടിയും രണ്ട് വഴിക്ക് നീങ്ങുകയാണ്. സഖ്യചര്‍ച്ചകള്‍ ആവശ്യമില്ലെന്നും തനിച്ച് മത്സരിക്കാമെന്നും രാഹുല്‍ ഗാന്ധിയാണ് നിര്‍ദ്ദേശം നല്‍കിയത്. കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയും വ്യക്തമാക്കി. ബിജെപിയെ ചെറുക്കാനാണ് സഖ്യത്തിന് ശ്രമിച്ചതെന്നും എന്നാല്‍ കോണ്‍ഗ്രസ് അതിന് തയ്യാറായില്ലെന്നും സിസോദിയ കുറ്റപ്പെടുത്തി.

സഖ്യ ചര്‍ച്ചയുടെ പേരില്‍ കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടിയുടെ വിലപ്പെട്ട സമയം കളഞ്ഞെന്നും മനീഷ് സിസോദിയ വിമര്‍ശനമുന്നയിച്ചു. ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ 33 സീറ്റുകളില്‍ ധാരണ ഉണ്ടാക്കാനാണ് ആം ആദ്മി പാര്‍ട്ടി ശ്രമിച്ചത്. കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ഇല്ലാത്ത ഡല്‍ഹിയില്‍ മൂന്ന് സീറ്റ് നല്‍കാന്‍ ആം ആദ്മി പാര്‍ട്ടി തയ്യാറായി. ആം ആദ്മി പാര്‍ട്ടിക്ക് എംപി മാരും എംഎല്‍എമാരുമുള്ള ഹരിയാനയിലും കോണ്‍ഗ്രസ് സഖ്യത്തിന് തയാറായില്ലെന്നും മനീഷ് സിസോദിയ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് സഖ്യസാധ്യത ഇല്ലാതാക്കുകയായിരുന്നുവെന്ന് പാര്‍ട്ടി കുറ്റപ്പെടുത്തി. പഞ്ചാബില്‍ ഒരു സീറ്റ് പോലും നല്‍കാന്‍ കോണ്‍ഗ്രസ് തയാറായില്ല. ഡല്‍ഹിയില്‍ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസ് ചോദിച്ചുവെന്നും ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി. ഹരിയാനയില്‍ 6:3:1 എന്ന ക്രമത്തില്‍ സീറ്റ് പങ്കിടാമെന്ന ധാരണ കോണ്‍ഗ്രസിന് മുന്നില്‍വെച്ചു. കോണ്‍ഗ്രസിന് ആറ് സീറ്റ്, ജനായക് ജനത പാര്‍ട്ടിക്ക് മൂന്ന് സീറ്റും ആം ആദ്മി പാര്‍ട്ടിക്ക് ഒരു സീറ്റുമെന്നതായിരുന്നു ധാരണ. എന്നാല്‍, ഇതിനോട് കോണ്‍ഗ്രസ് അനുകൂലമായി പ്രതികരിച്ചില്ലെന്ന് മനീഷ് സിസോദിയ പറഞ്ഞു.

പഞ്ചാബില്‍ 20 എംഎല്‍എമാരും നാല് എംപിമാരുമുള്ള ആം ആദ്മിക്ക് ഒരു സീറ്റ് പോലും നല്‍കാന്‍ കോണ്‍ഗ്രസ് തയാറായില്ല. എന്നാല്‍, ഡല്‍ഹിയില്‍ കാര്യമായ സ്വാധീനമില്ലാത്ത കോണ്‍ഗ്രസ് നാല് സീറ്റാണ് ചോദിച്ചതെന്നും മനീഷ് സിസോദിയ വ്യക്തമാക്കി. ഇനി കോണ്‍ഗ്രസുമായി യാതൊരുവിധ സീറ്റ് ചര്‍ച്ചകളുമില്ല. എല്ലാ ചര്‍ച്ചകളും ഇതോടെ അവസാനിപ്പിക്കുകയാണ്. ഡല്‍ഹിയിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ വൈകാതെ പ്രഖ്യാപിക്കുമെന്നും മനീഷ് സിസോദിയ അറിയിച്ചു.

കോണ്‍ഗ്രസും ഇന്ന് തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും. ഷീലാ ദീക്ഷിതും അജയ് മാക്കനും അടക്കമുള്ള നേതാക്കള്‍ മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. മുതിര്‍ന്ന നേതാക്കള്‍ തന്നെയാകും മത്സരിക്കുക. സഖ്യ സാധ്യത മുന്നില്‍ കണ്ട് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത് ആം ആദ്മി പാര്‍ട്ടി നീക്കിവെച്ചിരുന്നു. എ.എ.പിയുമായി ഡല്‍ഹിയില്‍ ഇനി സഖ്യത്തിനു സാധ്യതയില്ലെന്ന് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് പത്രിക സമര്‍പ്പണം എ.എ.പി നീട്ടിയത്.

മെയ് 12ന്റെ ആറാം ഘട്ടത്തിലാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടക്കുന്നത്. എ.എ.പി ഏഴ് സീറ്റിലും നിലവില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിപിച്ചിട്ടുണ്ട്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ മുഴുവന്‍ സീറ്റുകളിലും വിജയിച്ചത് ബിജെപിയാണ്. എന്നാല്‍ 2015ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ 67 സീറ്റുകളില്‍ വിജയിച്ച് എ.എ.പി അധികാരത്തിലെത്തുകയായിരുന്നു. 2014ല്‍ ഡല്‍ഹിയിലെ ഏഴ് സീറ്റുകളും ബിജെപി തൂത്തു വാരിയിരുന്നു. കോണ്‍ഗ്രസ്-എ.എ.പി സഖ്യമില്ലാതെ മത്സരിച്ചാല്‍ ഇത്തവണയും ബിജെപിക്ക് നേട്ടമുണ്ടാകുമെന്നാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category