1 GBP = 95.35 INR                       

BREAKING NEWS

കര്‍ഷകരേയും ആദിവാസികളേയും സാധാരണക്കാരേയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു; നോട്ട് നിരോധനം നടത്തി സമ്പദ്ഘടനയെ തകര്‍ത്തു; അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്തെ വിഭജിച്ച് ഇല്ലാതാക്കാനാണ് ശ്രമിച്ചത്; സമത്വത്തിനും തുല്യതക്കും വലിയ പ്രാധാന്യം നല്‍കിയാണ് തന്റെ സഹോദരന്റെ പ്രവര്‍ത്തനം; അക്രമവും അസമത്വവും രാഹുല്‍ ഇഷ്ടപ്പെടുന്നില്ല; ബിജെപി സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന് വോട്ടു തേടി പ്രിയങ്ക ഗാന്ധി വയനാട്ടില്‍

Britishmalayali
kz´wteJI³

മാനന്തവാടി: കേന്ദ്രസര്‍ക്കാറിനെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രിയങ്കഗാന്ധിയുടെ വയനാട് പര്യടനം. വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിക്ക് വേണ്ടി വോട്ടു തേടി എത്തിയ പ്രിയങ്ക മോദിക്കും കേന്ദ്രത്തിനുമെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളേയും നടപ്പാക്കാത്ത തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളേയും അക്കമിട്ട് വിവരിച്ചും രാഹുലുമൊത്തുള്ള ചെറുപ്പക്കാലത്തെ ഓര്‍മകള്‍ പങ്കുവെച്ചും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തെ പുകഴ്ത്തിയുമായിരുന്നു പ്രിയങ്കയുടെ പ്രസംഗം.

തന്റെ സഹോദരന്‍ എന്ന നിലയിലാണ് രാഹുലിന് വേണ്ടി പ്രിയങ്ക മാനന്തവാടിയില്‍ വോട്ടഭ്യര്‍ത്ഥിച്ചത്. സമത്വത്തിനും തുല്യതക്കും വലിയ പ്രാധാന്യം നല്‍കി കൊണ്ടാണ് തന്റെ സഹോദരന്റെ പ്രവര്‍ത്തനം. അക്രമവും അസമത്വവും രാഹുല്‍ ഇഷ്ടപ്പെടുന്നില്ലെന്നും അവര്‍ പറഞ്ഞു. കര്‍ഷകരേയും ആദിവാസികളേയും സാധാരണക്കാരേയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു. നോട്ട് നിരോധനം നടത്തി സമ്പദ്ഘടനയെ തകര്‍ത്തു. അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്തെ വിഭജിച്ച് ഇല്ലാതാക്കാനാണ് ശ്രമിച്ചത്. കേരളമെന്നും തമിഴ്നാടെന്നും ഉത്തര്‍പ്രദേശെന്നും പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിച്ചു. രാജ്യം എന്തിന് വേണ്ടി നിലകൊണ്ടോ അതില്ലാതാക്കാനാണ് ബിജെപി ശ്രമിച്ചത്. ചില വ്യക്തികള്‍ക്ക് വേണ്ടി മാത്രമായി ഭരണമെന്നും പ്രിയങ്ക പറഞ്ഞു.

ജനങ്ങളെ ശാക്തീകരിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ജനകീയ പദ്ധതികള്‍ ബിജെപി ഇല്ലാതാക്കി. രാഹുല്‍ ഗാന്ധിയെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. രാഹുലിന്റെ അമ്മയേയും അച്ഛനേയും മുത്തശ്ശിയേയും അപമാനിച്ച് കൊണ്ടേയിരിക്കുന്നു. അതിലൊന്നും അവന്‍ തളരുമെന്ന് ആരും കരുതേണ്ട. എല്ലാ മതങ്ങളേയും രാഹുല്‍ ആഴത്തില്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്. ഹിന്ദുത്വത്തിന്റെ കാവല്‍ക്കാരെന്ന് പറഞ്ഞ് നടക്കുന്നവരേക്കാള്‍ ഹിന്ദുത്വത്തിന്റെ ധര്‍മ്മത്തെ കുറിച്ച് രാഹുലിനറിയാമെന്നും പ്രിയങ്ക പറഞ്ഞു. അതേസമയം രാഹുലിന്റെ ചുവട് പിടിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെയോ ഇടതുപക്ഷത്തിനെതിരെയോ നേരിയ വിമര്‍ശനം പോലും നടത്താന്‍ ശ്രമിച്ചില്ലെന്നതും ശ്രദ്ധേയമായി.

കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും നല്‍കിയ വാഗ്ദാനം കോണ്‍ഗ്രസ് നിറവേറ്റും. കര്‍ഷകരെ മോദി സര്‍ക്കാര്‍ വഞ്ചിച്ചു. മോദി സര്‍ക്കാര്‍ നിലകൊള്ളുന്നത് രാജ്യത്തെ ചില വ്യക്തികള്‍ക്കുവേണ്ടിയാണെന്നും പ്രിയങ്ക പറഞ്ഞു. ഇന്ന് രാവിലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ അവര്‍ മാനന്തവാടിയിലേക്ക് ഹെലികോപ്റ്റര്‍ മാര്‍ഗമാണെത്തിയത്.എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി വേണുഗോപാല്‍, ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രിയങ്കയെ സ്വീകരിക്കാനായി കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. മാനന്തവാടി വള്ളിയൂര്‍കാവ് ക്ഷേത്രമൈതാനിയിലാണ് പ്രിയങ്ക പങ്കെടുത്ത പൊതുയോഗം നടന്നത്.

എസ്പി.ജി വളരെ വലിയ സുരക്ഷ തന്നെയാണ് വയനാട്ടില്‍ ഒരുക്കിയിരിക്കുന്നത്. മാവോയിസ്റ്റ് സാന്നിധ്യം കണക്കിലെടുത്ത് പഴുതടച്ച സുരക്ഷയൊരുക്കാന്‍ കേരള പൊലീസിന്റെ സഹായവും ഒറുക്കുകയുണ്ടായി. പരിശോധനയ്ക്ക് ശേഷമാണ് പ്രവര്‍ത്തകരെ പൊതുയോഗത്തിലേക്ക് പ്രവേശിപ്പിച്ചത്. ശബ്ദപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പ്രവര്‍ത്തകരെ ആവേശത്തിലാക്കാന്‍ പ്രിയങ്ക എത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category