1 GBP = 95.35 INR                       

BREAKING NEWS

ലിപ് മൂവ്‌മെന്റിന്റെ പ്രാഥമിക പരിശോധനയില്‍ ഡബ്ബിങ്ങ് അല്ലെന്ന് വ്യക്തം; പൊലീസ് പരിശോധിച്ച ഒളിക്യാമറാ ടേപ്പ് ഒറിജിനല്‍ തന്നെ; കൈരളി ചാനല്‍ പുറത്തുവിട്ട ദൃശ്യവും ഒറിജിനല്‍ ടേപ്പിലെ ദൃശ്യവും ഒന്നുതന്നെ; സിപിഎം ഗൂഢാലോചനയാണെന്ന ആരോപണം അടിസ്ഥാന രഹിതം; ഒളിക്യാമറാ വിവാദത്തില്‍ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ തെളിവുകള്‍; അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന കേസ് നിയമപരമായ നേരിടുമെന്ന് എം കെ രാഘവന്‍

Britishmalayali
കെ വി നിരഞ്ജന്‍

കോഴിക്കോട്: തെരഞ്ഞെടുപ്പിന് രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന് കുരുക്കു മുറുക്ുന്നു.ഒളിക്യാമാവിവാദത്തില്‍ പ്രഥമദൃഷ്്ടാ തെളിവുണ്ടെന്ന് വ്യക്തമായതോടെ രാഘവനെതിരെ അടുത്ത ദിവസം പൊലീസ് കേസെടുക്കുമെന്നാണ് അറിയുന്നത്. തനിക്കെതിരെ സിപിഎമ്മിന്റെ നീചമായ പകപോക്കലാണ് നടക്കുന്നതെന്നും കേസിനെ നിയമപരമായി നേരിടുമെന്നും എം കെ രാഘവന്‍ അറിയിച്ചു. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് കേസെടുക്കാനുള്ള തീരുമാനത്തിന് പിന്നിലെ രാഷ്ട്രീയം കോഴിക്കോട്ടെ പ്രബുദ്ധരായ വോട്ടര്‍മാര്‍ തിരിച്ചറിയും. താനിതിനെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നായിരുന്നു എം കെ രാഘവവന്റെ പ്രതികരണം. രമേശ് ചെന്നിത്തല അടക്കമുള്ള പ്രമുഖരും എം കെ രാഘവന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ഒളികാമറ ദൃശ്യത്തിന്റെ എഡിറ്റ് ചെയ്യാത്ത യഥാര്‍ഥ ടേപ്പ് ഫോന്‍സിക് പരിശോധനക്ക് വിധേയമാക്കാന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് കണ്ണൂര്‍ റേഞ്ച് ഐജി അജിത്കുമാര്‍ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച് അടിയന്തിരമായിതന്നെ നിയമോപദേശം നല്‍കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് മഞ്ചേരി ശ്രീധരന്‍ നായരും അറിയിച്ചിട്ടുണ്ട്.

കൈരളി ചാനല്‍ പുറത്തുവിട്ട ദൃശ്യവും ഒറിജിനല്‍ ടേപ്പിലെ ദൃശ്യവും ഒന്നുതന്നെയെന്നും ഒളികാമറക്കു പിന്നില്‍ സിപിഎം ഗൂഢാലോചനയുണ്ടെന്ന രാഘവന്റെ പരാതി അടിസ്ഥാന രഹിതമെന്നും ഐജിയുടെ റിപ്പോര്‍ട്ടിലുണ്ട്.നേരത്തെ ദൃശ്യങ്ങള്‍ ഡബ്ബ് ചെയ്ത ചേര്‍ത്തതാണ് എന്നായിരുന്നു എം കെ രാഘവന്റെ പരാതി. എന്നാല്‍ ലിപ് മൂവ്‌മെന്റ് അനുസരിച്ചുള്ള പ്രാഥമിക പരിശോധനയില്‍ ഇത് ഡബ്ബിങ്ങ് അല്ല എന്ന് വ്യക്തമായിരുന്നു. ടേപ്പിന്റെ ഒറിജിനില്‍ പൊലീസിന് കൈമാറിയിട്ടില്ല എന്ന ആരോപണമായിരുന്നു നേരത്തെ മാധ്യമ പ്രവര്‍ത്തകന്‍ മാത്യുസാമുവേല്‍ അടക്കമുള്ളവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഡല്‍ഹിയില്‍ എത്തിയ പൊലീസ് ടേപ്പിന്റെ എഡിറ്റ് ചെയ്യാത്ത ഒറിജിനല്‍ കോപ്പി തന്നെതാണ് ശേഖരിച്ചത്. രണ്ട് കോപ്പിയാണ് ശേഖരിച്ചത്.

ഒന്ന് ഫോറന്‍സിക് പരിശോധനക്കായി സീല്‍വെച്ച കവറിലാണ്. ചാനല്‍ മേധാവിയുടെ വിശദമായ മൊഴിയും ടേപ്പ് ഒറിജിനലാണെന്ന് സാക്ഷ്യപ്പെടുത്തിയ കത്തും ലഭിച്ചു. ഇതേദൃശ്യം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും കോഴിക്കോട് കലക്ടര്‍ക്കും നല്‍കിയതിനൊപ്പം കത്തിന്റെ കോപ്പിയും പൊലീസ് ശേഖരിച്ചു. ഐജിയുടെ നേതൃത്വത്തില്‍ എഡിറ്റ് ചെയ്യാത്ത ഒറിജിനല്‍ ടേപ്പും ചാനലുകളില്‍വന്നതും പരിശോധിച്ചു. രാഘവന്റെ മൊഴിയില്‍ പറയുന്ന കാര്യങ്ങളും പൊലീസ് വിശകലനം ചെയ്തു. തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.

വിശദമായ അന്വേഷണം നടത്താന്‍ നിയമപ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. മാത്രമല്ല, സീല്‍ചെയ്ത കവറിലെ ഒറിജിനല്‍ ദൃശ്യം ഫോറന്‍സിക് പരിശോധനക്ക് അയക്കാന്‍ കോടതിയുടെ നിര്‍ദേശവും വേണം. അതിനാല്‍ ക്രൈംകേസ് രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാകും. പുറത്തുവന്ന ചാനല്‍ ദൃശ്യവും ഒറിജിനലില്‍ ടേപ്പിലെ ദൃശ്യവും ഒന്നു തന്നെയാണെന്നാണ് പൊലീസ് കണ്ടെത്തല്‍ ടി വി 9 നടത്തിയ ഒളികാമറ ഓപ്പറേഷനില്‍ ഒരു സിങ്കപ്പൂര്‍ കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച ആളുകളോട് എം കെ രാഘവന്‍ കോഴ ആവശ്യപ്പെടുന്നുണ്ട്. കമ്മീഷന്‍ ആയി അഞ്ചു കോടി രൂപ രാഘവന്റെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഘം വാഗ്ദാനം ചെയ്യുന്നു. ഇത് തന്റെ ഡല്‍ഹിയിലെ ഓഫീസ് സെക്രട്ടറിയെ ഏല്‍പ്പിക്കണം എന്നും പണം പണമായി മതി എന്നും രാഘവന്‍ പറയുന്നുണ്ട്. തെരഞ്ഞെടുപ്പ് ചെലവ് 20 കോടിയോളം വരുമെന്നാണ് എം കെ രാഘവന്‍ പറയുന്നത്.

അതേസമയം ഒളിക്യാമറാ വിവാദത്തില്‍ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാത്ഥി എം കെ രാഘവനെതിരെ കേസെടുക്കണമെന്ന കണ്ണൂര്‍ റേഞ്ച് ഐജിയുടെ റിപ്പോര്‍ട്ടിനെതിരെ രൂക്ഷ വിമശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ഭരണവ്യവഹാരങ്ങളെ സിപിഎം ദുരുപയോഗം ചെയ്യുകയാണ്. പൊലീസിനെ ഉപയോഗിച്ചുകൊണ്ട് എം കെ രാഘവനെ അപകീര്‍ത്തിപ്പെടുത്തി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള സിപിഎമ്മിന്റെ നീക്കത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

എം കെ രാഘവനെ വേട്ടയാടുന്ന പൊലീസ്, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെ അധിക്ഷേപിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യറാകുന്നില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ താന്‍ ഡിജിപിക്ക് നേരിട്ട് നല്‍കിയ പരാതി പോലും പരിഗണിച്ചില്ല. അങ്ങേയറ്റം മോശമായ പരാമര്‍ശം നടത്തിയ എ വിജരാഘവനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

കണ്ണൂരിലെ യുഡിഎഫ് സ്ഥാനര്‍ത്ഥി കെ സുധാകരനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കെസെടുത്തതും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.പൊലീസിനെ ഉപയോഗിച്ചുകൊണ്ട് സിപിഎം എം കെ രാഘവനെ വേട്ടയാടുകയാണ്. വിവാദത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടിയെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. എം കെ രാഘവനെ മോശക്കാരാനായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ അംഗീകരിക്കാനാകില്ല. പൊലീസിനെ ദുരുപയോഗം ചെയ്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള നടപടിക്കെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്നും സ്ഥാനാര്‍ത്ഥികളെ തേജോവധം ചെയ്യാനുള്ള നീക്കങ്ങളെ ചെറുക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എം കെ രാഘവനെ വേട്ടയാടുന്ന പൊലീസ് നടപടിക്കെതിരെ വേണ്ടി വന്നാല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category