1 GBP = 87.00 INR                       

BREAKING NEWS

ജനഹിതം മനസിലാക്കാത്ത എംപിമാര്‍ക്ക് വേണ്ടി എന്തൊക്കെയോ നീക്കങ്ങള്‍ നടത്തി; ബ്രിട്ടന്‍ ഭരിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അണികളുടെ മനസില്‍ നിന്നും മാഞ്ഞു; 40 ശതമാനം ടോറികളും നിജെല്‍ ഫെരാജിന്റെ പുതിയ ബ്രക്സിറ്റ് പാര്‍ട്ടിയിലേക്ക്

Britishmalayali
kz´wteJI³

2016ലെ യൂറോപ്യന്‍ യൂണിയന്‍ റഫറണ്ടത്തിലെ ജനഹിതത്തെ തെല്ലും മാനിക്കാതെ ബ്രക്സിറ്റിനെ പ്രതിസന്ധിയിലാക്കിയ ബ്രിട്ടന്‍ ഭരിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അണികളുടെ മനസില്‍ നിന്നും മാഞ്ഞു കൊണ്ടിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ജനഹിതം മനസിലാക്കാത്ത എംപിമാര്‍ക്ക് വേണ്ടി എന്തൊക്കെയോ നീക്കങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് പാര്‍ട്ടിക്ക് കടുത്ത തിരിച്ചടിയാണുണ്ടായിരിക്കുന്നത്. തങ്ങളുടെ പാര്‍ട്ടി മരിച്ചുവെന്നും അതിനാല്‍ തങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധനായ നിജെല്‍ ഫെരാജ് സ്ഥാപിച്ചിരിക്കുന്ന പുതിയ ബ്രക്സിറ്റ് പാര്‍ട്ടിയിലേക്ക് മാറുന്നുവെന്നുമാണ് 40 ശതമാനം ടോറി കൗണ്‍സിലര്‍മാരും പ്രതികരിച്ചിരിക്കുന്നത്.

മെയില്‍ ഓണ്‍ സണ്‍ഡേയ്ക്ക് വേണ്ടിയുളള ഏറ്റവും പുതിയ സര്‍വേഷന്‍ പോളിലാണ് ഞെട്ടിപ്പിക്കുന്ന ഈ പ്രവണത പുറത്തു വന്നിരിക്കുന്നത്. തെരേസ പ്രധാനമന്ത്രി സ്ഥാനം രാജി വയ്ക്കണമെന്നാണ് ടോറികളില്‍ മുക്കാല്‍ഭാഗം പേരും ഈ പോളിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ട്ടിയുടെ അടിസ്ഥാന തലത്തില്‍  തെരേസക്കെതിരെ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന കലാപമാണ് ഈ പോളിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. മരിച്ചു കൊണ്ടിരിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാണ് തെരേസ നേതൃത്വം നല്‍കുന്നതെന്നും ഈ സര്‍വേഫലം മുന്നറിയിപ്പേകുന്നുണ്ട്.
മേയ് മാസത്തില്‍ നടക്കുന്ന യൂറോപ്യന്‍ ഇലക്ഷനുകളില്‍ തങ്ങള്‍ പുതിയ ബ്രക്സിറ്റ് പാര്‍ട്ടിക്കാണ് വോട്ട് ചെയ്യാന്‍ പദ്ധതിയിടുന്നതെന്നാണ് 40 ശതമാനം ടോറി കൗണ്‍സിലര്‍മാരും വ്യക്തമാക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും യുകെയെ പുറത്തെത്തിക്കുന്നതില്‍ തെരേസ പരാജയപ്പെട്ടതിലുള്ള പ്രതിഷേധമായിട്ടാണ് കൗണ്‍സിലര്‍മാരുടെ ഈ നീക്കം. ഡീലില്‍ ഒപ്പു വയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ ബ്രക്സിറ്റ് ഒക്ടോബര്‍ അവസാനം വരെ നീട്ടുന്നതിന് ബ്രസല്‍സില്‍ നിന്നും തെരേസ അടുത്തിടെ അനുമതി നേടിയെടുത്തതിന്റെ പ്രതിഷേധം തങ്ങളുടെ ലോക്കല്‍ അസോസിയേഷനുകളില്‍ നിന്നും നേരിട്ട് അനുഭവിച്ചതിന് ശേഷമാണ് ഈസ്റ്റര്‍ അവധി കഴിഞ്ഞ് ഇനി എംപിമാര്‍ കോമണ്‍സിലേക്ക് തിരിച്ചെത്തുന്നത്.

പാര്‍ട്ടിക്കെതിരെ തങ്ങള്‍ ജനങ്ങളില്‍ നിന്നും നേരിട്ടറിഞ്ഞ ജനരോഷം ചൊവ്വാഴ്ച ചേരുന്ന തങ്ങളുടെ യോഗത്തില്‍ വച്ച് ബാക്ക്ബെഞ്ച് എംപിമാരുടെ 1922 കമ്മിറ്റി ഉയര്‍ത്തിക്കാട്ടുമെന്നാണ് റിപ്പോര്‍ട്ട്. തെരേസയുടെ നേതൃത്വത്തിലുള്ള അവിശ്വാസം രേഖപ്പെടുത്തുന്നതിനായി പുതിയൊരു വോട്ട് ചെയ്യാനുള്ള അവസരത്തിനായി നിയമങ്ങള്‍ മാറ്റണമെന്നും ഇതില്‍ വച്ച് അവര്‍ ആവശ്യപ്പെടുന്നതായിരിക്കും. കഴിഞ്ഞ വര്‍ഷം തന്നെ അട്ടിമറിക്കുന്നതിനായി എംപിമാര്‍ നടത്തിയ നീക്കത്തില്‍ നിന്നും ഈ വര്‍ഷം ഡിസംബര്‍ വരെ തെരേസ സംരക്ഷിക്കപ്പെട്ടിരിക്കുകയാണ്.

അടുത്ത മാസം നടക്കുന്ന യൂറോപ്യന്‍ ഇലക്ഷന്‍ ക്യാമ്പയിനില്‍ ഒരു പങ്കും വഹിക്കില്ലെന്ന് പ്രഖ്യാപിച്ച് ഡെര്‍ബിഷെയര്‍ കൗണ്ടി കൗണ്‍സിലിലെ ടോറി ഗ്രൂപ്പും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ഏറ്റവും പുതിയ പോള്‍ പ്രകാരം അടുത്ത യൂറോപ്യന്‍ ഇലക്ഷനില്‍ തങ്ങള്‍ പുതിയ ബ്രക്സിറ്റ് പാര്‍ട്ടിക്ക് വോട്ട് ചെയ്യുമെന്നും ടോറി കൗണ്‍സിലര്‍മാരില്‍ 40 ശതമാനം പേര്‍ വെളിപ്പെടുത്തിയപ്പോള്‍ കണ്‍സര്‍വേറ്റീവിന് വോട്ട് ചെയ്യുമെന്ന് 52 ശതമാനം പേരും മറ്റുള്ളവര്‍ക്ക് വോട്ട് ചെയ്യുമെന്ന് എട്ട് ശതമാനം പേരും പ്രതികരിച്ചു. ബോറിസിനെ പ്രധാനമന്ത്രിയാക്കണമെന്ന് ടോറികളില്‍ 65 ശതമാനവും ബ്രക്സിറ്റ് പാര്‍ട്ടിയില്‍ പെട്ട 22 ശതമാനം പേരും ഈ പോളിലൂടെ ആവശ്യപ്പെടുന്നു. തെരേസ ഇപ്പോള്‍ രാജി വയ്ക്കണമെന്ന് 43 ശതമാനം പേരും ബ്രക്സിറ്റ് ഡീലിന് ശേഷം മതി രാജിയെന്ന് 33 ശതമാനം പേരും രാജി വയ്ക്കേണ്ടെന്ന് 21 ശതമാനം പേരും ആവശ്യപ്പെടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category