1 GBP = 87.90 INR                       

BREAKING NEWS

മേഗന്‍ പ്രസവിച്ചോ? സൂചനകള്‍ വ്യക്തമാക്കുന്നത് ഹാരിക്ക് ഉണ്ണി പിറന്നെന്ന് തന്നെ; രാജകുമാരന്റെ ജനനം രഹസ്യമാക്കി വയ്ക്കുന്നത് മേഗന്റെ വ്യക്തിപരമായ താല്‍പര്യം മൂലമെന്ന് റിപ്പോര്‍ട്ടുകള്‍

Britishmalayali
kz´wteJI³

ഹാരി രാജകുമാരന്റെ പത്നി മേഗന്‍ മെര്‍ക്കല്‍ ഏതു നിമിഷവും പ്രസവിക്കുമെന്ന നിറഞ്ഞ പ്രതീക്ഷയിലാണ് രാജഭക്തര്‍ ഇപ്പോഴുള്ളത്. എന്നാല്‍ ഔദ്യോഗികമായി സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ലെങ്കിലും ഹാരി-മേഗന്‍ ദമ്പതികള്‍ക്ക് ഉണ്ണി പിറന്നു കഴിഞ്ഞുവെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. രാജകുമാരന്റെ ജനനം ഇത്തരത്തില്‍ രഹസ്യമാക്കി വയ്ക്കുന്നത് മേഗന്റെ വ്യക്തിപരമായ താല്‍പര്യം മൂലമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. തങ്ങള്‍ക്ക് കടിഞ്ഞൂല്‍ സന്തതി പിറക്കാന്‍ പോകുന്നുവെന്ന്  കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു മേഗനും ഹാരിയും ലോകത്തോട് വെളിപ്പെടുത്തിയിരുന്നത്.

അതിനു ശേഷം നീണ്ട ആറു മാസത്തോളം കാലമായി ഇവരുടെ പിറക്കാനിരിക്കുന്ന കുഞ്ഞിനെ കുറിച്ചുള്ള ചര്‍ച്ചകളും പന്തയം വയ്ക്കലുകളും പ്രവചനങ്ങളും സജീവമായി നടന്ന് വരുന്നുമുണ്ട്. താന്‍ ഏപ്രില്‍ അവസാനം അല്ലെങ്കില്‍ മേയ് ആദ്യം പ്രസവിക്കുമെന്നാണ് മേഗന്‍ ഈ വര്‍ഷം ആദ്യം സ്ഥിരീകരിച്ചിരുന്നത്. ഒരു കുടുംബം എന്ന നിലയില്‍ തങ്ങളുടെ കുട്ടിയുടെ ജനനം ആഘോഷിച്ചതിന് ശേഷം മാത്രമേ കുഞ്ഞ് ജനിച്ച വിവരം പരസ്യമാക്കുകയുള്ളൂവെന്ന് കുറച്ച് മുമ്പായിരുന്നു മേഗനും ഹാരിയും വെളിപ്പെടുത്തിയിരുന്നത്. അതു പ്രകാരമാണ് ഇപ്പോള്‍ കുട്ടിയുടെ ജനനവിവരം പുറം ലോകത്തെ അറിയിക്കാതിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇക്കാരണത്താല്‍ വില്യം-കേയ്റ്റ് ദമ്പതികളുടെ കുട്ടികള്‍ പിറന്നത് അറിഞ്ഞത് പോലെ തത്സമയം ഹാരി-മേഗന്‍ ദമ്പതികളുടെ കുട്ടിയുടെ പിറവി ലോകം അറിയില്ലെന്ന് ഏതാണ്ട് ഉറപ്പാണ്. അതിനാലാണ് ഇവരുടെ കുട്ടി പിറന്നിരിക്കാമെന്ന അഭ്യൂഹവും ശക്തമായിരിക്കുന്നത്. മേഗന്‍ എപ്പോഴാണ് ലേബര്‍ റൂമിലേക്ക് പോകുന്നതെന്ന വിവരങ്ങളൊന്നും ഇതുവരെ പുറത്തു വരുകയും ചെയ്തിരുന്നില്ല. മാര്‍ച്ച് 19ന് ശേഷം മേഗനെ പൊതു ഇടങ്ങളില്‍ കണ്ടിരുന്നില്ലെന്നതും അവര്‍ പ്രസവിച്ചുവെന്ന ഊഹാപോഹങ്ങള്‍ക്ക് ബലമേകുന്നുണ്ട്. ഹാരിയുടെയും മേഗന്റെയും ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഒരു മാസം മുമ്പാണ് ലോഞ്ച് ചെയ്തത്.

തങ്ങള്‍ക്ക് പിറക്കാനിരിക്കുന്ന കുട്ടിക്ക് സമ്മാനങ്ങളേകുന്നവരേക്കാളും സന്തോഷവും നന്ദിയും തങ്ങള്‍ക്കുണ്ടാകുക തങ്ങള്‍ നേതൃത്വം നല്‍കുന്ന ചാരിറ്റികള്‍ക്ക് പണം സംഭാവന ചെയ്യുന്നവരോടായിരിക്കുമെന്നാണ് ഇരുവരും ചൊവ്വാഴ്ച ഇന്‍സ്റ്റാഗ്രാമിലൂടെ വ്യക്തമാക്കിയിരുന്നത്. മേഗന്റെ നല്ല സൂഹൃത്തും മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റുമായ ഡാനിയേല്‍ മാര്‍ട്ടിനെ അടുത്തിടെ മേഗന്‍-ഹാരി ദമ്പതികളുടെ ഫ്രോഗ്മോര്‍ കോട്ടേജിനടുത്ത് കാണാനിടയായതും ഇവര്‍ക്ക് കുട്ടി പിറന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നുണ്ട്. മേഗന്റെ വിവാഹത്തിന് മേയ്ക്കപ്പിട്ട് നല്‍കിയത് ഡാനിയേലാണ്. അതിന് പുറമെ  ഈ വര്‍ഷം ആദ്യം മേഗന്‍ സംഘടിപ്പിച്ച ബേബി ഷവര്‍ പാര്‍ട്ടിയിലും ഡാനിയേല്‍ സജീവമായുണ്ടായിരുന്നു. മേഗനെ തന്റെ ആദ്യ കുട്ടിക്കൊപ്പമുള്ള ഫോട്ടോകള്‍ക്കായി നന്നായി പോസ് ചെയ്യുന്നതിന് ഒരുക്കുന്നതിനാണ് ഈ മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് എത്തിയതെന്ന ചില റോയല്‍ ബേബി വാച്ചര്‍മാര്‍  ഊഹിച്ചെടുത്തിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category