1 GBP = 87.80 INR                       

BREAKING NEWS

ബ്രിട്ടന്‍ ഗോട്ട് ടാലന്റില്‍ ഈവര്‍ഷം ജേതാവാകുക ഇന്ത്യന്‍ വംശജനായ അക്ഷതാവുമോ? അവതാരകര്‍ക്ക് ഇപ്പോഴേ ഉറപ്പ്; ഐടിവി ഷോയില്‍ തിളങ്ങി ഒരു ഇന്ത്യന്‍ മുഖം കൂടി

Britishmalayali
kz´wteJI³

യുകെയിലെ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരുടെ അഭിമാനം ഒരിക്കല്‍ കൂടി ഉയര്‍ത്തപ്പെടുന്ന നിമിഷമായിരിക്കും ബ്രിട്ടന്‍ ഗോട്ട് ടാലന്റ് 2019ന്റെ അവസാന ഫലമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. അതായത് ഇന്ത്യന്‍ വംശജനായ അക്ഷത് സിംഗ് എന്ന 13 കാരനായിരിക്കും ഈ ഷോയില്‍ ജേതാവാകുകയെന്ന പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷോയുടെ അവതാരകരായ അന്റ് മാക് പാര്‍ട്ലിനും ഡെക് ഡോണെല്ലെയും. ഷോയില്‍ ഈ കൊച്ചുമിടുക്കന്‍ കാണിച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ ഈ പ്രവചനം നടത്തിയിരിക്കുന്നത്. ഇതോടെ ഐടിവിയില്‍ ഒരു ഇന്ത്യന്‍ മുഖം കൂടി മിന്നിത്തിളങ്ങുകയാണ്.

ഐടിവി ഷോയിലൂടെ ആളുകളെ ചിരിപ്പിക്കുക മാത്രമേ താന്‍ ലക്ഷ്യമിടുന്നുള്ളുവെന്നാണ് സ്റ്റേജില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അക്ഷത് ജഡ്ജുമാരോട് വ്യക്തമാക്കിയത്. സ്റ്റേജില്‍ പ്രവേശിച്ച ശേഷം അക്ഷത് തികച്ചും ആകര്‍ഷകമായ നൃത്തച്ചുവടുകള്‍ കാഴ്ച വച്ചാണ് ഏവരെയും  കൈയിലെടുത്തിരിക്കുന്നത്. സ്റ്റേജിലെ അക്ഷതിന്റെ പ്രകടനം കണ്ട് ജഡ്ജുമാര്‍ പ്രോത്സാഹജനകമായ അഭിപ്രായം പ്രകടിപ്പിക്കുകയും അംഗീകാരം നല്‍കുകയുമായിരുന്നു. അക്ഷതിന് പാനലിന്റെ അംഗീകാരം ലഭിച്ചതിന് ശേഷം അന്റും ഡെകും ഗോള്‍ഡന്‍ ബസര്‍ അമര്‍ത്തുകയും ലൈവ് സെമിഫൈനലില്‍ നേരിട്ട് പങ്കെടുക്കുന്നതിനായി അക്ഷതിന് അനുവാദം നല്‍കുകയുമായിരുന്നു.
 
വീട്ടിലിരുന്ന് ടിവിയില്‍ അക്ഷതിന്റെ പ്രകടനം കണ്ട് നിരവധി പേര്‍ സന്തോഷിച്ചെങ്കിലും കൗമാരക്കാരനെ നേരിട്ട് ലൈവ് ഷോയിലേക്ക് അയക്കാനുള്ള അന്റിന്റെയും ഡെകിന്റെയും തീരുമാനത്തില്‍ ചിലര്‍ അസന്തുഷ്ടി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. വളരെ ആനന്ദവും വിനോദവും പകര്‍ന്ന് കൊണ്ടുള്ള പ്രകടനമായിരുന്നു അക്ഷതിന്റേതെന്നാണ് ഒരു പ്രേക്ഷകന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഗോള്‍ഡന്‍ ബസറിലൂടെ ലൈവ് സെമിഫൈനലിലേക്ക് അക്ഷതിനെ അയച്ച നടപടിയെയും നിരവധി പേര്‍ ട്വിറ്ററിലൂടെ പ്രശംസിച്ചിട്ടുണ്ട്.

ഗോള്‍ഡന്‍ ബസര്‍ അമര്‍ത്തിയതിന് ശേഷം അന്റും ഡെകും സ്റ്റേജിലേക്കെത്തി അക്ഷതിനെ നേരിട്ട് അഭിനന്ദിക്കുകയും ചെയ്തിരുന്നു. തനിക്ക് എപ്പോഴും സന്തോഷവാനായിരിക്കണമെന്നും മറ്റുള്ളവരെ സന്തോഷിപ്പിക്കണമെന്നുമേയുള്ളുവെന്നാണ് അക്ഷത് പ്രതികരിച്ചത്. ബ്രിട്ടന്‍ ഗോട്ട് ടാലന്റ് ഷോയുടെ 13ാം സീരീസാണ് ഇപ്പോള്‍ നടന്ന് വരുന്നത്. ഏപ്രില്‍ ആറിനാണിത് ആരംഭിച്ചിരിക്കുന്നത്. 2019 ജനുവരിക്കും ഫെബ്രുവരിക്കും ഇടയിലായിരുന്നു ലണ്ടനിലും മാഞ്ചസ്റ്ററിലും വച്ച് ജഡ്ജസ് ഓഡിഷനുകള്‍ നടന്നത്. ഈ ഷോയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വിജയികള്‍ക്ക് വിന്നര്‍, റണ്ണര്‍ അപ്പ്, തേഡ് പ്ലേസ്, ഫൈനലിസ്റ്റ്, സെമിഫൈനലിസ്റ്റ്(ജഡ്ജസ് വോട്ട്), സെമി ഫൈനലിസ്റ്റ് (എലിമിനേറ്റഡ്) എന്നീ സ്ഥാനങ്ങളാണ് നല്‍കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category