1 GBP = 87.90 INR                       

BREAKING NEWS

നിങ്ങള്‍ ഏതെങ്കിലും യൂണിഫോം അണിഞ്ഞാണോ ജോലി ചെയ്യുന്നത്? എങ്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെയും യൂണിഫോം വിലയും അലക്ക് കൂലിയും ഒക്കെ നിങ്ങള്‍ക്ക് ടാക്സില്‍ കുറവ് വരുത്താം; നഴ്സുമാര്‍ അടങ്ങിയ മലയാളി സമൂഹം അറിയാന്‍ ചില കാര്യങ്ങള്‍

Britishmalayali
kz´wteJI³

യുകെയില്‍ നഴ്സുമാര്‍ അടക്കം നിരവധി പ്രഫഷനുകളിലുള്ളവര്‍ യൂണിഫോം അണിഞ്ഞാണ് ജോലി ചെയ്യുന്നത്. ഇത്തരക്കാര്‍ക്ക് ഫ്രീ യൂണിഫോം ടാക്സ് റീഫണ്ടിനുള്ള അവകാശമുണ്ടെന്നറിയുക. ഇത് പ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെയും യൂണിഫോം വിലയും അലക്ക് കൂലിയും ഒക്കെ നിങ്ങള്‍ക്ക് ടാക്സില്‍ കുറവ് വരുത്താന്‍ സാധിക്കും. നഴ്സുമാര്‍ അടങ്ങിയ മലയാളി സമൂഹം അറിയാന്‍ ചില കാര്യങ്ങളാണ് ഇവിടെ പരാമര്‍ശിക്കുന്നത്. നിങ്ങള്‍ സ്വന്തം നിലയില്‍ യൂണിഫോം വാങ്ങുകയും അലക്കുകയും റിപ്പയര്‍ ചെയ്യുകയും കീറുമ്പോള്‍ പുതിയത് വാങ്ങുകയും ചെയ്യുന്നുണ്ടെങ്കില്‍ ഇതുപ്രകാരം അഞ്ച് വര്‍ഷത്തേക്കുള്ള ഇത് സംബന്ധിച്ച ചെലവുകളില്‍ 100 പൗണ്ട് വരെ റീക്ലെയിം ചെയ്യാന്‍ സാധിക്കും.

യൂണിഫോമായി ധരിക്കുന്ന ബ്രാന്‍ഡഡ് ടീ ഷര്‍ട്ട്, പൈലറ്റ്, പോലീസ് ഓഫീസര്‍, അല്ലെങ്കില്‍ നഴ്സ് തുടങ്ങിയ പ്രഫഷണനുകളിലുള്ളവര്‍ ധരിക്കുന്ന ഫുള്ളി യൂണിഫോം തുടങ്ങിവയ്ക്കെല്ലാം ഇത്തരത്തില്‍ പണം ക്ലെയിം ചെയ്യാന്‍ സാധിക്കും.

നികുതിയിളവിന് അര്‍ഹതയുണ്ടോ?
ഇത്തരത്തില്‍ യൂണിഫോം വകയില്‍ നികുതിയിളവിന് അര്‍ഹത നേടുന്നതിനായി താഴെപ്പറയുന്ന കാര്യങ്ങള്‍ പാലിച്ചിരിക്കണം. 
  1. നിങ്ങള്‍ക്ക് ഒരു പ്രത്യേക ജോലി കിട്ടിയെന്ന് കാണിക്കുന്ന ഒരു നിയമാനുസൃത യൂണിഫോമായിരിക്കണമിത്. ബ്രാന്‍ഡഡ് ടീ ഷര്‍ട്ട്, നഴ്സുമാര്‍, പോലീസ് തുടങ്ങിയവരെ പോലുള്ളവര്‍ ധരിക്കുന്ന ഫുളളി യൂണിഫോം എന്നിവയ്ക്ക് ഇത്തരത്തില്‍ നികുതിയിളവ് ലഭിക്കും. എന്തിനേറെ പറയുന്നു ലോഗോ യില്ലാത്ത വസ്ത്രങ്ങളാണെങ്കിലും ജോലി സമയത്ത് അവ യൂ ണിഫോമായി ധരിക്കുന്നുവെങ്കില്‍ ഇവയ്ക്കും നികുതിയിളവ് ഉണ്ടായിരിക്കും. 
  2. ജോലി സമയത്ത് നിങ്ങള്‍ ധരിക്കണമെന്ന് എംപ്ലോയര്‍ ആവശ്യപ്പെടുന്ന വസ്ത്രങ്ങളായിരിക്കണമിത്.
  3. ഇത്തരം വസ്ത്രങ്ങള്‍ നിങ്ങള്‍ വാങ്ങുകയും അലക്കുകയും റിപ്പയര്‍ ചെയ്യുകയോ കേട് വരുമ്പോള്‍ പുതിയത് വാങ്ങുന്നവയോ ആയിരിക്കണം. എന്നാല്‍ നിങ്ങളുടെ യൂണിഫോം എംപ്ലോയറുടെ ചെലവിലാണ് വാഷ് ചെയ്യുന്നതെങ്കിലോ അത് റിപ്പയര്‍ ചെയ്യുന്നതിന് എംപ്ലോയറാണ് പണം നല്‍കുന്നതെങ്കിലോ നികുതിയിളവിന് അര്‍ഹതയുണ്ടാവില്ല. 
  4. യൂണിഫോം വകയില്‍ നികുതിയിളവിന് ആവശ്യപ്പെടുന്ന വര്‍ഷത്തില്‍ ആദായനികുതി അടച്ചിരിക്കണം. 

എത്രത്തോളം പണം ലഭിക്കും?
നിങ്ങള്‍ ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഈ വകയില്‍ നിങ്ങള്‍ക്ക് എത്ര മാത്രം നികുതിയിളവ് ലഭിക്കുന്നതെന്നത് നിശ്ചയിക്കപ്പെടുന്നത്. യൂണിഫോം മെയിന്റനന്‍സിനുള്ള സ്റ്റാന്‍ഡേര്‍ഡ് ഫ്ലാറ്റ് റേറ്റ് നിരക്കായി ലഭിക്കുന്നത് 2018-19ല്‍ 60 പൗണ്ടായിരുന്നു.  അടിസ്ഥാന നിരക്കില്‍ നികുതി നല്‍കുന്നവര്‍ക്ക് 60 പൗണ്ടിന്റെ 20 ശതമാനം അഥവാ 12 പൗണ്ട് ക്ലെയിം ചെയ്യാന്‍ സാധിക്കും. ഉയര്‍ന്ന നിരക്കില്‍ നികുതി നല്‍കുന്നവര്‍ക്ക് ഇതിന്റെ 40 ശതമാനം അഥവാ 24 പൗണ്ട് ക്ലെയിം ചെയ്യാം.  കഴിഞ്ഞ നാല് വര്‍ഷത്തെ  ഈ വകയിലുള്ള നികുതിയിളവും മിക്കവര്‍ക്കും ക്ലെയിം ചെയ്യാന്‍ സാധിക്കും.

ടാക്സില്‍ നികുതിയിളവ് ലഭിക്കാന്‍ എന്ത് ചെയ്യണം?
നിങ്ങള്‍ ഇതാദ്യമായിട്ടാണ് ടാക്സ് അലവന്‍സ് ക്ലെയിം ചെയ്യുന്നതെങ്കിലോ അല്ലെങ്കില്‍ നിങ്ങള്‍ യൂണിഫോമിനായി മുടക്കിയിരിക്കുന്ന പണം 1000 പൗണ്ടില്‍ കൂടുതലാണെങ്കിലോ നിങ്ങള്‍ ഒരു ഫോം പൂരിപ്പിക്കുകയും ഓണ്‍ലൈനിലൂടെ അല്ലെങ്കില്‍ പോസ്റ്റിലൂടെയോ ക്ലെയിം ചെയ്യുകയും വേണം. 

ഇതിന് മുമ്പ് ക്ലെയിം ചെയ്തിട്ടുണ്ടെങ്കില്‍ ഇതിനായി ഫോണ്‍ ചെയ്യാം
നിങ്ങള്‍ ഇതിന് മുമ്പ് ക്ലെയിം ചെയ്തിട്ടുണ്ടെങ്കില്‍  തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നിങ്ങളുടെ ടാക്സ് കോഡ് ഇതിനനുസരിച്ച് അഡ്ജസ്റ്റ് ചെയ്യപ്പെടും. അതിലൂടെ നിങ്ങള്‍ക്ക് യൂണിഫോം വകയിലുളള നികുതിയിളവ് ലഭിക്കുകയും ചെയ്യും. അതിനാല്‍ ഇതിനായി വീണ്ടും ഫോം പൂരിപ്പിച്ച് ക്ലെയിം ചെയ്യേണ്ടതില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category