1 GBP = 86.90 INR                       

BREAKING NEWS

ബ്രിട്ടനില്‍ ജീവിക്കുന്ന ഓരോരുത്തര്‍ക്കും ശരാശരി 1400 പൗണ്ട് വീതം ക്രെഡിറ്റ് കാര്‍ഡ് കടം; അഞ്ചില്‍ ഒന്ന് കാര്‍ഡ് ഉടമകള്‍ പണം അടക്കുന്നില്ല; വന്‍തോതില്‍ ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ തകര്‍ന്നടിയുമെന്ന് ഭയം; മറ്റൊരു ദുരന്തത്തില്‍ നിന്നും കാക്കാന്‍ ഉറച്ച നടപടിക്കൊരുങ്ങി ബാങ്ക് ഓഫ് ഇംഗ്ലണ്ട്

Britishmalayali
kz´wteJI³

ഴിഞ്ഞ ദശാബ്ദത്തില്‍ യുകെയില്‍ ക്രെഡിറ്റ് കാര്‍ഡ് ലെന്‍ഡിംഗില്‍ വന്‍ വര്‍ധനവുണ്ടായതിനെ തുടര്‍ന്ന് വന്‍ പ്രതിസന്ധിക്ക് കളമൊരുങ്ങിയിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് പ്രകാരം 2009 മുതല്‍ ഇക്കാര്യത്തില്‍ 41 ശതമാനം പെരുപ്പമുണ്ടായി മൊത്തം ക്രെഡിറ്റ് കാര്‍ഡ് കടം 72.6 ബില്യണ്‍ പൗണ്ടായിരിക്കുകയാണ്. ഇത് പ്രകാരം ബ്രിട്ടനില്‍ ജീവിക്കുന്ന ഓരോരുത്തര്‍ക്കും ശരാശരി 1400 പൗണ്ട് വീതം ക്രെഡിറ്റ് കാര്‍ഡ് കടമാണുണ്ടായിരിക്കുന്നത്. അഞ്ചില്‍ ഒന്ന് കാര്‍ഡ് ഉടമകള്‍ പണം അടക്കാത്ത അവസ്ഥയും സംജാതമായിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് വന്‍തോതില്‍ ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ തകര്‍ന്നടിയുന്നെ ഭയവും വര്‍ധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പടിവാതില്‍ക്കലെത്തുന്ന മറ്റൊരു ദുരന്തത്തില്‍ നിന്നും കാക്കാന്‍ ഉറച്ച നടപടിക്കൊരുങ്ങി ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നോട്ട് വന്നിട്ടുമുണ്ട്.

ഈ വിധത്തില്‍ ക്രെഡിറ്റ് കാര്‍ഡ് കടത്തില്‍ വീഴ്ച വരുത്തുന്ന കസ്റ്റമര്‍മാരില്‍ നിന്നും ഈടാക്കുന്ന ചാര്‍ജില്‍ ബാങ്കുകള്‍ ഈ വര്‍ഷം ആദ്യം വന്‍ വര്‍ധനവ് വരുത്തിയിരുന്നു. ഇത്തരം ചാര്‍ജുകളില്‍ 2019ലെ ആദ്യത്തെ മൂന്ന് മാസങ്ങളില്‍ അഞ്ചിലൊന്ന് ക്രെഡിറ്റ് കാര്‍ഡ് കമ്പനികളും വര്‍ധനവ് വരുത്തിയിട്ടുണ്ട്. ഇത് രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് വെളിപ്പെടുത്തുന്നു. മനം മയക്കുന്ന ഓഫറുകളുമായി കഴിഞ്ഞ ദശാബ്ദത്തില്‍ ക്രെഡിറ്റ് കാര്‍ഡ് ലെന്‍ഡിംഗ് വന്‍ തോതില്‍ വളര്‍ന്നതാണ് ഇത്തരത്തില്‍ കടം പെരുകുന്നതിന് കാരണമായത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ക്രെഡിറ്റ് കാര്‍ഡ് കടം 72.6 ബില്യണ്‍ പൗണ്ടായി പെരുകിയിരിക്കുന്നത്. ഇത് പ്രകാരം കൃത്യമായി പറഞ്ഞാല്‍ ബ്രിട്ടനിലെ ഓരോ മുതിര്‍ന്ന വ്യക്തിക്കും 1363 പൗണ്ട് കടമാണ് ഈ വകയിലുള്ളത്. പ്രധാനപ്പെട്ട ലെന്‍ഡര്‍മാര്‍ക്കിടയില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നടത്തിയ സര്‍വേയിലൂടെയാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ അടക്കുന്നതില്‍ കൂടുതല്‍ കസ്റ്റമര്‍മാര്‍ വീഴ്ച വരുത്തുന്ന പ്രവണത വര്‍ധിച്ച് വരുന്നുവെന്നാണ്  22.9 ശതമാനം ലെന്‍ഡര്‍മാരും വെളിപ്പെടുത്തിയിരിക്കുന്നത്. സുരക്ഷിതമല്ലാത്ത കടം കൊടുക്കലുകള്‍ക്കായുള്ള ഡിഫൗല്‍റ്റ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്ന പ്രവണത വ്യാപിപ്പിക്കുന്നുവെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് എടുത്ത് കാട്ടുന്നു.

ഇതാണ് ക്രെഡിറ്റ് കാര്‍ഡ് ലോണുകള്‍ക്ക് മേലുള്ള ഡിഫോല്‍റ്റ് നിരക്കുകള്‍ വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണമെന്നും ബാങ്ക് വെളിപ്പെടുത്തുന്നു. ഈ കണക്കുകള്‍ പേടിപ്പെടുത്തുന്നതാണെന്നും വര്‍ഷങ്ങളിലൂടെ ബ്രിട്ടനില്‍ വികസിച്ച് വരുന്ന ക്രെഡിറ്റ് കാര്‍ഡ് കുമിള ഏത് നിമിഷവും പൊട്ടാവുന്ന അപകടകരമായ അവസ്ഥാണ് നിലവിലുള്ളതെന്നും ട്രഷറി സെലക്ട് കമ്മിറ്റി അംഗവും ലേബര്‍ എംപിയുമായ ജോണ്‍ മാന്‍ മുന്നറിയിപ്പേകുന്നു. അള്‍ട്രാ ചീപ്പ് ക്രെഡിറ്റ് ഓഫറുകളുടെ പെരുപ്പമാണ് ഇത്തരത്തില്‍ ക്രെഡിറ്റ് കാര്‍ഡ് കടം പെരുകുന്നതിന് പ്രധാന കാരണമായി വര്‍ത്തിക്കുന്നത്.

ഇത്തരം ഓഫറുകളിലൂടെ കസ്റ്റമര്‍മാര്‍ക്ക്  തങ്ങളുടെ കടം പുതിയ കാര്‍ഡിലേക്ക് ഷിഫ്റ്റ് ചെയ്യാന്‍ സാധിക്കും. ഇതിനിടെ നിരവധി മാസങ്ങള്‍ അവര്‍ക്ക് പലിശ പോലും അടക്കേണ്ടി വരുകയുമില്ല. ഇത്തരം പ്രവൃത്തിയെ തുടര്‍ന്ന് നിരവധി പേര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് കടം കുമിഞ്ഞ് കൂടുന്നതിന് വഴിയൊരുക്കിയിട്ടുണ്ട്. അതായത് ഈ വിധത്തില്‍ തിരിച്ചടവ് നടത്താതെ ഒരു ഓഫറില്‍ നിന്നും മറ്റൊന്നിലേക്ക് കസ്റ്റമര്‍മാര്‍ കടത്തെ മാറ്റുകയാണ് ചെയ്യുന്നത്. ഈ വിധത്തില്‍ അപകടകരമായ കടം കൊടുക്കല്‍ അവസാനിപ്പിക്കണമെന്ന് നിര്‍ദേശിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലെന്‍ഡര്‍മാര്‍ക്ക് കത്തുകള്‍ അയച്ചിരുന്നു. ഇത്തരം കടം കൊടുക്കലുകളെ നിയന്ത്രിക്കുന്നതിനുള്ള കടുത്ത നടപടികളുമായി ഫിനാന്‍ഷ്യല്‍ കണ്ടക്ട് അഥോറിറ്റിയും രംഗത്തെത്തിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category