1 GBP = 87.50 INR                       

BREAKING NEWS

ബ്രിട്ടനില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തപ്പോള്‍ രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരന്‍ എന്നാണോ വിചാരിച്ചിരിക്കുന്നത്? കമ്പനിയുടെ ലാഭവിവരം എന്താണ് വെളിപ്പെടുത്താത്തത്? അമേഠിയിലെ രാഹുലിന്റെ പത്രികയുടെ സൂക്ഷ്മ പരിശോധന വൈകുന്നു

Britishmalayali
kz´wteJI³

അമേഠി: ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇരട്ടപൗരത്വം ഉണ്ടെന്ന ആരോപണം ഉന്നയിച്ചു കണ്ട് നേരത്തെ രംഗത്തെത്തിയ നേതാവ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ പോലും അദ്ദേഹം സമീപിച്ചിരുന്നു. എന്നാല്‍, ആരോപണം കോടതി തള്ളി. രാഹുലിന്റെ പേരില്‍ ബ്രിട്ടനില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തിരുന്നു എന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഈ ആരോപണം. ഈ പകഴി ദ്രവിച്ച ആരോപണം വീണ്ടും പൊടിതട്ടിയെടുത്താണ് തെരഞ്ഞെടുപ്പ് വേളയില്‍ ബിജെപി വീണ്ടും അമേഠിയില്‍ രംഗത്തെത്തിയിരിക്കുന്നത്. രാഹുല്‍ ഗാന്ധി തന്നെ അമേഠിയില്‍ നിന്നും വീണ്ടും വിജയിച്ചു കയറുമെന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത് എന്നതിനാല്‍ സ്ഥാനാര്‍ത്ഥിത്വം തള്ളാനുള്ള വഴിയെന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അമേഠിയിലെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കുന്നതില്‍ തടസവാദം ഉന്നയിച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥി രംഗത്തെത്തിയത് ബിജെപിയുടെ പിന്തുണയോടെ തന്നെയാണ്. ഇതോടെ അദ്ദേഹത്തിന്റെ നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷ്മപരിശോധന മാറ്റിവെക്കുകയായിരുന്നു. ഏപ്രില്‍ 22-ലേക്കാണ് സൂക്ഷ്മപരിശോധന മാറ്റിവെച്ചതെന്ന് അമേഠി ലോക്സഭ മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു. രാഹുലിന്റെ നാമനിര്‍ദ്ദേശ പത്രികയില്‍ ഗുരുതര പിഴവുകളുണ്ടെന്നാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ധ്രുവ് ലാല്‍ ആരോപിച്ചത്. ഈ ആരോപണങ്ങള്‍ ബിജെപിയും ഏറ്റു പിടിക്കുകയായിരുന്നു.
ബ്രിട്ടന്‍ ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ വിവരങ്ങളില്‍ രാഹുല്‍ ഗാന്ധി ബ്രിട്ടന്‍ പൗരനാണെന്ന് രേഖപ്പെടുത്തിയെന്നാണ് ധ്രുവ് ലാല്‍ ആരോപിക്കുന്നത്. അതിനാല്‍ ഇന്ത്യന്‍ പൗരനല്ലാത്ത ഒരാള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്നും ഇയാള്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിനുപുറമേ രാഹുല്‍ഗാന്ധിയുടെ സത്യവാങ്മൂലത്തില്‍ പറയുന്ന കമ്പനിയുടെ ആസ്തികളെക്കുറിച്ചും ലാഭവിഹിതത്തെക്കുറിച്ചും വിശദമാക്കിയിട്ടില്ലെന്നും ആരോപണമുണ്ട്. രാഹുല്‍ഗാന്ധിയുടെ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ തെറ്റുകളുണ്ടെന്നും അതിനാല്‍ ഒറിജനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രാഹുല്‍ഗാന്ധിയുടെ നാമനിര്‍ദ്ദേശ പത്രികയെ ചൊല്ലി ഇത്രയേറെ തടസവാദങ്ങള്‍ ഉന്നയിക്കപ്പെട്ടതോടെയാണ് വിശദമായി പരിശോധിക്കാനായി സൂക്ഷ്മപരിശോധന മാറ്റിവെച്ചത്. അതേസമയം കിട്ടിയ അവസരം തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ആയുധമാക്കുകയാണ് ബിജെപി. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണോയെന്ന് ബിജെപി ചോദിച്ചു. സിറ്റിങ് സീറ്റായ ഉത്തര്‍പ്രദേശിലെ അമേതിയില്‍ നാലാം തവണയാണ് രാഹുല്‍ ഗാന്ധി ജനവിധി തേടുന്നത്. അമ്മ സോണിയ ഗാന്ധി, സഹോദരി പ്രിയങ്ക ഗാന്ധി, സഹോദരി ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര എന്നിവര്‍ക്കൊപ്പമെത്തിയാണ് രാഹുല്‍ പത്രിക സമര്‍പ്പിച്ചത്. കുടുംബാംഗങ്ങള്‍ക്കൊപ്പം മൂന്ന് കിലോ മീറ്ററോളം റോഡ് ഷോ നടത്തിയാണ് ഗൗരിഗഞ്ചിലെ കളക്ടറേറ്റ് ഓഫീസില്‍ രാഹുലെത്തിയത്.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് രാഹുലിന്റെ എതിരാളി. അതേസമയം, യു.പിയിലെ എസ്പി-ബി.എസ്പി-ആര്‍.എല്‍.ഡി സഖ്യം അമേതിയില്‍ സ്ഥാനാര്‍ത്ഥിയെ നിറുത്തിയിട്ടില്ല. നാമനിര്‍ദേ പത്രിക സ്വീകരിക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായതോടെ കോണ്‍ഗ്രസ് ക്യാമ്പിലും ആശങ്ക പടര്‍ന്നിരിക്കുകയാണ്. നിലവില്‍ അമേതിയെ കൂടാതെ വയനാട്ടിലും രാഹുല്‍ മത്സരിക്കുന്നുണ്ട്. ഇവിടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ച തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം രാഹുല്‍ ഊര്‍ജ്ജിതമാക്കി കഴിഞ്ഞു. ഇതിനിടെയാണ് അമേഠിയില്‍ രാഷ്ട്രീയ കളികള്‍ നടക്കുന്നത്. സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്ന ആക്ഷേപം ശക്തമാണ്.

നേരത്തെ സുപ്രീംകോടതി തള്ളിക്കളഞ്ഞ ആരോപണമാണ് ഇപ്പോള്‍ വീണ്ടും ബിജെപി ഉയര്‍ത്തുന്നത്. ഹരജിക്ക് ആധാരമായി സമര്‍പ്പിച്ച രേഖകളുടെ ആധികാരികത ചോദ്യം ചെയ്തുകൊണ്ടായിരുന്നു അന്ന് കോടതി അന്വേഷണ ആവശ്യം തള്ളിയത്. വാലും തുമ്പുമില്ലാത്ത അന്വേഷണങ്ങള്‍ നമുക്ക് തുടങ്ങാന്‍ കഴിയുമോ എന്ന് ബെഞ്ച് പരിഹസിച്ചിരുന്നു. 2003ല്‍ 'ബാക്കോപ്സ് ലിമിറ്റഡ്' എന്ന പേരില്‍ ബ്രിട്ടനില്‍ രാഹുല്‍ ഗാന്ധി ഒരു സ്ഥാപനം തുടങ്ങിയിരുന്നുവെന്നും ഈ കമ്പനിയുടെ വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിച്ചപ്പോള്‍ ബ്രിട്ടനിലെ വിലാസം നല്‍കി താന്‍ ബ്രിട്ടീഷ് പൗരനാണെന്ന് പ്രഖ്യാപിച്ചെന്ന് സ്വാമി ആരോപിച്ചിരുന്നു.

ഈ കമ്പനിയുടെ മൊത്തം ഓഹരികളില്‍ 65 ശതമാനവും രാഹുലിന്റെ പേരിലായിരുന്നു. തുടര്‍ന്ന് 2006 ഒക്ടോബര്‍ 31ന് സമര്‍പ്പിച്ച റിട്ടേണിലും രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന കാര്യം കമ്പനി ആവര്‍ത്തിച്ചു. 2003 മുതല്‍ 2009 വരെ ബ്രിട്ടീഷ് പൗരനാണെന്ന് രാഹുല്‍ ബോധിപ്പിച്ചിട്ടുണ്ടെന്നും ഇത് രാഹുല്‍ വഹിക്കുന്ന ഭരണഘടനാ പദവിക്ക് വിരുദ്ധവും ഇന്ത്യയിലെ നിയമത്തിന്റെ ലംഘനവുമാണെന്നും സ്വാമി ആരോപിച്ചു. രാഹുലിന്റെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കുന്ന കാര്യം പരിശോധിക്കാന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തണമെന്ന് ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജനോടും സ്വാമി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആരോപണം പരിഹസിച്ചു തള്ളിയ രാഹുല്‍ ഗാന്ധി തനിക്കെതിരെ ഏത് തരത്തിലുള്ള അന്വേഷണം നടത്താനും കുറ്റക്കാരനാണെന്ന് കണ്ടത്തെിയാല്‍ ജയിലിലിടാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിക്കുകയാണ് അന്ന് ചെയ്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category