1 GBP = 92.50 INR                       

BREAKING NEWS

അനേകം പേരില്‍ നിന്നും ഈ അഞ്ചു പേരെ ഞങ്ങള്‍ കണ്ടെടുത്തത് അവരുടെ അവസാന ആശ്രയം എന്ന നിലയില്‍; എന്നിട്ടും ആരും ഗൗനിക്കാതിരുന്നപ്പോള്‍ ആശ്രയമായത് അജ്ഞാതനായ വായനക്കാരന്‍ നല്‍കിയ 2332 പൗണ്ട്: ഇന്ന് ഈസ്റ്റര്‍ ആഘോഷി ക്കുംമുമ്പ് നമ്മുടെ മനഃസാക്ഷിയോടെങ്കിലും സമാധാനം പറയേണ്ടേ

Britishmalayali
രശ്മി പ്രകാശ്

മറ്റൊരു ഈസ്റ്റര്‍ കൂടി ഇതാ ആഘോഷത്തോടെ നമ്മുടെ മുന്‍പില്‍ എത്തിയിരിക്കുന്നു. അന്‍പത് ദിവസം നീണ്ട സഹനത്തിന്റെ നാളുകള്‍ക്ക് വിട നല്‍കി നമ്മള്‍ രക്ഷകന്റെ ഉയിര്‍പ്പ് ആഘോഷിക്കുകയാണ്. ഉയര്‍ത്തിരുന്നില്ലെങ്കില്‍ കുരിശു മരണം കൊണ്ട് രക്ഷകനാവാന്‍ കഴിയുമായിരുന്നില്ല യേശു ക്രിസ്തുവിനെന്ന് ചരിത്രം പറഞ്ഞിട്ടുണ്ടല്ലോ. അതുകൊണ്ട് തന്നെ ഏതൊരു ക്രൈസ്തവന്റെയും ഏറ്റവും വലിയ ആഘോഷത്തിന്റെ ദിവസമാണ് ഉയിര്‍പ്പ് പെരുന്നാള്‍. നമ്മുടെ ഈ ആഘോഷം പൂര്‍ത്തിയാകണമെങ്കില്‍ ദരിദ്രരുടെ കണ്ണുനീര്‍ കൂടി തുടക്കേണ്ടതില്ലേ എന്നു മാത്രം ചിന്തിക്കുക.

യേശു ക്രിസ്തു തന്നെ അതു പറഞ്ഞിട്ടുണ്ട്. ഞാന്‍ വസ്ത്രമില്ലാത്തവനായി നിങ്ങളുടെ മുന്‍പില്‍ എത്തി. എന്നിട്ടു നിങ്ങള്‍ കണ്ടതായി നടിച്ചില്ല. ഞാന്‍ ഭക്ഷണം ചോദിച്ചു നിങ്ങളുടെ മുന്‍പില്‍ എത്തി. എന്നിട്ടു നിങ്ങള്‍ എന്നെ അവഗണിച്ചു എന്ന്. വസ്ത്രം ഇല്ലാതെയും ഭക്ഷണം ഇല്ലാതെയും എപ്പോഴാണ് കര്‍ത്താവേ നീയെത്തിയത് എന്നു തിരിച്ചു ചോദിച്ചാല്‍ അവിടുന്നു പറയും നിങ്ങളുടെ ചുറ്റിനും ഉള്ള ഓരോ ദരിദ്രന്റെയും രൂപത്തില്‍ ഞാന്‍ ഉണ്ടായിരുന്നു എന്ന്. ഒരു പക്ഷെ ഈ ആഘോഷത്തിന് പൂര്‍ണ്ണത ലഭിക്കാന്‍ കര്‍ത്താവ് തന്നെ അയച്ചതാവും ഈസ്റ്റര്‍ അപ്പീലിന്റെ പേരില്‍ ഈ അഞ്ചു പേരെ. നാലു പേരുടെ ജീവിതം ഞങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞു കഴിഞ്ഞു. ഇതാ ഒരാളെ കൂടി നിങ്ങളുടെ സഹതാപത്തിനായി ഞങ്ങള്‍ പരിചയപ്പെടുത്തുന്നു. ഇവരുടെ പ്രതീക്ഷ നിങ്ങളുടെ നന്മ മാത്രമാണ്. ഉപേക്ഷിക്കരുത്.
നാലംഗ കുടുംബത്തിന്റെ ഏക അത്താണിയെ തിരിച്ചു കൊണ്ടുവരാം നമുക്ക്
ഭാര്യ വിനീതകുമാരിയും രണ്ടു മക്കളുമായി മൂന്നു സെന്റ് സ്ഥലത്തിലുള്ള ഒരു ചെറിയ വീട്ടിലാണ് രാജന്‍ കഴിയുന്നത്. പ്രമേഹവും കിഡ്‌നി സ്റ്റോണും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും അടക്കം പലവിധ അസുഖങ്ങളാല്‍ കഴിയുന്ന രാജന്റെ പ്രധാന അസുഖം ഹൃദയത്തിലേക്കുള്ള രക്ത ധമനികളില്‍ അഞ്ചു ബ്ലോക്ക് ആയിരുന്നു. ഹൃദയത്തിലെ ബ്ലോക്ക് മാറ്റാനുള്ള ഓപ്പറേഷന്‍ തിരുവനന്തപുരം ശ്രീചിത്തിരയില്‍ നടന്നു. രണ്ടു കാലില്‍ നിന്നും വെയിന്‍ എടുത്താണ് ശസ്ത്രക്രിയ നടത്തിയത്. ഓപ്പറേഷന് ശേഷം ജോലിക്കു പോകാന്‍ കഴിയാത്തതിനാല്‍ തുടര്‍ ചികിത്സക്കും നിത്യവൃത്തിക്കുമായി നന്നേ കഷ്ടപ്പെടുകയാണ് ഈ കുടുംബം.

ഡിഗ്രിക്ക് പഠിക്കുന്ന മകന്റെയും ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന മകളുടെയും പഠന ചിലവുകളും ഇതോടൊപ്പം നടത്തണം. ഭാര്യ വിനീതകുമാരി പത്തനാപുരം ഗാന്ധിഭവനില്‍ താല്‍ക്കാലിക ജോലി ചെയ്യുന്ന വരുമാനം കൊണ്ടാണ് ഈ കുടുംബം ഒരുവിധം മുന്നോട്ടു പോകുന്നത്. ഗാന്ധിഭവന്‍ ഡയറക്ടര്‍ സോമരാജനെ വിളിച്ചു അന്വേഷിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ശരിക്കും സഹായം ലഭിക്കാന്‍ അര്‍ഹതയുള്ള കുടുംബമാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.
ഈസ്റ്റര്‍ വിഷു അപ്പീലിലെ അവസാനത്തെ കേസ് ആണിത്. പൊന്നമ്മയുടെയും അഭിലാഷിന്റേയും സുബിന്റെയും ബിന്ദുവിന്റേയും കണ്ണീരുപ്പു കലര്‍ന്ന കഥകള്‍ കേട്ട നിങ്ങളുടെ മുന്നില്‍ ഏറെ പ്രതീക്ഷയോടെയാണ് ഈസ്റ്റര്‍ വിഷു അപ്പീലിലെ അവസാനത്തെ കേസ് ആയ രാജന്റെ രോഗാവസ്ഥയെക്കുറിച്ചു പറയുന്നത്. ഇന്ന് ലോകമെങ്ങും ക്രിസ്തുമത വിശ്വാസികള്‍ ഈസ്റ്റര്‍ ദിനം ആഘോഷിക്കുമ്പോള്‍ അതിനിടയില്‍ വേദനയുടെയും കണ്ണീരിന്റെയും നടുക്കടലില്‍ ആണ്ടുപോയ ജീവിതങ്ങളെ നിങ്ങള്‍ കാണാതെ പോകില്ല എന്ന് ഞങ്ങള്‍ക്ക് നല്ല വിശ്വാസമുണ്ട്. ആ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു മന്ദഗതിയില്‍ പോയിരുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഈസ്റ്റര്‍ അപ്പീലില്‍ ഇന്നലെ ലഭിച്ച തുക.

പേര് രേഖപ്പെടുത്താത്ത ഒരു വ്യക്തി 1865 പൗണ്ടാണ് ഇന്നലെ വിര്‍ജിന്‍ മണിയിലേക്ക് നല്‍കിയത്. ഗിഫ്റ്റ് എയ്ഡ് അടക്കം ഇത് 2331.25 പൗണ്ടിലേക്ക് ഉയരുകയായിരുന്നു. May the sacrifices of Jesus strengthen you all and brings back joy to your life എന്ന സന്ദേശത്തോടെയാണ് ഈ സഹായം എത്തിയത്. ചെറുതും വലുതുമായ അനേകം തുകയും ഇന്നലെ ലഭിച്ചു. ഹൈനി, ഇ ജോസഫ് എന്നിവര്‍ ഗിഫ്റ്റ് എയ്ഡ് അടക്കം 250 പൗണ്ട് വീതവും നല്‍കി. വേദനിക്കുന്നവന്റെ കണ്ണീരൊപ്പുന്നതാണ് ഏറ്റവും വലിയ പ്രാര്‍ത്ഥനയെന്നു നമ്മളെ പഠിപ്പിച്ച യേശുദേവന്‍ ഈ അഞ്ചു രോഗികളിലൂടെ നമുക്കതിനൊരു അവസരമുണ്ടാക്കുകയാണ്.
ഈസ്റ്റര്‍- വിഷു അപ്പീലില്‍ ഇത് വരെ ലഭിച്ചത് 4317.5 പൗണ്ട്; ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുതേ
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഈസ്റ്റര്‍-വിഷു അപ്പില്‍ ആരംഭിച്ച് അഞ്ചു ദിവസം പിന്നിടുമ്പോള്‍ ഇത് വരെ ലഭിച്ചത് 4317.5 പൗണ്ടാണ്. വിര്‍ജിന്‍ മണി വഴി ഗിഫ്റ്റ് എയ്ഡ് അടക്കമാണ് ഈ തുക ലഭിച്ചത്. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ഗിഫ്റ്റ് എയ്ഡ് അടക്കം 4,112.50 പൗണ്ടും ബാങ്ക് അക്കൗണ്ട് വഴി 205 പൗണ്ടും മാത്രമാണ് ഇതുവരെ ലഭിച്ചത്. വായനക്കാര്‍ക്ക് വിര്‍ജിന്‍ മണി അക്കൗണ്ടിലൂടെയും ഫൗണ്ടേഷന്റെ എച്ച്എസ്ബിസി ബാങ്ക് അക്കൗണ്ടിലേക്കും നേരിട്ടും പണം നല്‍കാം.
പണം നല്‍കുമ്പോള്‍ മറക്കാതെ ഒരു കാര്യം ശ്രദ്ധിക്കുക. വിര്‍ജിന്‍ മണി അക്കൗണ്ട് വഴിയാണ് പണം നല്‍കുന്നതെങ്കില്‍ മറക്കാതെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. പണം നല്‍കുന്നതിനൊപ്പം ഗിഫ്റ്റ് എയ്ഡ് എടുക്കാനുള്ള സമ്മതം കൂടി ടിക്ക് ചെയ്യണം. അങ്ങനെ ചെയ്യുന്നതിലൂടെ നല്‍കുന്ന പണത്തിന്റെ 25 ശതമാനം ഗിഫ്റ്റ് എയ്ഡായും ലഭിക്കുന്നതാണ്. അനേകം പേര്‍ നല്‍കുന്ന പണത്തിന്റെ 25 ശതമാനം കൂടുതല്‍ ലഭിക്കാനുള്ള സാധ്യത ഉണ്ടാവുമ്പോള്‍ ഒരു നല്ല തുകതന്നെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ശേഖരിക്കാന്‍ കഴിയും. നിങ്ങള്‍ നല്‍കുന്ന തുക എത്ര തന്നെയായാലും അതു നല്‍കാവുന്നതാണ്.
ചാരിറ്റി ഫൗണ്ടേഷനിലേയ്ക്ക് പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Easter/Vishu Appeal 2019
IBAN Number: GB70MIDL40470872314320

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category