1 GBP = 87.00 INR                       

BREAKING NEWS

ഗര്‍ഭിണിയായ യുവതിയെ സുരേഷ് ഗോപി വയറില്‍ കൈവച്ച് അനുഗ്രഹിച്ചതും വിവാദമാക്കിയവര്‍ക്ക് മറുപടി; താരസ്ഥാനാര്‍ത്ഥിയുടെ ഭാര്യ രാധിക ശ്രീലക്ഷ്മിയെ വീട്ടിലെത്തി ആശ്വസിപ്പിച്ചു; സന്തോഷിക്കേണ്ട സമയത്ത് സങ്കടപ്പെടരുതെന്നും അവഹേളനങ്ങളെ മനോധൈര്യത്തോടെ നേരിടാനും ഉപദേശിച്ച് മധുരം നല്‍കി രാധിക; മാതൃത്വത്തിന്റെ മധുരിമ പ്രസരിക്കുന്ന വീഡിയോയും സൈബര്‍ ലോകത്ത് വിവാദങ്ങളില്‍ കുലുങ്ങാതെ പ്രചരിക്കുന്നു

Britishmalayali
kz´wteJI³

തൃശൂര്‍: ഗര്‍ഭിണിയായ യുവതിയെ തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ്ഗോപി വയറില്‍ കൈവെച്ച് അനുഗ്രഹിച്ച വീഡിയോ സൈബര്‍ ലോകത്ത് വൈറലായിരുന്നു. സംഘപരിവാറുകാര്‍ മാതൃത്വത്തെ ബഹുമാനിക്കുന്ന പ്രവര്‍ത്തിയാണ് സുരേഷ് ഗോപി ചെയ്തത് എന്നു പറഞ്ഞു കൊണ്ടാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയത്. എന്നാല്‍, താരത്തിന്റെ രാഷ്ട്രീയ എതിരാളികള്‍ ഈ വിഷയവും ആയുധമാക്കി. സുരേഷ് ഗോപിയെ കൂടാതെ ആ യുവതിയെയും മോശക്കാരിയാക്കി പ്രചരണം നടന്നു. ഇതോടെ കടുത്ത മാനസിക വിഷമത്തിലായി തൃശൂര്‍ സ്വദേശിനിയായ ശ്രീലക്ഷ്മി.

സൈബര്‍ ആക്രമണങ്ങളും കുറ്റപ്പെടുത്തലിലും സങ്കടപ്പെട്ട ശ്രീലക്ഷ്മിക്ക് പിന്തുണയുമായി ഒടുവില്‍ താരത്തിന്റെ ഭാര്യ രാധികയും കുടുംബവും എത്തി. വിവാദങ്ങള്‍ക്ക് മറുപടി എന്നോണം സുരേഷ് ഗോപിയുടെ ഭാര്യ രാധികയും മക്കളും അന്തിക്കാടുള്ള വീട്ടിലെത്തിയാണ് ശ്രീലക്ഷ്മിയെ ആശ്വസിപ്പിച്ചത്. സുരേഷ് ഗോപി അനുഗ്രഹിച്ചതിനെ അവഹേളിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രചാരണ വേദികളില്‍ നിന്നാണ് സുരേഷ് ഗോപിയുടെ ഭാര്യ രാധിക, മക്കളായ ഭാവന, ഭാഗ്യ, രാധികയുടെ അമ്മ ഇന്ദിര തുടങ്ങിയവര്‍ ശ്രീലക്ഷ്മിയുടെ അന്തിക്കാട്ടെ വീട് സന്ദര്‍ശിച്ചത്.
അന്തിക്കാട് ചിരുകണ്ടത്ത് വിവേകിന്റെ ഭാര്യണ് ശ്രീലക്ഷ്മി. ശ്രീലക്ഷ്മിയെ അവഹേളിക്കുന്ന രീതിയില്‍ പോസ്റ്റുകളും വ്യാപകമായി പ്രചരിച്ചതോടെ സുരേഷ്‌ഗോപി കുടുംബസമേതം ശ്രീലക്ഷ്മിയെ സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രചാരണത്തിരക്കുകള്‍ കാരണം അദ്ദേഹത്തിന് എത്തിപ്പെടാന്‍ സാധിച്ചില്ലെങ്കിലും ഭാര്യ രാധിക, മക്കളായ ഭാവ്നി, ഭാഗ്യ, ഭാര്യാമാതാവ് ഇന്ദിര എന്നിവരെ ശ്രീലക്ഷ്മിയുടെ വീട്ടിലേക്കയക്കുകയായിരുന്നു.
പടിയത്തുള്ള വീട്ടിലെത്തിയ സുരേഷ്‌ഗോപിയുടെ കുടുംബം ശ്രീലക്ഷ്മിക്കു മധുരം നല്‍കുകയും ശ്രീലക്ഷ്മിക്കു സമൂഹമാധ്യമങ്ങളില്‍ നേരിട്ട് അപമാനങ്ങളെ ആത്മധൈര്യത്തോടെ നേരിടണമെന്ന് പിന്തുണ നല്‍കുകയും ചെയ്തു. സന്തോഷിക്കേണ്ട സമയത്ത് തളരരുത് എന്നും ധൈര്യപൂര്‍വ്വം വിവാദങ്ങളെ നേരിടണമെന്നും രാധിക ശ്രീലക്ഷ്മിയോടായി പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ തിരക്കൊഴിഞ്ഞാല്‍ താന്‍ ശ്രീലക്ഷ്മിയെ കാണാന്‍ നേരിട്ടെത്തുമെന്നു സുരേഷ്‌ഗോപി വിവേകിനെ ഫോണില്‍ വിളിച്ചറിയിക്കുകയും ചെയ്തു.

ശ്രീലക്ഷ്മിക്കെതിരെയുണ്ടായ സൈബര്‍ ആക്രമണത്തിനെതിരെ വ്യാപകമായി പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. വ്യാഴാഴ്ച മണലൂര്‍ മണ്ഡലം പര്യടനത്തിനിടെയായിരുന്നു സംഭവം. തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയുടെ പര്യടനം ഉണ്ടെന്നറിഞ്ഞ് അന്തിക്കാട് ചിരുകണ്ടത്ത് വീട്ടില്‍ വിവേകും, ഭാര്യ ശ്രീലക്ഷ്മിയും മകന്‍ അഹാനും കാത്തു നിന്നിരുന്നു. ഇതിനിടെ സുരേഷ് ഗോപിയുടെ വാഹനം കടന്നു പോയപ്പോള്‍ പിറകെ ഓടിയ അഞ്ച് മാസം ഗര്‍ഭിണിയായ ശ്രീലക്ഷ്മിയെ കണ്ട സുരേഷ് ഗോപി വാഹനം നിറുത്തി. തുടര്‍ന്ന് സുരേഷ് ഗോപി ശ്രീലക്ഷ്മിയുടെ വയറില്‍ കൈവച്ച് അനുഗ്രഹിച്ചു. യുവതിയുടെ ആവശ്യപ്രകാരമാണ് സുരേഷ് ഗോപി വയറില്‍ കൈവെച്ച് അനുഗ്രഹിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category