1 GBP = 86.90 INR                       

BREAKING NEWS

യുകെ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ ഇതാ മറ്റൊരു ചരിത്ര നേട്ടം കൂടി; എലിസബത്ത് രാഞ്ജിയില്‍ നിന്നും എംബിഇ ഏറ്റുവാങ്ങിയവരി ല്‍ മലയാളിയായ വല്‍സാ കോശിയും

Britishmalayali
kz´wteJI³

യുകെയില്‍ തങ്ങളുടെ മഹത്തായ പ്രതിഭയാലും പ്രവര്‍ത്തനങ്ങളാലും സവിശേഷം നേട്ടം കൈവരിച്ച് ഇവിടുത്തെ മലയാളി സമൂഹത്തിന്റെ അഭിമാനം ഉയര്‍ത്തുന്നവരേറെയുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയതായി ചേര്‍ത്ത് വയ്ക്കാവുന്ന ഒരു പേരായിത്തീര്‍ന്നിരിക്കുകയാണ് മലയാളിയായ പ്രഫസര്‍ വല്‍സ കോശിയുടേത്. എലിസബത്ത് രാജ്ഞിയില്‍ നിന്നും ഇപ്രാവശ്യം എംബിഇ ഏറ്റുവാങ്ങിയവരില്‍ ബ്രൂണെല്‍ യൂണിവേഴ്‌സിറ്റിയിലെ ഈ പ്രഫസറും ഉള്‍പ്പെടുന്നുണ്ട്. തന്റെ സവിശേഷമാര്‍ന്നതും മാതൃകാപരവുമായ പ്രവര്‍ത്തനത്തിലൂടെ പത്മഭൂഷണ് തുല്യമായ പുരസ്‌കാരമാണ് വല്‍സലയെ തേടിയെത്തിയിരിക്കുന്നത്.

വിദ്യാഭ്യാസത്തിനായി ഈ പ്രഫസര്‍ നല്‍കിയിരിക്കുന്ന സവിശേഷമാര്‍ന്ന സംഭാവനകളെ തുടര്‍ന്നാണ് ഇവരെ തേടി വിശിഷ്ട പുരസ്‌കാരം എത്തിയത്. കഴിഞ്ഞ മാസം വിന്‍ഡ്‌സര്‍ കാസിലില്‍ വച്ച് നടന്ന ചടങ്ങില്‍ വച്ചായിരുന്നു വല്‍സലക്ക് രാജ്ഞി പുരസ്‌കാരം നല്‍കിയത്. നാലു വര്‍ഷങ്ങളായി യുകെയിലെ വിദ്യാഭ്യാസ മേഖലയ്ക്ക് വല്‍സ നല്‍കി വരുന്ന അതുല്യമായ നേട്ടങ്ങള്‍ പരിഗണിച്ചാണ് ഈ പുരസ്‌കാരം നല്‍കിയത്. പരേതരായ കെ.എം അബ്രഹാം, തങ്കമ്മ അബ്രഹാം എന്നിവരുടെ മൂത്ത പുത്രിയായി കേരളത്തിലായിരുന്നു വല്‍സലയുടെ ജനനം. കെമിസ്ട്രിയിലും ഫിസിക്‌സിലും ബിരുദം നേടിയ ശേഷം ഇംഗ്ലീഷില്‍ മാസ്റ്റേര്‍സ് എടുത്ത അവര്‍ 1969ല്‍ യുകെയിലെത്തി പഠനം തുടരുകയായിരുന്നു.
 
ഇന്നര്‍ ലണ്ടന്‍ എഡ്യുക്കേഷന്‍ അഥോറിറ്റിയില്‍ അഡൈ്വസറി ടീമില്‍ നിയമിതയാകുന്നതിന് മുമ്പ് യുകെയില്‍ വല്‍സല 11 വര്‍ഷത്തോളം പഠിപ്പിക്കുകയും ചെയ്തിരുന്നു. നാലു വയസ് മുതല്‍ 11 വയസുവരെയുള്ള കുട്ടികളെ പഠിപ്പിക്കുന്ന മാത്തമാറ്റിക്‌സിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനുള്ള അഥോറിറ്റിയാണ് ഇന്നര്‍ ലണ്ടന്‍ എഡ്യുക്കേഷന്‍ അഥോറിറ്റി. ഇക്കാലത്ത് വിദ്യാഭ്യാസ വിഷയത്തില്‍ വല്‍സ ടോണി ബ്ലെയര്‍ സര്‍ക്കാരിന് ഉപദേശം നല്‍കിയിരുന്നു. 1988ലാണ് അവര്‍ തന്റെ അക്കാദമിക് കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് 2005ല്‍ എഡ്യുക്കേഷനില്‍ പ്രഫസറുമായി. മാത്തമാറ്റിക്‌സ് എഡ്യുക്കേഷന്‍, ഗിഫ്റ്റഡ് എഡ്യുക്കേഷന്‍ എന്നിവയിലായിരുന്നു വല്‍സ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
കുട്ടികളിലെ പ്രത്യേക ശക്തികളിലും താല്‍പര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ടുള്ള രീതിയായിരുന്നു വല്‍സ പിന്തുടര്‍ന്ന് വന്നിരുന്നത്. വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യങ്ങളില്‍ ജീവിക്കുന്ന കുട്ടികളിലെ കഴിവുകള്‍ വളര്‍ത്തുന്നതിനും പരമാവധി ഉപയോഗിക്കുന്നതിനുമാണ് വല്‍സ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സാമൂഹിക ജീവിതത്തിന്റെ ഗുണനിലവാരവും നീതിയും ഉറപ്പ് വരുത്തുകയാണ് വല്‍സല തന്റെ പ്രവര്‍ത്തനങ്ങളിലൂടെ ആത്യന്തികമായി ലക്ഷ്യമിട്ടിരിക്കുന്നത്. വല്‍സലയുടെ പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്നാണ് ഹോണേര്‍സ് ലിസ്റ്റ് ഡിസംബറില്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ബ്രൂണെല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറായ പ്രഫ. ജൂലിയ ബക്കിംഗ്ഹാം പ്രതികരിച്ചു.
യുകെയില്‍ തന്നെ താമസിക്കുന്ന ലൈലാ എബ്രഹാം, ഡോ. അനിതാ മാത്യുസ് എന്നിവര്‍ സഹോദരിമാരും, യുഎസില്‍ താമസിക്കുന്ന പ്രസാദ് എബ്രഹാം സഹോദരനുമാണ്. മുന്‍പ് ക്രോയ്‌ഡോണില്‍ താമസിക്കുന്ന കൊല്ലം ആറ്റിങ്ങല്‍ സ്വദേശിയായ പ്രതിഭ രാംസിഗിനും ഈ പുരസ്‌കാരം ലഭിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category