1 GBP = 92.20 INR                       

BREAKING NEWS

സമറിയാക്കാരന്‍ പറയാതെ പോയത്

Britishmalayali
ആന്റണി പ്രാക്കുഴി

രിക്കേറ്റു കിടക്കുന്ന കച്ചവടക്കാരനെ പുരോഹിതനും ലേവായനും കണ്ടതായിരുന്നു. എന്നാല്‍ ശനിയാഴ്ച ആരാധനയ്ക്ക് കൃത്യ സമയം എത്തേണ്ടതിനും അല്ലാത്ത പക്ഷം ആരാധനയ്ക്ക് എത്തുന്ന ജനത്തെ മുഴുവന്‍ ഒഴിവാക്കുന്നതിനുമാണ് പുരോഹിതന്‍ ഈ കാര്യത്തില്‍ ഇടപെടാതിരുന്നത്. ലേവായനാകട്ടെ ദേവാലയം സജ്ജീകരിക്കുന്നതിന്റെയും ആരാധനയ്ക്ക് എത്തുന്നവര്‍ക്കും ഭക്ഷണം ഏര്‍പ്പെടുത്തുന്നതിന്റെയും തിരക്കിലായിരുന്നു.

പ്രദേശത്തെ ആക്രിസാധനങ്ങള്‍ ശേഖരിച്ചു വിപണനം ചെയ്യുന്ന സമറിയാക്കാരന്‍ സാമാന്യം നല്ല വിറ്റു വരവുമായി വീട്ടിലേക്ക് പോവുകയായിരുന്നു. വൈകുന്നേരം ഭാര്യയും കുടുംബവുമായി ജറുശേലം തടാകത്തിലും പൂന്തോട്ടത്തിലുമൊക്കെ നടക്കാന്‍ പോവാം എന്നു ഭാര്യയോടു വാഗ്ദാനം ചെയ്തായിരുന്നു. അതിനുശേഷം സമീപത്തെ മദ്യശാലയില്‍ നിന്നല്‍പ്പം ലഹരി നുണയാം എന്നൊക്ക അയാള്‍ മനസ്സില്‍ കണക്കുകൂട്ടി.

പെട്ടന്നാണ് കൊള്ളക്കാര്‍ ആക്രമിച്ച് അവശനായി കിടക്കുന്ന കച്ചവടക്കാരനെ അയാള്‍ കണ്ടത്. പെട്ടെന്നു തന്നെ ഒരു കുതിര വണ്ടി വിളിച്ചു. സമീപത്തെ ജൂത സത്രത്തിലെത്തിച്ചു പ്രഥമ ശുശ്രൂഷ നല്‍കി. കുതിര വണ്ടിക്കാരനു കൊടുത്ത ശേഷം മിച്ചം വന്ന പണം സത്രക്കാരനെ ഏല്‍പ്പിച്ചു. നല്ല ശുശ്രൂഷ നല്‍കണമെന്നും അധികം എന്തെങ്കിലും ചിലവായാല്‍ താന്‍ തന്നു കൊള്ളാമെന്നും ഏറ്റു.

തിരിച്ചു വീട്ടിലേക്ക് നടന്നപ്പോളാണ് ഭാര്യയോട് എന്തു പറയുമെന്നാലോചിച്ചത്. സവാരി വിളിക്കാനോ അല്‍പം കപ്പലണ്ടിമേടിക്കാന്‍ പോലും കൈയ്യില്‍ കാശില്ല. ഒരാഴ്ച കച്ചവടം ചെയ്തുണ്ടാക്കിയ പണം മുഴുവന്‍ ഏതോ ഒരു യഹൂദനു വേണ്ടി ചിലവഴിച്ചതു കേട്ടപ്പോള്‍ ഭാര്യ കയര്‍ത്തു. താന്‍ വീട്ടു ജോലി ചെയ്തുണ്ടാക്കിയ പണം കൊണ്ടു വാങ്ങിയ ഭക്ഷണം നാണമില്ലാതെ വന്നു കഴിച്ചോളാന്‍ പറഞ്ഞു.

പരിക്ക് ഭേദമായപ്പോള്‍ കച്ചവടക്കാരന്‍ സമറിയാക്കാരനെ കാണാന്‍ വന്നിരുന്നു. ഒരുപാട് നന്ദി പറഞ്ഞു. ചിലവായ പണം മുഴുവന്‍ ഒരുപാട് നിര്‍ബന്ധിച്ച് തിരച്ചേല്‍പ്പിച്ചു.

ജറുശലേം ദേവാലയത്തിന്റെ തെരുവില്‍ പട്ടു വസ്ത്രങ്ങള്‍ വാങ്ങാന്‍ പോയ കച്ചവടക്കാരന്റെ പുത്രന്‍ അവിടെ ശീതള പാനീയങ്ങള്‍ വില്‍ക്കുന്ന യുവ സുന്ദരിയില്‍ ആകൃഷ്ടനായി. അവളുടെ ആര്‍ദ്രമായ കണ്ണുകളും വിവേക ബുദ്ധിയും എന്നും തന്റേതാകണമെന്ന് അയാള്‍ ആഗ്രഹിച്ചു.

വീട്ടുകാരെ കണ്ട് വിവാഹാലോചന നടത്തണമെന്ന് പറഞ്ഞപ്പോഴാണ് അവള്‍ സമറിയാക്കരന്റെ പുത്രിയാണെന്നറിഞ്ഞത്.

അന്യ സമുദായക്കാരിയെ വിവാഹം കഴിക്കണമെന്ന പുത്രന്റെ ആഗ്രഹം അറിഞ്ഞപ്പോള്‍ കച്ചവടക്കാരന്‍ കൂലി തള്ളി. പുരോഹിതനെയും കൂട്ടി സമറിയാക്കരന്റെ ആക്രിക്കടയിലേക്ക് പോയി. പെണ്‍മക്കളെ മാന്യമര്യാദക്ക് വളര്‍ത്തണമെന്ന് പറഞ്ഞു. തിരിച്ചുള്ള യാത്രയിലാണ് പുരോഹിതന്‍ ലേവായന്റെ മകളെ കുറിച്ച് പറഞ്ഞത്. അതിസുന്ദരിയും വിദ്യാ സമ്പന്നയുമായ അവളെ കച്ചവടക്കാരന്റെ പുത്രന്‍ തീര്‍ച്ചയായും ഇഷ്ടപ്പെടുമത്രേ.

ഇന്ന് കച്ചവടക്കാരന്റെ പുത്രന്റെയും ലേവായന്റെ പുത്രിയുടെയും വിവാഹം അത്യഡംബരപൂര്‍വ്വം നടക്കുകയാണ്. സമറിയാക്കാരനൊഴികെ പ്രദേശത്തെ എല്ലാവരെയും വിവാഹത്തിനു ക്ഷണിച്ചിട്ടുണ്ട്. തിരക്കു കുറവായതിനാല്‍ വീട്ടിലേക്കു പോവാം എന്നു ചിന്തിച്ച് ഇറങ്ങിയപ്പോഴാണ് വഴിയരികില്‍ ഒരു അമ്മയും കുഞ്ഞും ഭക്ഷണം കഴിച്ചിട്ട് മൂന്നു നാലും ദിവസമായി എന്നു പറഞ്ഞത്. അവരെയും കൂട്ടി വീട്ടിലേക്ക് പോയപ്പോള്‍ എന്ത് പറഞ്ഞ് ഭാര്യയോട് അല്‍പം ഭക്ഷണം മേടിക്കണം എന്ന ചിന്തയായിരന്നു മനസ്സു നിറയേ.


 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category