1 GBP = 87.90 INR                       

BREAKING NEWS

ഇങ്ങനെ ഒരു സെല്‍ഫി സ്വപ്നങ്ങളില്‍ മാത്രം; കോംഗോ നാഷണല്‍ പാര്‍ക്കിലെ രണ്ട് ഗൊറില്ലകള്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്യുന്ന ചിത്രം ഏറ്റെടുത്ത് ലോകം; മനുഷ്യനെ പോലെ തന്നെയാണ് ഗൊറില്ലകളും എന്നതിന് വേറെന്ത് തെളിവ് വേണം?

Britishmalayali
kz´wteJI³

ഗൊറില്ലകള്‍ ഏതാണ്ട് മനുഷ്യര്‍ക്ക് സമാനമായി പ്രവര്‍ത്തിക്കുമെന്നതിന് കോംഗോയില്‍ നിന്ന് പുതിയൊരു തെളിവെത്തിയിരിക്കുന്നു. കോംഗോയിലെ വിരുന്‍ഗ നാഷണല്‍ പാര്‍ക്കിലെ രണ്ട് ഗൊറില്ലകള്‍ ഫോറസ്റ്റ് ഓഫീസര്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്യുന്ന ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. സ്വപ്നങ്ങളില്‍ മാത്രം സംഭവിക്കുന്ന ഈ സെല്‍ഫി ചിത്രം ലോകം ഏറ്റെടുത്ത് വൈറലാക്കിയിട്ടുമുണ്ട്. മനുഷ്യനെ പോലെ തന്നെയാണ് ഗൊറില്ലകളും എന്നതിന് വേറെന്ത് തെളിവ് വേണം? എന്ന ചോദ്യവും ഇതിനെ തുടര്‍ന്ന് ഉയര്‍ന്നു വന്നിട്ടുണ്ട്.

ഇതിലൊരു സെല്‍ഫിയില്‍ രണ്ട് ഗൊറില്ലകള്‍ സെല്‍ഫിക്ക് നിന്ന് പോസ് ചെയ്യുന്നത് കാണാം. സെല്‍ഫിയെടുക്കുന്ന ഓഫീസര്‍ക്ക് പുറമെ ഗൊറില്ലകള്‍ക്ക് പുറകില്‍ മറ്റൊരു ഫോസസ്റ്റ് ഓഫീസറെയും കാണാം. മനുഷ്യല്‍ സെല്‍ഫിക്ക് പോസ് ചെയ്യുന്ന അതേ സ്റ്റൈലിലാണ് ഗൊറില്ലകളും പോസ് ചെയ്തിരിക്കുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം. നടാകാസി, മടാബിഷി എന്നീ ഗൊറില്ലകളെ ഉള്‍പ്പെടുത്തിയാണ് പട്രിക് സാദിഖി എന്ന ഫോറസ്റ്റ് ഓഫീസര്‍ സെല്‍ഫി പകര്‍ത്തിയിരിക്കുന്നത്.  വ്യാഴാഴ്ച ഫേസ്ബുക്കിലിട്ടിരിക്കുന്ന ഈ സെല്‍ഫി ചുരുങ്ങിയ സമയത്തിനുള്ള വൈറലാവുകയും 12,000 ലൈക്കുകളും 14,000 ഷെയറുകളും ഇതിന് ലഭിക്കുകയും ചെയ്തിരുന്നു.

വണ്‍ഡേ അറ്റ് ദി ഓഫീസ് എന്ന ടൈറ്റിലിന് കീഴിലാണ് ഈ അപൂര്‍വ്വ സെല്‍ഫി പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കോംഗോയില്‍ നടന്ന് വരുന്ന സായുധ കലാപങ്ങളും യുദ്ധവും ഈ പാര്‍ക്കിനെ കടുത്ത രീതിയില്‍ ബാധിച്ചിട്ടുണ്ടെന്നാണ് പാര്‍ക്കിന്റെ വെബ്സൈറ്റ് വെളിപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ റേഞ്ചര്‍മാര്‍ക്ക് പേടിയില്ലാതെ പ്രവര്‍ത്തിക്കാനാവാത്ത സ്ഥിതിയാണുള്ളതെന്നും വെബ്സൈറ്റ് വെളിപ്പെടുത്തുന്നു. ഇവിടെ ജോലി ചെയ്യുന്നതിനിടെ 179 റേഞ്ചര്‍മാരാണ് കൊല്ലപ്പെട്ടിരുന്നത്. പ്രാദേശികമായുള്ള സ്ത്രീ പുരുഷന്‍മാരെയാണ് ഇവിടെ പരിശീലനം നല്‍കി റേഞ്ചര്‍മാരായി നിയമിച്ചിരിക്കുന്നത്.

വംശനാശം നേരിടുന്ന ഗൊറില്ലകളുടെ സംരക്ഷണ കേന്ദ്രത്തിന് സുരക്ഷയേകുന്നത് ഈ റേഞ്ചര്‍മാരാണ്. ഗൊറില്ലകളുമായി ഇവര്‍ക്ക് വളരെ അടുത്ത് ഇടപഴകാന്‍ സാധിക്കുന്നതിനാല്‍ ഈ റേഞ്ചര്‍മാര്‍ക്ക് ഇവയുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കാനും കഴിയുന്നുണ്ട്. ഇക്കാരണത്താലാണ് റേഞ്ചര്‍മാര്‍ക്കൊപ്പം ഗൊറില്ലകള്‍ സെല്‍ഫിക്ക് വരെ പോസ് ചെയ്യാന്‍ തയ്യാറായിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 29ന് ഇവിടെ ഹകിസിമാന സിനാമെന്‍യെ എന്നയാള്‍ ഹിപ്പോവിന്റെ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category