1 GBP = 87.00 INR                       

BREAKING NEWS

അത്ഭുതം കാട്ടുന്ന നെഗമ്പോ നഗരത്തിന്റെ പാലകപുണ്യവാളന്‍ സെന്റ് സെബാസ്റ്റ്യന്റെ പ്രതിമ; കൊച്ചിക്കാടെ സെന്റ് ആന്റണീസ് ചര്‍ച്ച് ദേശീയ പൈതൃക കേന്ദ്രവും; നിരവധി പേര്‍ക്കു സൗഖ്യം പ്രദാനം ചെയ്ത സിയോര്‍ ചര്‍ച്ച്; പിന്നെ മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളും; സ്ഫോടന കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്തത് അന്താരാഷ്ട്ര ശ്രദ്ധ നേടാന്‍ കഴിയും വിധം; ഇന്ത്യയ്ക്ക് സംശയം ഐഎസിനെ; ചാവേറെത്തിയ വഴി തേടി 'കറുത്ത ഈസ്റ്ററിലെ' വില്ലനെ കണ്ടെത്താന്‍ ശ്രീലങ്കന്‍ അന്വേഷണം

Britishmalayali
kz´wteJI³

കൊളംബോ: കറുത്ത ഈസ്റ്ററൊരുക്കാന്‍ അക്രമികള്‍ തെരഞ്ഞെടുത്തതുകൊച്ചിക്കാടെ, കാതന, ബാട്ടിക്കലോവ എന്നിവിടങ്ങളിലെ മൂന്നു പള്ളികള്‍. ചരിത്രപരമായി ഏറെ പ്രത്യേകതകളുള്ള ശ്രീലങ്കയിലെ പള്ളികളാണ് ആക്രമത്തില്‍ തകരുന്നത്. കൊച്ചിക്കാടെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച്, ബാട്ടിക്കലോവയിലെ സിയോണ്‍ ചര്‍ച്ച് എന്നിവിടങ്ങളിലാണു സ്ഫോടനമുണ്ടായത്. കറുത്ത ഈസ്റ്റര്‍ ലങ്കയ്ക്ക് നല്‍കുന്ന തീര ദുഃഖമാണ്. ഇതിനൊപ്പം ഏറെ വിശ്വാസികളെ ആകര്‍ഷിക്കുന്ന ആരാധനാലയങ്ങളാണ് തകര്‍ന്നതും.

കൊളംബോയിലെ റോമന്‍ കാത്തലിക് അതിരൂപതയുടെ കീഴിലുള്ള കൊച്ചിക്കാടെ സെന്റ് ആന്റണീസ് ചര്‍ച്ച് ശ്രീലങ്കയുടെ ദേശീയ പൈതൃക കേന്ദ്രമാണ്. സെന്റ് ആന്റണിയുടെ തിരുശേഷിപ്പ് ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. നെഗമ്പോ നഗരത്തിന്റെ പാലകപുണ്യവാളന്‍ ആയ സെന്റ് സെബാസ്റ്റ്യന്റെ പ്രതിമ അദ്ഭുതം പ്രവര്‍ത്തിക്കുന്നതായി നിരവധി പേര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നിരവധി പേര്‍ക്കു സൗഖ്യം പ്രദാനം ചെയ്തതിലൂടെ വിശ്വാസികളെ ആകര്‍ഷിക്കുന്നതാണ് സിയോര്‍ ചര്‍ച്ച്. അങ്ങനെ ലങ്കയിലെ ക്രൈസ്തവ വിശ്വാസികള്‍ പ്രാധാന്യത്തോടെ കാണുന്നിടങ്ങളെയാണ് ഭീകരര്‍ ലക്ഷ്യമിടുന്നത്.

സ്ഫോടനമുണ്ടായ മൂന്നു പഞ്ചനക്ഷത്ര ഹോട്ടലുകളും കൊളംബോയുടെ ഹൃദയഭാഗത്താണ്. ടൂറിസത്തിലൂടെ സംമ്പദ് വ്യവസ്ഥയെ പിടിച്ചു നിര്‍ത്താനുള്ള ശ്രമത്തിലായിരുന്നു ശ്രീലങ്കന്‍ സര്‍ക്കാര്‍. ഇതിന് വിഘാതമുണ്ടാക്കുയെന്ന ലക്ഷ്യത്തോടെയാണ് വിദേശ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് ബോംബ് സ്ഫോടനങ്ങള്‍ നടന്നത്. ഇതോടെ ശ്രീലങ്ക സുരക്ഷിതമല്ലെന്ന സന്ദേശം പുറം ലോകത്തിന് നല്‍കുകയാണ് അക്രമികളുടെ ലക്ഷ്യം. തമിഴ് പുലികള്‍ ഇല്ലാതായതോടെ ലങ്കയില്‍ ജനജീവിതം സാധാരണ നിലയിലെത്തിയിരുന്നു. ഇതോടെയാണ് കടല്‍ ടൂറിസത്തിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗിച്ച് വിനോദ സഞ്ചാരത്തിന്റെ പുതു വഴികളിലൂടെ ശ്രീലങ്ക മുന്നോട്ട് പോയത്.

ഈസ്റ്റര്‍ പ്രാര്‍ത്ഥനയ്ക്കിടെ ആയിരുന്നു പള്ളികളിലെ സ്ഫോടനം. രണ്ടു പള്ളികളില്‍ നിരവധി തവണ സ്ഫോടനം നടന്നതായി പൊലീസ് അറിയിച്ചു. പരുക്കേറ്റ വിദേശികള്‍ ഉള്‍പ്പെടെയുള്ളവരെ കൊളംബോ നാഷനല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിനമണ്‍ ഗ്രാന്‍ഡ്, ഷാംഗ്രിലാ, കിങ്സ്ബറി എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് സ്ഫോടനമുണ്ടായത്. ഈസ്റ്റര്‍ പ്രാര്‍ത്ഥനയ്ക്കിടെ രാവിലെ 8.45ന് ആണു സ്ഫോടനങ്ങള്‍ ഉണ്ടായതെന്നു പൊലീസ് വക്താവ് റുവാന്‍ ഗുണശേഖര പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളറിയാന്‍ ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ടെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു.
ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ഏറ്റെടുത്തിട്ടില്ലെങ്കിലും പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ സംശയിക്കുന്നു. ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ അടിയന്തര യോഗം വിളിച്ചു സ്ഥിതി ഗതികള്‍ വിലയിരുത്തി. ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ഭീകരാക്രമണത്തിന്റെ സ്വഭാവം പരിശോധിച്ച് വരുകയാണ്. പ്രധാന നഗരങ്ങളില്‍ വലിയ വിഭാഗം ജനങ്ങളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍. ഇതെല്ലാം നോക്കുമ്പോള്‍ ഇതിന് ഇസ്ലാമിക് സ്റ്റേറ്റ് നടത്തുന്ന ആക്രമണങ്ങളുമായി സമാനതയുണ്ട്. ശ്രീലങ്ക ഗവണ്‍മെന്റുമായി സഹകരിച്ച് ഇന്ത്യ ഇന്റലിജന്‍സ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
ഫോറന്‍സിക് പരിശോധനയിലൂടെ ഉപയോഗിച്ച സ്‌ഫോടക വസ്തു, ഡിറ്റണേറ്റര്‍, മറ്റ് വിശദ വിവരങ്ങള്‍ എന്നിവയെല്ലാം കൂടുതല്‍ വ്യക്തമാകും. അന്താരാഷ്ട്ര ശ്രദ്ധ നേടാന്‍ കഴിയും വിധമാണ് ആക്രമണ കേന്ദ്രങ്ങളും ദിവസവും തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ ഐഎസ് മൊഡ്യൂളുകളെ പിടികൂടാനായി എന്‍ഐഎ ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ചാവേര്‍ ആക്രമണത്തിനായി ഇന്ത്യയില്‍ നിന്നും ഇന്‍ഡോനേഷ്യയില്‍ നിന്നുമുള്ള യുവാക്കളെ ഐഎസ് നിയോഗിക്കുന്നതായാണ് ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍.
അതേസമയം തമിഴ് തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് ഈ ആക്രമണത്തില്‍ പങ്കില്ല എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് ഐഎസില്‍ ചേരാന്‍ പോയവരിലേക്കും അന്വേഷണം നീളും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category