1 GBP = 88.30 INR                       

BREAKING NEWS

വിമാനത്താവളത്തില്‍ വെച്ച് യുവതിക്ക് പ്രസവവേദന; യാത്രക്കാര്‍ എന്തുചെയ്യണം എന്നറിയാതെ ഇരിക്കവേ വനിതാ സുരക്ഷാ ഉദ്യോഗസ്ഥ രക്ഷയ്ക്കെത്തി; ദുബായ് വിമാനത്താവളത്തില്‍ ഇന്ത്യക്കാരിയുടെ സുഖപ്രസവത്തിന് സഹായിച്ച ജീവനക്കാരിയെ ആദരിച്ച് എയര്‍പോര്‍ട്ട് സുരക്ഷാ വിഭാഗം

Britishmalayali
kz´wteJI³

ദുബായ്: വിമാനത്താവളത്തില്‍ വെച്ച് യുവതിക്ക് സുഖപ്രസവം. വനിതാ ഇന്‍സ്പെക്ടര്‍ സഹായവുമായി എത്തിയതോടെയാണ് ദുബായ് വിമാനത്താവളത്തില്‍ വെച്ച് ഇന്ത്യക്കാരിയുടെ സുഖപ്രസവം ഉണ്ടായത്. ശനിയാഴ്ചയാണ് സംഭവം. വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2ല്‍ വച്ചാണ് യുവതിക്ക് പ്രസവ വേദന ഉണ്ടായത്. വിമാനത്താവളത്തിലുണ്ടായിരുന്ന യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ എന്തു ചെയ്യണമെന്നറിയാതെ കാഴ്ചക്കാരായി നിന്നപ്പോഴാണ് വനിത ഇന്‍സ്പെക്ടറായ ഹനാന്‍ ഹുസൈന്‍ മുഹമ്മദ് രക്ഷകയായി എത്തിയത്.

ഹനാന്‍ ഗര്‍ഭിണിയെ ഇന്‍സ്പെക്ഷന്‍ റൂമിലെത്തിച്ച് പ്രസവത്തിന് സൗകര്യമൊരുക്കി. മാസം തികയാതെയായിരുന്നു പ്രസംവം. അതുകൊണ്ട് ജനിച്ചയുടനെ കുഞ്ഞ് ശ്വസിക്കുന്നുണ്ടായിരുന്നില്ല. ഉടന്‍ തന്നെ സിപിആര്‍ നല്‍കാനും ഹനാന്‍ മറന്നില്ല. തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി.

ദുബായ് പൊലീസിന്റെ എയര്‍പോര്‍ട്ട് സുരക്ഷ വിഭാഗത്തിന്റെ മേധാവി ബ്രിഗേഡിയര്‍ അലി അറ്റിക് ബിന്‍ ഹനാനെ ആദരിച്ചു. ഹനാന്റെ മനുഷ്യത്വ പരവും തൊഴില്‍പരവുമായ സമീപനം അമ്മയെയും കുഞ്ഞിനെയും സംരക്ഷിച്ചതായി അദ്ദേഹം പറഞ്ഞു. ഖലീജ് ടൈംസാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category