1 GBP = 87.90 INR                       

BREAKING NEWS

കൊളംബോയില്‍ കൊല്ലപ്പെട്ടവരില്‍ ദുബായില്‍ സ്ഥിര താമസമാക്കിയ കാസര്‍കോട്ടുകാരി യും; അമ്പത്തിയെട്ടുകാരിയുടെ ജീവനെടുത്തത് ഷാംഗ്രിലാ ഹോട്ടലിലെ സ്ഫോടനം; ഭര്‍ത്താവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ശ്രീലങ്കയില്‍ കുടുംബമെത്തിയതു കൊളംബോയില്‍ ബിസിനസ്സുള്ള കുടുംബാഗങ്ങളെ കാണാനും വിനോദ സഞ്ചാരത്തിനും; ശ്രീലങ്കയിലെ 'കറുത്ത ഇസ്റ്ററില്‍' മരിച്ചവരില്‍ മലയാളിയും

Britishmalayali
kz´wteJI³

കാസര്‍കോട്: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ കാസര്‍കോട് സ്വദേശിനിയും. കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി പി.എസ്.റസീന (58) ആണ് കൊല്ലപ്പെട്ടത്. ഷാംഗ്രിലാ ഹോട്ടലിലെ സ്‌ഫോടനത്തിലാണ് റസീന കൊല്ലപ്പെട്ടത്. പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്‌ഫോടനമുണ്ടായത്. 

ദുബായില്‍ താമസിക്കുന്ന ഇവര്‍ കൊളംബോയിലുള്ള ബന്ധുക്കളെ കാണാനായി ശ്രീലങ്കയില്‍ എത്തിയതായിരുന്നു. ഇവരുടെ പിതാവിനും സഹോദരങ്ങള്‍ക്കുമെല്ലാം കൊളമ്പോയില്‍ ബിസിനസുണ്ട്. ഭര്‍ത്താവിനൊപ്പമാണ് ഇവര്‍ കൊളംബോയിലെത്തിയതാണ്. ഷാംഗ്രിലാ ഹോട്ടലിലെ സ്‌ഫോടനത്തിലാണ് റസീന കൊല്ലപ്പെട്ടത്. പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്‌ഫോടനമുണ്ടായത്. ഈസ്റ്റര്‍ ആഘോഷത്തിനിടെയാണ് ശ്രീലങ്കയില്‍ സ്‌ഫോടന പരമ്പരയുണ്ടായത്. ഒരേ സമയം മൂന്നു പള്ളികളിലും മൂന്നു ഹോട്ടലുകളിലും നടന്ന സ്‌ഫോടനങ്ങളില്‍ ശ്രീലങ്ക നടങ്ങി. 

ഈസ്റ്റര്‍ പ്രാര്‍ത്ഥനയ്ക്കിടെ ആയിരുന്നു പള്ളികളിലെ സ്‌ഫോടനം. രണ്ടു പള്ളികളില്‍ നിരവധി തവണ സ്‌ഫോടനം നടന്നു. പരുക്കേറ്റ വിദേശികള്‍ ഉള്‍പ്പെടെയുള്ളവരെ കൊളംബോ നാഷനല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊളംബോ, ബട്ടിക്കലോവ, നെഗോമ്പോ എന്നിവിടങ്ങളിലെ പള്ളികളിലും സിനമണ്‍ ഗ്രാന്‍ഡ്, ഷാംഗ്രിലാ, കിങ്‌സ്ബറി പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണു സ്‌ഫോടനമുണ്ടായത്. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇതാണ് റസീനയുടെ ജീവനെടുത്തത്. എട്ടോളം സ്‌ഫോടനമാണ് കൊളംബോയിലുണ്ടായത്.

സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളറിയാന്‍ ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ടെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. കൊച്ചിക്കാടെ, കാതന, ബാട്ടിക്കലോവ എന്നിവിടങ്ങളിലെ മൂന്നു പള്ളികളിലാണു രാവിലെ സ്‌ഫോടനങ്ങളുണ്ടായത്. കൊച്ചിക്കാടെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച്, ബാട്ടിക്കലോവയിലെ സിയോണ്‍ ചര്‍ച്ച് എന്നിവിടങ്ങളിലാണു സ്‌ഫോടനമുണ്ടായത്. 

കൊളംബോയിലെ റോമന്‍ കാത്തലിക് അതിരൂപതയുടെ കീഴിലുള്ള കൊച്ചിക്കാടെ സെന്റ് ആന്റണീസ് ചര്‍ച്ച് ശ്രീലങ്കയുടെ ദേശീയ പൈതൃക കേന്ദ്രമാണ്. സെന്റ് ആന്റണിയുടെ തിരുശേഷിപ്പ് ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. നെഗമ്പോ നഗരത്തിന്റെ പാലകപുണ്യവാളന്‍ ആയ സെന്റ് സെബാസ്റ്റ്യന്റെ പ്രതിമ അദ്ഭുതം പ്രവര്‍ത്തിക്കുന്നതായി നിരവധി പേര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നിരവധി പേര്‍ക്കു സൗഖ്യം പ്രദാനം ചെയ്തതിലൂടെ ഖ്യാതി കേട്ടതാണു സിയോര്‍ ചര്‍ച്ച്. സ്‌ഫോടനമുണ്ടായ മൂന്നു പഞ്ചനക്ഷത്ര ഹോട്ടലുകളും കൊളംബോയുടെ അതിസുരക്ഷാ മേഖലയിലുള്ളതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category