1 GBP = 87.00 INR                       

BREAKING NEWS

പാക്കിസ്ഥാന്റെ എഫ്-16 വിമാനം വെടിവെച്ചിട്ട ഇന്ത്യന്‍ യുദ്ധവീരന് വീരചക്ര പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്ത് വ്യോമസേന; അഭിനന്ദന്‍ വര്‍ത്തമാന് സൈനികര്‍ക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സൈനിക ബഹുമതി നല്‍കാനുള്ള ശുപാര്‍ശ പാക് സൈന്യത്തിന്റെ വ്യോമാക്രമണം പ്രതിരോധിച്ചതും ശത്രുപക്ഷത്തിന്റെ യുദ്ധവിമാനം വെടിവെച്ചിട്ടതും മുന്‍നിര്‍ത്തി; പാക് പിടിയില്‍ നിന്നും വീരോചിതമായി തിരിച്ചുവന്ന അഭിനന്ദന് സുരക്ഷ കണക്കിലെടുത്ത് സ്ഥലംമാറ്റം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ബലാക്കോട്ടെ യുദ്ധവീരന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദര്‍ വര്‍ത്തമനെ വീരചക്ര പുരസ്‌ക്കാരത്തിന് ശുപാര്‍ശ ചെയ്തു വ്യോമസേന. പാക്കിസ്ഥാന്റെ യുദ്ധവിമാനം വെടിവെച്ചിട്ടത് അടക്കമുള്ള കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ശുപാര്‍ശ. ബാലക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാക് സൈന്യം ഇന്ത്യയ്ക്ക് നേരെ ആക്രമണത്തിനൊരുങ്ങിയപ്പോള്‍ പ്രതിരോധിച്ചതും ശത്രുപക്ഷത്തിന്റെ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതും മുന്‍നിര്‍ത്തിയാണ് വീരചക്ര പുരസ്‌കാരത്തിനായി അഭിനന്ദന്‍ വര്‍ത്തമനെ വ്യോമസേന ശുപാര്‍ശ ചെയ്തത്.

യുദ്ധകാലത്തെ വീരകൃത്യങ്ങള്‍ കണക്കിലെടുത്ത് സൈനികര്‍ക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സൈനിക ബഹുമതിയാണ് വീര ചക്ര മെഡല്‍. പരം വീര ചക്ര, മഹാ വീര ചക്ര എന്നിവയാണ് മറ്റുള്ള ധീരതാ ബഹുമതികള്‍. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പിടിയില്‍ ആയപ്പോഴും വീരോചിതമായി ധീരയോദ്ധാവിനെ പോലെ പെരുമാറിയ അഭിനന്ദന്‍ ഇന്ത്യയുടെ കണ്ണിലുണ്ണി ആയിരുന്നു. അദ്ദേഹണ് അമേരിക്കന്‍ നിര്‍മ്മിത എഫ് 16 വിമാനം വെടിവെച്ചിട്ടതും. അഭിനന്ദനൊപ്പം ബാലക്കോട്ട് വ്യോമാക്രമണത്തിന് നേതൃത്വം നല്‍കിയ 12 മിറാഷ് 2000 വിമാനങ്ങളിലെ പൈലറ്റുമാരെ വായുസേന മെഡലിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ.യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, അഭിനന്ദന്‍ വര്‍ത്തമനെ ശ്രീനഗറിന് പുറത്തുള്ള എയര്‍ബേസ്‌ക്യാമ്പിലേക്ക് സ്ഥലംമാറ്റിയതായും എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് ഈ നടപടിയെന്നാണ് സൂചന. അഭിനന്ദന്‍ വര്‍ത്തമന്റെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയെന്നും പുതിയ സ്ഥലത്തേക്ക് അദ്ദേഹം ഉടന്‍ പോകുമെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, സുരക്ഷ കണക്കിലെടുത്ത് അഭിനന്ദന്‍ വര്‍ത്തമന് പുതുതായി നിയമനംലഭിച്ച എയര്‍ബേസ് ഏതെന്നകാര്യം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. കശ്മീരിലെ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി പടിഞ്ഞാറന്‍ മേഖലയിലെ എയര്‍ ബേസിലേക്കാണ് അഭിനന്ദനെ സ്ഥലം മാറ്റിയതെന്നു വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ശ്രീനഗറിലാണ് അഭിനന്ദനുള്ളത്. മിഗ് 21 വിമാനം ഉപയോഗിച്ച് എഫ്16 വിമാനം തകര്‍ത്ത ഏക പൈലറ്റാണ് അഭിനന്ദന്‍.

അഭിനന്ദന്‍ വര്‍ധമാന്‍ അധികം വൈകാതെ യുദ്ധവിമാനങ്ങള്‍ പറത്തിയേക്കുമെന്ന റിപ്പോര്‍ട്ടിനു പിന്നാലെയാണു സ്ഥലംമാറ്റം. ബെംഗളൂരു ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയറോ സ്പേസ് (ഐഎഎം) അഭിനന്ദന്റെ പരിശോധനാ റിപ്പോര്‍ട്ട് നല്‍കി. പാക്കിസ്ഥാനില്‍നിന്നു മടങ്ങിയെത്തിയ അഭിനന്ദന്‍ ഒട്ടേറെ പരിശോധനകള്‍ക്കു വിധേയനായിരുന്നു. പാക്ക് കസ്റ്റഡിയില്‍ 60 മണിക്കൂര്‍ കഴിഞ്ഞതിനുശേഷമാണ് അഭിനന്ദന്‍ ഇന്ത്യയില്‍ തിരിച്ചെത്തിയത്. ഇതിനു പിന്നാലെ അത്യാധുനിക പരിശോധനകള്‍ക്കാണ് അഭിനന്ദന്‍ വിധേയനായത്. അഭിനന്ദന്റെ വാരിയെല്ലിനും നട്ടെല്ലിനും പരുക്കുള്ളതായി കണ്ടെത്തിയിരുന്നു. വിമാനങ്ങള്‍ പറത്താന്‍ അനുവദിക്കുന്നതിന് 12 ആഴ്ചകള്‍ മുന്‍പു തന്നെ പരിശോധനകള്‍ പൂര്‍ത്തിയാക്കാറാണു പതിവ്.

വിമാനത്തില്‍നിന്ന് താഴേക്ക് ചാടുന്നതു മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍നിന്ന് പൂര്‍ണമായും മോചിതനാകുന്നതുവരെ വിശ്രമം അനുവദിക്കാറുണ്ട്. ആവശ്യമെങ്കില്‍ യുഎസ് വ്യോമസേനയില്‍നിന്നു വിദഗ്‌ധോപദേശം തേടും. ഫെബ്രുവരി 27ന് ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ പാക്കിസ്ഥാന്റെ എഫ്16 വിമാനം മിഗ് 21 വിമാനം ഉപയോഗിച്ച് അഭിനന്ദന്‍ തകര്‍ത്തിരുന്നു. ബാലക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാക് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ അഭിനന്ദന്‍ ഉള്‍പ്പെടെയുള്ള വ്യോമസേനാംഗങ്ങളാണ് ശത്രുക്കളെ തുരത്തിയത്. ഇതിനിടെ മിഗ് വിമാനം തകര്‍ന്ന് അഭിനന്ദന്‍ പാക് സൈന്യത്തിന്റെ പിടിയിലായിരുന്നു. രണ്ടുദിവസത്തിനുശേഷം അദ്ദേഹത്തെ പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറി.

ശത്രുരാജ്യത്തെ പീഡനത്തിലും ചോദ്യം ചെയ്യലിലും പതറാതെ, ധീരനായി സാഭിമാനം നിലകൊണ്ട വൈമാനികനായിരുന്നു അഭിനന്ദന്‍ വര്‍ത്തമാന്‍. പാക്കിസ്ഥാന്റെ മണ്ണില്‍, അവരുടെ സേനാത്തലവന്മാര്‍ക്കു മുന്നില്‍ പതറാത്ത മുഖവും ശബ്ദവുമായി കുലുങ്ങാതെനിന്ന വിങ് കമാന്‍ഡര്‍ ഇന്ത്യന്‍ ഹീറോയായി മാറിയിരുന്നു. പാക്ക് സൈന്യത്തിന്റെ കൈകളില്‍ അകപ്പെട്ടിട്ടും അഭിനന്ദന്‍ പ്രകടിപ്പിച്ച ധൈര്യവും രാജ്യസ്നേഹവും ലോകത്തെയാകെ അമ്പരപ്പിച്ചു. പിടിയിലാകുംമുന്‍പ് അഭിനന്ദന്‍ പ്രദര്‍ശിപ്പിച്ച ധീരതയേയും ചങ്കൂറ്റത്തെയും പാക്ക് മാധ്യമങ്ങള്‍ക്കു പോലും പുകഴ്ത്താതിരിക്കാനായില്ല. ഇന്ത്യന്‍ സൈനിക താവളങ്ങളെയും സൈന്യത്തെയും ആക്രമിക്കാന്‍ ലക്ഷ്യമിട്ടെത്തിയ പാക്ക് പോര്‍വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് അഭിനന്ദന്‍ ശത്രു സൈന്യത്തിന്റെ പിടിയില്‍പ്പെടുന്നത്.

ഇന്ത്യന്‍ സേനാ സംഘത്തെ പ്രകോപിപ്പിച്ചു പാക്കിസ്ഥാനിലേക്കു മടങ്ങിയ എഫ് 16 വിമാനങ്ങളെ മിഗ് പിന്തുടര്‍ന്നു. ഇതിനിടെ പാക്ക് വിമാനങ്ങളിലൊന്നിനെ ഇന്ത്യ വെടിവച്ചു വീഴ്ത്തി. മറ്റുള്ളവയെ പിന്തുടര്‍ന്നു നിയന്ത്രണ രേഖയ്ക്കു സമീപമെത്തിയ അഭിനന്ദന്റെ വിമാനത്തിനു നേരെ ആക്രമണമുണ്ടായി. ഉടന്‍ സ്വയം ഇജക്ട് ചെയ്ത അഭിനന്ദന്‍ പാരച്യൂട്ടില്‍ സുരക്ഷിതമായി നിലത്തിറങ്ങി. സുഖോയ് 30 എംകെഐ വിമാനത്തിന്റെ പൈലറ്റായി പ്രവര്‍ത്തനം തുടങ്ങിയ അഭിനന്ദന്‍ പിന്നീടാണ് മിഗ് 21 ബൈസണ്‍ സ്‌ക്വാഡ്രന്റെ ഭാഗമാകുന്നത്. ശ്രീനഗര്‍ വ്യോമതാവളത്തിലായിരുന്നു പോസ്റ്റിങ്.

ആശങ്കയുടെയും പിരിമുറുക്കത്തിന്റെയും നയതന്ത്ര ഇടപെടലുകളുടെയും മണിക്കൂറുകള്‍ പലതു പിന്നിട്ട ശേഷമാണ് അഭിനന്ദനെ മോചിപ്പിക്കുമെന്ന പ്രഖ്യാപനം ഉണ്ടായത്. പൈലറ്റിനെ ഉപയോഗിച്ചുള്ള വിലപേശലിനില്ലെന്നും ഉടന്‍ വിട്ടയയ്ക്കണമെന്നുമുള്ള വിട്ടുവീഴ്ചയില്ലാത്ത ഇന്ത്യന്‍ നിലപാട് സമ്മര്‍ദമായപ്പോള്‍ പാക്കിസ്ഥാന്‍ അയഞ്ഞു. വെള്ളിയാഴ്ച അഭിനന്ദനെ മോചിപ്പിക്കുമെന്നു പാക്ക് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേരിട്ടാണ് പ്രസ്താവന നടത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category