1 GBP = 87.00 INR                       

BREAKING NEWS

രമ്യാ ഹരിദാസിനോടുള്ള കലിപ്പു തീരാതെ ദീപാ നിശാന്ത്; തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കൊട്ടിക്കലാശത്തിന്റെ ദിവസവും ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കുറ്റപ്പെടുത്തി ഇടതുപക്ഷത്തിന് വേണ്ടി ഫേസ്ബുക്ക് പോസ്റ്റ്; ഇത്തവണ രംഗത്തെത്തിയത് എ വിജയരാഘവന്റെ അശ്ലീല പരാമര്‍ശത്തില്‍ നടപടി എടുക്കാത്ത ഡിജിപിയെ കുറ്റപ്പെടുത്തിയ രമ്യയുടെ വാക്കുകള്‍ വിവാദമാക്കി; പാട്ടുപാടി വോട്ടു പിടിക്കുന്ന രമ്യയോട് ദീപടീച്ചര്‍ക്ക് എന്താണിത്ര കലിപ്പ്?

Britishmalayali
kz´wteJI³

തൃശ്ശൂര്‍: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനോടുള്ള കലിപ്പു തീരാതെ ഇടതു ബുദ്ധിജീവിയും അദ്ധ്യാപികയുമായി ദീപാ നീശാന്ത്. പാട്ടപാടി വോട്ടു പിടിക്കുന്ന രമ്യ ഹരിദാസിനെ വിമര്‍ശിച്ചു കൊണ്ട് ഇത് ഐഡിയ സ്റ്റാര്‍ സിംഗര്‍ മത്സരമല്ലെന്ന് പറഞ്ഞു വിമര്‍ശിച്ച ദീപാ നിശാന്ത് വീണ്ടും രംഗത്തെത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കൊട്ടിക്കലാശത്തിന്റെ ദിവസം രാവിലെ തന്നെ ദീപ രമ്യയെ വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തുകയായിരുന്നു.


ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ എല്‍ഡിഎഫ് കണ്‍വീനര്‍ ലൈംഗികമായ അവഹേളിച്ചു കൊണ്ട് സംസാരിച്ചത് ഏറെ വിവാദമായിരുന്നു. കുഞ്ഞാലിക്കുട്ടിയെ രമ്യ സന്ദര്‍ശിച്ചതിലാണ് എ വിജയരാഘവന്‍ അശ്ലീലം കണ്ടത്. ഈ സംഭവത്തില്‍ പൊലീസില്‍ കേസ് കൊടുത്തെങ്കിലും കേസെടുക്കാതെ പൊലീസ് വലിച്ചു നീട്ടുന്ന അവസ്ഥയാണ് നിലവിലുള്ളത്. അതേസമയം കണ്ണൂരില്‍ കെ സുധാകരന്റെ പ്രചരണ വീഡിയോയുടെ പേരില്‍ വനിതാ കമ്മീഷന്‍ ഇടപെടുകയും ചെയ്തു. ഈ ഇരട്ടത്താപ്പ് സൈബര്‍ ലോകത്ത് ചര്‍ച്ചയാകുകയും ചെയ്യുന്നുണ്ട്. തന്റെ പരാതിയില്‍ കേസെടുക്കാത്ത പൊലീസ് നടപടിയെ വിമര്‍ശിച്ചു കൊണ്ട് ഇന്നലെ രമ്യ ഹരിദാസ് രംഗത്തുവന്നിരുന്നു.

ഡിജിപിയെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ചു കൊണ്ടുള്ള രമ്യയുടെ വാക്കുകള്‍ വിവാദമാക്കുകയാണ് ദീപാ നിശാന്തിന്റെ ലക്ഷ്യം. അതേസമയം എ വിജയരാഘവന്റെ വിവാദ പരാമര്‍ശത്തെ അടക്കം പരോക്ഷമായി ന്യായീകരിക്കുകയും ചെയ്യുന്നു. 'മുഖ്യമന്ത്രിയുടെ ഓഫീസിലെ തൂപ്പുകാരന്റെ അവസ്ഥയിലേക്ക് ഡിജിപി തരംതാഴ്ന്നു' എന്ന രാഷ്ട്രീയ പ്രസ്താവനയിലെ പൊളിറ്റിക്കല്‍ കറക്റ്റ്നസ് ചൂണ്ടിക്കാട്ടിയാണ് ദീപയുടെ വിമര്‍ശനം. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ദിനം തന്നെ പോസ്റ്റിട്ടതിലൂടെ അവരുടെ രാഷ്ട്രീയവും വ്യക്തമാക്കുന്നു.

രമ്യ ഹരിദാസിന്റെ പരാമര്‍ശത്തെ കുറിച്ച് അധികം ചര്‍ച്ചചെയ്യുന്നില്ലെന്ന പരിഭവ പോസ്റ്റാണ് ദീപയുടേത്. ചര്‍ച്ച ചെയ്യേണ്ട കാര്യവും അതിലില്ല. എന്നാലും വെറുതെയൊന്നാലോചിച്ചു പോയി, ആ വാചകം രമ്യ ഹരിദാസിനെക്കുറിച്ച് മറ്റാരെങ്കിലുമാണ് പറഞ്ഞിരുന്നതെങ്കിലെന്ന്. ഫേസ്ബുക്കും ചാനലുകളും ഇളകി മറിയുമായിരുന്നു. ദളിത് വിരുദ്ധത, സ്ത്രീവിരുദ്ധത തുടങ്ങി എന്തൊക്കെ തരം ആരോപണങ്ങളും ചര്‍ച്ചകളും ആ പരാമര്‍ശത്തിന്റെ പേരില്‍ ഇവിടെ ഉണ്ടാകുമായിരുന്നു. നിഷ്പക്ഷരുടെ സങ്കടപ്പുഴ ഇടതുപക്ഷത്തിന് എതിരെ ആകുമ്പോഴേ അനര്‍ഗ്ഗളം പ്രവഹിക്കൂ എന്നത് കൗതുകകരമാണ്. 'ഇടതുപക്ഷത്തിനെതിരെ ' എന്നാണല്ലോ നിഷ്പക്ഷതയുടെ സമകാലീനവിവക്ഷ.- ദീപ നിശാന്ത് പറയുന്നു.

ആര്‍ത്തവം അശുദ്ധിയാണെന്ന് പറഞ്ഞ് സമരം നടത്തിയ ആള്‍ക്കു വേണ്ടി ഓടിക്കൂടിയ സെലക്റ്റീവ് സ്ത്രീവാദികളൊന്നും മേല്‍പ്പറഞ്ഞ പരാമര്‍ശത്തിലെ സ്ത്രീവിരുദ്ധത കയ്യിലുള്ള ഭൂതക്കണ്ണാടി വെച്ചു നോക്കിയപ്പോള്‍ കണ്ടുകാണില്ലെന്നാണ് ദീപ നിശാന്ത് പറയുന്നത്.

ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:
' ശ്രീമതി ടീച്ചര്‍ക്ക് ഡാന്‍സ് കളിക്കാന്‍ പറ്റുന്ന രീതിയില്‍ കുന്ദംകുളത്തങ്ങാടിയില്‍ വെച്ച് നമ്മളൊരു പാട്ടു പാടുന്നതായിരിക്കുമെന്ന് ഈയവസരത്തില്‍ സൂചിപ്പിക്കുന്നു'-' മുഖ്യമന്ത്രിയുടെ ഓഫീസിലെ തൂപ്പുകാരന്റെ അവസ്ഥയിലേക്ക് ഡി ജി പി തരം താഴ്ന്നു'
- മുകളിലെ രണ്ട് ഡയലോഗും ആലത്തൂരിലെ സ്ഥാനാര്‍ത്ഥിയായ രമ്യ ഹരിദാസിന്റേതാണ്.ആദ്യത്തെ പരാമര്‍ശത്തിന് വലിയ ചര്‍ച്ചയൊന്നും എവിടെയും കണ്ടില്ല. ചര്‍ച്ച ചെയ്യേണ്ട കാര്യവും അതിലില്ല. എന്നാലും വെറുതെയൊന്നാലോചിച്ചു പോയി, ആ വാചകം രമ്യ ഹരിദാസിനെക്കുറിച്ച് മറ്റാരെങ്കിലുമാണ് പറഞ്ഞിരുന്നതെങ്കിലെന്ന്. ഫേസ്ബുക്കും ചാനലുകളും ഇളകി മറിയുമായിരുന്നു. ദളിത് വിരുദ്ധത, സ്ത്രീവിരുദ്ധത തുടങ്ങി എന്തൊക്കെ തരം ആരോപണങ്ങളും ചര്‍ച്ചകളും ആ പരാമര്‍ശത്തിന്റെ പേരില്‍ ഇവിടെ ഉണ്ടാകുമായിരുന്നു. നിഷ്പക്ഷരുടെ സങ്കടപ്പുഴ ഇടതുപക്ഷത്തിനെതിരെയാകുമ്പോഴേ അനര്‍ഗ്ഗളം പ്രവഹിക്കൂ എന്നത് കൗതുകകരമാണ്. 'ഇടതുപക്ഷത്തിനെതിരെ ' എന്നാണല്ലോ നിഷ്പക്ഷതയുടെ സമകാലീനവിവക്ഷ.

ആര്‍ത്തവം അശുദ്ധിയാണെന്ന് പറഞ്ഞ് സമരം നടത്തിയ ആള്‍ക്കു വേണ്ടി ഓടിക്കൂടിയ സെലക്റ്റീവ് സ്ത്രീവാദികളൊന്നും മേല്‍പ്പറഞ്ഞ പരാമര്‍ശത്തിലെ സ്ത്രീവിരുദ്ധത കയ്യിലുള്ള ഭൂതക്കണ്ണാടി വെച്ചു നോക്കിയപ്പോള്‍ കണ്ടുകാണില്ല. സ്വാഭാവികം മാത്രം!

ശ്രീമതി ടീച്ചര്‍ക്ക് അങ്ങാടിയില്‍ ഡാന്‍സുകളിക്കാനായി പാട്ടുപാടിക്കൊടുക്കാമെന്ന് പറഞ്ഞത് വളരെ വളരെ പോസിറ്റീവായിട്ടാണ്.
'Can subaltern speak 'എന്നൊരു പുസ്തകത്തില്‍ ഇതേപ്പറ്റി പറഞ്ഞിട്ടുണ്ട്. സ്ത്രീകളുടെ ഏത് എക്‌സ്പ്രഷനുകളും അംഗീകരിക്കപ്പെടണം. അതിലെന്താ സംശയം!

രണ്ടാമത്തെ പരാമര്‍ശത്തില്‍ തൊഴില്‍പരമായ അവഹേളനം വല്ലതും ഏയ്! തോന്നീതാരിക്കും ലേ?അവരങ്ങനെ പറയോ? താഴേക്കിടയില്‍ നിന്നും വളര്‍ന്നു വന്ന ആളല്ലേ .എല്ലാ തൊഴിലിനും അതിന്റേതായ മാന്യതയുണ്ടെന്നു വിശ്വസിക്കുന്ന ഒരാള്‍ തൂപ്പുകാരെ അധിക്ഷേപിക്കുമോ?

ഛെ! ഛെ!

അങ്ങനെ ചിന്തിക്കുന്നതേ തെറ്റാണ്!

ഒരിക്കലും അങ്ങനെ ഉദ്ദേശിച്ചു കാണില്ല!

'കുറുനരി മോഷ്ടിക്കില്ലാ! കുറുനരി മോഷ്ടിക്ക്യേ ചെയ്യില്ലാ' ധകടപ്പാട് കവിതാ മോഷണവുമായല്ല! ഡോറയുമായാണ്.

ഇതിന് മുമ്പും രമ്യ ഹരിദാസ് രംഗത്തെത്തിയിരുന്നു. സിപിഎം അനായാസമായി വിജയിക്കുമെന്ന് ഉറപ്പിച്ച മണ്ഡലങ്ങളിലൊന്നായിരുന്നു ആലത്തൂര്‍. എന്നാല്‍ വേറിട്ട പ്രചാരണ ശൈലിയുമായി രമ്യാ ഹരിദാസും മത്സരത്തിനിറങ്ങിയതോടെ മണ്ഡലത്തില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. ഈ സാഹചര്യത്തിലായിരുന്നു ദീപ നിശാന്ത് രമ്യയെ കുറ്റപ്പെടുത്തി പോസ്റ്റിട്ടത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് രമ്യ. രാഹുല്‍ ബ്രിഗേഡിലെ മികച്ച പോരാളികളിലൊരാളായിട്ടാണ് രമ്യയെ കോണ്‍ഗ്രസ് പാര്‍ട്ടി വിലയിരുത്തുന്നത്.

പാട്ടിലൂടെയും വൈകാരിക പ്രസംഗങ്ങളിലൂടെയും ആലത്തൂരില്‍ വേറിട്ട പ്രചാരണം നടത്തുന്ന രമ്യയുടെ പ്രചാരണരീതിയെ പരിഹസിച്ചു കൊണ്ടാണ് ദീപാ നിശാന്തിന്റെ നേരത്തെ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയ്. ''സ്ഥാനാര്‍ത്ഥി എത്ര മനോഹരമായി പാടുന്നു, ഡാന്‍സ് കളിക്കുന്നു എന്നതൊന്നുമല്ല ഇവിടെ വിഷയമാക്കേണ്ടത്. അമ്പലക്കമ്മറ്റി തെരഞ്ഞെടുപ്പല്ല നടക്കുന്നത് എന്ന സാമാന്യ ബോധം വോട്ടഭ്യര്‍ത്ഥന നടത്തുന്നവര്‍ പുലര്‍ത്തണ'മെന്നുമാണ് ദീപയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഈ പോസ്റ്റിനെതിരെ കടുത്ത വിമര്‍ശനമാണ് ദീപ നേരിടേണ്ടി വന്നത്. അതിന് ശേഷം ഫേസ്ബുക്കില്‍ നിന്നും ബ്രേക്ക് എടുക്കുന്നതായി പ്രഖ്യാപിച്ച ദീപാ നിശാന്ത വീണ്ടും രമ്യ ഹരിദാസിനെതിരെ രംഗത്തിറങ്ങുന്നു എന്നതാണ് ശ്രദ്ധേയം. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category