1 GBP = 87.20 INR                       

BREAKING NEWS

റബ്ബര്‍ വിലയിടവും ജോസ് കെ മാണിയുടെ രാജ്യസഭാ സീറ്റും ആയുധമാക്കി സിപിഎം; പുതിയ തന്ത്രങ്ങളുമായി പറന്ന് വോട്ടുപിടിച്ച് പിസി തോമസ്; ഇടതുപക്ഷവുമായി ഇടഞ്ഞ് നില്‍ക്കുന്ന മെത്രാന്‍ കക്ഷിക്കാരുടെ വോട്ടില്‍ പ്രതീക്ഷയര്‍പ്പിച്ച യുഡിഎഫും എന്‍ഡിഎയും; പക്ഷേ കോട്ടയത്ത് രാഹുല്‍ തരംഗത്തിനൊപ്പം കെ എം മാണി സഹതാപവും; തോമസ് ചാഴിക്കാടന്റെ ഭൂരിപക്ഷം ഒന്നരലക്ഷംവരെ ഉയര്‍ന്നേക്കും; കോട്ടയം യുഡിഎഫിന്റെ പൊന്നാപുരം കോട്ട തന്നെ

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

 

കോട്ടയം: യുഡിഎഫിന്റെ പരമ്പരാഗത മണ്ഡലം എന്നുപറയാവുന്ന കോട്ടയം ഇത്തവണയും അങ്ങനെതന്നെ തുടരുമെന്നാണ് ഇവിടെനിന്നുള്ള അവസാനഘട്ട തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാക്കുന്നത്.പൊതുവെ നിലനിക്കുന്ന രാഹുല്‍ പ്രഭാവത്തിനൊപ്പം കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്നുള്ള സഹതാപ തരംഗം കൂടി വിലയിരുത്തുന്നതോടെ ഒരു ലക്ഷത്തിലധികം വോട്ടിന് ഐക്യമുന്നണി സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍ നിഷ്പ്രയാസം ജയിക്കുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. എന്നാല്‍ പ്രചാരണ രംഗത്ത് ഇതായിരുന്നില്ല ചിത്രം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎന്‍ വാസവന്‍ കടുത്ത വെല്ലുവില്‍യാണ് ഉയര്‍ത്തിയിരുന്നത്. നേരത്തെ സീറ്റ് സംബന്ധിച്ച് ഉണ്ടായ മാണി- ജോസഎഫ് തര്‍ക്കവും മറ്റും എല്‍ഡിഎഫിന്റെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ അവസാന ഘട്ടത്തില്‍ ഇതെല്ലാം ആവിയായിരിക്കയാണ്.

പ്രചാരണത്തില്‍ ആദ്യഘട്ടത്തില്‍ എല്‍ഡിഎഫ് ബഹുദൂരം മുന്നിലായിരുന്നു.അവസാന ഘട്ടമെത്തിയപ്പോഴേക്കുമാണ് യൂഡിഎഫിന് മൂന്‍തൂക്കം വന്നത് .എന്‍ഡിഎ സ്ഥാനര്‍ഥിയായി മുന്‍ കേന്ദ്രമന്ത്രികൂടിയായ പി.സി തോമസ് സമനില തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ പിന്നാലെയുണ്ട്. സമീപ ജില്ലകളില്‍ അലയടിച്ച ശബരിമല വിഷയവും നോട്ട് നിരോധനവും ജിഎസ്ടിയും ചര്‍ച്ച് ആക്ടും റബ്ബറിന്റെ വിലയിടിവും കാര്‍ഷിക മേഖലയിലെ ഇതര വിഷയങ്ങളുമായിരുന്നു ഇവിടെ പ്രചാരണ രംഗത്ത് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്.

യുഡിഎഫിന് ശക്തമായ അടിത്തറയുള്ള ഈ മണ്ഡലം പക്ഷേ എല്‍ഡിഎഫിനെയും പിന്തുണച്ച ചരിത്രമുണ്ട്. കഴിഞ്ഞ തവണ ജോസ് കെ മാണി തിളക്കമാര്‍ന്ന വിജയം നേടിയ കോട്ടയത്ത് ഇത്തവണ പോരാട്ടത്തിന് വീറും വാശിയും ഏറിയിട്ടുണ്ട്. സിപിഎമ്മിലെ സുരേഷ്‌കുറുപ്പ് കോട്ടയത്തുനിന്നും ഹാട്രിക്ക് വിജയം സ്വന്തമാക്കിയിരുന്നു.മുന്‍ തിരഞ്ഞെടുപ്പുകളേക്കാള്‍ നിരവധി അനുകൂലഘടകങ്ങള്‍ ഉള്ളതിനാല്‍ മണ്ഡലം കൈപ്പിടിയിലൊതുക്കാമെന്നതാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍.

രാഹുല്‍ തരംഗത്തിനൊപ്പം സഹതാപ തരംഗവും
രണ്ട് ഇരട്ട തരംഗങ്ങളാണ് കോട്ടയത്ത് യുഡിഎഫിന് തുണയാവുന്നത്. സംസ്ഥാനതലത്തില്‍ തന്നെയുള്ള രാഹുല്‍ തരംഗവും പിന്നെ , ഈ നാടിന്റെ എല്ലാമെല്ലാമായ കെ.എം മാണിയുടെ നിര്യാണത്തോടെ സംജാതമായ സഹതാപ തരംഗവും. മുന്നണികള്‍ പ്രചാരണ രംംഗത്ത് സജീവമായി വരവെയാണ് കേരള കോണ്‍ഗ്രസ്സ് എം ചെയര്‍മാന്‍ കെ എം മാണിയുടെ വിയോഗം.

കഴിഞ്ഞ തവണ കേരളകോണ്‍ഗ്രസ്സ് എമ്മിലെ ജോസ് കെ മാണിയും ജെ ഡി എസ്സിലെ മാത്യു ടി തോമസ്സും തമ്മിലായിരുന്നു മണ്ഡലത്തിലെ പ്രധാന മത്സരം. വിജയം ജോസ്് കെ മാണി സ്വന്തമാക്കി. 100470 വോട്ടിന്റെ ഭൂരി പക്ഷത്തിലായിരുന്നു ജയം. 2009 -ല്‍ 71570 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് സിപിഎമ്മിലെ സുരേഷ് കുറുപ്പിനെ തറപറ്റിച്ച് ജോസ് കെ മാണി പാര്‍ലിമെന്റില്‍ എത്തിയത്. കാലവധി തീരാന്‍ ഒന്നര വര്‍ഷത്തോളം ബാക്കി നില്‍ക്കെ ഒഴിവുവന്ന രാജ്യസഭ സീറ്റ് സ്വന്തമാക്കി ഇക്കുറി മത്്സരരംഗം വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. മണ്ഡലം അനാഥമാക്കിയെന്നത് ഇവിടെ എല്‍ഡിഎഫിന്റെ പ്രധാന പ്രചാരണ ആയുധമാണ്. ജോസ് കെ മാണി സുരക്ഷതമായി രാജ്യസഭയില്‍ എത്തിയതോടെ പാര്‍ട്ടിയിലെ ഏറെക്കുറെ പ്രബലനായ നേതാവ് പി ജെ ജോസഫ് മണ്ഡലത്തില്‍ നിന്നും ഈ തിരഞ്ഞെടുപ്പില്‍ ജനവിധി തേടാന്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യം പി ജെ ജോസഫ് ഏറെക്കുറെ പരസ്യമായി വ്യക്തമാക്കുകയും ചെയ്തിരുന്നു.എന്നാല്‍ നോമിനേഷന്‍ കൊടുക്കേണ്ട് തീയതി അടുത്തതോടെ പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി തടസ്സവാദങ്ങളുയര്‍ത്തി പി ജെ ജോസഫിന് സീറ്റ് നിഷേധിച്ചു.പിന്നാലെ തോമസ്സ് ചാഴികാടനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇതേത്തുടര്‍ന്ന പാര്‍ട്ടി വിടാന്‍ ഒരുങ്ങിയ ജോസഫിനെയും കൂട്ടരെയും രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും മറ്റും ചേര്‍ന്നാണ് തണുപ്പിച്ചതെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് കൂടുതല്‍ വാഗാദാനം ചെയ്താണ് ഇക്കൂട്ടര്‍ ജാസഫിന്റെ എതിര്‍പ്പ് ശമിപ്പിച്ചതെന്നാണ് ഒരു കൂട്ടരുടെ വാദം.ഒത്തുതീര്‍പ്പ് ഫോര്‍മുല എന്താണെന്ന കാര്യത്തില്‍ പി ജെ ഇതുവരെ മനസ്സുതുറന്നിട്ടില്ലങ്കിലും ചര്‍ച്ചകള്‍ക്കുപിന്നാലെ ഇദ്ദേഹം പാട്ടും കളിയും ചിരിയുമായി ഇലക്ഷന്‍ പ്രചാരണ രംഗത്ത് സജീവമായിരുന്നു.

സഭാവോട്ടുകള്‍ ആരുടെ പെട്ടിയില്‍?
സഭാവോട്ടുകളുടെ ധ്രൂവീകരണം മുന്നുമുന്നണികളെയും ബാധിക്കും. സഭാവിഷയത്തില്‍ പിണറായി സര്‍ക്കാര്‍ യാക്കോബായ വിഭാഗത്തെ സഹായിക്കുന്നതായി മെതാന്‍ കക്ഷിക്കാര്‍ പരാതി ഉന്നയിച്ച് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇക്കാര്യത്തില്‍ ഇക്കൂട്ടര്‍ ഇടതുപക്ഷവുമായി അകല്‍ച്ചയിലാണെന്നത് പരസ്യമായ വസ്തുതയാണ്. ഇക്കൂട്ടരുടെ വോട്ട് ആരുടെ പെട്ടിയിലെത്തുമെന്നകാര്യം ഇപ്പോഴും അജ്ഞാതമാണ്. കോട്ടയം മണ്ഡലത്തിലെ വിജയം നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്ക് ക്രസ്ത്യന്‍ വോട്ടുകളാണെന്നത് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്.

ഇക്കുറി ഇടതുപക്ഷത്തോട് മുഖം തിരിച്ചിട്ടുള്ള മെത്രാന്‍കക്ഷിക്കാരില്‍ നല്ലൊരു ശതമാനത്തിന്റെ വോട്ട് ചാഴിക്കാടനും പി സി തോമസിനുമായി വിഭജിച്ച് പോകുന്നതിന് സാധ്യതയുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. സഭാനേതൃത്വങ്ങളുമായി അടുപ്പം പി സി തോമസ്സിന് ഈ വഴിക്ക് കൂടുതല്‍ വോട്ട് ലഭിക്കുന്നതിന് കാരണമാവുമെന്ന് വിശ്വസിക്കുന്നവരും കുറവല്ല.ജയിച്ചാല്‍ പി സി തോമസ്സ് കേന്ദ്ര മന്ത്രിയെന്ന തരത്തില്‍ ബിജെപി മന്ത്രിമാര്‍ നേരിട്ടെത്തി സഭാനേതൃത്വങ്ങളെ ബോദ്ധ്യപ്പെടുത്തിയിട്ടുള്ളതും ഇക്കൂട്ടര്‍ക്ക് എന്‍ഡിഎ യോടുള്ള അടുപ്പം കൂടാന്‍ ഇടയാക്കുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു.

അരക്കെ നോക്കാനുറച്ച് പിസി തോമസ്
ശബരിമല ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെപ്പെടുന്ന തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയിക്ക് മണ്ഡലത്തില്‍ വ്യാപകമായുള്ള വ്യക്തിബന്ധങ്ങളും ക്രിസ്ത്യന്‍ സഭകളുമായുള്ള അടുപ്പവും മുതലാക്കി ജയം കൈപ്പിടിയിലൊതുക്കാമെന്നാണ് എന്‍ ഡി എ പക്ഷത്തിന്റെ പ്രതീക്ഷ.

2004ല്‍ മൂവാറ്റുപുഴയില്‍ ഇരുമുന്നണികളെയും അട്ടിമറിച്ച് പാര്‍ലമെന്റില്‍ എത്തിയ ചരിത്രം ആവര്‍ത്തിക്കുമെന്ന് തന്നെയാണ് കേരള കോണ്‍ഗ്രസ്സ് മാണി വിഭാഗത്തില്‍ നിന്നും പുറത്തുചാടി ,പാര്‍ട്ടിയുടെ സ്വന്തം പേരിലുള്ള ഘടകത്തിന്റെ ചെയര്‍മാനായി മത്സര രംഗത്തുള്ള അഡ്വ. പി.സി തോമസിന്റെ കണക്കുകൂട്ടല്‍.കേന്ദ്രമന്ത്രിയായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനം ജില്ലയില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളും വിജയത്തിന് വഴിതെളിക്കുമെന്നാണ് എന്‍ഡിഎ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇക്കുറി മെത്രാന്‍കക്ഷിക്കാരില്‍ നല്ലൊരു ശതമാനത്തിന്റെ വോട്ടും അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ട്.പിതാവ് പി ടി ചാക്കോയുടെ കര്‍മ്മഭൂമിയായിരുന്ന മണ്ഡലം തന്നെ കൈവിടില്ലന്ന ഉറച്ച വിശ്വാസത്തിലാണ് അഡ്വ.പി സി തോമസ്സ്.

വികസനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇടതുപക്ഷം
മതനിരപേക്ഷത തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും സ്ഥാനാര്‍ത്ഥി വി എന്‍ വാസവന്റെ വിജയത്തിന് സഹായകമാവുമെന്നാണ് ഇടത് നേതൃത്വത്തിന്റെ പ്രതീക്ഷ. പ്രധാന ചര്‍ച്ചാ വിഷയം റബ്ബറിന്റെ വിലയിടിവുതന്നെ. റബര്‍ കൃഷിയുടെ ഈറ്റില്ലമായിട്ടും കര്‍ഷകര്‍ നേരിടുന്ന സാമ്പത്തിക തകര്‍ച്ച വോട്ടര്‍മാര്‍ക്കിടയില്‍ വലിയ ചലനം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

റബര്‍ വിലയിടിവിന് പ്രധാന കാരണം ആസിയന്‍ കരാറാണ്. ഇത് നടപ്പായത് കേരള കോണ്‍ഗ്രസ് എം കൂടി പിന്തുണച്ചിട്ടാണെന്നും ഒരു വര്‍ഷത്തോളം കാലാവധി ബാക്കിനില്‍ക്കെ ജോസ് കെ മാണി ജനവിധിയെ വെല്ലുവിളിച്ച് മണ്ഡലം ഉപേക്ഷിച്ചു പോയെന്നും അതിനാല്‍ യൂ ഡി എഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തണമെന്നുമാണ് എല്‍ ഡി എഫ് വോട്ടര്‍മാരോട് ആവശ്യപ്പെടുന്നത്. കോട്ടയം എംഎല്‍എ ആയിരുന്ന കാലത്ത്് നടത്തിയ വികസന പ്രവര്‍ത്തനങ്ങളും പ്രളയകാലത്ത് ഏറ്റെടുത്തുനടത്തിയ രക്ഷാദൗത്യവും കാരുണ്യം നിറഞ്ഞ പ്രവര്‍ത്തനങ്ങളും എല്‍ഡിഎഫിന് അനുകൂലമായിട്ടുണ്ടെന്നാണ് നേതാക്കളും പ്രവര്‍ത്തകരും വിശ്വസിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് , സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, മന്ത്രിമാരായ ജി സുധാകരന്‍, സി രവീന്ദ്രനാഥ്, രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങി എല്‍ഡിഎഫിന്റെ സമുന്നതരായ നേതാക്കള്‍ മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category