1 GBP = 87.90 INR                       

BREAKING NEWS

ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവേണ്ടത് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നയങ്ങള്‍ മാത്രമാണ്; കഴിഞ്ഞ അഞ്ച് വര്‍ഷം മോദി എങ്ങനെ ഭരിച്ചു എന്നതും ഭരണത്തിലെ വീഴ്ചകള്‍ മറികടക്കാന്‍ രാഹുലിന് സാധിക്കുമോ എന്നതും ആയിരിക്കണം മുഖ്യ ചര്‍ച്ചാ വിഷയം; പത്ത് സീറ്റ് നേടുമെന്ന് ഉറപ്പില്ലാത്ത സിപിഎമ്മിന്റെ നയങ്ങളും പിണറായി വിജയന്റെ ഭരണനേട്ടങ്ങളും വിലയിരുത്തേണ്ടത് ഇപ്പോഴല്ല: വോട്ട് ചെയ്യാന്‍ പോകും മുമ്പ് ഓര്‍ക്കാന്‍ ചില ചിന്തകള്‍

Britishmalayali
ഷാജന്‍ സ്‌കറിയ

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ ആര്‍ക്കായിരിക്കണം വോട്ട് ചെയ്യേണ്ടത്? കേരളം ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചു കഴിഞ്ഞു. രാഷ്ട്രീയ പക്ഷത്തിനൊപ്പം നിന്ന് പക്ഷത്തിനൊപ്പം നിന്ന് വോട്ട് ചെയ്യുന്നവരാണ് കൂടുതല്‍ മലയാളികള്‍. എന്നാല്‍ അപഗ്രഥിച്ച് വോട്ട് ചെയ്യുന്നവരും ഉണ്ട്. പ്രചരണവും മറ്റും നടക്കുന്നത് ഈ വോട്ടര്‍മാരെ സ്വാധീനിക്കാനാണ്. കേരളത്തിലെ ഓരോ ഇലക്ഷനും മുന്നണികള്‍ തമ്മിലെ വോട്ടിങ് വിത്യാസം 5 ശതമാനത്തില്‍ ആകാനുള്ള കാരാണവും ഇതാണ്. നിഷ്പക്ഷ വോട്ടര്‍മാരാണ് പ്രധാനം. അവര്‍ക്ക് വേണ്ടിയാണ് ഈ നിരീക്ഷണങ്ങള്‍.

ബിജെപിക്ക് വോട്ട് ചെയ്യണമോ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമോ എന്നതാണ് പ്രധാനം. മോദിയാകണമോ രാഹുല്‍ ഗാന്ധിയാകണമോ പ്രധാനമന്ത്രിയെന്നതാണ് ചിന്തിക്കേണ്ടത്. വോട്ടിങ് നിലയില്‍ മാറ്റം വരുമ്പോള്‍ പ്രധാനമന്ത്രിയില്‍ മാറ്റം വരാം. എങ്കിലും ഈ ഘട്ടത്തില്‍ പ്രധാനമായും പ്രധാനമന്ത്രിയാകാന്‍ സാധ്യത രാഹുലും മോദിയുമാണ്. ഇവിടെ ചര്‍ച്ച ചെയ്യേണ്ടത് ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും നയങ്ങളാണ്.

പിണറായി വിജയന്‍ മികച്ച ഭരണാധികാരിയാണ്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ പിണറായി സര്‍ക്കാരിന്റെ ഭരണമോ പ്രവര്‍ത്തികളോ ചര്‍ച്ച ചെയ്യേണ്ടതില്ല. പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഏറെ മെച്ചമാണ്. എന്നാല്‍ അഭിപ്രായ വ്യത്യാസമുള്ളത് അവരുടെ ധാര്‍ഷ്ട്യത്തിലും മതങ്ങളോടുള്ള സമീപനത്തിലുമാണ്. അതിനെതിരെ ചിലര്‍ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടാവാം. എ്ന്നാല്‍ രാജ്യം അടുത്ത അഞ്ച് കൊല്ലം ആര് ഭരിക്കണമെന്നതാണ് പ്രധാനം. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പില്‍ സിപിഎം ഭരണമോ പ്രവര്‍ത്തകളോ വിലയിരുത്തേണ്ടതില്ല.

രാജ്യം ആരു ഭരിണക്കണമെന്നതില്‍ സിപിഎമ്മോ എല്‍ഡിഫോ വിഷയമല്ല. സിപിഎമ്മിന് പത്തോ പന്ത്രണ്ടോ സീറ്റ് കിട്ടിയാലും അത് ഭരണത്തെ സ്വാധീനിക്കുകയുമില്ല. അതിന് വേണ്ടി ചര്‍ച്ചകള്‍ നടത്തുന്നത് പാഴ് ശ്രമവുമാണ്. മോദി എങ്ങനെ ഭരിച്ചു.. കോണ്‍ഗ്രസിന്റെ നയമെന്ത് ഇതാകണം ഇപ്പോഴത്തെ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത്. അതിന് അനുസരിച്ച് വേണം വോട്ട് ചെയ്യേണ്ടതും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category